India News in Malayalam: ഇന്ത്യ മലയാളം വാർത്തകൾ, Latest India News in Malayalam Online, ഇന്ത്യ ഇന്നത്തെ പ്രധാനപ്പെട്ട മലയാളം തലക്കെട്ടുകൾ

Namma Metro: നമ്മ മെട്രോ മൂന്നാം ഘട്ടത്തിന് തിരിച്ചടി; ഭൂമിയേറ്റെടുക്കൽ നടപടികൾ കടുപ്പിക്കുന്നു
ബെംഗളൂരു: നഗരത്തിലെ മെട്രോ വികസനത്തിന് നിര്‍ണായകമായ നമ്മ മെട്രോ മൂന്നാം ഘട്ടത്തിന് വീണ്ടും ഭൂമിയേറ്റെടുക്കല്‍ വെല്ലുവിളി. ഓറഞ്ച് ലൈന്‍ പദ്ധതിയുടെ ഒന്നാം പാക്കേജുമായി ബന്ധപ്പെട്ട് 170 വസ്തുക്കള്‍ ഏറ്റെടുക്കുന്നതിനുള്ള വിജ്ഞാപനം കര്‍ണാടക സര്‍ക്കാര്‍ പുറത്തിറക്കി. ആകെ 13,409.05 ചതുരശ്ര മീറ്റര്‍ ഭൂമിയാണ് ഇതിനായി കണ്ടെത്തിയിരിക്കുന്നത്. ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ വൈകുന്നത് പദ്ധതിയുടെ നിര്‍മാണത്തെയും ചെലവിനെയും ബാധിക്കുമെന്ന ആശങ്കയും ശക്തമാണ്.

ജെപി നഗര്‍ നാലാം ഘട്ടം മുതല്‍ മൈസൂരു റോഡ് മെട്രോ സ്റ്റേഷന്‍ വരെയുള്ള ഭാഗത്ത് വയഡക്ട്, റാമ്പുകള്‍, തൂണുകള്‍, സ്റ്റേഷനുകള്‍ തുടങ്ങിയവ നിര്‍മിക്കുന്നതിനാണ് ഭൂമി ആവശ്യമായിരിക്കുന്നത്. ബെലേക്കഹള്ളി, സാരക്കി അഗ്രഹാര, സാരക്കി, ജരഗനഹള്ളി, കദിരേനഹള്ളി, കരീസന്ദ്ര, കത്രിഗുപ്പെ, ഇട്ടമഡു, ഹൊസകെരഹള്ളി, പന്തര്‍പാളയ തുടങ്ങിയ പ്രദേശങ്ങളിലാണ് ഏറ്റെടുക്കല്‍ നടപടികള്‍ നടക്കുന്നത്.

മൂന്നാം തവണ ഭൂമിയേറ്റെടുക്കല്‍ വിജ്ഞാപനം

മെട്രോയുടെ ഈ പാതയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുറത്തിറക്കുന്ന മൂന്നാമത്തെ ഭൂമിയേറ്റെടുക്കല്‍ വിജ്ഞാപനമാണിത്. ജെപി നഗര്‍, ദ്വാരകനഗര്‍, ഹൊസകെരഹള്ളി, കദിരേനഹള്ളി, കാമാക്യ തുടങ്ങിയ സ്റ്റേഷനുകളുടെ നിര്‍മാണത്തിനും പുതിയതായി കണ്ടെത്തിയ ഭൂമി ആവശ്യമാണ്. കര്‍ണാടക ഇന്‍ഡസ്ട്രിയല്‍ ഏരിയാസ് ഡെവലപ്മെന്റ് ബോര്‍ഡ് വഴിയാണ് ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ നടപ്പാക്കുന്നത്.

വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ട വസ്തുക്കളുടെ ഉടമകള്‍ക്ക് പ്രത്യേക ഭൂമിയേറ്റെടുക്കല്‍ ഓഫീസറുടെ അനുമതിയില്ലാതെ വില്‍ക്കാനോ പാട്ടത്തിന് നല്‍കാനോ കൈമാറ്റം ചെയ്യാനോ കഴിയില്ല. അനുമതിയില്ലാതെ നടത്തുന്ന ഇത്തരം ഇടപാടുകള്‍ നഷ്ടപരിഹാരം നിശ്ചയിക്കുമ്പോള്‍ പരിഗണിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Also Read: Namma Metro: ബെംഗളൂരുവിൽ മെട്രോ കുതിപ്പ്; തുമകുരു മുതൽ ഹൊസ്‌കോട്ടെ വരെ പുതിയ പാതകൾ

1.33 ലക്ഷം ചതുരശ്ര മീറ്റര്‍ ഭൂമി

മൂന്നാം ഘട്ടത്തിന്റെ നിര്‍മാണത്തിനായി നേരത്തെ തന്നെ ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ (ബിഎംആര്‍സിഎല്‍) വലിയ തോതില്‍ കെട്ടിടങ്ങളും വസ്തുക്കളും കണ്ടെത്തിയിരുന്നു. ഏകദേശം 1.33 ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലുള്ള കെട്ടിടങ്ങളും ഭൂമിയും പൂര്‍ണമായോ ഭാഗികമായോ പൊളിച്ചുനീക്കേണ്ടിവരുമെന്നാണ് വിലയിരുത്തല്‍.

പദ്ധതിയുടെ മൂന്ന് പാക്കേജുകളിലായി നിര്‍മാണത്തിന് തടസമാകുന്ന കെട്ടിടങ്ങളും ഭൂമിയും കണ്ടെത്തുന്നതിനായി 5.4 കോടി രൂപ ചെലവില്‍ കണ്‍സള്‍ട്ടന്‍സി പഠനവും നടത്തിയിരുന്നു. ഇതില്‍ ഹൊസഹള്ളിക്കും കടബഗെരെയ്ക്കും ഇടയില്‍ 342 കെട്ടിടങ്ങളും മൈസൂരു റോഡ് മെട്രോ സ്റ്റേഷന്‍ മുതല്‍ കൊട്ടിഗെപാളയ വരെ 339 കെട്ടിടങ്ങളും സുമനഹള്ളി മുതല്‍ കെമ്പാപുര വരെ 406 കെട്ടിടങ്ങളുമാണ് കണ്ടെത്തിയത്. ഇവയില്‍ ചിലത് പൂര്‍ണമായും മറ്റുചിലത് ഭാഗികമായും ബാധിക്കപ്പെടാം.

English Summary

Namma Metro Phase 3 in Bengaluru faces a fresh land acquisition hurdle, with the Karnataka government issuing a notification to acquire 170 properties. The acquisition is required for construction work along the Orange Line and could affect the project's timeline and cost.

Census 2027: സെൻസസ് 2027: വീടു കയറിയുള്ള ജനസംഖ്യാ കണക്കെടുപ്പ് ജനുവരി 25 മുതൽ ആരംഭിക്കും
ന്യൂഡൽഹി: സെൻസസ് 2027ൽ വീടുകൾ കയറിയുള്ള ജനസംഖ്യാ കണക്കെടുപ്പ് ജനുവരി 25 മുതൽ ആരംഭിക്കും. ഒരു മാസത്തോളം നീണ്ടുനിൽക്കുന്ന പ്രക്രിയ ഫെബ്രുവരി 28 വരെ നടക്കുമെന്നും അധികൃതർ അറിയിച്ചു. അടുത്ത വർഷം ജനുവരി 10 മുതൽ പൊതുജനങ്ങൾക്ക് ഓൺലൈനായി വിവരങ്ങൾ നൽകാവുന്നതാണ്. അതേസമയം, അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ സെൻസസ് നടപടികൾ നേരത്തെ പൂർത്തിയാക്കും. മണിപ്പൂരിലെ തീയതി പിന്നീട് പ്രഖ്യാപിക്കുന്നതാണ്.

ഭവനസന്ദർശനത്തിലൂടെയുള്ള കണക്കെടുപ്പിൽ, ഉദ്യോഗസ്ഥർ 40 ചോദ്യങ്ങൾ ചോദിക്കും. ഇതിൽ 13 എണ്ണം പുതിയതായി ഉൾപ്പെടുത്തിയ ചോദ്യങ്ങളാണ്. ജാതി (പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗങ്ങളിൽ പെടാത്തവ), മതം, മാതാപിതാക്കളുടെ ജനനസ്ഥലവും ജനനത്തീയതിയും, ബാങ്ക് അക്കൗണ്ടുകളുടെ എണ്ണം, പങ്കാളിയുടെ പേര്, പൗരത്വം, ഡിജിറ്റൽ സാക്ഷരത, സ്ഥിരമായ താമസ വിലാസം, കോവിഡ്-19 വാക്സിനേഷൻ എടുത്ത സ്ഥലം, പാസ്‌പോർട്ട് നമ്പർ, ഡ്രൈവിംഗ് ലൈസൻസ് ഉണ്ടോ എന്ന വിവരം, മൊബൈൽ നമ്പർ, ആധാർ നമ്പർ, വോട്ടർ ഐഡി നമ്പർ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇവയിൽ പലതും ഇത്തവണ ആദ്യമായി ഉൾപ്പെടുത്തിയ ചോദ്യങ്ങളാണ്.

ALSO READ: ഭൂട്ടാനിൽ ഹിമ തടാകം പൊട്ടിയൊഴുകി മിന്നൽ പ്രളയം; അസമിലും പശ്ചിമ ബംഗാളിലും കനത്ത ജാഗ്രതാ നിർദ്ദേശം

ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ സെൻസസാണ് അടുത്ത വർഷം ജനുവരിയിൽ നടക്കുന്നത്. പേപ്പർ ഫോമുകൾക്ക് പകരം പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ വഴിയായിരിക്കും വിവരങ്ങൾ ശേഖരിക്കുക. ജനങ്ങൾക്ക് നേരിട്ട് ഓൺലൈൻ പോർട്ടൽ വഴി സ്വന്തം വിവരങ്ങൾ രേഖപ്പെടുത്താനുള്ള അവസരവും ആദ്യമായിട്ടാണ് വരുന്നത്. 1931-ന് ശേഷം ആദ്യമായി ജാതി അധിഷ്ഠിത കണക്കെടുപ്പ് ഉൾപ്പെടെയുള്ള വിവര ശേഖരണം നടത്തുന്ന സെൻസസും ഇത്തവണത്തേതായിരിക്കും.

സെൻസസിന്റെ ആദ്യഘട്ടമായ കെട്ടിടങ്ങളുടെ വിവരശേഖരണം പൂർത്തിയാക്കിയ മുറയ്ക്കാണ് അടുത്തത് ആരംഭിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തർപ്രദേശ് ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിലും മഞ്ഞുവീഴ്ചയുള്ള ഇടങ്ങളിലും നടപടിക്രമങ്ങൾ നേരത്തെ പൂർത്തിയാക്കാനുള്ള സാധ്യതയുണ്ട്. നവംബർ 16 മുതൽ 2027 ജനുവരി 5 വരെ ഈ സംസ്ഥാനങ്ങളിൽ സെൻസസ് നടക്കുമെന്നും റിപ്പോർട്ടുണ്ട്. ഈ സംസ്ഥാനങ്ങൾക്ക് പുറമെ, ലഡാക്കിലും ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ മഞ്ഞുമൂടിയ പ്രദേശങ്ങളിലും സെപ്റ്റംബർ 30-ഓടെ ഈ നടപടി പൂർത്തിയായി.

മണിപ്പൂരിൽ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് രജിസ്ട്രാർ ജനറൽ ആൻഡ് സെൻസസ് കമ്മീഷണർ വ്യക്തമാക്കി. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ എട്ടാമത്തെ സെൻസസ് ആണ് നടക്കുന്നത്. 2021ൽ നടക്കേണ്ട കണക്കെടുപ്പ് കോവിഡ് കാരണം മാറ്റിവെക്കുകയായിരുന്നു. 2027 മാർച്ച് ഒന്ന് മുതൽ മാർച്ച് അഞ്ച് വരെ വിവരങ്ങൾ പുനഃപരിശോധിക്കുന്നതിനുള്ള അവസരം ലഭിക്കുന്നതാണ്.

English Summary:

Population Enumeration, the second and penultimate phase of Census 2027, will commence on January 10, 2027, across the country. The door-to-door enumeration will begin January 25 and will end on February 28.

ISRO NVS-03: ജിപിഎസ് രംഗത്ത് ഇന്ത്യയ്ക്ക് മുന്നേറ്റം; എൻവിഎസ്-03 വിക്ഷേപണം വിജയകരം
ഇന്ത്യയുടെ സ്വന്തം ഉപഗ്രഹ നാവിഗേഷന്‍ സംവിധാനമായ നാവിക്കിന് (NavIC) കരുത്തേകി ഐഎസ്ആര്‍ഒയുടെ പുതിയ ദൗത്യം. എന്‍വിഎസ്-03 (NVS-03) നാവിഗേഷന്‍ ഉപഗ്രഹം ജിഎസ്എല്‍വി-എഫ്18 (GSLV-F18) റോക്കറ്റ് ഉപയോഗിച്ച് വിജയകരമായി വിക്ഷേപിച്ചു. വെള്ളിയാഴ്ച രാത്രി 11.51ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നായിരുന്നു വിക്ഷേപണം. ഇന്ത്യയുടെ നാവിഗേഷന്‍ സംവിധാനത്തിന്റെ കൃത്യതയും കാര്യക്ഷമതയും വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിടുന്ന ഈ ദൗത്യം ബഹിരാകാശ രംഗത്ത് രാജ്യത്തിന് നിര്‍ണായക നേട്ടമാണ്.

ഇന്ത്യയുടെ സ്വന്തം ജിപിഎസ് സംവിധാനം

അമേരിക്കയുടെ ജിപിഎസ് സംവിധാനത്തിന് സമാനമായി ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത നാവിഗേഷന്‍ സംവിധാനമാണ് നാവിക്. ഇന്ത്യയുടെ ഭൂപ്രദേശത്തും അതിര്‍ത്തിയില്‍ നിന്ന് ഏകദേശം 1,500 കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളിലും കൃത്യമായ സ്ഥാനനിര്‍ണയം, നാവിഗേഷന്‍, സമയവിവരങ്ങള്‍ എന്നിവ ലഭ്യമാക്കുകയാണ് ഇതിന്റെ ലക്ഷ്യം.

നാവിക് സംവിധാനത്തിന്റെ രണ്ടാം തലമുറയിലെ മൂന്നാമത്തെ ഉപഗ്രഹമാണ് എന്‍വിഎസ്-03. നിലവിലുള്ള ഉപഗ്രഹശൃംഖലയുടെ ശേഷി വര്‍ധിപ്പിക്കുന്നതിനും സേവനങ്ങള്‍ കൂടുതല്‍ വിശ്വസനീയമാക്കുന്നതിനും പുതിയ ഉപഗ്രഹം സഹായിക്കും. വാഹന ഗതാഗതം, കപ്പല്‍ ഗതാഗതം, പ്രതിരോധം, ദുരന്തനിവാരണം തുടങ്ങിയ മേഖലകളില്‍ നാവിക് സംവിധാനം പ്രയോജനപ്പെടും.

എല്‍1 സിഗ്‌നല്‍ ഉള്‍പ്പെടുത്തി

എന്‍വിഎസ്-03 ഉപഗ്രഹത്തിന്റെ പ്രധാന സവിശേഷതകളിലൊന്ന് പുതിയ എല്‍1 (L1) നാവിഗേഷന്‍ സിഗ്‌നലാണ്. നിലവില്‍ നാവിക് ഉപയോഗിക്കുന്ന എല്‍5, എസ്-ബാന്‍ഡ് സിഗ്‌നലുകള്‍ക്ക് പുറമെയാണ് എല്‍1 കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സ്മാര്‍ട്ട്‌ഫോണുകള്‍ ഉള്‍പ്പെടെയുള്ള നിരവധി ഉപകരണങ്ങളില്‍ വ്യാപകമായി ഉപയോഗിക്കുന്ന സിഗ്‌നലാണ് എല്‍1. ഇതിന്റെ സാന്നിധ്യം നാവിക് സംവിധാനത്തെ കൂടുതല്‍ ഉപകരണങ്ങളുമായി പൊരുത്തപ്പെടാന്‍ സഹായിക്കും. ഇതോടെ സാധാരണ ഉപയോക്താക്കള്‍ക്കും നാവിക് അധിഷ്ഠിത സേവനങ്ങള്‍ കൂടുതല്‍ എളുപ്പത്തില്‍ ലഭ്യമാക്കാന്‍ സാധിക്കും.

Also Read: Highway Speed Limit: സ്പീഡ് 120 ആയാലും ഫൈൻ വേണ്ടെന്ന് ​ഗതാ​ഗത മന്ത്രി, ബാധകമാവുക ഈ റോഡുകളിൽ?

തദ്ദേശീയ ആറ്റോമിക് ക്ലോക്കും പ്രത്യേകത

ഇന്ത്യയില്‍ വികസിപ്പിച്ച ആറ്റോമിക് ക്ലോക്കും ഉപഗ്രഹത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമെ വിദേശത്തുനിന്ന് ലഭ്യമാക്കിയ ആറ്റോമിക് ക്ലോക്കുകളും ഉപയോഗിക്കുന്നുണ്ട്. ഉപഗ്രഹ നാവിഗേഷന്‍ സംവിധാനത്തില്‍ കൃത്യമായ സമയവിവരങ്ങള്‍ നിര്‍ണായകമാണ്. സമയത്തിലെ ചെറിയ വ്യത്യാസങ്ങള്‍ പോലും സ്ഥാനനിര്‍ണയത്തിന്റെ കൃത്യതയെ ബാധിക്കാം. അതിനാല്‍ ആറ്റോമിക് ക്ലോക്കുകള്‍ കൂടുതല്‍ കൃത്യമായ നാവിഗേഷന്‍ സേവനങ്ങള്‍ ഉറപ്പാക്കാന്‍ സഹായിക്കുന്നു.

ജിഎസ്എല്‍വിയുടെ ഇരുപതാം ദൗത്യം

എന്‍വിഎസ്-03 വിക്ഷേപണത്തോടെ ജിഎസ്എല്‍വി റോക്കറ്റിന്റെ ഇരുപതാമത്തെ ദൗത്യവും വിജയകരമായി പൂര്‍ത്തിയായി. ഏകദേശം 50 മീറ്റര്‍ ഉയരമുള്ള മൂന്ന് ഘട്ടങ്ങളുള്ള റോക്കറ്റാണ് ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിച്ചത്. നാവിക് സംവിധാനത്തിന്റെ ശേഷി വര്‍ധിപ്പിക്കുന്നതിനായി എന്‍വിഎസ്-01 മുതല്‍ എന്‍വിഎസ്-05 വരെയുള്ള അഞ്ച് രണ്ടാം തലമുറ ഉപഗ്രഹങ്ങളാണ് ഐഎസ്ആര്‍ഒയുടെ പദ്ധതിയിലുള്ളത്. ഇതില്‍ എന്‍വിഎസ്-01 2023 മേയില്‍ വിക്ഷേപിച്ചിരുന്നു.

English Summary

ISRO has successfully launched the NVS-03 navigation satellite using the GSLV-F18 rocket. The satellite will strengthen India's indigenous NavIC navigation system, improve positioning accuracy and expand navigation services for various applications.

