Glamy Ganga: ‘മരുമകൾ ചായ ഇട്ടാലേ കുടിക്കൂ എന്ന വാശിയൊന്നും ഇവിടെയില്ല’; ചോദ്യങ്ങൾക്ക് മറുപടിയുമായി ഗ്ലാമി ഗംഗ

Glamy Ganga About Her Married Life: ബ്യൂട്ടി വ്ലോഗുകൾ ആണ് താരം കൂടുതൽ ചെയ്യുന്നതെങ്കിലും ജീവിതത്തിലെ പ്രധാന നിമിഷങ്ങളും സന്തോഷങ്ങളും ദുഃഖങ്ങളുമെല്ലാം ഗംഗ തന്റെ യൂട്യൂബിലെ കുടുംബവുമായി പങ്കുവെക്കാറുണ്ട്. അടുത്തിടെയായിരുന്നു ഗംഗയുടെ വിവാഹം. ഏറ്റവും അടുത്ത സുഹൃത്തായിരുന്ന അപ്പു എന്നു വിളിക്കുന്ന വിഷ്ണുവിനെയാണ് ഗംഗ വിവാഹം കഴിച്ചത്. ഇപ്പോഴിതാ വിവാഹശേഷം ആരാധകരുടെ സംശയങ്ങൾക്കും ചോദ്യങ്ങൾക്കും മറുപടിയുമായി എത്തിയിരിക്കുകയാണ് ഇരുവരും.

Glamy Ganga: മരുമകൾ ചായ ഇട്ടാലേ കുടിക്കൂ എന്ന വാശിയൊന്നും ഇവിടെയില്ല; ചോദ്യങ്ങൾക്ക് മറുപടിയുമായി ഗ്ലാമി ഗംഗ

Glammy Ganga

Published: 

09 May 2026 | 11:55 AM

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഇൻഫ്ലുവൻസറും വ്ലോഗറുമാണ് ഗ്ലാമി ഗംഗ (Glamy Ganga). തിരുവനന്തപുരംകാരിയായ ഗംഗ ഗ്ലാമി ഗംഗ എന്ന യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ്. തൻ്റെ ജീവിതത്തിലെ പല സങ്കീർണതകളും സഹിച്ചാണ് ​ഗം​ഗ ഇന്നീനിലയിലെത്തിയത്. ജീവിതത്തിലെ എല്ലാ സന്തോഷങ്ങളും സങ്കടങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ ​ഗം​ഗ പങ്കിവയ്ക്കാറുണ്ട്. വാടക വീട്ടിലെ ജീവിതത്തിൽ നിന്ന് സ്വന്തം കഷ്ടപാടുകൊണ്ട് മാത്രം ​ഗം​ഗ ആ​ഗ്രഹിച്ചൊരു വീടും സ്വന്തമാക്കി.

ബ്യൂട്ടി വ്ലോഗുകൾ ആണ് താരം കൂടുതൽ ചെയ്യുന്നതെങ്കിലും ജീവിതത്തിലെ പ്രധാന നിമിഷങ്ങളും സന്തോഷങ്ങളും ദുഃഖങ്ങളുമെല്ലാം ഗംഗ തന്റെ യൂട്യൂബിലെ കുടുംബവുമായി പങ്കുവെക്കാറുണ്ട്. അടുത്തിടെയായിരുന്നു ഗംഗയുടെ വിവാഹം. ഏറ്റവും അടുത്ത സുഹൃത്തായിരുന്ന അപ്പു എന്നു വിളിക്കുന്ന വിഷ്ണുവിനെയാണ് ഗംഗ വിവാഹം കഴിച്ചത്. നേരത്തെ വിവാഹിതനായിരുന്നെങ്കിലും അപ്പു വിവാഹമോചനം നേടിയിരുന്നു. ആദ്യവിവാഹത്തിൽ അപ്പുവിന് ഒരു കുഞ്ഞുണ്ട്.

