Hakeem Shajahan: “രജനി സാറിൻ്റെ മുഖത്ത് നോക്കി അഭിനയിച്ചപ്പോൾ ചങ്ക് കയ്യിൽ പിടിച്ച പോലെ തോന്നി”; അനുഭവം പറഞ്ഞ് ഹക്കീം ഷാജഹാൻ
Hakeem Shajahan Recalls Acting Face-to-Face With Rajinikanth in 'Jailer 2': ലാലേട്ടൻ്റെ ട്രെയിലറിലെ സീനുകൾ കട്ട് ചെയ്ത് പോയതാകാമെന്നും അതിനെ കുറിച്ച് തനിക്ക് വലിയ ധരണയില്ല എന്നും ഹക്കീം പറയുന്നുണ്ട്. പക്ഷേ ലലേട്ടൻ ഫാൻസിനെ അത് വിഷമിപ്പിച്ചിട്ടുണ്ടാകാം. ദൈർഘ്യം കൂടിപ്പോയപ്പൊൾ ഒഴിവാക്കിയതാകാം. താനും ലാലേട്ടനും തമ്മിലുള്ള ഒരു കോംപിനേഷൻ സീൻ ഉണ്ടായിരുന്നു അതും ഒഴിവാക്കിയ കൂട്ടത്തിൽ പെട്ടുപോയതാകാം

ഹക്കീം ഷാജഹാൻ
ജെയ്ലർ 2 സിനിമയിൽ സൂപ്പർസ്റ്റാർ രജനികാന്തിന് നേരെ നിന്ന് അഭിനയിച്ചപ്പോഴുള്ള അനുഭവം പറഞ്ഞ് നടൻ ഹക്കീം ഷാജഹാൻ. വലിയ താരങ്ങളോടൊപ്പമെല്ലാം അഭിനയിക്കണം എന്ന് ആഗ്രഹിച്ചിട്ടുണ്ട് എങ്കിലും ഇത്രയധികം ലെജൻ്റ്സ് ഉള്ള വലിയ ക്യാൻവാസിലുള്ള ഒരു സിനിമയിൽ ഭാഗമാകാൻ സാധിച്ചപ്പോൾ താനെങ്ങനെ ഇരുടെ ഇടയിലേക്കത്തി എന്ന തോന്നലാണ് ഉണ്ടായത് എന്ന് ഹക്കീം ഷാജഹാൻ പറയുന്നു. ക്ലബ്ബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിലാണ് ജെയിലർ 2-ലെ ഷൂട്ടിംഗ് അനുഭവങ്ങൾ താരം പങ്കുവച്ചത്.
അൻപത് ദിവസത്തോളമുള്ള ചിത്രീകരണം പൂർത്തിയായപ്പോൾ കൂടുതൽ ഹംപിളായി മാറി എന്ന് ഹക്കിം പറയുന്നുണ്ട്. സൂപ്പർസ്റ്റാർ രജനിക്കാന്ത് പോലും സെറ്റിൽ സാധാരണ കസേരയിലാണ് ഇരിക്കുന്നത്. പ്രൊഡക്ഷനിൽ നിന്നുമുള്ള ചായ കുടിക്കുന്നു. കാരവനിൽ പോകുന്ന പരിപാടിയൊന്നുമില്ല അടുത്ത്. വരുന്നവരോട് എഴുന്നേറ്റ് നിന്നാണ് അദ്ദേഹം സംസാരിക്കുക. മറ്റു താരങ്ങളും മികച്ച സപ്പോർട്ട് നൽകി. വിദ്യ ബാലനെ അങ്ങോട്ട് ചെന്ന് പരിചയപ്പെടാനും സംസാരിക്കാനുമെല്ലാം തനിക്ക് ഒരു മടി തോന്നിയിരുന്നു. അവർ അത് മനസ്സിലാക്കി ഇങ്ങോട്ട് വന്ന് സംസാരിച്ച് കംഫർട്ടബിളാക്കി എന്ന് താരം പറയുന്നു.