ഭൂട്ടാനിൽ ഹിമ തടാകം പൊട്ടിയൊഴുകി മിന്നൽ പ്രളയം; അസമിലും പശ്ചിമ ബംഗാളിലും കനത്ത ജാഗ്രതാ നിർദ്ദേശം
തിംഫു: ഭൂട്ടാനിലെ വടക്കുപടിഞ്ഞാറൻ മേഖലയായ ഗാസ ജില്ലയിലെ ഷിൻ്റഫു ഹിമ തടാകം പൊട്ടി ശക്തമായ മിന്നൽ പ്രളയം. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് അപ്രതീക്ഷിതമായി തടാകം പൊട്ടിയൊഴുകിയത്. ഇതിന് പിന്നാലെ ഇന്ത്യയിലെ അതിർത്തി സംസ്ഥാനങ്ങളായ അസമിലും പശ്ചിമ ബംഗാളിലും അധികൃതർ കനത്ത ജാഗ്രതാ നിർദ്ദേശം നൽകി. മോ ചു നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന പ്രശസ്തമായ് ‘ഗാസ സാച്ചു’ ഹോട്ട് സ്പ്രിംഗും, അവിടുത്തെ സംവിധാനങ്ങളും പ്രളയത്തിൽ പുർണമായും ഒലിച്ചുപോയി. അപകട സാധ്യത മുൻകൂട്ടി കണ്ട് പ്രദേശത്ത് നിന്ന് ആളുകളെ നേരത്തെ തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി. നിലവിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

പശ്ചിമ ബംഗാളിലും, അസമിലും ജാഗ്രത

ഭൂട്ടാനിലെ പ്രളയജലം അതിത്തികടന്നെത്താൻ സാധ്യതയുള്ളതിനാൽ പശ്ചിമ ബംഗാൾ, അസം സർക്കാരുകൾക്ക് ഭൂട്ടാൻ ഭരണകൂടം അടിയന്തര മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അസമിലെ ധുബ്രി, പശ്ചിമ ബംഗാളിൽ ഡാർജലിംഗിലെ മലയോര പ്രദേശങ്ങൾ, അലിപുർദുവാർ, ജൽപായ്ഗുരി എന്നീ അതിർത്തി ജില്ലകളിലാണ് മിന്നൽ പ്രളയത്തിന് ഏറ്റവും കൂടുതൽ സാധ്യതയുള്ളത്. പശ്ചിമബംഗാളിലെ കൂച്ച് ബെഹാറിൽ സങ്കോഷ് നദീതീരത്ത് താമസിക്കുന്ന ജനങ്ങൾക്ക് പ്രാദേശിക ഭരണകൂടം കർശന ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഭൂട്ടാനിൽ നിന്നുമുള്ള മോ ചു, ഫോ ചു, എന്നീ നദികൾ സംഗമിച്ചുണ്ടാകുന്ന സങ്കോഷ് നദി പിന്നീട് അതിർത്തി കടന്ന് അസമിലെ ബ്രഹ്മപുത്രയിലാണ് ചെന്നുചേരുന്നത്.

Also Read: ഗോവധം: ഗുജറാത്തിൽ മൂന്ന് പേർക്ക് ജിവപര്യന്തം കഠിനതടവ് വിധിച്ച് കോടതി; മനുസ്മൃതി പരാമർശിച്ച് വിധിന്യായം

ഭൂട്ടാനിലെ ഏറ്റവും അപകട സാധ്യതയുള്ള 17 ഹിമതടാകങ്ങളുടെ പട്ടികയിലുള്ളതാണ് മോ ചു നദിയുടെ ഉത്ഭവസ്ഥാനത്തുള്ള ഷിൻ്റഫു തടാകം. നിലവിൽ പുനഖ സോംഗിൽ നിന്ന് എട്ട് കിലോമീറ്റർ അകലെയുള്ള അതിർത്തി പ്രദേശമായ ശ്രീഗാംഗ് വരെ കുത്തിയൊഴുകുന്ന പ്രളയജലം എത്തിയിട്ടുണ്ട്. ഇതിന് മുൻപ് 2021 ആഗസ്റ്റ് 26-നും ഗാസ സാച്ചുവിൽ നദി ഗതിമാറി ഒഴുകി വലിയ നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു.

കാലാവസ്ഥാ വ്യതിയാനവും ആഗോള താപനവും കാരണം ഹിമാനികൾ ഉരുകി രൂപപ്പെടുന്ന തടാകങ്ങളിൽ വെള്ളം അമിതമായി നിറയുകയും അവ പെട്ടന്ന് പൊട്ടി ഒഴുകുകയും ചെയ്യുന്ന അപകടകരമായ അവസ്ഥയാണ് ഗ്ലേഷ്യർ ലേക്ക് ഔട്ട്ബേസ്റ്റ് ഫ്ലഡ്. ഭൂകമ്പവും ഉരുൾപൊട്ടലും മഞ്ഞുമലകൾ തകർന്നു വീഴുന്നതും, ശക്തമായ മഴയുമെല്ലാം ഇത്തരം ഹിമതടാകളുടെ തകർച്ചയ്ക്കും പിന്നാലെ മിന്നൽ പ്രളയത്തിനും കാരണമാകാറുണ്ട്.

English Summary

A glacial lake outburst flood at Shintaphu Lake in Bhutan washed away the Gasa Tshachu hot springs. Following the incident, high alerts for flash floods have been issued in parts of West Bengal and Assam in India.

ഗോവധം: ഗുജറാത്തിൽ മൂന്ന് പേർക്ക് ജിവപര്യന്തം കഠിനതടവ് വിധിച്ച് കോടതി; മനുസ്മൃതി പരാമർശിച്ച് വിധിന്യായം
ഗാന്ധിനഗർ: പശുക്കളെ കൊലപ്പെടുത്തിയ കേസിൽ മൂന്ന്പേർക്ക് ജീവപര്യന്തം കഠിനതടവ് വിധിച്ച് ഗുജറാത്തിലെ കലോൽ കോടതി. ഗാന്ധിനഗർ ജില്ലയിൽ കലോൽ അഡീഷ്ണൽ സ്പെഷ്യൽ കോടതി ജഡ്ജി ബി.ആർ രാജ്പൂത്ത് ആണ് വിധി പ്രസ്താവിച്ചത്. കുറ്റവാളികൾക്ക് നിയമപ്രകാരം കടുത്ത ശിക്ഷ നൽകിയില്ലെങ്കിൽ പശുക്കൾക്ക് വംശനാശം സംഭവിക്കുമെന്ന് 76 പേജുള്ള വിധിന്യായത്തിൽ കോടതി നിരീക്ഷിച്ചു. മനുസ്മൃതി, വേദങ്ങൾ എന്നിവയെക്കുറിച്ച് വിധിന്യായത്തിൽ വിശദമായി പരാമർശിക്കുന്നുണ്ട്. അഹമ്മദാബാദ് സ്വദേശികളായ വസീം (34), മുഹമ്മദ് റഫീഖ് (28) അസ്ഫാക്ക് എന്ന സൽമാൻ (19) എന്നിവർക്കാണ് കോടതി ജീവപര്യന്തം തടവും പിഴയും വിധിച്ചത്. കേസിൽ ഉൾപ്പെട്ട രണ്ട് പേരെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെവിട്ടു. വിചാരണക്കിടെ ഒരാൾ മരണപ്പെടുകയും ചെയ്തിരുന്നു.

2024 ഓഗസ്റ്റ് 22-ന് ജാംല ഗ്രാമത്തിലെ ഒരു വീട്ടിൽവച്ചാണ് പ്രതികൾ പശുക്കളെ കശാപ്പ് ചെയ്തത്. കേസിൽ 277 കിലോ മാംസവും പൊലീസ് കണ്ടെടുത്തിരുന്നു. പ്രതികൾ കുടുംബത്തിൻ്റെ ഏക ആശ്രയമാണെന്നും മുൻപ് മറ്റു ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടില്ലെന്നും ചുണ്ടിക്കാട്ടി ഇളവ് നൽകണം എന്ന് പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നു. എന്നാൽ കോടതി ഈ വാദങ്ങൾ തള്ളി. 2017-ൽ ഭേദഗതി ചെയ്ത ഗുജറാത്ത് അനിമൽ പ്രിസർവേഷൻ ആക്ട് പ്രകാരമാണ് പ്രതികൾക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. ഗുജറാത്ത് മുഖ്യമന്ത്രി ഹർഷ് സംഘവി കോടതി വിധിയെ സ്വാഗതം ചെയ്ത് രംഗത്തെത്തിയിരുന്നു. ഗോമാതാവിനെ സംരക്ഷിക്കുക എന്നത് ഗുജറാത്തിൻ്റെ ഉറച്ച തീരുമാനമാണെന്നും അദ്ദേഹം വ്യക്തമാക്കി.

മനുസ്മൃതിയും വേദങ്ങളും പരാമർശിച്ച് വിധിന്യായം

വിധിയിൽ ഹിന്ദു ഗ്രന്ഥങ്ങളെയും മനുസ്മൃതിയെയുമെല്ലാം കോടതി കൃത്യമായി പരാമർശിക്കുന്നുണ്ട്. “എന്താണ് ചെയ്യുന്നതെന്ന കൃത്യമായ ബോധ്യമുണ്ടായിട്ടൂം അമ്മയായി കണക്കാക്കേണ്ട പശുക്കളെ ക്രൂരമായി കൊലപ്പെടുത്തി. അവയവങ്ങൾ മുറിച്ചുമാറ്റുകയും 277 കിലോ മാംസം വിൽപ്പനയ്ക്കായി വേർതിരിച്ചെടുക്കുകയും ചെയ്തു. പശുക്കളുടെ ശരീരഭാഗങ്ങൾ ഇത്രയും ക്രൂരമായി മുറിച്ചുമാറ്റിയവർക്ക് നിയമപ്രകാരം കടുത്ത ശിക്ഷ നൽകിയില്ലെങ്കിൽ ഭൂമിയിൽ നിന്ന് ഗോമാതാവിന് പൂർണമായും വംശനാശം സംഭവിക്കും” കോടതി ഉത്തരവിൽ പറയുന്നു.

മനുസ്മൃതി പ്രകാരം പശുവിനെ മൃഗമായല്ല മതത്തിൻ്റെ നെടുംതൂണായാണ് കണക്കാക്കുന്നത് എന്ന് കോടതി നിരീക്ഷിച്ചു. കാലികളെ സംരക്ഷിക്കുന്നതിനുള്ള ചുമതല വൈശ്യ വിഭാഗത്തിനാണ് മനു മഹർഷി നൽകിയിരുന്നത്. ബ്രഹ്മാവിൻ്റെ തപസ്സിലൂടെ ഭൂമിയിൽ വീണ അമൃതിൻ്റെ തുള്ളികളിൽ നിന്ന് ഉത്ഭവിച്ച കാമധേനുവിനെക്കുറിച്ചും പശുവിനെ കൊല്ലാൻ പാടില്ലാത്ത 'അഘന്യ' ആയി ഋഗ്വേദത്തിൽ വിശേഷിപ്പിക്കുന്നതിനെക്കുറിച്ചും വിധിയിൽ പരാമർശമുണ്ട്. പശു ലോകത്തിൻ്റെ അമ്മയാണെന്നും നാല് കാലുകൾ നാല് വേദങ്ങളെ പ്രതിനിധീകരിക്കുന്നുവെന്നും വിധിയിൽ പ്രത്യേകം പറയുന്നു.

English Summary

A Gujarat court sentenced three men to life imprisonment for slaughtering cows, citing Hindu scriptures like the Manusmriti and Vedas, stating cows could become extinct without strict punishment.

Highway Speed Limit: സ്പീഡ് 120 ആയാലും ഫൈൻ വേണ്ടെന്ന് ​ഗതാ​ഗത മന്ത്രി, ബാധകമാവുക ഈ റോഡുകളിൽ?
ടോപ് സ്പീഡിൽ വാഹനം ഓടിക്കാൻ ആ​ഗ്രഹിക്കുന്നവരെ സംബന്ധിച്ചെടുത്തോളം ഏറെ സന്തോഷമെന്ന് തോന്നുന്ന വാർത്തയാണ് ഇന്ന് പുറത്ത് വന്നത്. എക്‌സ്‌പ്രസ്‌വേകളിൽ മണിക്കൂറിൽ 120 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് അമിത വേഗതയുടെ പേരിൽ പിഴ ചുമത്തരുത് എന്ന് കേന്ദ്ര ഉപരിതല ​ഗതാ​ഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയുടെ നിർദേശം. ഇക്കാര്യം സംബന്ധിച്ച നിർദേശം ബന്ധപ്പെട്ട ഉദ്യോ ഗസ്ഥർക്ക് നൽകിയിട്ടുണ്ടെന്ന് മന്ത്രി തന്നെയാണ് അറിയിച്ചത്.

മന്ത്രിയുടെ വാക്കുകൾ

ഇന്ത്യയിലെ ഹൈവേകളുടെ ഭാവിയെ സംബന്ധിച്ച് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെയാണ് നിതിൻ ഗഡ്കരി ഇക്കാര്യം വ്യക്തമാക്കിയത്. അമിതവേഗതയുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന ആശങ്കകൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. നിശ്ചിത വേഗതയേക്കാൾ 20 ശതമാനം വരെ കൂടുതൽ വേഗതയിൽ സഞ്ചരിക്കുന്ന വാഹനങ്ങൾക്കും പിഴയിൽ നിന്ന് ഇളവ് നൽകണമെന്നും, അതിൽ കൂടുതൽ വേഗതയിൽ പോകുന്ന വാഹനങ്ങൾക്ക് മാത്രം പിഴ ചുമത്തിയാൽ മതിയെന്നും അദ്ദേഹം പറഞ്ഞു.

Also Read: ഇനി മുതൽ ട്രെയിനിൽ രാത്രി മൊബൈൽ ചാർജിം​ഗ് വേണ്ട, കർശന നിയന്ത്രണവുമായി റെയിൽവേ

നിലവിലെ വേ​ഗ പരിധി

ഡൽഹി- മുംബൈ എക്സ്പ്രസ്‌വേ പോലുള്ള പാതകളിൽ ഇപ്പോൾ  100 ​​മുതൽ 120 കിലോമീറ്റർ പെർ അവർ  വരെയാണ് വേഗത പരിധി വരുന്നത്. എന്നാൽ അമിതവേഗതയുടെ പേരിൽ പലർക്കും ഫൈൻ ലഭിക്കുന്നുണ്ട്. 120 കിലോമീറ്റർ വേഗത വരെയുള്ളവയ്ക്ക് നോട്ടീസുകൾ അയയ്ക്കരുതെന്ന് ഞാൻ നിർദ്ദേശം കൊടുത്തിട്ടുണ്ട്. 120 കിലോമീറ്ററിന് മുകളിലാണെങ്കിൽ പോലും, നിശ്ചിത പരിധിയിൽ നിന്ന് 20 ശതമാനം അധികം വരെ വേഗതയാണ് ഉള്ളതെങ്കിൽ അത് അനുവദിക്കാമെന്നും അതിൽ കൂടുതലാണെങ്കിൽ മാത്രം പിഴ ചുമത്തിയാൽ മതി എന്നും മന്ത്രി അഭിപ്രായപ്പെട്ടു.

ഔദ്യോ​ഗിക വേ​ഗപരിധിയിലെ മാറ്റമല്ല

​ഗഡ്കരിയുടെ ഈ വാക്കുകൾ വച്ച് നോക്കുമ്പോൾ ഇപ്പോൾ 120 കിലോമീറ്റർ വേഗത പരിധിയുള്ള എക്സ്പ്രസ് ഹൈവേകളിൽ 144 കിലോമീറ്റർ വേഗത വരെ പിഴ ലഭിക്കില്ലെന്ന് വരുന്നു. എന്നാൽ മന്ത്രിയുടെ ഈ അറിയിപ്പ് ഔദ്യോ​ഗിക വേ​ഗ പരിധിയിലെ മാറ്റമായി പരി​ഗണിക്കാൻ കഴിയില്ല. മറിച്ച് എക്സ്പ്രസ്‌ വേകളിലെ ട്രാഫിക് എൻഫോസ്മെന്റ് നിയമ നടപടികൾ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട നിർദ്ദേശമായാണ് മന്തിയുടെ വാക്കുകളെ കാണാൻ കഴിയുക.

English Summary

Union Minister for Road Transport and Highways Nitin Gadkari has directed that vehicles traveling at speeds of up to 120 km/h on expressways should not be fined for speeding. The Minister himself stated that instructions regarding this have been issued to the concerned officials.

തുടരുന്ന സംഘർഷം, സൗദി അറേബ്യയിലേക്കുള്ള സർവീസുകൾ നവംബർ 14 വരെ റദ്ദാക്കി ഇൻഡിഗോ
ഡൽഹി: പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷ സാഹചര്യങ്ങൾ കണക്കിലെടുത്ത് സൗദി അറേബ്യയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ റദ്ദാക്കിയ നടപടി നമ്പർ 14 വരെ തുടരുമെന്ന് ഇൻഡിഗോ എയർലൈൻസ് അറിയിച്ചു. റിയാദ്, ജിദ്ദ, ദമാം, മദീന തുടങ്ങിയ വിമാനത്താവളങ്ങളിലേക്കും അവിടെ നിന്ന് തിരിച്ചുമുള്ള സർവീസുകൾക്ക് ആണ് നിയന്ത്രണം ബാധകമാവുക. മേഖലയിൽ നിലവിൽ തുടരുന്ന സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തുന്നുണ്ടെന്നും ഇൻഡിഗോ എയർലൈൻസ് അറിയിക്കുന്നു.

തങ്ങളുടെ ഔദ്യോഗിക എക്സ് ഹാൻഡിലൂടെയാണ് ഇൻഡിഗോ ഇക്കാര്യം അറിയിച്ചത്. ഇൻഡിഗോയുടെ ഈ അറിയിപ്പ് റിയാദിലെ ഇന്ത്യൻ എംബസിയും തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെച്ച് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. സർവീസ് റദ്ദാക്കുന്നത് ബാധിക്കുന്ന യാത്രക്കാരെ ബുക്കിംഗ് സമയത്ത് നൽകിയിട്ടുള്ള ഫോൺ നമ്പർ വഴി നേരിട്ട് വിവരം അറിയിക്കുന്നതാണ്. ഇങ്ങനെ യാത്ര മുടങ്ങുന്നവർക്ക് ഒരുവിധ അധിക നിരക്കും ഈടാക്കാതെ മറ്റൊരു ദിവസത്തേക്ക് യാത്ര മാറ്റുന്നതിനോ, വിമാന ടിക്കറ്റ് ബുക്കിംഗ് തുക പൂർണ്ണമായി തിരികെ ലഭിക്കുന്നതിനുള്ള സൗകര്യവും കമ്പനി ക്രമീകരിച്ചിട്ടുണ്ട്.

Also Read: പ്രസിഡൻ്റ് ട്രംപിൻ്റെ ഉത്തരവ് ലഭിച്ചാൽ 96 മണിക്കൂറിനുള്ളിൽ ഇറാനെ ആക്രമിക്കാൻ തയ്യാറെന്ന് യു.എസ് സേന

യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപായി ഇൻഡിഗോയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി വിമാനത്തിന്റെ നിലവിലെ സ്ഥിതി ഉറപ്പുവരുത്തണമെന്ന് അധികൃതർ അഭ്യർത്ഥിക്കുകയും ചെയ്തിട്ടുണ്ട്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നൽകുന്നത് എന്നും അപ്രതീക്ഷിതമായി ഉണ്ടായ ഈ യാത്ര തടസ്സങ്ങളിലും അനിശ്ചിതത്വ സാഹചര്യത്തിലും ഖേദം പ്രകടിപ്പിക്കുന്നതായും ഇൻഡിഗോ മാനേജ്മെന്റ് അറിയിച്ചു.

അതേസമയം പശ്ചിമേഷ്യയിൽ സംഘർഷം ആയവിവല്ലാതെ തുടരുകയാണ്. സൗദി അറേബ്യയുടെ സൈനിക ചരക്ക് വിമാനം ലക്ഷ്യമാക്കി യമനിലെ ഏദൻ വിമാനത്താവളത്തിൽ ഹൂതി വിഭാഗത്തിന്റെ മിസൈൽ ആക്രമണം ഉണ്ടായി. യമനിലുള്ള സൗദി സഖ്യസേനക്ക് വേണ്ട ആയുധങ്ങളുമായി വിമാനം ഏദൻ എയർപോർട്ടിൽ ഇറങ്ങിയതിന് പിന്നാലെയാണ് കുട്ടികൾ ആക്രമണം അഴിച്ചുവിട്ടത്. വിമാനത്താവളത്തിൽ നിന്ന് യാത്രക്കാരോട് ഒഴിഞ്ഞു പോകാൻ മുന്നറിയിപ്പ് നൽകിയ ശേഷമായിരുന്നു ആക്രമണം തുടങ്ങിയത്. സൗദി അറേബ്യയിലെ തായിഫ് പട്ടണത്തിന് നേരെയുണ്ടായ മിസൈൽ ആക്രമണ ശ്രമത്തെ തടുത്തായി സൗദി സ്ഥിരീകരിച്ചിട്ടുണ്ട്. അതിനിടെ യമനിലെ ജൗഫ് പ്രവിശ്യയിൽ പെട്രോൾ പമ്പിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടതായി ഹൂതി സേനയും അറിയിച്ചു.