ALSO READ: അതിനായി ചിലർ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു, ഭീഷണിപ്പെടുത്തുന്നു; ദുരനുഭവത്തെ കുറിച്ച് അന്ന രാജൻ

കുഞ്ഞിന്റെ കാര്യങ്ങൾ ​ഗം​ഗയും അപ്പുവും ഒന്നിച്ചാണ് ചെയ്യുന്നത്. വിവാഹത്തിന് മുന്നോടിയായി കുഞ്ഞിന്റെ ചിത്രങ്ങളെല്ലാം അപ്പു സോഷ്യൽമീഡിയയിൽ നിന്നും നീക്കം ചെയ്തിരുന്നു. കല്യാണം കഴിഞ്ഞാൽ ആ കുഞ്ഞിൻ്റെ ഫോട്ടോ സോഷ്യൽമീഡിയയിലൂടെ പ്രചരിപ്പിക്കാൻ സാധ്യതയുണ്ടെന്നും, അങ്ങനെയൊരു സാഹചര്യം വേണ്ടെന്നും പറഞ്ഞാണ് ചിത്രങ്ങളെല്ലാം മാറ്റിയത്. ഇപ്പോഴിതാ വിവാഹശേഷം ആരാധകരുടെ സംശയങ്ങൾക്കും ചോദ്യങ്ങൾക്കും മറുപടിയുമായി എത്തിയിരിക്കുകയാണ് ഇരുവരും.

​ഗ്ലാമി ​ഗം​ഗയുടെ വാക്കുകളിലേക്ക്

”നിനക്ക് ഭർത്താവിനെ ചേട്ടാ എന്നൊക്കെ വിളിച്ചൂടേയെന്ന തകത്തിൽ പല ചോദ്യങ്ങൾ വരുന്നുണ്ട്. ഇടയ്ക്ക് ഞാൻ ചേട്ടാ എന്നൊക്കെ വിളിക്കാറുണ്ട്. അത് സ്‌നേഹം വല്ലാതെ കൂടുമ്പോൾ. കല്യാണം കഴിഞ്ഞതോടെ ഞാൻ മൊത്തത്തിൽ കുലസ്ത്രീയായെന്നാണ് പലരും കമൻ്റുകളിലൂടെ പറയുന്നത്. സിന്ദൂരമൊക്കെ ഇട്ട് ഇപ്പോഴേ കാണാൻ പറ്റുള്ളൂ”, ഗംഗ വ്ളോഗിൽ പറഞ്ഞു.

സ്വന്തമായുണ്ടാക്കിയ വീട്ടിലായിരിക്കുമോ, അതോ അപ്പുവിന്റെ വീട്ടിലായിരിക്കുമോ ഗംഗ ഇനി താമസിക്കുന്നതെന്നുള്ള ചോദ്യങ്ങളും ആരാധകരിൽ നിന്ന് ഉയരുന്നുണ്ട്. ”കൂടുതലും എന്റെ വീട്ടിലായിരിക്കും. കാരണം, ഷൂട്ടിങ്ങ് നടക്കുന്നത് ഇവിടെയാണ്. സ്റ്റുഡിയോ ഒക്കെ ഇവിയാണുള്ളത്. വീഡിയോസൊക്കെ ഷൂട്ട് ചെയ്യാൻ എൻ്റെ വീട്ടിലെ സാധിക്കുകയുള്ളൂ. അത് അപ്പുവിനും അവിടെയുള്ളവർക്കും അറിയാം, ഞങ്ങൾ കൂടുതലും ഇവിടെയായിരിക്കും. ഞാൻ ചായ ഇട്ട് കൊടുത്താലേ കുടിക്കൂ എന്നൊന്നുമില്ല അവിടെയാർക്കും. എന്നുകരുതി അവിടേക്ക് പോകില്ല എന്നല്ല. അവിടെയും താമസിക്കും. അവിടെയും ഇവിടെയുമായൊക്കെ നിൽക്കും. അവിടുത്തെ ആവശ്യങ്ങൾക്ക് അങ്ങോട്ടും പോകണമല്ലോ”, ഗംഗ പറഞ്ഞു.

