അതിശയനും അത്ഭുതദ്വീപും ഒറ്റ യൂണിവേഴ്സിലേക്ക്? പുതിയ ചിത്രത്തെ കുറിച്ച് വിനയൻ

Director Vinayan New Fantasy Movie Updates : എന്നാൽ പുതിയ ചിത്രം ഒരിക്കലും അതിശയൻ്റെ രണ്ടാം ഭാഗമല്ലെന്നും വിനയൻ അറിയിച്ചു. 2005 ആണ് വിനയൻ പൃഥ്വിരാജിനെ നായകനാക്കി അത്ഭുതദ്വീപ് ഒരുക്കുന്നത്. 2007 ആണ് അതിശയൻ ഒരുക്കുന്നത്. വിനയൻ ഒരുക്കുന്ന 41-ാമത്തെ മലയാളം ചിത്രമാണിത്.

അതിശയനും അത്ഭുതദ്വീപും ഒറ്റ യൂണിവേഴ്സിലേക്ക്? പുതിയ ചിത്രത്തെ കുറിച്ച് വിനയൻ

സംവിധായകൻ വിനയൻ, അതിശയൻ, അത്ഭുതദ്വീപ് സിനിമകളുടെ പോസ്റ്റർ

Published: 

25 Mar 2026 | 09:34 PM

അടുത്തിടെയാണ് സംവിധായകൻ വിനയൻ താൻ പുതിയ ചിത്രത്തിൻ്റെ പണിപ്പുരയിലാണെന്ന് അറിയിക്കുന്നത്. ഇപ്പോഴിതാ തൻ്റെ 41-ാമത്തെ മലയാളം ചിത്രം ഒരു ഫാൻ്റസി ത്രില്ലർ ആയിരിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് വിനയൻ. അതും രണ്ട് സൂപ്പർ ഹിറ്റ് ഫാൻ്റസി ചിത്രങ്ങൾ സംയോജിപ്പിച്ചുകൊണ്ട് ഒരു യൂണിവേഴ്സ് നിർമിക്കാൻ ഒരുങ്ങുകയാണെന്ന് സുചന നൽകിയിരിക്കുകയാണ് സംവിധായകൻ. സിനിമയുടെ കാസ്റ്റിങ്ങും മറ്റ് വിവരങ്ങളും പങ്കുവെക്കവെയാണ് സംവിധായകൻ വിനയൻ തൻ്റെ പുതിയ സിനിമയെ കുറിച്ചുള്ള സൂചനകൾ പങ്കുവെച്ചിരിക്കുന്നത്.

പുതിയ ചിത്രത്തിലേക്കുള്ള കുട്ടിതാരത്തെ പരിചയപ്പെടുത്തികൊണ്ടാണ് വിനയൻ ഫേസ്ബുക്കിൽ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. അതിൽ ഒരാളുടെ കമൻ്റിന് മറുപടിയായി തൻ്റെ പുതിയ സിനിമയെ കുറിച്ചുള്ള സൂചന പങ്കുവെക്കുകയായിരുന്നു സംവിധായകൻ. ‘പുതിയ അതിശയൻ ആരുഷ് ഫോട്ടാ ഷൂട്ടിന് റെഡി’ എന്ന കുറിപ്പോടെയായിരുന്നു വിനയൻ കുട്ടിതാരത്തിനോടൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. വിനയൻ്റെ അടുത്ത ചിത്രം അതിശയൻ്റെ രണ്ടാം ഭാഗമാണോ എന്ന് ഒരാൾ ചോദിക്കുകയായിരുന്നു. ഇതിന് മറുപടിയായിട്ടായിരുന്നു വിനയൻ പുതിയ സിനിമയെ കുറിച്ച് സൂചന നൽകിയത്.

ALSO READ : Drishyam 2 : ജോർജ്ജുകുട്ടിയെ ക്ലാസിക് ക്രിമിനലാക്കിയ രണ്ടാം ഭാഗം; ദൃശ്യം 2 ആദ്യമായി ബിഗ് സ്ക്രീനിലേക്കെത്തുന്നു

പുതിയ ചിത്രം ഒരിക്കലും അതിശയൻ്റെ രണ്ടാം ഭാഗമായിരിക്കില്ല. എന്നാൽ സ്പിൻഓഫായി അതിശയനും വിനയൻ്റെ മറ്റൊരു ചിത്രമായ അത്ഭുതദ്വീപിലെ പൊക്കം കുറഞ്ഞവരും ഉണ്ടാകുമെന്നാണ് അറിയിച്ചിരിക്കുന്നത്. അതായത് രണ്ട് സിനിമയിലെ കഥാപാത്രങ്ങളെ ചേർത്ത് പുതിയ ഒരു യൂണിവേഴ്സ് ഒരുക്കാനാകും വിനയൻ ശ്രമിക്കാൻ പോകുക. “അതിശയന്റെ സെക്കൻഡ് പാർട്ടായിരിക്കില്ല പുതിയ സിനിമയിൽ അതിശയനും പൊക്കം കുറഞ്ഞ വരുടെ ദ്വീപും ഒക്കെയുണ്ടാവും..” കമൻ്റിന് മറുപടിയായി വിനയൻ കുറിച്ചു.