English Summary

IndiGo Airlines has announced that the suspension of flight services to and from Saudi Arabia implemented in light of the ongoing conflict in West Asia will continue until the 14th. This restriction applies to flights to and from airports including Riyadh, Jeddah, Dammam, and Medina.

Namma Metro: ബെംഗളൂരുവിൽ മെട്രോ കുതിപ്പ്; തുമകുരു മുതൽ ഹൊസ്‌കോട്ടെ വരെ പുതിയ പാതകൾ
ബെംഗളൂരുവിലെ മെട്രോ ശൃംഖല നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാനുള്ള പദ്ധതിയുമായി നമ്മ മെട്രോ. നാലാം ഘട്ടത്തില്‍ ഏകദേശം 215 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പുതിയ പാതകള്‍ പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. തുമകുരു, ഹൊസ്‌കോട്ടെ, ദേവനഹള്ളി, ബിദാദി തുടങ്ങിയ പ്രദേശങ്ങളിലേക്ക് മെട്രോ കണക്റ്റിവിറ്റി എത്തിക്കുകയാണ് ലക്ഷ്യം.

എന്നാല്‍, പദ്ധതി ഇപ്പോഴും നിര്‍ദേശത്തിന്റെ ഘട്ടത്തിലാണ്. നാലാം ഘട്ടത്തിലെ പാതകള്‍ക്ക് അന്തിമരൂപം നല്‍കിയിട്ടില്ലെന്നും ഔദ്യോഗിക അനുമതി ലഭിച്ചിട്ടില്ലെന്നും ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിലെ (ബിഎംആര്‍സിഎല്‍) മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

നമ്മ മെട്രോ നാലാം ഘട്ടത്തില്‍ പരിഗണിക്കുന്ന പാതകള്‍

നഗരത്തിന്റെ വടക്ക്, തെക്ക്, കിഴക്ക്, പടിഞ്ഞാറ് ഭാഗങ്ങളിലെ പ്രാന്തപ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന എട്ട് ഇടനാഴികളാണ് നിര്‍ദേശത്തിലുള്ളത്.

മഡവര-തുമകുരു- തുമകുരു റോഡിലൂടെ നെലമംഗല വഴി മെട്രോ സര്‍വീസ് വ്യാപിപ്പിക്കുന്നതാണ് നിര്‍ദേശം. ഏകദേശം 59.9 കിലോമീറ്ററാണ് ഈ പാതയുടെ ദൈര്‍ഘ്യം.

കടബഗെരെ-തവരെകെരെ- പടിഞ്ഞാറന്‍ ബെംഗളൂരുവിലെ വളര്‍ന്നുവരുന്ന പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ഏകദേശം 6.6 കിലോമീറ്റര്‍ പാത.

ചല്ലഘട്ട-ബിദാദി- മൈസൂരു റോഡ് ഭാഗത്തുനിന്ന് ബിദാദിയിലേക്ക് മെട്രോ കണക്റ്റിവിറ്റി നീട്ടാനുള്ള നിര്‍ദേശം. ഏകദേശം 15.6 കിലോമീറ്ററാണ് ദൈര്‍ഘ്യം.

സില്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട്-ഹരോഹള്ളി- കനകപുര റോഡ് വഴി വ്യവസായ മേഖലയായ ഹരോഹള്ളിയിലേക്ക് ബന്ധം വ്യാപിപ്പിക്കുന്ന ഏകദേശം 21.7 കിലോമീറ്റര്‍ പാത.

Also Read: Namma Metro: നമ്മ മെട്രോ കാർഡിൽ പണം ബാക്കിയുണ്ടോ? പുതിയ കാർഡിലേക്ക് മാറ്റുമ്പോൾ അറിയണം

കലേന അഗ്രഹാര-ജിഗണി-അത്തിബെലെ-സര്‍ജാപുര റോഡ്-കഡുഗോഡി ട്രീ പാര്‍ക്ക്- തെക്കന്‍ ബെംഗളൂരുവിനെയും കിഴക്കന്‍ മേഖലയെയും ബന്ധിപ്പിക്കുന്ന വലിയ ഇടനാഴിയാണ് പരിഗണനയിലുള്ളത്. അനെക്കല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക് ശാഖാപാതയും നിര്‍ദേശത്തിലുണ്ട്.

ബൊമ്മസന്ദ്ര-അത്തിബെലെ- ഹൊസൂര്‍ റോഡ് വഴി യെല്ലോ ലൈന്‍ കൂടുതല്‍ ദൂരത്തേക്ക് വ്യാപിപ്പിക്കാനുള്ള പദ്ധതി.

കെആര്‍ പുരം-ഹൊസ്‌കോട്ടെ- കിഴക്കന്‍ ബെംഗളൂരുവില്‍ നിന്ന് ഹൊസ്‌കോട്ടെയിലേക്ക് മെട്രോ സര്‍വീസ് നീട്ടാനുള്ള നിര്‍ദേശം.

ദൊഡ്ഡജാല-ദേവനഹള്ളി- നിര്‍ദേശത്തിലുള്ള വിമാനത്താവള മെട്രോ പാതയില്‍നിന്ന് ദേവനഹള്ളി പട്ടണത്തിലേക്ക് കണക്റ്റിവിറ്റി ഉറപ്പാക്കുകയാണ് ലക്ഷ്യം.

എല്ലാ പാതകള്‍ക്കും ഒരേ ഘട്ടത്തിലല്ല പുരോഗതി

നാലാം ഘട്ടത്തിലെ ഇടനാഴികള്‍ വ്യത്യസ്ത ആസൂത്രണ ഘട്ടങ്ങളിലാണ്. മഡവരതുമകുരു പാതയുടെ സാധ്യതാപഠനവും വിശദമായ പദ്ധതി റിപ്പോര്‍ട്ടും പൂര്‍ത്തിയായിട്ടുണ്ട്. കടബഗെരെ-തവരെകെരെ പാതയും ഡിപിആര്‍ ഘട്ടത്തിലെത്തിയിട്ടുണ്ട്. സില്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട്ഹരോഹള്ളി, കെആര്‍ പുരം-ഹൊസ്‌കോട്ടെ, ചല്ലഘട്ട-ബിദാദി, ദൊഡ്ഡജാല-ദേവനഹള്ളി, ബൊമ്മസന്ദ്ര-അത്തിബെലെ തുടങ്ങിയ പാതകളുടെ സാധ്യതാപഠനവും പൂര്‍ത്തിയായി.

English Summary

Bengaluru's proposed Namma Metro Phase 4 plan could add around 215 km to the metro network, connecting suburban areas such as Tumakuru, Hoskote, Bidadi and Devanahalli. The plan includes eight proposed corridors, but the routes are yet to receive final approval.

Iran War: ഇറാനിൽ പാകിസ്ഥാന്റെ നയതന്ത്ര നീക്കം; സൂക്ഷ്മ നിരീക്ഷണവുമായി ഇന്ത്യ
ന്യൂഡല്‍ഹി: പാകിസ്ഥാന്‍ ഉള്‍പ്പെട്ട ടെഹ്റാനിലെ നയതന്ത്ര ചര്‍ച്ചകള്‍ സൂക്ഷ്മമായി നിരീക്ഷിച്ച് ഇന്ത്യ. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ക്കിടെ നടന്ന ചര്‍ച്ചകളെക്കുറിച്ച് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം. ഇന്ത്യയുടെ താല്‍പര്യങ്ങളെ ബാധിക്കുന്ന മേഖലയിലെ ഓരോ സംഭവവികാസവും അടുത്തുനിന്ന് നിരീക്ഷിക്കുന്നുണ്ടെന്ന് വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ അറിയിച്ചു. ഇന്ത്യയുടെ താല്‍പര്യങ്ങളെ ബാധിക്കുന്ന മേഖലയിലെ സുപ്രധാന ഭൗമരാഷ്ട്രീയ സംഭവവികാസങ്ങള്‍ രാജ്യം സൂക്ഷ്മമായി പിന്തുടരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

സംഘര്‍ഷം കുറയ്ക്കാന്‍ നീക്കം

സൗദി അറേബ്യയും യെമനിലെ ഹൂതി വിഭാഗവും തമ്മിലുള്ള സംഘര്‍ഷം കുറയ്ക്കുന്നതിനും വെടിനിര്‍ത്തലിലേക്ക് എത്തുന്നതിനുമുള്ള ചര്‍ച്ചകളാണ് ടെഹ്റാനില്‍ നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറാന്റെ നേതൃത്വത്തില്‍ നടന്നതായി പറയപ്പെടുന്ന ചര്‍ച്ചകളില്‍ സൗദി അറേബ്യ, തുര്‍ക്കി, പാകിസ്ഥാന്‍ എന്നിവിടങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്.

ഇസ്രായേല്‍ മാധ്യമങ്ങള്‍ നയതന്ത്ര വൃത്തങ്ങളെ ഉദ്ധരിച്ച് പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം, ഹൂതികളുടെ ആക്രമണങ്ങള്‍ അവസാനിപ്പിക്കുന്നതിനായി സൗദി അറേബ്യ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തതായാണ് വിവരം. ഒരു ബില്യണ്‍ ഡോളറിന്റെ സഹായം വാഗ്ദാനം ചെയ്തൂവെന്നാണ് വിവിധ റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കുന്നത്.

ഇറാന്‍, അമേരിക്ക, ഇസ്രയേല്‍ എന്നിവ ഉള്‍പ്പെട്ട മേഖലയിലെ സംഘര്‍ഷങ്ങള്‍ക്കിടയിലാണ് ഈ നയതന്ത്ര നീക്കങ്ങള്‍. പ്രാദേശിക സമാധാന ചര്‍ച്ചകളില്‍ മധ്യസ്ഥന്റെ പങ്ക് വഹിക്കാനുള്ള ശ്രമങ്ങളും ഇറാന്‍ നടത്തുന്നുണ്ട്.

മാലദ്വീപ്പാകിസ്ഥാന്‍ ബന്ധത്തിലും ഇന്ത്യയുടെ നിരീക്ഷണം

മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ പാകിസ്ഥാന്‍ സന്ദര്‍ശനവും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ കുറിച്ചും രണ്‍ധീര്‍ ജയ്സ്വാള്‍ സംസാരിച്ചു. സന്ദര്‍ശനത്തിനിടെ ഇരുരാജ്യങ്ങളും ഏകദേശം 20 കരാറുകളില്‍ ഒപ്പുവെച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇന്ത്യയുടെ അയല്‍രാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്ന നെയ്ബര്‍ഹുഡ് ഫസ്റ്റ് നയവും മേഖലയില്‍ എല്ലാവരുടെയും സുരക്ഷയും വളര്‍ച്ചയും ലക്ഷ്യമിടുന്ന സാഗര്‍ കാഴ്ചപ്പാടുമാണ് മാലദ്വീപുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനം. മാലദ്വീപിനെ പ്രധാന പങ്കാളിയായാണ് ഇന്ത്യ കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read: MLC Eelection Result: ‘ബാലറ്റ് പേപ്പറിൽ നടന്ന തിരഞ്ഞെടുപ്പ്, കോൺഗ്രസ് എത്ര സീറ്റ് നേടിയെന്ന് ഊഹിക്കാമോ?’; പരിഹസിച്ച് പ്രധാനമന്ത്രി

മാലെയുമായുള്ള സൗഹൃദപരവും പരസ്പര പ്രയോജനകരവുമായ ബന്ധം മുന്നോട്ടുകൊണ്ടുപോകാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. അതേസമയം, ഇന്ത്യയുടെ ദേശീയ സുരക്ഷാ താല്‍പര്യങ്ങളെ ബാധിക്കുന്ന സംഭവവികാസങ്ങളില്‍ ജാഗ്രത പുലര്‍ത്തുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

പാകിസ്ഥാനോടുള്ള നയതന്ത്ര നിലപാടില്‍ മാറ്റമില്ല

പാകിസ്ഥാനോടുള്ള ഇന്ത്യയുടെ നയതന്ത്ര സമീപനത്തില്‍ മാറ്റമുണ്ടാകുമോയെന്ന ചോദ്യത്തിനും വിദേശകാര്യ മന്ത്രാലയം മറുപടി നല്‍കി. പുല്‍വാമ ഭീകരാക്രമണത്തിനും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങള്‍ക്കും ശേഷം സ്വീകരിച്ച നിലപാട് ഇപ്പോഴും മാറ്റമില്ലാതെ തുടരുകയാണെന്ന് ജയ്സ്വാള്‍ പറഞ്ഞു.

English Summary

India is closely monitoring diplomatic talks in Tehran involving Pakistan amid ongoing tensions in West Asia. The Ministry of External Affairs said India continues to track regional developments that could affect its national interests and security.

MLC Eelection Result: ‘ബാലറ്റ് പേപ്പറിൽ നടന്ന തിരഞ്ഞെടുപ്പ്, കോൺഗ്രസ് എത്ര സീറ്റ് നേടിയെന്ന് ഊഹിക്കാമോ?’; പരിഹസിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: ഉത്തർപ്രദേശ്, കർണാടക, ബിഹാർ, മഹാരാഷ്ട്ര തുടങ്ങി നാല് പ്രധാന സംസ്ഥാനങ്ങളിൽ നടന്ന എം.എൽ.സി തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടി നേരിട്ട് കോൺഗ്രസ്. നാല് സംസ്ഥനങ്ങളിലായി നടന്ന തിരഞ്ഞെടുപ്പിൽ നിലവിൽ ലഭിക്കുന്ന വിവരപ്രകാരം ഒരു സീറ്റിൽ പോലും വിജയിക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ല. പരാജയത്തിന് പിന്നാലെ കോൺഗ്രസിനെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. സാമൂഹിക മാധ്യമമായ എക്സിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ പരിഹാസം.

“ഉത്തർപ്രദേശ് കർണാടക, മഹരാഷ്ട്ര, ബിഹാർ എന്നീ നാല് വലിയ സംസ്ഥാനങ്ങളിൽ നടന്ന എം.എൽ സി തിരഞ്ഞെടുപ്പ്. ബാലറ്റ് പേപ്പറുകൾ ഉപയോഗിച്ചായിരുന്നു ഈ തിരഞ്ഞെടുപ്പ് നടത്തിയത്. തിരഞ്ഞെടുപ്പിൽ കോൺഗ്രസ് എത്ര സീറ്റുകൾ നേടി എന്ന് ഒന്ന് ഊഹിക്കാമോ” പ്രധാനമന്ത്രി നരേന്ദ്ര മോദി ഔദ്യോഗിക എക്സ് അക്കൗണ്ടിൽ പങ്കുവച്ച പോസ്റ്റിൽ കുറിച്ചു.

പ്രധാനമന്ത്രി എക്സിൽ പങ്കുവച്ച പോസ്റ്റ്

MLC elections in 28 seats across 4 big states - Uttar Pradesh, Maharashtra, Bihar and Karnataka.

Elections held using ballot papers.

Guess how many seats Congress won? 🧐

— Narendra Modi (@narendramodi) October 28, 2026

Also Read: Arnab Cyclone: അർണാബ് ചുഴലിക്കാറ്റ് ആന്ധ്ര തീരത്തേക്ക്; തമിഴ്നാടും ജാഗ്രതയിൽ, പിന്നിൽ എൽ നിനോയോ?

ഇക്കഴിഞ്ഞ ഒക്ടോബർ 23-നാണ് നാല് സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് നടന്നത്. ഇതിൽ കർണാടകയിലാണ് കോൺഗ്രസിന് ഏറ്റവും വലിയ പരാജയം നേരിട്ടത്. കർണാടകയിൽ തിരഞ്ഞെടുപ്പ് നടന്ന നാല് ലെജിസ്ലേറ്റീവ് കൗൺസിൽ സീറ്റുകളിലും ബി.ജെ.പി- ജെ.ഡി(എസ്) സഖ്യം വിജയം നേടുകയായിരുന്നു. നേരത്തെ കോൺഗ്രസിൻ്റെ കൈവശമുണ്ടായിരുന്ന ബെംഗളുരു ടീച്ചേഴ്സ് മണ്ഡലവും ബി.ജെ.പി പിടിച്ചെടുത്തു. ഉത്തർപ്രദേശിലാകട്ടെ വോട്ടെണ്ണൽ പൂർത്തിയ സീറ്റുകളിൽ നാലെണ്ണത്തിൽ ബി.ജെ.പിയും രണ്ട് സീറ്റുകളിൽ സമാജ്‌വാദി പാർട്ടിയുമാണ് വിജയം ഉറപ്പിച്ചത്. ഉത്തർപ്രദേശിലെ മറ്റു മണ്ഡലങ്ങലിൽ വോട്ടെണ്ണൽ തുടരുകയാണ്.

അതേസമയം ബിഹാറിൽ കോൺഗ്രസിനൊപ്പം ബി.ജെ.പിയും വലിയ തിരിച്ചടി നേരിടേണ്ടിവന്നു. കോൺഗ്രസിലെ നിലവിലെ എം.എൽ.സിയായിരുന്ന മദൻ മോഹൻ ഝായെ പരാജയപ്പെടുത്തി പ്രശാന്ത് കിഷോറിൻ്റെ ജൻ സുരാജ് പാർട്ടി ലെജിസ്ലേറ്റീവ് കൗൺസിലിലെ തങ്ങളുടെ കന്നി വിജയം സ്വന്തമാക്കി. ബി.ജെ.പിയുടെ മുതിർന്ന നേതാവും എം.എൽ.സിയുമായിരുന്ന നവൽ കിഷോർ യാദവിനെ പരാജയപ്പെടുത്തി പാട്ന ടീച്ചേഴ്സ് സീറ്റ് ആർ.ജെ.ഡി പിടിച്ചെടുക്കുകയും ചെയ്തു. മഹാരാഷ്ട്രയിലെ ആകെ അഞ്ച് സീറ്റുകളിലേക്കുള്ള വോട്ടെണ്ണൽ പുരോഗമിക്കുകയാണ്.

English Summary

Prime Minister Narendra Modi took a satirical dig at the Congress party over their zero wins in the recent MLC elections, jokingly asking people to guess their seat count despite the use of ballot papers.