അതിനിടെ വിവാഹം കഴിഞ്ഞ് അപ്പുവിന്റെ വീട്ടിലെത്തിയപ്പോൾ ഗംഗക്കും അപ്പുവിനുമായുള്ള റൂമിലെ ബെഡിൽ ഒരു ബെഡ്ഷീറ്റ് പോലും വിരിച്ചിരുന്നില്ല എന്ന കാര്യവും ആരാധകർ ചൂണ്ടിക്കാണിച്ചിരുന്നു. വിവാഹം കഴിഞ്ഞ് അവർ വരുന്ന കാര്യം അറിയില്ലേ, എത്ര തിരക്കുള്ളവരാണെങ്കിലും ഒരു ഷീറ്റ് വിരിച്ചിട്ടൂടായിരുന്നോ. ഭാര്യയേയും കൊണ്ട് വീട്ടിലേക്ക് വരുമ്പോൾ അവിടെ എല്ലാ കാര്യങ്ങളും ഓക്കെയാണെന്ന് അപ്പു ഉറപ്പിക്കേണ്ടതല്ലേ, തുടങ്ങിയ ചോദ്യങ്ങളായിരുന്നു കമൻ്റുകളിലൂടെ ഉയർന്ന് വന്നത്. അപ്പുവിന് ചിക്കൻപോക്‌സായിരുന്നുവെന്നും താൻ വന്നിട്ട് റൂം നന്നാക്കികൊള്ളാം എന്നും പറഞ്ഞിരുന്നു എന്നായിരുന്നു ഇക്കാര്യത്തിൽ ഗംഗയുടെ വിശദീകരണം.

English Summary:

YouTuber Glamy Ganga talks about the questions and comments she received following her marriage. Her responses about traditional expectations and her new lifestyle after marriage. Also speaks why she is staying at her own home after the wedding.

Loading...
Unable to load recommendations.
Follow Us
Related Stories
ശിവഭക്തർക്കുള്ള സമ്മാനവുമായി സാദ്‌ഗുരു: ‘ശിവ – ദി ആദിയോഗി’ അനിമേഷൻ ചിത്രം അടുത്ത വർഷം തിയേറ്ററുകളിലേക്ക്
Dileesh Pothan On Girish AD : മച്ചാനെ നമ്മടെ മാതിരി അല്ല എല്ലാം എഴുതിക്കൊണ്ടാ വരുന്നെ… ചെറിയ നോട്ടം വരെ ഉണ്ടാവും, ​ഗിരീഷ് എ.ഡിയുടെ സ്ക്രിപ്റ്റിനെ കുറിച്ച് ദിലീഷ് പോത്തൻ
Aparna Thomas – Jeeva Divorce: എനിക്കിപ്പോൾ സുരക്ഷിതത്വം തോന്നുന്നു സമാധാനമുണ്ട് സന്തോഷമുണ്ട്! ആ വിവാഹം കഴിഞ്ഞു, വ്യക്തമാക്കി അപർണ
Jeeva-Aparna Divorce : ഇനിമുതൽ ‘ഞങ്ങൾ’ എന്നൊന്നില്ല, ആ ആധ്യായം അടഞ്ഞു! വേർപിരിയൽ വെളിപ്പെടുത്തി ജീവയും അപർണയും
Tanvi Sudheer: അമ്മ ഒന്നു വന്നു പോലും നോക്കുന്നില്ല, ഭയങ്കര മനസ്സാണ്! അമ്മൂമ്മയെ നോക്കാൻ ആളെ വേണം, സഹിക്കാനാവുന്നില്ലെന്ന് തൻവി
Nivin Pauly on Girish AD : സെറ്റ് ഭയങ്കര അടിപൊളിയെന്ന് പ്രതീക്ഷിച്ചു, പക്ഷേ ​ഗിരീഷിന്റെ പെരുമാറ്റം താൽപര്യമില്ലാത്ത പോലെ -അനുഭവം തുറന്ന് പറഞ്ഞ് നിവിൻ
ഷുഗർ ലെവൽ പേടിക്കാതെ ഓണസദ്യ ആസ്വദിക്കാം; ഇതാ ചില എളുപ്പവഴികൾ
ഒരു പവന്‍  സ്വര്‍ണത്തിന് 12 ലക്ഷം രൂപ; വരും  ദിവസങ്ങളില്‍ സംഭവിച്ചേക്കും
ഉത്രാടം കഴിഞ്ഞ് വീട്ടിലെ ചൂല് തൊടരുത്! കാരണം അറിയാമോ?
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം