“അത് ഗിരീഷ് എ.ഡി എന്ന സംവിധായകൻ്റെ ബ്രില്യൻസ് തന്നെയാണ്”: അനുഭവം പറഞ്ഞ് വിനയ് ഫോർട്ട്

"Girish is Serious, But Has an Incredible Sense of Humor": Vinay Forrt on Premalu Director: ഗിരീഷ് കുറച്ച് സീര്യസായ ആളാണ്. പക്ഷേ അപാര ഹ്യൂമെർ സെൻസാണ്. സെറ്റിൽ അങ്ങോട്ടും ഇണ്ടോട്ടും താമശയൊക്കെ കുറവായിരിക്കും. പക്ഷേ സിനിമയിലേക്ക് വരുമ്പോൾ കൃത്യമായി ഹ്യൂമർ കൊണ്ടുവരാൻ അറിയാം. ബെത്ലഹേം കുടുംബ യൂണിറ്റിലെ 95 ശതമാനം കാര്യങ്ങളും ഗിരീഷ് എഴുതിവച്ചിരിക്കുന്നതാണ്

“അത് ഗിരീഷ് എ.ഡി എന്ന സംവിധായകൻ്റെ ബ്രില്യൻസ് തന്നെയാണ്”: അനുഭവം പറഞ്ഞ് വിനയ് ഫോർട്ട്

ഗിരീഷ് എ.ഡി, വിനയ് ഫോർട്ട്

Published: 

10 Oct 2026 | 09:37 PM

മലയാള സിനിമാ ചരിത്രത്തിൻ്റെ ഭാഗമായി മാറിയിരിക്കുകയാണ് ‘ബെത്ലഹേം കുടുംബ യൂണിറ്റ്’. ഗിരീഷ് എ.ഡി. മമിത ബൈജു നിവിൻ പോളി ചിത്രം ഇപ്പോൾ മലയാളത്തിൽ ഏറ്റവുമധികം കളക്ഷൻ നേടിയ സിനിമയാണ്. ചിത്രം തകർത്തെറിഞ്ഞ റെക്കൊഡുകളുടെ എണ്ണം കയ്യിലൊതുങ്ങില്ല. സിനിമ ഒ.ടി.ടിയിലെത്തിയതോടെ ചിത്രത്തിലെ രംഗങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലാകെ നിറയുകയാണ്. ചിത്രത്തിൽ അൽപ്പം നെറ്റഗിവ് ഷേഡുള്ള കഥാപാത്രമാണെങ്കിലും ആളുകളെ ചിരിപ്പിച്ച കഥാപാത്രങ്ങളിൽ ഒന്നാണ് വിനയ് ഫോർട്ടിൻ്റേത്. സിനിമ വലിയ വിജയമായി മാറുമെന്ന് ഏറ്റവും വിശ്വാസമുണ്ടായിരുന്ന ആൾ താനായിരുന്നു എന്ന് തുറന്നുപറയുകയാണ് ധന്യ വർമ്മ ഇപ്പോൾ.

“ബെത്ലഹേം കുടുംബ യൂണിറ്റ് സൂപ്പർ ഹിറ്റാകും എന്ന് എനിക്ക് ഉറപ്പായിരുന്നു. സിനിമ ചിത്രീകരിക്കുന്ന സമയത്ത് തന്നെ അക്കാര്യത്തിൽ അത്രയധികം വിശ്വാസമുള്ള വ്യക്തി ഞാനായിരുന്നു” വിനയ് ഫോർട്ട് പറഞ്ഞു. സിനിമ ഇറങ്ങിയാൽ പിന്നെ നിങ്ങളെ പിടിച്ചാൽ കിട്ടില്ല എന്ന് സിനിമയിൽ തൻ്റെ സഹോദരിയായി അഭിനയിച്ച മഞ്ജുശ്രീയോട് തമാശയായി പറയുമായിരുന്നു. എന്നാൽ ‘വിനയ് പറഞ്ഞതുപോലെ തന്നെ നടന്നു’ എന്ന് സിനിമ റിലീസായ ശേഷം മഞ്ജു തന്നെ വിളിച്ച് പറഞ്ഞു എന്നും വിനയ് ഫോർട്ട് പറയുന്നുണ്ട്.

Also Read: ‘2017 മുതൽ ആ കുട്ടി തീ തിന്നുന്നു’; നടി ആക്രമിക്കപ്പെട്ട കേസിൽ യഥാർത്ഥ പ്രതികൾ ശിക്ഷിക്കപ്പെടണമെന്ന് മല്ലിക സുകുമാരൻ

ഗിരീഷ് എ.ഡി എന്ന സംവിധായകനെ കുറിച്ചും അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചപ്പോഴുള്ള അനുഭവവും വിനയ് തുറന്നുപറയുന്നുണ്ട്. ഒരോ കാര്യങ്ങളും സൂക്ഷ്മമായി പറഞ്ഞുതരുന്ന ആളാണ് ഗിരീഷ് എ.ഡി. സ്ക്രിപ്റ്റ് പൂർണമായും ലോക്കാക്കിയാണ് ഗിരീഷ് എ.ഡി സെറ്റിൽ വരുന്നത്. ഒരു ഡയലോഗ് പറയുമ്പോൾ പോലും അത് ഏതുവിധത്തിൽ അവതരിപ്പിച്ചാൽ അതിലെ ഹ്യൂമർ വർക്കാവും എന്ന് കൃത്യാമായി പറയും. അതനുസരിച്ചുള്ള നിർദ്ദേശങ്ങളാണ് ഗിരീഷ് തരാറുള്ളത്.