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ നിരന്തരം പീഡിപ്പിച്ചു; ഭോപ്പാലിൽ പത്രമുടമയ്ക്ക് പത്ത് ജീവപര്യന്തം, കൂട്ടാളിക്ക് 20 വർഷം തടവ്
ഭോപ്പാൽ: അഞ്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ അതിക്രൂരമായി ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രാദേശിക പത്രമുടമയ്ക്ക് പത്ത് ജീവപര്യന്തം ശിക്ഷ വിധിച്ച് പ്രത്യേക പോക്സോ കോടതി. ഭോപ്പാൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്യാരെ മിയാൻ എന്ന 78-കാരമാണ് കോടതി കടുത്ത ശിക്ഷ വിധിച്ചത്. ഇതിൽ എട്ടെണ്ണം മരണം വരെയുള്ള തടവാണ്. ഇതിനുപുറമെ 77.64 ലക്ഷം രൂപ പിഴയും ഇയാൾ ഒടുക്കണം. ഇയാൾക്ക് പെൺകുട്ടികളെ എത്തിച്ച് നൽകിയ കൂട്ടാളി റാബിയാബിക്ക് കോടതി 20 വർഷം തടവുശിക്ഷയും വിധിച്ചു. പ്രത്യേക ജഡ്ജി കുമുദിനി സിംഗാണ് പ്രതികൾക്ക് ശിക്ഷ വിധിച്ചത്. സമാനമായ മറ്റ് കേസുകളിൽ ഇയാൾക്ക് നേരത്തെ നാല് ജീവപര്യന്തം ശിക്ഷ ലഭിച്ചിട്ടുണ്ട്.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പെൺകുട്ടികളെ വീട്ടുജോലിക്കും പ്രതിമാസം 10,000 രൂപ ശമ്പളവും വാഗ്ദാനം ചെയ്താണ് പ്രതി വലയിലാക്കിയിരുന്നത്. 2014 മുതലാണ് ഇയാൾ ഈ ക്രൂരതകൾ ആരംഭിച്ചതെന്ന് പബ്ലിക് പ്രോസിക്യൂട്ടർ പി.എൻ സിംഗ് രജ്പുത് കോടതിയെ അറിയിച്ചു. റാബിയ ബി മുഖേനയാണ് പെൺകുട്ടികളെ ഇയാളുടെ അടുത്തെത്തിച്ചിരുന്നത്. പെൺകുട്ടികളെക്കൊണ്ട് തന്നെ 'അബ്ബു' എന്ന് വിളിപ്പിച്ചാണ് പ്രതി അവരുടെ വിശ്വാസം പിടിച്ചുപറ്റിയത്. ഇതിനായി പെൺകുട്ടികളുടെ വീടുകൾ സന്ദർശിക്കുകയും കുടുംബത്തിലെ ചടങ്ങുകളിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. തുടർന്ന് പല സ്ഥലങ്ങളിലായി കൊണ്ടുപോയി ഇവരെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു.

Also Read: കളിക്കുന്നതിനിടെ സുഹൃത്ത് കഴുത്തിൽ കയർ കുരുക്കി; ഏഴുവയസ്സുകാരന് ദാരുണാന്ത്യം, മൃതദേഹം ഒളിപ്പിച്ച സുഹൃത്തിൻ്റെ അമ്മ അറസ്റ്റിൽ

2020 ജൂലൈ 11-ന് ഭോപ്പാലിലെ രതിബാദ് പ്രദേശത്ത് നിന്ന് പെൺകുട്ടികളെ മദ്യലഹരിയിൽ പോലീസ് കണ്ടെത്തിയതോടെയാണ് ഞെട്ടിക്കുന്ന പീഡനവിവരങ്ങൾ പുറത്തുവരുന്നത്. ജന്മദിനാഘോഷത്തിനെന്ന പേരിൽ ഒരു ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി മദ്യം നൽകി പീഡിപ്പിച്ചുവെന്ന് കൗൺസിലിംഗിൽ പെൺകുട്ടികൾ വെളിപ്പെടുത്തി. തുടർന്ന് ഫ്ലാറ്റിൽ പോലീസ് നടത്തിയ റെയ്ഡിൽ മദ്യക്കുപ്പികളും മറ്റ് നിർണായക തെളിവുകളും കണ്ടെടുത്തു. കേസ് രജിസ്റ്റർ ചെയ്ത് ഒമ്പത് ദിവസത്തിന് ശേഷം ശ്രീനഗറിൽ നിന്നാണ് പോലീസ് പ്യാരെ മിയാനെ അറസ്റ്റ് ചെയ്തത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത മറ്റ് നാല് കേസുകളിലും പ്യാരെ മിയാൻ നേരത്തെ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. ഈ കേസുകളിലൊന്നിൽ ഇയാളുടെ മാനേജറായ ഒവൈസിനെ കോടതി ജീവപര്യന്തം തടവിനും, കൂട്ടുപ്രതിയായ സ്വീറ്റി വിശ്വകർമ്മയെ 20 വർഷത്തെ തടവിനും ശിക്ഷിച്ചിരുന്നു. പീഡനത്തിനിരയായ പെൺകുട്ടികളെ ഗർഭഛിദ്രം നടത്താൻ സഹായിച്ച ഡോ. ഹേമന്ത് മിത്തലിന് അഞ്ച് വർഷത്തെ തടവുശിക്ഷയും ലഭിച്ചിരുന്നു.

English Summary

A special POCSO court in Bhopal sentenced 78-year-old newspaper owner Pyare Miyan to 10 consecutive life terms for the exploitation and abuse of five minor girls.

ഇനി മുതൽ ട്രെയിനിൽ രാത്രി മൊബൈൽ ചാർജിം​ഗ് വേണ്ട, കർശന നിയന്ത്രണവുമായി റെയിൽവേ
മുംബൈ: ട്രെയിനുകളിലെ രാത്രി മൊബൈൽ ചാർജിങ്ങിന് കർശന നിയന്ത്രണവുമായി ഇന്ത്യൻ റെയിൽവേ. രാത്രി 11 മണി മുതൽ പുലർച്ചെ അഞ്ചുമണി വരെയാണ് നിയന്ത്രണം വന്നിരിക്കുന്നത്. ഈ സമയത്ത് ട്രെയിനുകളിലെ കോച്ചുകളിലെ ചാർജിങ് പോയിന്റുകളിലേക്കുള്ള വൈദ്യുതി വിച്ഛേദിക്കാൻ എല്ലാ റെയിൽവേ സോണുകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ നിശ്ചയിച്ച സമയത്ത് ചാർജിങ് പോയിന്റുകൾ പ്രവർത്തിക്കുന്നില്ല എന്ന് ഉറപ്പാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പ്രത്യേക പരിശോധന നടത്തണമെന്നും റെയിൽവേ നിർദ്ദേശമുണ്ട്.

ഈ നിയമം നടപ്പിലാക്കാത്ത ട്രെയിനുകളിലെ ജീവനക്കാർക്ക് എതിരെ കർശന നടപടി എടുക്കാനാണ് റെയിൽവേയുടെ തീരുമാനം. 2014ൽ റെയിൽവേ ബോർഡ് ഇത് സംബന്ധിച്ച് കൊണ്ടുവന്ന നിയമമാണ് കർശനമായി പാലിക്കാൻ എല്ലാ സോണുകൾക്കും നിർദ്ദേശം നൽകിയിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച മുംബൈ - ഹൌറ ട്രെയിനിൽ ഉണ്ടായ അപകടത്തിൽ തുടർന്നാണ് നിയന്ത്രണം കർശനമായി നടപ്പിലാക്കുന്നത്. യാത്രാമധ്യേ ഒഡീഷയിൽ വച്ച് ട്രെയിനിന്റെ എസി കോച്ചിൽ പവർ ബാങ്ക് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. ഭാഗ്യവശാൽ യാത്രക്കാർ കേൾക്കാതെ രക്ഷപ്പെട്ടെങ്കിലും ജീവനക്കാർക്ക് കടുത്ത വീഴ്ച ഉണ്ടായതായി റെയിൽവേ വിലയിരുത്തുന്നു.

Also Read: അർണാബ് ചുഴലിക്കാറ്റ് ആന്ധ്ര തീരത്തേക്ക്; തമിഴ്നാടും ജാഗ്രതയിൽ, പിന്നിൽ എൽ നിനോയോ?

ബെംഗളൂരു-ഹസൂർ സാഹിബ് നന്ദേഡ് എക്സ്പ്രസിൽ തീപിടിത്തമുണ്ടായതിനെത്തുടർന്ന് ആയിരുന്നു ഈ നിയമം വന്നത്. റെയിൽവേ സുരക്ഷാ കമ്മീഷണറുടെ ശുപാർശ പ്രകാരമാണ് അന്ന് ഈ നിയന്ത്രണം കൊണ്ടുവന്നത്. തുടർന്ന് 2021 മാർച്ചിൽ, ഈ നിയമം കർശനമായി നടപ്പിലാക്കേണ്ടതിന്റെ ആവശ്യകത റെയിൽവേ പ്രത്യേകം ഓർമ്മിപ്പിക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് രാത്രികാല യാത്ര നടത്തുന്നവർ പുറപ്പെടുന്നതിന് മുൻപായി ഫോണുകളും മറ്റ് അത്യാവശ്യ ഇലക്ട്രോണിക് ഉപകരണങ്ങളും ചാർജ് ചെയ്തു വെക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

പലപ്പോഴും പവർബാങ്കുകൾ പൊട്ടിത്തെറിച്ചുള്ള അപകടങ്ങൾ പലയിടത്തും റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്. ഓവർ ചാർജ് ആകുന്നതോ, മറ്റ് സാങ്കേതിക തകരാറുകളോ ആണ് ഇതിന് കാരണമാകാറ്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് പവർ ബാങ്കിൽ നിന്ന് തീ പടർന്നതിനെ തുടർന്ന് ഹൈദരാബാദിൽ ഒരു വിമാനം താഴെയിറക്കേണ്ട സാഹചര്യം വരെ ഉണ്ടായി. അതുകൊണ്ട് യാത്രാ വേളകളിൽ പവർ ബാങ്കുകൾ അലക്ഷ്യമായി കൈകാര്യം ചെയ്യാതെ സുരക്ഷിതമായി കൊണ്ടു നടക്കാൻ ശ്രദ്ധിക്കേണ്ടതാണ്.

English Summary

Indian Railways has introduced restrictions on mobile charging on trains during the night. The restriction applies from 11:00 PM to 5:00 AM. Instructions have been issued to all railway zones to cut off the power supply to charging points in train coaches during this period.

Arnab Cyclone: അർണാബ് ചുഴലിക്കാറ്റ് ആന്ധ്ര തീരത്തേക്ക്; തമിഴ്നാടും ജാഗ്രതയിൽ, പിന്നിൽ എൽ നിനോയോ?
പശ്ചിമ - മധ്യ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട അർണാബ് ചുഴലിക്കാറ്റ് ആന്ധ്യപ്രദേശ് തീരത്തേക്ക് അടുക്കുന്നതായി കാലാവസ്ഥ വിദഗ്ധർ അറിയിച്ചു. ഇന്ന് (ബുധനാഴ്ച) അർണാബ് ചുഴലിക്കാറ്റിന്റെ കരതൊടൽ പ്രക്രിയ (landfall) ആന്ധ്രാപ്രദേശ്, യാനം തീരങ്ങളിൽ ആരംഭിച്ചതായും പ്രദേശത്ത് ശക്തമായ മഴ പെയ്യുന്നതായും ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചുഴലിക്കാറ്റിന്റെ കേന്ദ്രഭാഗത്ത് കാറ്റിന്റെ വേഗത മണിക്കൂറിൽ 125 മുതൽ 135 കിലോമീറ്റർ വരെയാണ്. ഇത് മണിക്കൂറിൽ 150 കിലോമീറ്റർ വരെ ഉയർന്നേക്കാം.

തീരംതൊടുന്ന സമയം

ഒക്ടോബർ 28 ബുധനാഴ്ച പുലർച്ചെ 4:00 മണിക്കും രാവിലെ 8:00 മണിക്കും ഇടയിൽ തീരംതൊട്ടേക്കാമെന്നാണ് റിപ്പോർട്ട്. ബാപട്ലയ്ക്കും വിശാഖപട്ടണത്തിനും ഇടയിൽ, യാനത്തിന് തൊട്ടുതെക്കായി കര തൊടാനാണ് സാധ്യത. തീരദേശ മേഖലകളിൽ ശക്തമായ മഴയ്ക്കും അതിശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

കരയിലെത്തും മുമ്പ് നാശം വിതച്ചു

അർണാബ് ചുഴലിക്കാറ്റ് കരയിലെത്തും മുമ്പ് തന്നെ, കനത്ത മഴയിലും കാറ്റിലും വൻ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. ഈസ്റ്റ് -വെസ്റ്റ് ഗോദാവരി,കൊനസീമ, കാക്കിനാഡ ജില്ലകളിൽ അതീവ ജാഗ്രത നിർദ്ദേശം പ്രഖ്യാപിച്ചു. ഏകദേശം ആറ് ലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു. 2000ത്തോളം ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്.

ALSO READ: ഓർണബ് ചുഴലിക്കാറ്റ് കേരളത്തെ ബാധിക്കുമോ?; സംസ്ഥാനത്തെ ഇന്നത്തെ മഴ മുന്നറിയിപ്പ്

വിശാഖപട്ടണത്ത് 206 മരങ്ങൾ കടപുഴകി വീഴുകയും, പൊട്ടി വീണ വൈദ്യുത കമ്പിയിൽ നിന്നും ഷോക്കേറ്റ് വയോധികൻ മരിക്കുകയും ചെയ്തു. തെലങ്കാനയിൽ അതിശക്തമായ മഴയ്ക്കും മണിക്കൂറിൽ 50–60 കിലോമീറ്റർ വേഗത്തിൽ വീശിയടിച്ച് 70 കിലോമീറ്റർ വരെ വേഗത്തിലുള്ള  കാറ്റിനും സാധ്യതയുണ്ട്. ഒഡിഷയിലും വ്യാപകമായ മഴ പെയ്തേക്കാം.

ജാ​ഗ്രതയിൽ സംസ്ഥാനങ്ങൾ

'അർണാബ്' ചുഴലിക്കാറ്റ് തീരത്തേക്ക് അടുക്കുന്നതിന് മുമ്പ് ബംഗാൾ ഉൾക്കടലിൽ വെച്ച് അതിവേഗം ശക്തപ്പെടുകയും തീവ്രമായ കൊടുങ്കാറ്റായി മാറുകയും ചെയ്തിട്ടുണ്ട്. വിവരങ്ങൾ അനുസരിച്ച്, ഒക്ടോബർ 28 അതിരാവിലെ 2 നും 4 നും ഇടയിലാണ് അതിതീവ്ര ചുഴലിക്കാറ്റ് കരതൊടൽ പ്രക്രിയ ആരംഭിച്ചത്. ഇതിന്റെ ബാഹ്യ മഴമേഘങ്ങൾ (outer spiral rainbands) നേരത്തെ തന്നെ കരയുമായി സമ്പർക്കത്തിൽ വന്നിരുന്നു. പ്രതീക്ഷിച്ചതിലും വേഗത്തിലുള്ള നീക്കം കാരണമാണ് കരതൊടൽ പ്രക്രിയ നേരത്തെയായത്. ചുഴലിക്കാറ്റ് അതിവേഗം കരുത്താർജ്ജിച്ചതിന്റെ കാരണം മുൻകൂട്ടി പ്രവചിക്കാൻ സാധിച്ചില്ലെന്നത് ആശങ്ക ഉയർത്തിയിട്ടുണ്ട്. കരതൊടുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് മാത്രമാണ് ഔദ്യോഗിക കണക്കുകളിൽ പോലും ഇതിന്റെ തീവ്രത കൃത്യമായി കണക്കാക്കാനായത്. ആന്ധ്രാപ്രദേശ്, തമിഴ്നാട് തീരങ്ങളിൽ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.

അർണാബ് വേഗത്തിൽ ശക്തി പ്രാപിച്ചതിന് പിന്നിൽ എൽനിനോ?

ഉഷ്ണമേഖലാ ചുഴലിക്കാറ്റുകൾ സമുദ്രത്തിലെ ചൂടുള്ള വെള്ളത്തിൽ നിന്നാണ് ഊർജ്ജം ഉൾക്കൊള്ളുന്നത്. സമുദ്രജലം ആവിയാകുമ്പോൾ അത് അന്തരീക്ഷത്തിൽ ഈർപ്പം നിറയ്ക്കുന്നു. ഈ ഈർപ്പമുള്ള വായു മുകളിലേക്ക് ഉയരുകയും മേഘങ്ങളായി സാന്ദ്രീകരിക്കപ്പെടുകയും ചെയ്യുമ്പോൾ, ചുഴലിക്കാറ്റിന്റെ ശക്തി കൂടും. 'എൽ നിനോ' പ്രതിഭാസം സമുദ്രജലത്തിലെ താപനില വർദ്ധിപ്പിച്ചിട്ടുണ്ട്. മധ്യ ഇക്വറ്റോറിയൽ പസഫിക് സമുദ്രത്തിലെ ജലോപരിതല താപനില 30 ഡിഗ്രി സെൽഷ്യസ് കടന്നതായി റിപ്പോർട്ടുണ്ട്. എൽ നിനോ പ്രതിഭാസം ശക്തമാകുന്നതാണ് ഈ താപവർധനവിന് കാരണം.

English Summary:

Cyclone Arnab, which has intensified into a very severe cyclonic storm over the west-central Bay of Bengal, is expected to make landfall along the Andhra Pradesh and Yanam coasts between Bapatla and Visakhapatnam during the early hours of October 28, 2026.

കളിക്കുന്നതിനിടെ സുഹൃത്ത് കഴുത്തിൽ കയർ കുരുക്കി; ഏഴുവയസ്സുകാരന് ദാരുണാന്ത്യം, മൃതദേഹം ഒളിപ്പിച്ച സുഹൃത്തിൻ്റെ അമ്മ അറസ്റ്റിൽ
മധുര: തമിഴ്‌നാട്ടിലെ മധുരയിൽ വീടിന് സമീപത്ത് കളിക്കാൻ പോയ ഏഴു വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നടുക്കുന്ന വിവരങ്ങൾ പുറത്ത്. ഒപ്പമുണ്ടായിരുന്ന പത്തുവയസ്സുകാരനായ സുഹൃത്ത് കളിക്കുന്നതിനിടെ കഴുത്തിൽ കയർ കുരുക്കിയതാണ് കുട്ടിയുടെ മരണകാരണമെന്ന് പോലീസ് കണ്ടെത്തി. സംഭവം പുറത്തറിയാതിരിക്കാനും തൻ്റെ മകനെ സംരക്ഷിക്കാനുമായി കുട്ടിയുടെ മൃതദേഹം ആളൊഴിഞ്ഞ മറ്റൊരു വീട്ടിലേക്ക് മാറ്റിയ പത്തുവയസ്സുകാരൻ്റെ അമ്മയായ 32 കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. മുത്തുവേൽ എന്ന ഏഴുവയസ്സുകാരനാണ് കൊല്ലപ്പെട്ടത്.

ഞായറാഴ്ച വീടിന് പുറത്തേക്ക് കളിക്കാൻ പോയ മുത്തുവേൽ ഇരുട്ടിയിട്ടും വീട്ടിൽ തിരിച്ചെത്താതിരുന്നതിനെ തുടർന്ന് കുട്ടിയുടെ അമ്മ പോലീസിൽ പരാതി നൽകുകയായിരുന്നു. കുട്ടിയെ കണ്ടെത്താനായി അഞ്ച് പ്രത്യേക സംഘങ്ങളായി തിരിഞ്ഞ് തൊണ്ണൂറോളം പോലീസുകാരുടെ നേതൃത്വത്തിൽ പ്രദേശത്ത് വ്യാപകമായ തിരച്ചിൽ നടത്തി. ഈ പരിശോധനക്കൊടുവിലാണ് തിങ്കളാഴ്ച രാവിലെ ആളൊഴിഞ തകർന്ന ഒരു വീട്ടിൽ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഉടൻ തന്നെ ഡോഗ് സ്ക്വാഡും ഫോറൻസിക് സംഘവും സ്ഥലത്തെത്തി ശാസ്ത്രീയ പരിശോധനകൾ നടത്തി. പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മൃതദേഹം മധുരയിലെ സർക്കാർ രാജാജി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

Also Read: ജോലി വാഗ്ദാനം ചെയ്ത് ഓൺലൈൻ തട്ടിപ്പ്; ഡെപ്യുട്ടി ബാങ്ക് മാനേജർക്ക് നഷ്ടമായത് 1.25 ലക്ഷം രൂപ

ഞായറാഴ്ച രണ്ട് കുട്ടികളും ഒരുമിച്ച് കളിക്കുന്നതിനിടെ പത്തുവയസ്സുകാരൻ മുത്തുവേലിൻ്റെ കഴുത്തിൽ കയർ കുരുക്കി മുറുക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. കഴുത്തിൽ കുരുക്ക് വീണ് ശ്വാസംമുട്ടി തലകറക്കം അനുഭവപ്പെട്ട മുത്തുവേൽ ഭയന്ന് ഓടുന്നതിനിടെ ഒരു ചുമരിൽ ഇടിച്ച് മുൻവശത്തെ പല്ലുകൾക്ക് പരിക്കുകൾ സംഭവിച്ചു. തുടർന്ന് അവശനായ കുട്ടി ദാഹിച്ച് വെള്ളം ചോദിച്ചുകൊണ്ട് സുഹൃത്തിൻ്റെ വീട്ടിലെത്തുകയും, അവിടെ 10 വയസ്സുകാരൻ്റെ അമ്മയുടെ മുന്നിൽ വെച്ച് കുഴഞ്ഞുവീഴുകയുമായിരുന്നു.