രജനീക്കാന്തിൻ്റെ മുഖത്ത് നോക്കി ഡയലോഗ് പറഞ്ഞപ്പോഴുള്ള അനുഭവവും ഹക്കീം പങ്കുവയ്ക്കുന്നുണ്ട്. അദ്യ ദിവസം സെറ്റിലെത്തിയപ്പോൾ അദ്ദേഹത്തോട് പോയി മിണ്ടാൻ പോലും സാധിച്ചിരുന്നില്ല. ആദ്യ ഷോട്ടിൽ ഡയലോഗ് ഉണ്ടായിരുന്നു. താൻ ആ ഡയലോഗ് പറഞ്ഞപ്പോൾ പെട്ടന്ന് അദ്ദേഹം നോക്കി. കാരണം താൻ ആരെണെന്ന് പോലും അദ്ദേഹത്തിന് അറിയില്ലായിരുന്നു. ഷോട്ട് കഴിഞ്ഞ ശേഷം ഇതാരാണെന്ന് അദ്ദേഹം ചോദിച്ചു. അപ്പോഴാണ് അടുത്തുപോയി കാര്യങ്ങൾ സംസാരിച്ചത്. മലയാളത്തിൽ നിന്നുമുള്ള ആർട്ടിസ്റ്റാണെന്നും പേര് ഹക്കിം എന്നാണെന്നും പറഞ്ഞൂ. പിന്നീട് നെൽസൺ വന്ന് പരിചയപ്പെടുത്തി. അവിടെവച്ചാണ് അദ്ദേഹത്തിന് ഒരു പരിചയം തോന്നി തുടങ്ങിയത് എന്ന് ഹക്കീം പറയുന്നു.
“രജനിസാറിനൊപ്പം അഭിനയച്ചപ്പോൾ ആദ്യത്തെ ദിവസം ചങ്ക് കയ്യിലിരിക്കുകയായിരുന്നു. പിന്നീട് കാര്യങ്ങൾ നോർമലായി” ഹക്കീം പറഞ്ഞു. 51 വർഷമായിട്ട് തലൈവർ ഇവിടെ വാഴുകയാണ്. അദ്ദേഹം നടന്നുവരുമ്പോൾ തന്നെ ആളുകൾക്ക് രോമാഞ്ചം ഉണ്ടാകുന്നു. ആയിരം കോടിയെങ്കിലും സിനിമ കളക്ഷൻ നേടും. തീയറ്ററുകളിലെ റെസ്പോൺസ് കണ്ടാൽ അത് മനസ്സിലാകും. ഫ്രെയിമിൽ രജനീകാന്തിൻ്റേതായ ഒരു മാജിക്കുണ്ട്. ആക്ഷനും കട്ടിനുമിടക്ക് അദ്ദേഹം ഒരു സൂപ്പർസ്റ്റാറായി മാറുന്നത് നമുക്ക് കണ്ടാൽ തന്നെ മനസ്സിലാകും. അല്ലാത്ത സമയങ്ങളിൽ വളരെ ജനുവിനായി സംസാരിക്കുന്ന സാധുവായ ഒരു മനുഷ്യനാണ് രജനീകാന്ത് എന്നും ഹക്കീം പറയുന്നു.
ലാലേട്ടൻ്റെ ട്രെയിലറിലെ സീനുകൾ കട്ട് ചെയ്ത് പോയതാകാമെന്നും അതിനെ കുറിച്ച് തനിക്ക് വലിയ ധരണയില്ല എന്നും ഹക്കീം പറയുന്നുണ്ട്. പക്ഷേ ലലേട്ടൻ ഫാൻസിനെ അത് വിഷമിപ്പിച്ചിട്ടുണ്ടാകാം. ദൈർഘ്യം കൂടിപ്പോയപ്പൊൾ ഒഴിവാക്കിയതാകാം. താനും ലാലേട്ടനും തമ്മിലുള്ള ഒരു കോംപിനേഷൻ സീൻ ഉണ്ടായിരുന്നു അതും ഒഴിവാക്കിയ കൂട്ടത്തിൽ പെട്ടുപോയതാകാം എന്നും സിനിമയിൽ അത് സർവ സാധാരണമാണെന്നും ഹക്കീം കൂട്ടിച്ചേർത്തു.
English Summary
Actor Hakeem Shajahan shared his ‘Jailer 2’ filming experience, recalling his initial nervousness while acting face-to-face with Rajinikanth, praising the superstar’s humility on set, and addressing deleted scenes featuring Mohanlal. Hakeem Shajahan, Hakkim Shah, Jailer 2, Rajinikanth, Mohanlal