സംവിധായകൻ്റെ വിഷനെ മുന്നോട്ടു കൊണ്ടുപോവുക എന്നതാണ് എപ്പോഴും തൻ്റെ പ്രയോരിറ്റി അതിനാൽ ഗിരീഷിൻ്റെ അടുത്ത് എത്തുമ്പോൾ അദ്ദേഹത്തിൻ്റെ രീതിയിലേക്കും മറ്റൊരു സെറ്റിലെത്തുമ്പോൾ സ്വന്തം നിലയ്ക്ക് ചെയ്യാനാണ് ആ സംവിധായകൻ പറയുന്നത് എങ്കിൽ താൻ ആ രീതിയിലേക്കും മാറും എന്നും വിനയ് ഫോർട്ട് പറയുന്നു.

ഗിരീഷ് കുറച്ച് സീര്യസായ ആളാണ്. പക്ഷേ അപാര ഹ്യൂമെർ സെൻസാണ്. സെറ്റിൽ അങ്ങോട്ടും ഇണ്ടോട്ടും താമശയൊക്കെ കുറവായിരിക്കും. പക്ഷേ സിനിമയിലേക്ക് വരുമ്പോൾ കൃത്യമായി ഹ്യൂമർ കൊണ്ടുവരാൻ അറിയാം. ബെത്ലഹേം കുടുംബ യൂണിറ്റിലെ 95 ശതമാനം കാര്യങ്ങളും ഗിരീഷ് എഴുതിവച്ചിരിക്കുന്നതാണ്. ഒരു അഭിനയതാവിനെ സംബന്ധിച്ചിടത്തോളം കൂടുതലായി ഒന്നും ചെയ്യേണ്ടതില്ല. എഴുതിവച്ചത് പറഞ്ഞാൽ തന്നെ തീയറ്ററിൽ ചിരി ഉണ്ടാകും. അത്ര കണക്കുകൂട്ടലുള്ള ആളാണ് ഗിരീഷ് എ,ഡി എന്നും അത് ഒരു സംവിധായകൻ്റെ ബ്രില്യൻസ് തന്നെയാണെന്നും വിനയ് ഫോർട്ട് പറയുന്നു.

English Summary

Actor Vinay Forrt expressed absolute confidence in Premalu’s massive success from the start. He praised director Gireesh A.D. for his meticulous planning, precise vision, and incredible sense of humor.

Loading...
Unable to load recommendations.
Follow Us
Related Stories
‘2017 മുതൽ ആ കുട്ടി തീ തിന്നുന്നു’; നടി ആക്രമിക്കപ്പെട്ട കേസിൽ യഥാർത്ഥ പ്രതികൾ ശിക്ഷിക്കപ്പെടണമെന്ന് മല്ലിക സുകുമാരൻ
96′-ൽ ജാനുവാകാൻ ജ്യോതികയെ പരിഗണിച്ചിരുന്നോ? വർഷങ്ങൾക്ക് ശേഷം സത്യം തുറന്നുപറഞ്ഞ് സംവിധായകൻ!
Dileep: ‘മനസാ വാചാ അറിയാത്ത കാര്യത്തിനാ ജയിലില്‍ കിടന്നത്, സത്യം പറയാന്‍ പോലുമാകാതെ കെട്ടിയിട്ട അവസ്ഥയിലായി’
ഇനി ആഷ്ലിയും ജോയലും ഒന്നിച്ച്! ബെത്ലഹേമിന് ശേഷം മമിതയും സം​ഗീതും ഒന്നിക്കുന്ന ഹലോ ഡിയർ കാണാം, സേവ് ദ ഡേറ്റ്!
Bigg Boss Malayalam Season 8: എൽദോയുടെ ​ഗ്രാഫ് താഴേക്കോ? സോഷ്യൽ മീഡിയ കമന്റുകൾ ഇങ്ങനെ
Big boss Malayalam Season 8: സോഫ്റ്റ് പേഴ്സൺ, എല്ലാവരെയും സഹായിക്കും; രാഹുൽ ഈശ്വറിനെ കുറിച്ച് ശ്രീലക്ഷ്മി അറക്കൽ
ചേന മുറിക്കുമ്പോൾ കൈ ചൊറിയാതിരിക്കാൻ ഒന്നല്ല, പല മാര്‍ഗങ്ങള്‍
കോഴിമുട്ടയാണോ താറാവ് മുട്ടയാണോ കൂടുതൽ ഗുണകരം
കുരുമുളകും മ‍ഞ്ഞളും ഒരുമിച്ച് കഴിച്ചാൽ പിന്നെ പനി വരില്ല
വില ഒരു ലക്ഷത്തിൽ താഴെ, 70 KM മൈലേജും - ഹീറോ പാഷൻ പ്ലസ്
ഒരു പാമ്പിനെ പിടിക്കാൻ വെറുമൊരു പാത്രം മതിയോ
റോഡിൽ രൂപപ്പെട്ട വലിയ ഗർത്തത്തിലേക്ക് കാർ
ഷൂവിടുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ
മെമ്പറിനെ വെള്ളത്തിലേക്ക് തള്ളിയിട്ട് എംഎൽഎ, വൈറൽ