കുട്ടി മരിച്ചെന്ന് മനസ്സിലാക്കിയ യുവതി പോലീസിനെ വിവരമറിയിക്കുന്നതിന് പകരം സ്വന്തം മകനെ കേസിൽ നിന്ന് രക്ഷിക്കാനുള്ള ശ്രമമാണ് നടത്തിയത്. ആരും ശ്രദ്ധിക്കാത്ത ഉപേക്ഷിക്കപ്പെട്ട വീട്ടിലേക്ക് മൃതദേഹം മാറ്റുകയും തെളിവുകൾ നശിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തിൽ പത്തുവയസ്സുകാരനെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കും. അറസ്റ്റിലായ യുവതിക്കെതിരെ തെളിവ് നശിപ്പിച്ചതിനാണ് പ്രധാനമായും കേസെടുത്തിരിക്കുന്നത്.

English Summary

A 7-year-old boy in Madurai died accidentally after a 10-year-old friend tightened a rope around his neck during play. The older boy's mother was arrested for concealing the body.

E100 Fuel: E100 ഇന്ധനത്തിന് കേന്ദ്ര സർക്കാരിന്റെ അംഗീകാരം
ഡൽഹി: നൂറ് ശതമാനം എഥനോൾ‌ അടങ്ങിയ E100 ഫ്യുവലിന് അം​ഗീകാരം നൽകി കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം. ഫ്ലക്സ് ഫ്യുവലിൽ ഓടുന്ന വാഹനങ്ങളിൽ E100 ഇന്ധനം ഉപയോ​ഗിക്കുന്നതിനുള്ള ഔദ്യോഗിക അംഗീകാരമാണ് കേന്ദ്ര സർക്കാർ നൽകിയിരിക്കുന്നത്. ഇതോടെ ഇന്ത്യൻ വാഹന വിപണയിൽ വിപ്ലവകരമായ മാറ്റത്തിനാണ് വഴി തുറക്കുന്നത്. ഇതോടെ, ഏകദേശം 100 ശതമാനം എത്തനോളിൽ പ്രവർത്തിക്കാൻ കഴിയുന്ന വാ​ഹനങ്ങൾ ഇന്ത്യൻ നിരത്തിലറിങ്ങും.

പുതിയ ഭേ​ദ​ഗതി

പരമ്പരാ​ഗത ഇന്ധനങ്ങളായ പെട്രോളിൽ നിന്നും ഡീസലിൽ നിന്നും മാറി, എഥനോളിൽ പ്രവർത്തിക്കാൻ സജ്ജമായ കൂടുതൽ വാഹനങ്ങൾ ഇന്ത്യയിൽ അവതരിപ്പിക്കാൻ വാഹന നിർമ്മാതാക്കളെ പ്രോത്സാഹിപ്പിക്കുന്ന തീരുമാനമാണ് ഇത്. ഇത് രാജ്യത്തേക്കുള്ള ഇന്ധന ഇറക്കുമതിയെ കുറയ്ക്കുന്നതിനും സാഹായിക്കും. നൂറ് ശതമാനം എഥനോൾ അടങ്ങിയ ഇന്ധനത്തിന് അം​ഗീകാരം നൽകുന്നതിനുള്ള വിജ്ഞാപനം ഒക്ടോബർ 23-ന് മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിക്കുകയും, തുടർട്ട് അത് ​ഗസറ്റിൽ പ്രസിദ്ധീകരിക്കുകയുമായിരുന്നു. 1989-ലെ കേന്ദ്ര മോട്ടോർ വെഹിക്കിൾസ് ചട്ടങ്ങളിൽ വരുത്തിയാണ് പുതിയ തീരുമാനം. നേരത്തെ തന്നെ അം​ഗീകാരം നൽകിയ E85-നൊപ്പം E100 ഇന്ധനവും ഉൾപ്പെടുത്തിയാണ് ഭേ​ദ​ഗതി.

Also Read: കാഴ്ച പരിശോധന മാത്രം പോര, ​ഡ്രൈവിം​ഗ് ലൈസൻസിന് കൂടുതൽ ആരോ​ഗ്യ വിവരങ്ങൾ കൂടി വെളിപ്പെടുത്തേണ്ടി വരും

എന്താണ് E100 ഇന്ധനം?

നിലവിൽ ഇന്ത്യയിൽ വിൽക്കുന്ന പെട്രോൾ E20 ഇന്ധനമാണ്. അതായത് 20 ശതമാനം എഥനോൾ അടങ്ങിയ പെട്രോൾ ആണ് ഉള്ളത്. ഇതിന് പുറമെ മാസങ്ങൾക്ക് മുമ്പ് E85 ഇന്ധനവും അതിൽ സു​ഗമമായി ഓടുന്ന വാഹന മോഡലുകളും ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ടിരുന്നു. പേര് പോലെ തന്നെ ഇതിൽ 85 ശതമാനം എഥനോളും ബാക്കി പെട്രോളുമാണ് വരുന്നത്. ഇത് E100 ലേക്ക് വരുമ്പോൾ പെട്രോളിന്റെ അംശം വളരെ കുറച്ച് ഏകദേശം നൂറ് ശതമാനത്തോളം എഥനോളാകും ഉണ്ടാവുക. പൊതുവെ ഫ്ലക്സ് ഫ്യുവൽ എന്നാണ് ഈ ഇന്ധന രൂപത്തെ അറിയപ്പെടുന്നത്

ഏതൊക്കെ മോഡലുകളിൽ

സാധാരണ പെട്രോൾ കാറുകൾ E100 ഇന്ധനത്തിലേക്ക് മാറ്റി ഉപയോ​ഗിക്കാൻ കഴിയില്ല. ഇതിനായി പ്രത്യേകം നിർമ്മിച്ച വാഹനങ്ങളിൽ മാത്രമേ നൂറ് ശതമാനം എഥനോളുള്ള ഇന്ധനം ഉപയോ​ഗിക്കാൻ കഴിയൂ. ഈ പുതിയ തീരുമാനം വന്നതോടെ E100 ഇന്ധനത്തിൽ പ്രവർത്തിക്കാൻ ശേഷിയുള്ള വാഹനങ്ങൾ പരീക്ഷിക്കുന്നതിനും അവതരിപ്പിക്കുന്നതിനും വാഹന നിർമ്മാതാക്കൾക്ക് കഴിയും. അതേ സമയം രാജ്യവ്യാപകമായി E100 ഇന്ധനം ലഭ്യമാക്കുന്നതിനെക്കുറിച്ചോ, ഇത്തരം വാഹനങ്ങളുടെ വില സംബന്ധിച്ചോ സർക്കാർ ഇതുവരെ അറിയിപ്പൊന്നും നൽകിയിട്ടില്ല.

English Summary

The Union Ministry of Road Transport and Highways has granted approval for E100 fuel, which consists of 100 percent ethanol. The central government has authorized the use of E100 in vehicles designed to run on flex-fuel. This development paves the way for a revolutionary shift in the Indian automotive market.

Cyclone Arnab: കരതൊടാൻ ‘അർണബ്’; വിശാഖപട്ടണത്തും ഒഡിഷയിലും കനത്ത മഴ, ട്രെയിനുകളും വിമാനങ്ങളും റദ്ദാക്കി
വിശാഖപട്ടണം: മധ്യ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട 'അർണബ്' (Cyclone Arnab) അതിശക്തമായ ചുഴലിക്കാറ്റായി മാറുന്നു. കരതൊടാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കുന്ന പശ്ചാത്തലത്തിൽ വടക്കൻ ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തും ഒഡിഷ തീരങ്ങളിലും കനത്ത മഴയാണ് റിപ്പോർട്ട് ചെയ്യുന്നത്. ചുഴലിക്കാറ്റിനെ തുടർന്ന് ജനങ്ങളുടെ സുരക്ഷ മുൻനിർത്തി വൻ തോതിലുള്ള ഒഴിപ്പിക്കലുകളും യാത്രാ നിയന്ത്രണങ്ങളുമാണ് അധികൃതർ നടപ്പിലാക്കിയിരിക്കുന്നത്.

അർണബ് അതിതീവ്ര ചുഴലിക്കാറ്റായി കരയിലേക്ക് നീങ്ങാൻ തുടങ്ങിയതോടെ അതീവ ജാഗ്രതയിൽ ആന്ധ്രാപ്രദേശും ഒഡിഷയും. വിശാഖപട്ടണത്തും ഒഡിഷയിലും അതിശക്തമായ മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്. കാറ്റ് ശക്തി പ്രാപിച്ച് തുടങ്ങിയതോടെ ആന്ധ്രാ തീരത്ത് കടൽ പ്രക്ഷുബ്ധമായിരിക്കുകയാണ്. തിരമാലകൾ 14 മീറ്റർ വരെ ഉയരാമെന്നാണ് ദുരന്ത നിവാരണ സേനയുടെ മുന്നറിയിപ്പ്. ആന്ധ്രയിലെ കാക്കിനടയിൽ നിന്ന് 89,000 പേരെയാണ് സുരക്ഷയുടെ ഭാ​ഗമായി ഒഴിപ്പിച്ചിരിക്കുന്നത്. നാളെ പുലർച്ചെയോടെ ചുഴലികാറ്റ് കര തൊടുമെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം.

ALSO READ: ‘ഓർണബ്’ അതിതീവ്ര ചുഴലിക്കാറ്റായി: നാളെ കരതൊടും; ഇന്നും നാളെയുമായി 53 ട്രെയിനുകൾ റദ്ദാക്കി

ട്രെയിനുകളും വിമാന സർവീസുകളും റദ്ദാക്കി

ചുഴലിക്കാറ്റ് ശക്തമായി നിലനിൽക്കുന്ന സാഹചര്യത്തിലും നാളെ പുലർച്ചയോടെ കരതൊടുമെന്ന മുന്നറിയിപ്പിനെ തുടർന്നും നാല് വിമാനസർവീസുകൾ റദ്ദാക്കുകയും നാല് എണ്ണം വഴിതിരിച്ചുവിടുകയും ചെയ്തു. 72 ട്രെയിനുകളാണ് ഇതുവരെ റദ്ദാക്കിയിരിക്കുന്നത്. ചുഴലിക്കാറ്റിന്റെ ഫലമായി ഉണ്ടായ അന്തരീക്ഷ വ്യതിയാനം കാരണം അയൽരാജ്യങ്ങളായ ശ്രീലങ്കയിലും നേപ്പാളിലും ജാ​ഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. വിശാഖപട്ടണം, കാക്കിനാട, ഖോർധ തുടങ്ങിയ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അതീവ സുരക്ഷയുമായി ആന്ധ്രയും ഒഡിഷയും

ആന്ധ്രയിൽ യാനത്തിനും കാക്കിനടയ്ക്കും ഇടയിലുള്ള പ്രദേശത്താണ് അർണബ് കരതൊടാൻ ഒരുങ്ങുന്നത്. കരതൊട്ട് കഴി‌‌‌ഞ്ഞാൽ മണിക്കൂറിൽ 140 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശയടിക്കുമെന്നാണ് മുന്നറിയിപ്പ്. ഇത് മുന്നിൽക്കണ്ട് വലിയ സുരക്ഷയാണ് ആന്ധ്രയും ഒഡിഷയും ഒരുക്കിയിരിക്കുന്നത്. കാക്കിനട തീരത്തുനിന്ന് മാത്രം 89,000 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ആന്ധ്രയിലെ ഹോപ് ഐലൻഡ് പ്രദേശത്തെ ആളുകളെ പൂർണമായും ഒഴിപ്പിച്ചവെന്നാണ് റിപ്പോർട്ട്.

സംസ്ഥാനത്തിൻ്റെ വിവിധ ഭാ​ഗങ്ങളിലായി 1400ൽ ഏറെ ദുരിതാശ്വാസ ക്യാമ്പുകളാണ് തയ്യാറാക്കിയിരിക്കുന്നത്. നാലായിരത്തിലേറെ ഗർഭിണികളെ സുരക്ഷിത താവളങ്ങളിലെത്തിച്ചു. കടലിൽ പോയ മീൻപിടിത്ത ബോട്ടുകളെല്ലാം സുരക്ഷിതമായി തീരത്ത് അടുപ്പിച്ചതായാണ് വിവരം. ആന്ധ്രയുടെ അയൽ സംസ്ഥാനമായ ഒഡിഷയും കനത്ത ജാഗ്രതയിലാണ്. ഒഡിഷയിൽ പലയിടത്തും മഴ കനത്ത മഴ ലഭിക്കുന്നുണ്ട്. ആന്ധ്രാ തീരത്ത് ഇന്നും നാളെയും അതിശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വിഭാ​ഗത്തിൻ്റെ മുന്നറിയിപ്പ്. ഇതേതുടർന്ന് ഒഡിഷയിൽ നാളെ അതിതീവ്ര മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചുഴലിക്കാറ്റിൻ്റെ സ്വാധീനഫലമായി ഛത്തിസ്ഗഡ്, യുപി സംസ്ഥാനങ്ങളിലും മഴ കനക്കുമെന്നാണ് അറിയിപ്പ്.

English Summary:

Cyclone Arnab has intensified into a very severe cyclonic storm over the west-central Bay of Bengal. The cyclone’s impact was also reported at Gannavaram Airport in Krishna district, where several flights were cancelled in view of the weather warning.

ജോലി വാഗ്ദാനം ചെയ്ത് ഓൺലൈൻ തട്ടിപ്പ്; ഡെപ്യുട്ടി ബാങ്ക് മാനേജർക്ക് നഷ്ടമായത് 1.25 ലക്ഷം രൂപ
ആൽവാർ: സൈബർ തട്ടിപ്പുകൾ രാജ്യത്ത് അനുദിനം വർധിച്ചുവരികയാണ്. സാധാരണക്കാർ മാത്രമല്ല ബാങ്ക് ഉദ്യോഗസ്ഥർ പോലും ഇത്തരം തട്ടിപ്പുകൾക്ക് ഇരയാകുന്നു എന്നതിൻ്റെ ഏറ്റവും പുതിയ ഉദാഹരണമാണ് രാജസ്ഥാനിലെ ആൽവാറിൽ നിന്നും പുറത്തുവരുന്നത്. വ്യാജ തൊഴിൽ വാഗ്ദാനം ചെയ്ത് തട്ടിപ്പ് സംഘം ഒരുക്കിയ കെണിയിൽ വീണ് കോട്ടക് മഹീന്ദ്ര ബാങ്കിൻ്റെ ഡെപ്യൂട്ടി മാനേജർക്ക് സൈബർ തട്ടിപ്പിലൂടെ നഷ്ടമായത് ഒന്നേക്കാൽ ലക്ഷം രൂപയാണ്.

കോട്ടക്ക് മഹീന്ദ്ര ബാങ്കിലെ ഡെപ്യൂട്ടി മാനേജർ രാഹുൽ അഗർവാളാണ് തട്ടിപ്പിനിരയായത്. ജോലി വാഗ്സാനം, ചെയ്തുകൊണ്ടുള്ള സന്ദേശം രാഹുലിൻ്റെ മൊബൈൽ ഫോണിലേക്ക് വരികയായിരുന്നു. ജോലി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി സന്ദേശത്തിനൊപ്പം ഒരു ലിങ്കും നൽകിയിരുന്നു. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തതാണ് അദ്ദേഹത്തിന് വിനയായത്. പിന്നാലെ രാഹുലിൻ്റെ ക്രെഡിറ്റ് കാർഡിൽ നിന്നും ഏകദേശം 1.25 ലക്ഷം രൂപ നഷ്ടപ്പെടുകയായിരുന്നു.

ഞായറാഴ്ച വൈകുന്നേരമാണ് തൻ്റെ അക്കൗണ്ടിൽ നിന്നും പണം നഷ്ടപ്പെട്ട വിവരം രാഹുൽ അറിയുന്നത്. താൻ സൈബർ തട്ടിപ്പിന് ഇരയായെന്ന് മനസ്സിലാക്കിയ അദ്ദേഹം ഉടൻ തന്നെ പൊലീസിനെ സമീപിക്കാൻ തീരുമാനിച്ചു. തിങ്കളാഴ്ച ആൽവാറിലെ കോട്‌വാലി പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി രാഹുൽ അഗർവാൾ പരാതി നൽകി. നടന്ന സംഭവം രാഹുൽ കൃത്യമായി പൊലീസിനോട് വിവരിച്ചിട്ടുണ്ട്. കൂടാതെ സൈബർ സെല്ലിൻ്റെ ഓൺലൈൻ പോർട്ടൽ വഴി മറ്റൊരു പരാതിയും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Also Read: Driving Licence: കാഴ്ച പരിശോധന മാത്രം പോര, ​ഡ്രൈവിം​ഗ് ലൈസൻസിന് കൂടുതൽ ആരോ​ഗ്യ വിവരങ്ങൾ കൂടി വെളിപ്പെടുത്തേണ്ടി വരും

രാഹുൽ അഗർവാളിൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തട്ടിപ്പുകാർ എങ്ങനെയാണ് പണം അപഹരിച്ചതെന്നും, ഇതിന് പിന്നിൽ പ്രവർത്തിച്ച സംഘം ആരാണെന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ. പരാതി ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും കോട്‌വാലി പൊലീസ് സ്റ്റേഷൻ ഇൻ-ചാർജ് ദിനേശ് ചന്ദ് ശർമ്മ അറിയിച്ചു. പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതിന് മുൻപ് ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും ഇത്തരം തട്ടിപ്പുകൾക്കെതിരെ കൂടുതൽ ബോധവൽക്കരണം അനിവാര്യമാണെന്നുമാണ് ഈ സംഭവം ഓർമ്മിപ്പിക്കുന്നത്. ഓൺലൈൻ തട്ടിപ്പുകൾ തടയുന്നതിനായി ഉപയോക്തക്കളുമായി ബന്ധപ്പെടുന്നതിന് ഓരോ ബാങ്കുകളും പ്രത്യേക കസ്റ്റമർ കെയർ നമ്പരുകളും ഇ മെയിൽ വിലാസങ്ങളും പ്രസിദ്ധീകരിച്ചിരുന്നു. ബാങ്കുളുടെ പേരിൽ തട്ടിപ്പുകൾ വ്യാപകമായ പശ്ചാത്തലത്തിലായിരുന്നു ഈ നടപടി. മൊബൈൽ നമ്പർ ഉപയോഗിച്ചുള്ള തട്ടിപ്പുകൾ ചെറുക്കുന്നതിനായി കോളർ ഐ.ഡി നിർബന്ധമാക്കാനുള്ള നടപടികൾ ടെലികോം കമ്പനികളും ആരംഭിച്ചിട്ടുണ്ട്.

English Summary

A Kotak Mahindra Bank deputy manager in Rajasthan's Alwar lost Rs 1.25 lakh to cyber fraudsters after clicking a malicious link in a fake job offer SMS. Police are investigating.

Driving Licence: കാഴ്ച പരിശോധന മാത്രം പോര, ​ഡ്രൈവിം​ഗ് ലൈസൻസിന് കൂടുതൽ ആരോ​ഗ്യ വിവരങ്ങൾ കൂടി വെളിപ്പെടുത്തേണ്ടി വരും
ഡൽഹി: രാജ്യത്ത് ഡ്രൈവിംഗ് ലൈസൻസ് ലഭിക്കാനുള്ള നടപടിക്രമങ്ങൾ കൂടുതൽ കർശനമാക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്രസർക്കാർ. കേന്ദ്ര മോട്ടോർ വാഹന നിയമങ്ങൾ ഭേദഗതി ചെയ്യുന്നതിനുള്ള കരട് വിജ്ഞാപനം ഇതുമായി ബന്ധപ്പെട്ട വ്യക്തമായ സൂചനകൾ നൽകുന്നുണ്ട്. നിലവിൽ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിന് പ്രധാനമായും വേണ്ട ആരോഗ്യ സംബന്ധമായ രേഖ എന്നത് കണ്ണിന്റെ കാഴ്ച പരിശോധിച്ച സർട്ടിടിക്കറ്റ് ആണ്. എന്നാൽ പുതിയ കരട് വിജ്ഞാപനം അനുസരിച്ച് ഭാവിയിൽ കൂടുതൽ ആരോഗ്യ സംബന്ധമായ വിവരങ്ങൾ ലൈസൻസ് ലഭിക്കുന്നതിനുവേണ്ടി വെളിപ്പെടുത്തേണ്ടി വരും.