നേരത്തെ വിനയൻ ഉണ്ണി മുകുന്ദനെ കേന്ദ്ര കഥാപാത്രമാക്കികൊണ്ട് അത്ഭുതദ്വീപിൻ്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചിരുന്നു. മാളികപ്പുറം സിനിമയുടെ രചയ്താവ് അഭിലാഷ് പിള്ളയ്ക്കൊപ്പം ചേർന്ന് അത്ഭുതദ്വീപിൻ്റെ രണ്ടാം ഭാഗം ഒരുക്കുമെന്നായിരുന്നു അന്ന് അറിയിച്ചിരുന്നത്. സിനിമയിൽ ഗിന്നസ് പക്രവു ഭാഗമാകുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഈ സിനിമയിലേക്ക് ആകാം വിനയൻ അതിശയനെ കൂടി എത്തിക്കാൻ പോകുന്നത്.

1999ൽ ഇറങ്ങിയ ആകാശ ഗംഗയിലൂടെയാണ് വിനയൻ ഹൊറർ ഫാൻ്റസി സിനിമയിലേക്ക് ചുവടുവെക്കുന്നത്. 2004ൽ പൃഥ്വിരാജിനെ നായകനാക്കി ഒരുക്കിയ ഹൊറർ കോമഡി ചിത്രം വെള്ളിനക്ഷത്രം, 2005ൽ നിർമിച്ച അത്ഭുതദ്വീപ്, 2007ൽ റിലീസായ അതിശയൻ തുടങ്ങിയ ചിത്രങ്ങൾ വിനയൻ ഒരുക്കിയ ഫാൻ്റസി ക്ലാസിക്കുകളാണ്. പിന്നീട് മലയാളി സിനിമയിലെ സംഘടന പ്രശ്നത്തെ തുടർന്ന് പ്രധാന താരങ്ങൾ ആരും വിനയനൊപ്പം സിനിമ ചെയ്യാതെ വന്നപ്പോഴും തൻ്റെ പരിമിതിക്ക് അനുസരിച്ച് ഏതാനും ഫാൻ്റസി ചിത്രങ്ങൾ വിനയൻ ഒരുക്കിട്ടുണ്ട്. എന്നാൽ ഏറ്റവും അവസാനമായി 2022ൽ ഇറങ്ങിയ പത്തൊമ്പതാം നൂറ്റാണ്ട് സിനിമ വിനയൻ എന്ന ക്രാഫ്റ്റ്മാൻ്റെ മികവിൽ വിജയച്ചിത്രമകുകയും ചെയ്തു.

Loading...
Unable to load recommendations.
Follow Us
Related Stories
‘നെൽസൺ എനിക്ക് മുന്നിൽ മൂന്ന് കഥാപാത്രങ്ങൾ വച്ചു, ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാൻ പറഞ്ഞു’; ജെയിലർ 2 അനുഭവം പങ്കുവച്ച് ഹക്കീം ഷാജഹാൻ
Belraj Kalarickal: സീരീസ് ഇറങ്ങി രണ്ടുദിവസം, വിവാഹം കഴിഞ്ഞ് ഒരു മാസം; ‘കാപ്പി സ്ക്വാഡ്’ സംവിധായകൻ ബെൽരാജ് കളരിക്കൽ മരിച്ച നിലയിൽ
Vinay Forrt: “ജെൻ്റിൽ പാരൻ്റിംഗ് ഒന്നുമില്ല; പക്ഷേ കുടുംബത്തിന് വേണ്ടി ഓടി”; അച്ഛനെ കുറിച്ച് വിനയ് ഫോർട്ട്
Music Director Deva: പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു; വിടവാങ്ങിയത് ‘തേനിസൈ തെൻഡ്രൽ’
Anirudh-Kavya Maran Wedding : അപ്പൊ എല്ലാം സത്യമായിരുന്നൂ അല്ലേ! അനിരുദ്ധ്-കാവ്യ മാരൻ വിവാഹിതരാകുന്നു; സ്ഥിരീകരിച്ച് തെലങ്കാന മുഖ്യമന്ത്രി
Bigg Boss Malayalam Season 8: ആസിഫിനെ വീഴത്തി ലീഡർ സ്ഥാനം പിടിച്ച് മൃദുല
പുഴുങ്ങിയ ഏത്തപ്പഴം കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ
ഉറക്കം കിട്ടുന്നില്ലേ? ഈ ചായ കുടിച്ചോളൂ നല്ല ഉറക്കം ഉറപ്പ്
കൂടിയ മൈലേജും കുറഞ്ഞ വിലയും - ബജാജ് പ്ലാറ്റിന
ദിവസവും ഓട്സ് കഴിക്കുന്നത് നല്ലതല്ലേ?
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?