Jana Nayagan: വിജയ് ചിത്രം ‘ജനനായകൻ’ റിലീസ് വൈകും? കാരണം ഇത്

‘Jana Nayagan’ Censor Certificate Issue: ചിത്രം പൊങ്കലിനോട് അനുബന്ധിച്ച് ജനുവരി ഒൻപതിനാണ് തിയേറ്ററുകളിൽ എത്തുന്നത്. എന്നാൽ റിലീസിന് രണ്ട് ദിവസങ്ങൾ മാത്രം ശേഷിക്കെ ചിത്രത്തിന് ഇതുവരെ സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല.

Jana Nayagan: വിജയ് ചിത്രം ജനനായകൻ റിലീസ് വൈകും? കാരണം ഇത്

Vijays Jana Nayakan

Published: 

07 Jan 2026 | 08:13 AM

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് തമിഴ് സൂപ്പര്‍ താരവും ടിവികെ സ്ഥാപകനുമായ വിജയ്​യുടെ ‘ജനനായകൻ. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം വിജയ്‌യുടെ സിനിമ കരിയറിലെ അവസാന ചിത്രമെന്ന വിശേഷത്തോടെയാണ് തീയറ്ററുകളിലേക്ക് എത്തുന്നത്. ചിത്രം പൊങ്കലിനോട് അനുബന്ധിച്ച് ജനുവരി ഒൻപതിനാണ് തിയേറ്ററുകളിൽ എത്തുന്നത്. എന്നാൽ റിലീസിന് രണ്ട് ദിവസങ്ങൾ മാത്രം ശേഷിക്കെ ചിത്രത്തിന് ഇതുവരെ സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല.

സെൻസർ ബോർഡ് ചിത്രം റിവൈസിങ് കമ്മിറ്റിക്കു വിട്ടതിനു പിന്നാലെയാണ് റിലീസ് പ്രതിസന്ധിയിലായത്. കഴിഞ്ഞ മാസം 19നാണ് സിനിമ കണ്ട് സെൻസർ ബോർഡ് പത്തിലേറെ മാറ്റങ്ങൾ നിർദ്ദേശിച്ചിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ഇതിനു പിന്നാലെ മാറ്റങ്ങൾ വരുത്തി വീണ്ടും സമർപ്പിച്ചെങ്കിലും സർട്ടിഫിക്കറ്റ് ഇതുവരെയും ലഭിച്ചിട്ടില്ല. അതേസമയം സെൻസർ ബോർഡിന്റെ അപ്രതീക്ഷിത നീക്കത്തിൽ കോടതിയെ സമീപിച്ചിരിക്കുകയാണ് സിനിമയുടെ നിർമാതാക്കൾ.

Also Read:ബെംഗളൂരു വിജയ് ആരാധകർ കുറച്ച് വിയര്‍ക്കേണ്ടി വരും; ജനനായകന്റെ ടിക്കറ്റ് നിരക്ക് 2000 കടന്നു; കിട്ടാക്കനിയാകുമോ?

ഇതോടെ ഏറെ നിരാശയിലാണ് വിജയ് ആരാധകർ. സെൻസർ ബോർ‍ഡിന്റെ നീക്കത്തിനെതിരെ ടിവികെ രം​ഗത്ത് എത്തിയിരുന്നു. റിലീസ് അടുത്തിരിക്കെ സെൻസർ ബോർഡ് നടപടി അസാധാരണമെന്നാണ് ടിവികെ വൃത്തങ്ങൾ പ്രതികരിച്ചിരിക്കുന്നത്. അതേസമയം അഡ്വൻസ് ബുക്കിങായി ആഗോളതലത്തില്‍ ഇതുവരെ 35 കോടി രൂപയാണ് ചിത്രത്തിന് ലഭിച്ചത്. ഇന്ത്യയിൽ നിന്ന് മാത്രം ഏഴ് കോടി ലഭിച്ചെന്നും അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു. കർണാടകയിലാണ് ഏറ്റവുമധികം ടിക്കറ്റ് വിറ്റഴി‍ഞ്ഞത്.

ചിത്രത്തിലെ പ്രധാന റോളുകളിൽ ബോബി ഡിയോൾ, പൂജാ ഹെ​ഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു എന്നിവരെത്തുന്നു. വെങ്കട്ട് കെ. നാരായണ ആണ് കെ.വി.എൻ. പ്രൊഡക്ഷന്റെ പേരിൽ ജനനായകൻ നിർമിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ.കെയുമാണ് സഹനിർമാണം.

 

Follow Us
Related Stories
Bethlehem Kudumba Unit movie : ഏജ് ഡിഫ്രന്‍സുള്ള റൊമാന്‍സ്, ഡബ്ബിംഗ് പുരോഗമിക്കുന്നു; ബത്‌ലഹേം കുടുംബ യൂണിറ്റ് വിശേഷങ്ങള്‍ പറഞ്ഞ് സംവിധായകന്‍
Renu Sudhi Breast Cancer: നല്ല വേദനയുണ്ട് സഹിക്കാൻ വയ്യ; ക്യാൻസറിന് PICC ലൈൻ ഇട്ട് കീമോതെറാപ്പി ആരംഭിച്ച് രേണു സുധി
Sajna Noor: റസൂലിക്ക എനിക്ക് ദൈവതുല്യൻ; ദുബായിൽ എന്നെ ചീത്തയാക്കാൻ നോക്കിയവരിൽ നിന്നും രക്ഷപ്പെടുത്തിയത് അദ്ദേഹം; സജ്ന നൂർ
Balan Movie : അതെന്താ ബ്രോ എന്നെ വിളിച്ചേ!, കഥ എനിക്ക് ഒന്നും മനസിലായില്ല; ബാലിനിലെ വേഷത്തെക്കുറിച്ച് ഗിരീഷ് എ.ഡി
“കുട്ടിമാമ ഞാൻ ഞെട്ടിമാമ”; ആ തെമ്മാടികളിൽ നിന്നും ലാലേട്ടനാണ് അന്ന് രക്ഷിച്ചത്; യോദ്ധാ ചിത്രീകരണത്തിടെ ഉണ്ടായ സംഭവം വെളിപ്പെടുത്തി മധുബാല
Balan – The Boy: സിനിമയിലേക്കുള്ള വഴി കാട്ടിയത് ഉമ്മച്ചി! ‘ബാലൻ ദ് ബോയ്’ ചിത്രത്തിലേക്ക് താൻ എത്തിയ കഥ പറഞ്ഞ് നായിക
മുറ്റത്തെ പായൽ ഒഴിവാക്കാൻ ഇതാ പൊടിക്കൈകൾ
വീട്ടിൽ ഉറുമ്പ് പെരുകിയോ? വഴിയുണ്ട്!
കോടികളുടെ 'സിആര്‍7'! ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആസ്തി എത്ര?
സമ്പത്തിലും മിശിഹ തോല്‍ക്കില്ല; മെസ്സിയുടെ ആസ്തി എത്ര?
വയനാട്ടിൽ പിടികൂടിയ രാജവെമ്പാല
Viral Video: ജഴ്സിയിൽ വൈറലായ ലക്ഷ്മി അമ്മാൾ
കാട്ടാന ഗേറ്റ് തകർക്കുന്നത് കണ്ടോ?
Viral Video: മലയിടിഞ്ഞു വന്നു, ഞൊടിയിടയിൽ