ശാരീരിക ക്ഷമത സംബന്ധിച്ച സെൽഫ് ഡിക്ലറേഷൻ ആണ് കൂടുതൽ ആരോഗ്യ വിവരങ്ങൾ കൂടി ഉൾപ്പെടുത്തി വിപുലീകരിക്കാൻ പോകുന്നത്. ഏതെങ്കിലും തരത്തിലുള്ള മരുന്നുകൾ കൊണ്ടുള്ള അലർജി, മെഡിക്കൽ അല്ലെങ്കിൽ സർജിക്കൽ ഇമ്പ്ലാന്റുകൾ എന്നിവയെ കുറിച്ചുള്ള വിശദാംശങ്ങൾ തുടങ്ങിയവ ലൈസൻസിന് അപേക്ഷിക്കുന്നവർ വെളിപ്പെടുത്തേണ്ടി വരുമെന്ന് വിജ്ഞാപനം സൂചിപ്പിക്കുന്നു. വാഹനാപകടത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന സാഹചര്യത്തിൽ മാത്രമേ ഈ വിവരങ്ങൾ ഉപയോഗപ്പെടുത്താവൂ എന്ന് കരട് വിജ്ഞാപനത്തിൽ പറയുന്നുണ്ട്.

Also Read: സേഫ്റ്റി മുഖ്യം! കാറുകളിൽ അഡാസ് നിർബന്ധമാക്കുന്നു

അപസ്മാരം എന്ന രോഗാവസ്ഥ ഉള്ളവർ ഡ്രൈവിംഗ് ലൈസൻസ് അപേക്ഷയിൽ കൂടുതൽ വിശദമായ ആരോഗ്യ സാഹചര്യങ്ങൾ വെളിപ്പെടുത്തേണ്ടിവരും. അപസ്മാര രോഗാവസ്ഥയോ മൂന്നു വർഷക്കാലയളവിൽ അപസ്മാരം ഉണ്ടായതോ നിലവിൽ അപസ്മാര രോഗത്തിനുള്ള മരുന്നുകൾ കഴിക്കുന്നതും ആയ ആളുകൾക്ക് ഫുൾ ഡ്രൈവിംഗ് ലൈസൻസ്, ലേണേഴ്സ് ലൈസൻസ് എന്നിവ ലഭിക്കുന്നതിനുള്ള മെഡിക്കൽ ക്ലിയറൻസ് ലഭിക്കില്ല. പുതിയൊരു വിഭാഗം കൂടി ലൈസൻസിൽ ചേർക്കുന്നതിനും ലൈസൻസ് പുതുക്കുന്നതിനും ലൈസൻസിന്റെ ഡ്യൂപ്ലിക്കേറ്റ് കോപ്പി എടുക്കുന്നതിനും ഈ വ്യവസ്ഥകൾ ബാധകമാണ്.

മാത്രമല്ല ലൈസൻസുകളിൽ അപേക്ഷകന്റെ രക്ത ഗ്രൂപ്പും എമർജൻസി കോൺടാക്ട് നമ്പറും നിർബന്ധമായും ചേർക്കണമെന്നും പുതിയ കരട് പ്രഖ്യാപനത്തിൽ പറയുന്നുണ്ട്. ഇതുമാത്രമല്ല പരീക്ഷയുടെ പാസ്മാർക്ക് 60 ശതമാനം എന്നതിൽ നിന്ന് 75 ശതമാനം ആക്കി ഉയർത്താനും കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്. ലൈസൻസിന് പുറമേ ലേണേഴ്സ് ടെസ്റ്റിനും ഇനി കൂടുതൽ കടമ്പകൾ കടക്കേണ്ടി വരും. പുതിയ കരട് വിജ്ഞാപനം അനുസരിച്ച് ലേണേഴ്സ് ലൈസൻസ് ലഭിക്കുന്നതിന് രണ്ട് ഘട്ടങ്ങൾ ഉണ്ടാകും. ഡ്രൈവിങ്ങിന് സംബന്ധിച്ചുള്ള പ്രാഥമിക വിവരങ്ങൾ മനസ്സിലാക്കുന്നതിനുള്ള ഓൺലൈൻ ട്യൂട്ടോറിയൽ ആണ് ആദ്യഘട്ടം, ഇത് കഴിഞ്ഞതിനുശേഷം ആണ് ലേണേഴ്സ് ടെസ്റ്റ് എഴുതാൻ കഴിയുക.

English Summary

The Central Government is preparing to tighten the procedures for obtaining a driving license in the country. A draft notification proposing amendments to the Central Motor Vehicles Rules provides clear indications in this regard. Currently, the primary health-related document required to obtain a driving license is a certificate confirming an eye vision test.

Indian Railways Luggage Rules: ട്രെയിനിൽ കൺഫേം ടിക്കറ്റുണ്ടെങ്കിലും പിഴ; ഈ നിയമം അറിയണം
ട്രെയിന്‍ യാത്രയ്ക്ക് കണ്‍ഫേം ടിക്കറ്റ് ലഭിച്ചാല്‍ എത്ര ലഗേജ് വേണമെങ്കിലും കൊണ്ടുപോകാമെന്നാണ് പലരുടെയും ധാരണ. എന്നാല്‍ ഇന്ത്യന്‍ റെയില്‍വേയില്‍ യാത്രക്കാര്‍ക്ക് സൗജന്യമായി കൊണ്ടുപോകാവുന്ന ലഗേജിന് പരിധിയുണ്ട്. അനുവദിച്ച അളവില്‍ കൂടുതല്‍ സാധനങ്ങള്‍ കൈവശം വച്ചാല്‍ അധിക തുക നല്‍കേണ്ടിവരാം. നിയമപ്രകാരമുള്ള നടപടികള്‍ പാലിക്കാതിരുന്നാല്‍ പിഴയും ലഭിക്കാം. (Image Credit Source: PTI and Getty Images)

വിമാനയാത്രയിലെ ലഗേജ് പരിധിയെക്കുറിച്ച് പലര്‍ക്കും വ്യക്തമായ ധാരണയുണ്ടെങ്കിലും ട്രെയിന്‍ യാത്രയില്‍ ഈ നിബന്ധനകള്‍ ശ്രദ്ധിക്കാറില്ല. യാത്ര ചെയ്യുന്ന കോച്ചിന്റെ വിഭാഗമനുസരിച്ചാണ് സൗജന്യമായി കൊണ്ടുപോകാവുന്ന ലഗേജിന്റെ അളവ് നിശ്ചയിച്ചിരിക്കുന്നത്. ഇന്ത്യന്‍ റെയില്‍വേയുടെ പൊതുവായ ലഗേജ് പരിധികള്‍ അനുസരിച്ച് വിവിധ ക്ലാസുകളില്‍ സൗജന്യമായി കൊണ്ടുപോകാവുന്ന ഭാരത്തില്‍ വ്യത്യാസമുണ്ട്. സ്ലീപ്പര്‍ ക്ലാസിലും തേര്‍ഡ് എസിയിലും 40 കിലോ വരെയും സെക്കന്‍ഡ് എസിയില്‍ 50 കിലോ വരെയും ഫസ്റ്റ് എസിയില്‍ 70 കിലോ വരെയും ലഗേജ് സൗജന്യമായി കൊണ്ടുപോകാം.

യാത്രക്കാര്‍ക്ക് അനുവദിച്ച പരിധിക്കുള്ളില്‍ വ്യക്തിഗത സാധനങ്ങള്‍ കൊണ്ടുപോകാം. എന്നാല്‍ അതില്‍ കൂടുതലുള്ള ലഗേജിന് പ്രത്യേക നിരക്ക് ബാധകമാകും. അതിനാല്‍ യാത്രയ്ക്കുമുമ്പ് സ്വന്തം ടിക്കറ്റ് ഏത് ക്ലാസിലാണെന്നും എത്ര ലഗേജ് കൊണ്ടുപോകുന്നുണ്ടെന്നും പരിശോധിക്കുന്നത് നല്ലതാണ്. അനുവദിച്ച പരിധിയേക്കാള്‍ കൂടുതല്‍ സാധനങ്ങളുമായി യാത്ര ചെയ്യേണ്ടിവന്നാല്‍ യാത്ര ആരംഭിക്കുന്നതിന് മുമ്പ് റെയില്‍വേയുടെ ലഗേജ് ഓഫീസുമായി ബന്ധപ്പെടണം. അധിക ലഗേജ് മുന്‍കൂട്ടി ബുക്ക് ചെയ്ത് ആവശ്യമായ നിരക്ക് അടയ്ക്കാം. ഇതിലൂടെ യാത്രയ്ക്കിടെ ഉണ്ടാകാവുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനാകും.

അധിക ലഗേജ് ബുക്ക് ചെയ്യാതെ അനുവദിച്ച പരിധി മറികടന്നാല്‍ അധിക നിരക്കിനൊപ്പം പിഴയും നല്‍കേണ്ടിവരാം. ചില സാഹചര്യങ്ങളില്‍ സാധാരണ നിരക്കിന്റെ ആറിരട്ടി വരെ ഈടാക്കാന്‍ സാധ്യതയുണ്ട. എന്നാല്‍ യഥാര്‍ഥത്തില്‍ ബാധകമാകുന്ന തുക ലഗേജിന്റെ അളവ്, ക്ലാസ്, റെയില്‍വേയുടെ നിലവിലുള്ള ചട്ടങ്ങള്‍ എന്നിവയെ ആശ്രയിച്ചിരിക്കും. കുടുംബത്തോടൊപ്പം യാത്ര ചെയ്യുമ്പോള്‍, പ്രത്യേകിച്ച് കുട്ടികളോ പ്രായമായവരോ കൂടെയുണ്ടെങ്കില്‍, ആവശ്യമായ സാധനങ്ങള്‍ മാത്രം കൊണ്ടുപോകുന്നതാണ് ഉചിതം. തിരക്കുള്ള സ്റ്റേഷനുകളിലും ട്രെയിനുകളിലും വലിയ ബാഗുകള്‍ കൈകാര്യം ചെയ്യുന്നത് ബുദ്ധിമുട്ടാകാം.

വലിയതോ ഭാരമേറിയതോ ആയ സാധനങ്ങള്‍ കൊണ്ടുപോകേണ്ട സാഹചര്യമുണ്ടെങ്കില്‍ അവ യാത്രക്കാരുടെ ലഗേജായി കൊണ്ടുപോകുന്നതിനുപകരം റെയില്‍വേയുടെ പാര്‍സല്‍ സേവനം ഉപയോഗിക്കുന്നതും പരിഗണിക്കാം. ബുക്ക് ചെയ്ത ലഗേജിന് ലഭിക്കുന്ന രസീത് സൂക്ഷിക്കുകയും വേണം. കണ്‍ഫേം ടിക്കറ്റ് ഉണ്ടെന്നത് അനുവദനീയമായ പരിധിക്കപ്പുറം ലഗേജ് കൊണ്ടുപോകാനുള്ള അനുമതിയല്ല. യാത്രയ്ക്ക് മുമ്പ് ലഗേജ് പരിധിയും അധിക ബുക്കിങ് നടപടികളും മനസിലാക്കുന്നത് അനാവശ്യ ചെലവും പിഴയും ഒഴിവാക്കാന്‍ സഹായിക്കും.

‘ഓർണബ്’ അതിതീവ്ര ചുഴലിക്കാറ്റായി: നാളെ കരതൊടും; ഇന്നും നാളെയുമായി 53 ട്രെയിനുകൾ റദ്ദാക്കി
ചെ​ന്നൈ: മധ്യ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലുമായി രൂപപ്പെട്ട ‘ഓർണബ്’ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറി. ഇത് നാളെ കരതൊടുമെന്നാണ് മുന്നറിയിപ്പ്. ഇതിനെത്തുടർന്ന് ആന്ധ്ര, തെലങ്കാന, ഒഡിഷ സംസ്ഥാനങ്ങൾ ജാഗ്രതയിലാണ്. നിലവിൽ വിശാഖപ്പട്ടണത്തിന് 350 കിലോമീറ്റർ അകലെയാണ് ചുഴലിക്കാറ്റിൻറെ സ്ഥാനം. ചുഴലിക്കാറ്റ് അ‌തിതീവ്ര ചുഴലിക്കാറ്റായി മാറി കരതൊടുന്നത് കണക്കിലെടുത്ത് സുരക്ഷയുടെ ഭാഗമായി ഇന്നും നാളെയുമായി 53 ട്രെയിനുകൾ റെയിൽവേ റദ്ദാക്കിയിട്ടുണ്ട്. നിലവിൽ ഓർണബ് മണിക്കൂറിൽ 15 കിലോമീറ്റർ വേഗതയിൽ പടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങുന്നുവെന്നാണ് റിപ്പോർട്ട്. തുടർന്ന് വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങുന്ന ചുഴലിക്കാറ്റ് നാളെ ഉച്ചയ്ക്ക് മുൻപായി ആന്ധ്രാപ്രദേശിലെ ബാപ്പറ്റ്‌ലയ്ക്കും വിശാഖപട്ടണത്തിനും ഇടയിലുള്ള തീരത്ത് കരതൊടുമെന്നാണ് നി​ഗമനം.

ഗോപാൽപൂരിൽ നിന്ന് 610 കിലോമീറ്ററും വിശാഖപട്ടണത്ത് നിന്ന് 650 കിലോമീറ്ററും അകലെയാണ് ഇതിന്റെ കേന്ദ്രമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ആന്ധ്രാപ്രദേശ്, തെക്കൻ ഒഡീഷ തീരങ്ങൾക്ക് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് നൽകിയിട്ടുണ്ട്. ആന്ധ്ര പ്രദേശ്, പശ്ചിമ ബംഗാൾ, ഒഡീഷ, തമിഴ്നാട് സംസ്ഥാനങ്ങളിൽ ഓർണബ് ആഞ്ഞടിക്കാനാണ് സാധ്യതയെന്നാണ് പ്രവചനം.

ALSO READ: ഇന്ന് വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ നേരിയ മഴ മാത്രം

ഓർണബ് കരതൊടുന്ന സമയത്ത് മണിക്കൂറിൽ 115 മുതൽ 125 കിലോമീറ്റർ മുതൽ 140 കിലോമീറ്റർ വരെയും വേഗതയുള്ള ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും ഐഎംഡി അറിയിച്ചു. ആന്ധ്രാപ്രദേശ് - യാനം തീരങ്ങളിലൂടെ കരയിൽ പ്രവേശിച്ചതിനുശേഷം ഒക്ടോബർ 28 വൈകുന്നേരത്തോടെ കാറ്റിന്റെ വേഗത കുറഞ്ഞ് മണിക്കൂറിൽ 70 മുതൽ 80 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 90 കിലോമീറ്റർ വരെയും ആകും.

ഒക്ടോബർ 29 രാവിലെയോടെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും ആയി മാറാൻ സാധ്യതയുണ്ട്. തുടർന്ന് കാറ്റിന്റെ വേഗത ക്രമേണ കുറയും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അ‌റിയിച്ചിരിക്കുന്നത്. ചുഴലിക്കാറ്റ് കണക്കിലെടുത്ത് മത്സ്യത്തൊഴിലാളികൾ അ‌പകട സാധ്യത പ്രവചിച്ചിരിക്കുന്ന മേഖലകളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല എന്ന് അ‌ധികൃതർ അ‌റിയിച്ചിട്ടുണ്ട്.

കേരളത്തിൽ ഇന്ന് പൊതുവിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മാത്രമാണ് മഴ പ്രവചിച്ചിരിക്കുന്നത്. എന്നാൽ ഓർണബ് ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി നാളെ കേരളത്തിലും കനത്ത മഴക്ക് സാധ്യതയുണ്ട്. 'ഓർണബ്' ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ, വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാനും, അപകടസാധ്യതയുള്ളവർക്ക് മുൻഗണന നൽകാനും, ദുരന്തനിവാരണ സേനയെ വിന്യസിക്കാനും ആന്ധ്രാപ്രദേശ് സർക്കാർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

English Summary

Cyclone 'Ornab', which formed over the central Bay of Bengal and the adjoining west-central Bay of Bengal, has intensified into a very severe cyclonic storm. It is expected to make landfall tomorrow. In light of this, the states of Andhra Pradesh, Telangana, and Odisha have been placed on high alert. The cyclone is currently located 350 kilometers away from Visakhapatnam. As a precautionary measure, the Railways has cancelled 53 trains for today and tomorrow.

ശുദ്ധമായ പശുവിൻ നെയ്യ് എന്ന പേരിൽ വിറ്റത് സോയാബീൻ എണ്ണ, വൻ തട്ടിപ്പ് സംഘം പിടിയിൽ
ജൂനാഗഡ്: ശുദ്ധമായ നാടൻ നെയ്യ് എന്ന വ്യാജേന രാസവസ്തുക്കളും കൃത്രിമ എണ്ണകളും കലർത്തിയ വ്യാജ നെയ്യ് നിർമിച്ച് വിറ്റ വൻ സംഘം പിടിയിൽ. ദീപാവലി വിപണി ലക്ഷ്യമിട്ട് ജൂനാഗഡ് മാർക്കറ്റ് യാർഡിന് സമീപമുള്ള 'കൃഷ്ണ ഇൻഡസ്ട്രീസ്' എന്ന സ്ഥാപനം കേന്ദ്രീകരിച്ചായിരുന്നു വ്യാജ നെയ്യ് നിർമ്മാണം നടന്നിരുന്നത്. സംഭവത്തിൽ പ്രതി കമലേഷ് സോധയെ ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്തു. ജൂനാഗഡ് സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ ആണ് ആവണക്കെണ്ണ കച്ചവടത്തിന്റെ മറവിൽ പ്രവർത്തിച്ചിരുന്ന വ്യാജ നെയ്യ് നിർമാണ കേന്ദ്രം കണ്ടെത്തിയത്.

സോയാബീൻ എണ്ണ, ആവണക്കെണ്ണ, രാസവസ്തുക്കൾ, സിന്തറ്റിക് ഫ്ലേവറുകൾ, എസൻസുകൾ എന്നിവ വലിയ പാത്രങ്ങളിൽ മിക്സ് ചെയ്താണ് ഇവിടെ വ്യാജ നെയ്യ് നിർമിച്ചിരുന്നത്. കണ്ടെയ്‌നറുകളിൽ ഘടിപ്പിച്ച പ്രത്യേക പൈപ്പ്‌ലൈൻ വഴി ഇവ നേരിട്ട് ടിന്നുകളിലേക്ക് പകർന്നു. ഉയറന്ന നിലവാരമുള്ള 'ഗിർ പശുവിൻ നെയ്യ്' ആണ് ഇതെന്നും ഇത് വളരെ ആരോഗ്യദായകമാണെന്നും തെറ്റിദ്ധരിപ്പിച്ച് കിലോഗ്രാമിന് 600 രൂപ നിരക്കിൽ ആണ് വിപണിയിൽ വിറ്റിരുന്നത്.

Also Read: തമിഴ്‌നാട്ടിൽ വൻ ജയിൽ ചാട്ടം! പൊലീസിനെ ആക്രമിച്ച് 17 തടവുകാർ കടന്നുകളഞ്ഞു; കേരളത്തിലേക്ക് കടക്കാൻ സാധ്യത

ഉപയോക്താക്കളുടെ വിശ്വാസ്യത നേടുന്നതിനായി പ്രമുഖ ബ്രാൻഡുകളുടെ വ്യാജ ലേബലുകളിലും ലോഗോകളിലുമാണ് ടിന്നുകൾ പായ്ക്ക് ചെയ്തിരുന്നത്. കഴിഞ്ഞ അ‌ഞ്ച് വർഷത്തോളമായി പ്രതി സമാനമായ തട്ടിപ്പ് നടത്തിവരികയാണെന്നും മുൻപും വ്യാജ നെയ്യ് നിർമാണത്തിന് ഇയാൾ പിടിയിലായിട്ടുണ്ടെന്നും അന്വേഷണത്തിൽ വ്യക്തമായി. സ്ഥാപനത്തിൽ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ അസംസ്കൃത വസ്തുക്കളും ഉപകരണങ്ങളും എസൻസ് കുപ്പികളും അന്വേഷണസംഘം പിടിച്ചെടുത്തു.

പോലീസ് റെയ്ഡിന് പിന്നാലെ ഭക്ഷ്യസുരക്ഷാ വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി. പിടിച്ചെടുത്ത സാമ്പിളുകൾ വഡോദരയിലെ സർക്കാർ ലാബിലേക്ക് വിശദമായ പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്ന് ഫുഡ് ഡിപ്പാർട്ട്മെന്റ് ഓഫീസർ അറിയിച്ചു. പരിശോധനാ ഫലം 14 ദിവസത്തിനകം ലഭ്യമാകും. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ അനാസ്ഥയാണ് ഇത്തരം തട്ടിപ്പുകൾ നടക്കാൻ ഇടയാക്കുന്നത് എന്ന് നാട്ടുകാർ ആരോപിച്ചു.

English Summary

A major gang involved in the production and sale of counterfeit ghee, made by mixing chemicals and artificial oils has been apprehended. Targeting the Diwali market, the operation was centered at a facility called 'Krishna Industries,' located near the Junagadh Market Yard. The Gujarat Police have arrested the accused, Kamlesh Sodha, in connection with the incident.

തമിഴ്‌നാട്ടിൽ വൻ ജയിൽ ചാട്ടം! പൊലീസിനെ ആക്രമിച്ച് 17 തടവുകാർ കടന്നുകളഞ്ഞു; കേരളത്തിലേക്ക് കടക്കാൻ സാധ്യത
തമിഴ്‌നാട്ടില്‍ വന്‍ ജയില്‍ചാട്ടം. തേനി സബ് ജയിലില്‍ പൊലീസുകാരനെ ആക്രമിച്ച ശേഷം 17 തടവുകാര്‍ ജയില്‍ ചാടി. രക്ഷപ്പെട്ട 17 പേരിൽ ഒരാളെ പിടികൂടിയിട്ടുണ്ട്. ബാക്കിയുള്ളവരെ കണ്ടെത്തുന്നതിനായി 17 പ്രത്യേക സംഘങ്ങളെ നിയോഗിച്ചു. രക്ഷപ്പെട്ടവരില്‍ ഒരാളെ അറസ്റ്റു ചെയ്തതായി സൗത്ത് സോൺ ഇൻസ്‌പെക്ടർ ജനറൽ ഓഫ് പൊലീസ് (ഐജിപി) വിജയേന്ദ്ര ബിദാരി അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് പൊലീസ് വാഹന പരിശോധന ഊര്‍ജ്ജിതമാക്കി. മുൻകരുതൽ നടപടിയെന്ന നിലയിൽ അയൽ ജില്ലയായ ദിണ്ഡിഗലിൽ 16 ഇടങ്ങളിൽ ചെക്ക് പോസ്റ്റുകൾ സ്ഥാപിച്ചതായി ദിണ്ഡിഗൽ പൊലീസ് സൂപ്രണ്ട് എസ്. ജയകുമാർ എഎൻഐയോട് പ്രതികരിച്ചു.

പ്രതികളായ 17 പേരും ഒരേ സെല്ലിലാണ് കഴിഞ്ഞിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി. തടവുകാരിൽ ഒരാൾക്ക് സുഖമില്ലെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് ജയിൽ ഉദ്യോഗസ്ഥർ സെല്ലിലേക്ക് പ്രവേശിച്ചപ്പോൾ, പ്രതികൾ അവരെ ആക്രമിക്കുകയും തുടർന്ന് ജയിലിൽ നിന്ന് രക്ഷപ്പെടുകയുമായിരുന്നു.

വാഹന പരിശോധന വീഡിയോ

#WATCH | Tamil Nadu | Security teams conduct intensive vehicle checking following the incident where 17 inmates have escaped from the Theni sub-jail. 17 special teams have been formed to track down and apprehend the escaped prisoners.

One escaped prisoner has been arrested by police during combing operations: Inspector General of Police (IGP), South Zone, Vijayendra Bidari

— ANI (@ANI) October 26, 2026

ചില തടവുകാർ അപസ്മാരം വന്നതുപോലെ അഭിനയിക്കുകയും, സഹായത്തിനെത്തിയ ജയിൽ ഉദ്യോഗസ്ഥരെ ആക്രമിക്കുകയുമായിരുന്നു. തുടർന്ന് ഇവർ ജയിലിൽ നിന്ന് രക്ഷപ്പെട്ടു. സംഭവത്തെത്തുടർന്ന് തേനി ജില്ലാ പൊലീസ് സൂപ്രണ്ട് കെഎസ് പ്രവീൺ ഗൗതം ജയിലിൽ പരിശോധന നടത്തി.

Also Read: ആന്ധ്രാപ്രദേശിൽ ആറ് വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി; 25-കാരൻ അറസ്റ്റിൽ

ലിംഗം, രാജ സിംഗന്ധർ, കറുപ്പസാമി, സിലംബരശൻ, തിരുപ്പതി, മെൻജിസുന്ദരം, ശബരി, പൊൻ മുത്തു, നിജന്ത്, കാർത്തിക് രാജ, മുഗിലൻ, സെൽവ, തരുൺ, രാജ്കുമാർ, പ്രവീൺ, മുത്തു ഇളങ്കോ, രാജുവിൻ എന്നിവരാണ് രക്ഷപ്പെട്ട പ്രതികളെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

പൊലീസുകാരന് പരിക്ക്‌

സംഭവത്തിൽ തേനി ജില്ലാ ജയിലിലെ പൊലീസ് ഉദ്യോഗസ്ഥനായ തങ്കപാണ്ടിക്ക് തലയ്ക്ക് പരിക്കേറ്റു. അദ്ദേഹത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റ് രണ്ട് ജയിൽ പൊലീസുകാര്‍ക്കും നിസ്സാര പരിക്കുകൾ പറ്റിയതായി പൊലീസ് റിപ്പോർട്ട് വ്യക്തമാക്കുന്നു.

സംഭവത്തെ തുടര്‍ന്ന് സമീപ ജില്ലകളിലും പൊലീസ് ജാഗ്രതയിലാണ്. മധുര, ദിണ്ടിഗല്‍ ജില്ലകളിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പ്രതികളുടെ ചിത്രങ്ങള്‍ കൈമാറിയിട്ടുണ്ട്. രക്ഷപ്പെട്ടവരില്‍ പലരും വില്ലുപുരം ജില്ലയില്‍ നിന്നുള്ളവരാണെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. വില്ലുപുരം ജില്ലയിലുടനീളം വാഹന പരിശോധനകള്‍ ശക്തമാക്കി.

കേരളത്തിലേക്ക് കടക്കാനും സാധ്യത

പ്രതികള്‍ കേരളത്തിലേക്ക് കടക്കാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. അതുകൊണ്ട് തന്നെ അതിര്‍ത്തി കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കി. പാലക്കാട്, ഇടുക്കി അതിര്‍ത്തികള്‍ വഴി കേരളത്തിലേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. ഇടുക്കി പൊലീസിന് പ്രതികളുടെ ചിത്രം കൈമാറിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

English Summary

Seventeen inmates escaped from the Theni sub-jail in Tamil Nadu after assaulting prison guards. One escapee has been arrested, while seventeen special police teams are hunting for the rest. The fugitives are suspected to enter Kerala through the Palakkad and Idukki borders. Police have set up strict checkposts and intensified security along the border areas.

Namma Metro: നമ്മ മെട്രോ കാർഡിൽ പണം ബാക്കിയുണ്ടോ? പുതിയ കാർഡിലേക്ക് മാറ്റുമ്പോൾ അറിയണം
ബെംഗളൂരുവിലെ നമ്മ മെട്രോ സ്മാര്‍ട്ട് കാര്‍ഡുകള്‍ ഉപയോഗിക്കുന്ന യാത്രക്കാര്‍ക്ക് പുതിയ നാഷണല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡിലേക്ക് (എന്‍സിഎംസി) മാറുന്നതിനിടെ ബുദ്ധിമുട്ട്. പഴയ കാര്‍ഡിലുള്ള ബാക്കി തുക പുതിയ കാര്‍ഡിലേക്ക് മാറ്റാനോ പണം തിരികെ വാങ്ങാനോ കഴിയുന്നില്ലെന്നാണ് യാത്രക്കാരുടെ പരാതി. ഇതോടെ വര്‍ഷങ്ങളായി മെട്രോ യാത്രയ്ക്കായി സൂക്ഷിച്ചിരുന്ന പണം നഷ്ടമാകുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്.

പഴയ സ്മാര്‍ട്ട് കാര്‍ഡുകള്‍ ഇപ്പോഴും ഉപയോഗിക്കാവുന്നതാണെങ്കിലും, അവയിലെ ബാക്കി തുക തിരികെ നല്‍കാനോ പുതിയ കാര്‍ഡിലേക്ക് മാറ്റാനോ കഴിയില്ലെന്നാണ് ബെംഗളൂരു മെട്രോ റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡിന്റെ (ബിഎംആര്‍സിഎല്‍) ജീവനക്കാര്‍ അറിയിച്ചതെന്ന് യാത്രക്കാര്‍ പറയുന്നു. ബിഎംടിസി ബസുകളിലും മെട്രോയിലും ഒരേ കാര്‍ഡ് ഉപയോഗിക്കാനാകുമെന്ന സൗകര്യം കണക്കിലെടുത്താണ് പലരും എന്‍സിഎംസി കാര്‍ഡിലേക്ക് മാറുന്നത്.

മിനിമം ബാലന്‍സ് നിബന്ധനയും പ്രതിസന്ധി

പഴയ മെട്രോ കാര്‍ഡുകളില്‍ ബാക്കിയുള്ള തുക പൂര്‍ണമായി ഉപയോഗിക്കാന്‍ കഴിയാത്തതാണ് പ്രധാന പ്രശ്‌നം. ചില യാത്രകള്‍ക്ക് കാര്‍ഡില്‍ കുറഞ്ഞത് 90 രൂപ ബാലന്‍സ് വേണമെന്ന നിബന്ധനയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഉദാഹരണത്തിന്, ഒരു യാത്രക്കാരന്റെ കാര്‍ഡില്‍ 67 രൂപ മാത്രമാണ് ബാക്കിയുള്ളതെങ്കില്‍, ഈ തുക ഉപയോഗിക്കുന്നതില്‍ തടസം നേരിടാം.

കൂടാതെ, കാര്‍ഡില്‍ കുറഞ്ഞത് 50 രൂപ റീചാര്‍ജ് ചെയ്യേണ്ടിവരുന്നതും യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു. യാത്രയ്ക്കാവശ്യമായ തുക മാത്രം ഉപയോഗിച്ച് പഴയ കാര്‍ഡിലെ ബാലന്‍സ് തീര്‍ക്കാന്‍ കഴിയാത്തതിനാല്‍ അധികമായി പണം റീചാര്‍ജ് ചെയ്യേണ്ടിവരുന്നു. അല്ലെങ്കില്‍ കുറച്ച് തുക കാര്‍ഡില്‍ ഉപയോഗിക്കാതെ അവശേഷിക്കും.

എന്താണ് എന്‍സിഎംസി കാര്‍ഡ്?

നാഷണല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡ് എന്നതിന്റെ ചുരുക്കപ്പേരാണ് എന്‍സിഎംസി. കേന്ദ്ര സര്‍ക്കാരിന്റെ ഒരു രാജ്യം, ഒരു കാര്‍ഡ് എന്ന ആശയത്തിന്റെ ഭാഗമായി അവതരിപ്പിച്ച ഈ കാര്‍ഡ്, വിവിധ പൊതുഗതാഗത സംവിധാനങ്ങളില്‍ പണമടയ്ക്കാന്‍ ഉപയോഗിക്കാവുന്ന സംവിധാനമാണ്.

Also Read: Namma Metro: ബെംഗളൂരു എയർപോർട്ട് മെട്രോയ്ക്കായി ഇനിയും കാത്തിരിക്കണം; യാത്രക്കാർ അറിയേണ്ട കാര്യങ്ങൾ

റുപേ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള എന്‍സിഎംസി കാര്‍ഡ് വഴി മെട്രോ, ബിഎംടിസി ബസ് തുടങ്ങിയ എന്‍സിഎംസി സൗകര്യമുള്ള ഗതാഗത സംവിധാനങ്ങളില്‍ യാത്രാനിരക്ക് നല്‍കാം. രാജ്യത്തെ വിവിധ നഗരങ്ങളിലെ അനുയോജ്യമായ പൊതുഗതാഗത സംവിധാനങ്ങളിലും ഇത് ഉപയോഗിക്കാനാകും. ചില കാര്‍ഡുകള്‍ കടകളിലും ഷോപ്പിങ് മാളുകളിലും പണമടയ്ക്കുന്നതിനും ഉപയോഗിക്കാം.

പഴയ മെട്രോ സ്മാര്‍ട്ട് കാര്‍ഡ് നമ്മ മെട്രോ യാത്രയ്ക്കായി മാത്രം ഉപയോഗിക്കാവുന്ന സംവിധാനമാണെങ്കില്‍, എന്‍സിഎംസി കൂടുതല്‍ ഗതാഗത സംവിധാനങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള കാര്‍ഡാണ്. അതുകൊണ്ടുതന്നെ പുതിയ കാര്‍ഡിലേക്ക് മാറാന്‍ യാത്രക്കാര്‍ താല്‍പര്യം കാണിക്കുന്നുണ്ട്. എന്നാല്‍ പുതിയ സംവിധാനത്തിലേക്ക് മാറുന്നവര്‍ക്ക് പഴയ കാര്‍ഡിലെ പണം നഷ്ടപ്പെടാത്തവിധം കൈമാറ്റമോ റീഫണ്ടോ ഉറപ്പാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. ഈ വിഷയത്തില്‍ ബിഎംആര്‍സിഎല്‍ സ്വീകരിക്കുന്ന തുടര്‍നടപടികള്‍ക്കായി കാത്തിരിക്കുകയാണ് യാത്രക്കാര്‍.

English Summary

Bengaluru Metro passengers have raised concerns about transferring unused balances from old Namma Metro smart cards to new NCMC cards. Issues related to balance transfers and refunds have left commuters uncertain about their remaining money. Passengers are seeking a clear solution from BMRCL.

India US Trade Deal: ഇന്ത്യ–അമേരിക്ക വ്യാപാരക്കരാർ യാഥാർഥ്യത്തിലേക്ക്; ശേഷിക്കുന്നത് അവസാന മിനുക്കുപണികൾ
ന്യൂഡല്‍ഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നിര്‍ദിഷ്ട ഉഭയകക്ഷി വ്യാപാരക്കരാറുമായി ബന്ധപ്പെട്ട ഭൂരിഭാഗം ചര്‍ച്ചകളും പൂര്‍ത്തിയായതായി കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍. കരാറിലെ വ്യവസ്ഥകള്‍ക്ക് അന്തിമരൂപം നല്‍കുന്നതിനുള്ള നടപടികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അന്താരാഷ്ട്ര വ്യാപാര രംഗത്തെ തീരുവ അനിശ്ചിതത്വങ്ങള്‍ തുടരുന്നതിനിടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകളില്‍ പുരോഗതിയുണ്ടായെന്ന പ്രഖ്യാപനം.

നെതര്‍ലന്‍ഡ്‌സിലെ ഹേഗില്‍ നടന്ന ഇന്ത്യനെതര്‍ലന്‍ഡ്‌സ് ബിസിനസ് ഫോറത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായി രണ്ടുദിവസത്തെ പരിപാടികളില്‍ പങ്കെടുക്കാനാണ് ഗോയല്‍ നെതര്‍ലന്‍ഡ്‌സിലെത്തിയത്. ഇന്ത്യന്‍ വ്യവസായ പ്രതിനിധികളും സ്റ്റാര്‍ട്ടപ്പ് സംരംഭകരും ഉള്‍പ്പെടുന്ന സംഘവും അദ്ദേഹത്തോടൊപ്പമുണ്ട്.

കരാര്‍ ഉടന്‍ യാഥാര്‍ഥ്യമായേക്കും

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാരക്കരാര്‍ സംബന്ധിച്ച് ഇനി പരിഹരിക്കാനുള്ള വിഷയങ്ങള്‍ കുറവാണെന്ന സൂചന നേരത്തെ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോയും നല്‍കിയിരുന്നു. കരാര്‍ ഒപ്പിടുന്നതിനോട് ഇരുരാജ്യങ്ങളും വളരെ അടുത്തെത്തിയെന്നും ശേഷിക്കുന്ന ഏതാനും കാര്യങ്ങളില്‍ തീരുമാനമെടുത്താല്‍ നടപടികള്‍ പൂര്‍ത്തിയാക്കാനാകുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഈ വര്‍ഷം ഫെബ്രുവരിയില്‍ വ്യാപാരക്കരാറിന്റെ ആദ്യഘട്ടത്തിനുള്ള ചട്ടക്കൂട് അന്തിമമാക്കിയതായി ഇന്ത്യയും അമേരിക്കയും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അമേരിക്കയുടെ തീരുവ നയങ്ങളില്‍ വന്ന മാറ്റങ്ങള്‍ തുടര്‍ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. ഇറക്കുമതി തീരുവകള്‍, കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വ്യാപാരം, വ്യാവസായിക ഉല്‍പ്പന്നങ്ങളുടെ വിപണി പ്രവേശനം, നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട തടസങ്ങള്‍ എന്നിവയാണ് ചര്‍ച്ചകളിലെ പ്രധാന വിഷയങ്ങള്‍.

Also Read: അരുണാചലിൽ ചൈനീസ് കടന്നുകയറ്റമെന്ന പേരിൽ ‘ഡീപ്ഫേക്’ വീഡിയോ; വ്യാജ പ്രചരണം തള്ളി ഇന്ത്യൻ ആർമി

ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് നേട്ടമുണ്ടാകുമോ?

അമേരിക്കന്‍ വിപണിയില്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് കൂടുതല്‍ അനുകൂലമായ പ്രവേശനം ഉറപ്പാക്കാന്‍ വ്യാപാരക്കരാര്‍ സഹായിക്കുമെന്നാണ് പ്രതീക്ഷ. കരാറിന്റെ ഭാഗമായി ചില ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ തീരുവ കുറയ്ക്കുന്നതും അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ കൂടുതല്‍ പ്രവേശനം നല്‍കുന്നതും പരിഗണനയിലുണ്ട്.

നാല് വര്‍ഷത്തിനിടെ ഒന്‍പത് വ്യാപാര കരാറുകള്‍

അന്താരാഷ്ട്ര വ്യാപാര ബന്ധങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ നാലര വര്‍ഷത്തിനിടെ ഇന്ത്യ ഒന്‍പത് സ്വതന്ത്ര വ്യാപാര കരാറുകളില്‍ ഏര്‍പ്പെട്ടതായി പിയൂഷ് ഗോയല്‍ പറഞ്ഞു. കൂടുതല്‍ രാജ്യങ്ങളുമായി വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നതിലൂടെ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വിദേശ വിപണികളില്‍ മെച്ചപ്പെട്ട അവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യം.

അമേരിക്കയുമായുള്ള കരാറിനുപുറമെ എട്ട് രാജ്യങ്ങളുമായോ വ്യാപാര പങ്കാളികളുമായോ ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ആഗോള സമ്പദ്വ്യവസ്ഥയിലെ അനിശ്ചിതത്വങ്ങള്‍ക്കിടയിലും വ്യാപാര പങ്കാളിത്തം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഇന്ത്യ തുടരുകയാണ്.

English Summary

India and the United States have completed most of the negotiations for their proposed bilateral trade agreement, according to Commerce Minister Piyush Goyal. The two countries are now working to finalise the remaining details. The agreement is expected to strengthen trade ties and improve market access for businesses in both countries.

അരുണാചലിൽ ചൈനീസ് കടന്നുകയറ്റമെന്ന പേരിൽ ‘ഡീപ്ഫേക്’ വീഡിയോ; വ്യാജ പ്രചരണം തള്ളി ഇന്ത്യൻ ആർമി
ന്യൂഡൽഹി: അരുണാചൽ പ്രദേശിലെ ചില ഭാഗങ്ങൾ ചൈനയുടെ നിയന്ത്രണത്തിലാണെന്ന തരത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ പൂർണമായും വ്യാജമെന്ന് വ്യക്തമാക്കി ഇന്ത്യൻ ആർമി. ലെഫ്റ്റ്നെൻ്റ് ജനറൽ ഗിരീഷ് കാലിയയുടേതെന്ന പേരിൽ പ്രചരിക്കുന്ന ഡീപ്ഫേക്ക് വീഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥ സൈന്യത്തിൻ്റെ ഫാക്ട് ചെക്കിംഗ് വിഭാഗമാണ് എക്സിലൂടെ പുറത്തുവിട്ടത്. സൈന്യത്തെ മോശമായി ചിത്രീകരിക്കുന്നതിനും ജനങ്ങൾക്കിടയിൽ പരഭ്രാതി സൃഷ്ടിക്കുന്നതിനായുമുള്ള വ്യാജപ്രചരണമാണിതെന്ന് കരസേന വ്യക്തമാക്കി.

അരുണാചൽ പ്രദേശിലെ അസഫില, ലോങ്ജോ, ടാക്സിംഗ് സർക്കിൾ, എന്നീ പ്രദേശങ്ങൾ ചൈനയുടെ നിയന്ത്രണത്തിലാണെന്നും അവിടെയുള്ള ഇന്ത്യൻ സൈനികർക്കുള്ള സപ്ലൈ തടഞ്ഞു എന്നുമാണ് സാമുഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ ഉള്ളത്. ഒരു മുതിർന്ന സൈനിക ഉദ്യോഗസ്ഥൻ്റെ വെളുപ്പെടുത്തൽ എന്ന രീതിയിലായിരുന്നു പ്രചാരണം. എന്നാൽ എ.ഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ വോയിസ് ക്ലോണിങ്, ലിപ് സിങ്കിംഗ് എന്നിവ ഉപയോഗിച്ച് തെറ്റായ വിവരങ്ങൾ ഉൾപ്പെടുത്തി കൃത്രിമമായി നിർമ്മിച്ചതാണ് ഈ വീഡിയോ എന്ന് സൈന്യം കണ്ടെത്തി. പഴയ ഒരു വിഡിയോയിൽ മാറ്റം വരുത്തിയാണ് ഈ വീഡിയോ തയ്യാറക്കിയിരിക്കുന്നത്.

ഇന്ത്യൻ ആർമി എക്സിൽ പങ്കുവച്ച പോസ്റ്റ്

🚨 Detect the Deepfake

❌ A digitally altered video is being circulated with fabricated remarks attributed to Lt Gen Girish Kalia, claiming that China has taken control of Asaphila, Longjou and Taksing Circle in Arunachal Pradesh and that the Indian Army has been denied essential supplies. The misleading video attempts to portray fabricated statements as a leaked admission by a senior Indian Army officer.

✅ The video uses #SyntheticGeneratedInformation to falsely attribute remarks to Lt Gen Girish Kalia. The original footage relates to a press briefing delivered by then GOC 28 Infantry Division, Maj Gen Girish Kalia, in Kupwara, Jammu & Kashmir, on 27 October 2023. He addressed infiltration attempts across the Line of Control, reporting 10 foiled attempts, the elimination of 27 terrorists and the recovery of warlike stores and narcotics. He made no such statements about Chinese control over Arunachal Pradesh or denial of supplies to the Indian Army.

📍 Original Statement 🔗: https://t.co/7vQf7VjJHd

♻️ Disinformation Pattern: Old military briefing + Digitally manipulated remarks + False attribution + Fabricated territorial claims = Misleading military disinformation.

⚠️ Verify the original speech before amplifying manipulated videos.

#FactCheck #DetectTheDeepfake #IndianArmy #ArunachalPradesh #FakeNews

@adgpi

@easterncomd

@Spearcorps

@PIBFactCheck

@GoI_MeitY

@SpokespersonMoD

— INDIAN ARMY FACT CHECK (@MythbusterXX) October 25, 2026

Also Read: PM Modi: കാശിയിലെ സ്ത്രീകളുമായി സംവാദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

2023 ഒക്ടോബർ 27-ന് ജമ്മു കശ്മീരിലെ കുപ്പുവാരയിൽ നടന്ന ഒരു വാർത്താ സമ്മേളനത്തിൻ്റെ യഥാർത്ഥ ദൃശ്യങ്ങളാന് വ്യാജ പ്രചരണത്തിന് ഉപയോഗിച്ചത്. അന്ന് 28 ഇൻഫെൻ്ററി ഡിവിഷൻ്റെ ജി.ഒ.സി ആയിരുന്ന മേജർ ജനറൽ ഗിരീഷ് കാലിയ മാധ്യമങ്ങളോട് സംസാരിക്കുന്ന ദൃശ്യങ്ങളാണിത്. അതിർത്തിയിലെ നുഴഞ്ഞുകയറ്റ ശ്രമങ്ങളെ കുറിച്ചും സൈനിക നടപടികളുടെ വിജയങ്ങളെ കുറിച്ചും വിശദീകരിക്കുന്നതായിരുന്നു യഥാർത്ഥ വീഡിയോ. ആ വീഡിയോയിൽ അരുണാചൽ പ്രദേശിനെ കുറിച്ചോ ചൈനയെ കുറിച്ചോ അദ്ദേഹം യാതൊരു പ്രതികരണവും നടത്തിയിട്ടില്ല എന്ന് സൈന്യം വ്യക്തമാക്കി.

യഥാർത്ഥ വീഡിയോയിൽ അദ്ദേഹം പറയുന്നത് കശ്മീർ തഴ്വരയിലെ നുഴഞ്ഞുകയറ്റങ്ങളെ കുറിച്ചാണ്. “കഴിഞ്ഞ എട്ട് മാസനത്തിനിടെ പത്ത് നുഴഞ്ഞുകയറ്റ ശ്രമങ്ങൾ പരാജയപ്പെടുത്തി. 27 ഭീകരരെ വധിക്കുകയും, വൻ തോതിൽ ആയുധങ്ങളും മയക്കുമരുന്നുകളും പിടിച്ചെടുക്കുകയും ചെയ്തു. പാകിസ്ഥാൻ്റെ പ്രതിരോധ സംവിധാനങ്ങളും ഭീകര സംഘടനകളും തമ്മിലുള്ള ബന്ധമാണ് ഇതിലൂടെ വ്യക്തമാകുന്നത്” യഥാർത്ഥ വീഡിയോയിൽ മേജർ ജനറൽ ഗിരീഷ് കാലിയ പറയുന്നു. തെറ്റിദ്ധാരണ പരത്തുന്ന ഇത്തരം വീഡിയോകൾ പങ്കുവയ്ക്കുന്നതിന് മുൻപായി അതിൻ്റെ സത്യാവസ്ഥയും സോഴ്സും പരിശോധിക്കണമെന്ന് ഇന്ത്യൻ ആർമി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

English Summary

The Indian Army debunked a viral deepfake video falsely showing Lt Gen Girish Kalia claiming China had taken control of areas in Arunachal Pradesh, confirming the footage was digitally manipulated.

ആന്ധ്രാപ്രദേശിൽ ആറ് വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി; 25-കാരൻ അറസ്റ്റിൽ
ഓംഗോൾ: ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിൽ ആറ് വയസ്സുകാരിയെ 25-കാരൻ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി. ഞായറാഴ്ച രാത്രി വൈകിയാണ് സംഭവം നടന്നത്. പ്രതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പ്രകാശം ജില്ലയിലെ ചദലവാഡ ഗ്രാമത്തിലാണ് നാടിനെയാകെ നടുക്കിയ സംഭവം നടന്നത്. പെൺകുട്ടിയുടെ മാതാപിതാക്കൾ നിർമ്മാണ തൊഴിലാളികളാണ്. ഇവർ ഹൈദെരാബാദിലാണ് ജോലി ചെയ്യുന്നത്. അതിനാൽ മുത്തശ്ശിക്കൊപ്പമാണ് പെൺകുട്ടി കഴിഞ്ഞിരുന്നത്.

ഞായറാഴ്ച രാത്രി വീടിന് പുറത്ത് മുത്തശ്ശിക്കൊപ്പം ഉറങ്ങുകയായിരുന്ന പെൺകുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ പ്രദേശത്തെത്തിച്ച് ക്രൂരമായി പിഡിപ്പിക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. ആക്രമണത്തിനിടെ പെൺകുട്ടിക്ക് ഗുരുതരമായി പരിക്കേൽക്കുകയും രക്തസ്രാവം ഉണ്ടാവുകയും ചെയ്തു. ഇതോടെ സംഭവം പുറത്തറിയാതിരിക്കാൻ യുവാവ് പെൺകുട്ടിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് തിങ്കളാഴ്ച പുലർച്ചെ രണ്ട് മണിയോടെ കുട്ടിയുടെ മൃതദേഹം വീടിന് സമീപമുള്ള ഒരു കസേരയിൽ ഇരുത്തിയ ശേഷം പ്രതി ഇവിടെ നിന്നും രക്ഷപ്പെട്ടു.

കസേരയിൽ അബോധാവസ്ഥയിൽ കിടക്കുന്ന കുട്ടിയെ കണ്ട മുത്തശ്ശി ഉടൻ തന്നെ അയൽവാസികളെ വിവരമ,റിയിച്ചു. തുടർന്ന് കുട്ടിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. പിന്നീട് നാട്ടുകാർ നടത്തിയ തിരച്ചിലിൽ പ്രതിയെ പിടികൂടി പൊലീസിൽ എല്പിച്ചു. പ്രതിയെ ജനക്കൂട്ടം കൈകാര്യം ചെയ്ത ശേഷമാണ് പൊലീസിന് കൈമാറിയത്. കൃത്യം നടക്കുമ്പോൾ പ്രതി കഞ്ചാവിൻ്റെ ലഹരിയിലായിരുന്നു എന്ന് പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Also Read: Army Officer Arrested: പാകിസ്ഥാന് സൈനിക രഹസ്യങ്ങൾ പങ്കുവെച്ചു; വിരമിച്ച ആർമി ഉദ്യോഗസ്ഥൻ അറസ്റ്റിൽ

സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയെ ചോദ്യംചെയ്തുവരികയാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭ്യമായാൽ മാത്രമേ വിവരങ്ങൾ കൂടുതൽ വ്യക്തമാകു എന്ന് പൊലീസ് അറിയിച്ചു, അതേസമയം പ്രതിക്കെതിരെ കർശന നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് പെൺകുട്ടിയുടെ കുടുംബാംഗങ്ങളും നാട്ടുകാരും ചേർന്ന് ഓംഗോൾ-ചിരാല റോഡിൽ മൃതദേഹം വച്ച് പ്രതിഷേധിച്ചു. ഇതോടെ വലിയ ഗതാഗതക്കുരുക്കാണ് റോഡിൽ അനുഭവപ്പെട്ടത്.

ഓംഗോളിൽ നിന്നുമുള്ള മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി ചർച്ച നടത്തി. പ്രതിക്കെതിരെ കൊലപാതകത്തിനും പോക്സോ നിയമ പ്രകാരവും കേസെടുക്കുമെന്നും, കേസ് അതിവേഗ കോടതിയിൽ പരിഗണിച്ച് കുറ്റവാളിക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്നും പൊലിസ് ഉറപ്പ് നൽകി. കൂടാതെ ഇരയുടെ കുടുംബത്തിന് സർക്കാർ സഹായം ഉറപ്പാക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചതിനെ തുടർന്നാണ് നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചത്. പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഓംഗോളിലെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആശുപത്രിയിലേക്ക് മാറ്റി.

English Summary

A six-year-old girl was brutally assaulted and murdered by a 25-year-old man in Andhra Pradesh's Prakasam district

PM Modi: കാശിയിലെ സ്ത്രീകളുമായി സംവാദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി: വാരണാസിയിലെ മിർസാമുറാദിൽ പ്രവർത്തനം ആരംഭിച്ച അരവിന്ദ് ലിമിറ്റഡിന്റെ പുതിയ വസ്ത്ര നിർമ്മാണ യൂണിറ്റിൽ പരിശീലനം നേടിയ 300 വനിതാ തൊഴിലാളികളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ആശയവിനിമയം സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നു. തൊഴിൽമേഖലയിലെ സ്ത്രീ ശാക്തീകരണത്തിന് വൻ ഉത്തേജനം നൽകുന്ന ആശയവിനമയമായിരുന്നു ഇത്. പ്രമുഖ ടെക്സ്റ്റൈൽ കമ്പനിയായ അരവിന്ദ് ലിമിറ്റഡിന്റെ നേതൃത്വത്തിൽ മിർസാമുറാദിൽ 150 കോടി രൂപ ചെലവഴിച്ചാണ് അത്യാധുനിക ഗാർമെന്റ് നിർമ്മാണ യൂണിറ്റ് സജ്ജീകരിച്ചിരിക്കുന്നത്.

പദ്ധതി പൂർണ്ണതോതിൽ പ്രവർത്തനസജ്ജമാകുന്നതോടെ പ്രദേശവാസികളായ ആയിരത്തിലധികം സ്ത്രീകൾക്ക് നേരിട്ട് തൊഴിൽ ലഭ്യമാകും. വിജയകരമായി പരിശീലനം പൂർത്തിയാക്കിയ 300 വനിതകളുമായിട്ടാണ് പ്രധാനമന്ത്രി നേരിട്ട് സംസാരിച്ചത്. വാരണാസിയിലെ അരവിന്ദ് ലിമിറ്റഡിന്റെ വസ്ത്ര നിർമ്മാണ യൂണിറ്റിന്റെ ഏറ്റവും മികച്ച സവിശേഷതകളിലൊന്ന്, അത് സ്ത്രീ ശാക്തീകരണത്തിന് നൽകുന്ന വലിയ ഉത്തേജനമാണ്, എന്ന് സന്ദർശന ശേഷം പ്രധാനമന്ത്രി എക്സിൽ കുറിച്ചു.

ALSO READ: രാഹുൽ ഗാന്ധിയുടെ അകമ്പടി വാഹനങ്ങൾ കൂട്ടിയിടിച്ചു

വാരണാസിയിൽ ഇത്തരമൊരു വൻകിട സംരംഭം കൊണ്ടുവന്നതിന് പ്രധാനമന്ത്രിക്ക് കൃതജ്ഞത അറിയിച്ച സ്ത്രീകൾ, തങ്ങളുടെ തൊഴിൽ പരിചയങ്ങളും ഭാവി ലക്ഷ്യങ്ങളും അദ്ദേഹവുമായി പങ്കുവെച്ചു. തങ്ങളുടെ നാടായ വാരണാസിയിൽ ഇത്രയും വലിയൊരു വസ്ത്ര നിർമ്മാണ യൂണിറ്റ് യാഥാർത്ഥ്യമാക്കിയതിനും സ്വയംപര്യാപ്തതയ്ക്ക് അവസരമൊരുക്കിയതിനും സ്ത്രീകൾ പ്രധാനമന്ത്രിയോട് നന്ദി രേഖപ്പെടുത്തുകയും ചെയ്തു. അരവിന്ദ് ലിമിറ്റഡിൽ നിർമ്മിച്ച ഖാദി വസ്ത്രങ്ങളുടെയും മറ്റ് ഗാർമെന്റ് ഉൽപ്പന്നങ്ങളുടെയും പ്രത്യേക പ്രദർശനം പ്രധാനമന്ത്രി വീക്ഷിക്കുകയും, അവയുടെ നിർമ്മാണ സാങ്കേതികവിദ്യകളെക്കുറിച്ച് ചോദിച്ചറിയുകയും ചെയ്തു.

തൊഴിലാളികളുടെ പേരും ചുമതലകളും ഭാവി ലക്ഷ്യങ്ങളും മോദി വ്യക്തിപരമായി ചോദിച്ചറിഞ്ഞു. ജോലിസ്ഥലത്ത് നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും ജോലിയിലെ അനുഭവങ്ങളെക്കുറിച്ചും സ്ത്രീകൾ പ്രധാനമന്ത്രിയുമായി ഈ അവസരത്തിൽ സംസാരിച്ചു. വാരണാസിയിലെ ലാൽ ബഹാദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനമിറങ്ങിയ ഉടൻ തന്നെ പ്രധാനമന്ത്രി ചടങ്ങിലേക്ക് എത്തുകയായിരുന്നു. ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരും പ്രധാനമന്ത്രിക്കൊപ്പം ഉദ്ഘാടന ചടങ്ങിൽ പങ്കാളികളായി.

പ്രധാനമന്ത്രിക്ക് സ്വാഗതമരുളിക്കൊണ്ട് സംസാരിച്ച അരവിന്ദ് ലിമിറ്റഡ് ചെയർപേഴ്സൺ സഞ്ജയ് ലാൽഭായ്, സംരംഭം കാശിക്കും ഗ്രൂപ്പിനും അഭിമാന നിമിഷമാണെന്ന് എടുത്തുപറഞ്ഞു. സാമ്പത്തിക വളർച്ചക്കും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമായി കഴിഞ്ഞ 130 വർഷമായി കമ്പനി നടത്തുന്ന നിരന്തര നിക്ഷേപങ്ങളെക്കുറിച്ചും സഞ്ജയ് ലാൽഭായ് ചടങ്ങിനിടെ വിശദീകരിച്ചു.

English Summary:

Prime Minister Narendra Modi on Sunday termed Arvind Limited’s new garment manufacturing facility in Mirzamurad a boost to women’s empowerment after interacting with 300 trained women workers at the plant.

രാഹുൽ ഗാന്ധിയുടെ അകമ്പടി വാഹനങ്ങൾ കൂട്ടിയിടിച്ചു
ന്യൂഡല്‍ഹി: ഉത്തർപ്രദേശിലെ പൂർവാഞ്ചൽ എക്സ്പ്രസ്‌വേയിൽ രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹം അപകടത്തിൽപ്പെട്ടു. രാഹുൽ ഗാന്ധിയുടെ അകമ്പടി വ്യൂഹത്തിലുണ്ടായിരുന്ന അഞ്ച് വാഹനങ്ങളും ഒരു ആംബുലൻസും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. അപകടത്തിൽ രാഹുൽ ഗാന്ധി പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കോൺഗ്രസ് പാർട്ടി പ്രവർത്തകർ, സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവർക്കാണ് പരിക്കേറ്റതെന്നാണ് വിവരം. നിലവിൽ ഉത്തർപ്രദേശ് സന്ദർശിക്കുകയാണ് രാഹുൽ ഗാന്ധി. ലഖ്‌നൗവിൽ നിന്ന് 100 കിലോമീറ്റർ അകലെ ഹലിയാപുരിലാണ് അപകടമുണ്ടായത്. വാഹനവ്യൂഹത്തിന്റെ പിൻഭാഗത്തുണ്ടായിരുന്ന അഞ്ച് വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടതെന്ന് പൊലീസ്‌ അറിയിച്ചു.

സംഭവം ഗുരുതരമല്ലെന്നും ആർക്കും സാരമായ പരിക്കുകളില്ലെന്നും പൊലീസ് വ്യക്തമാക്കി. രാവിലെ 10.15 ഓടെയായിരുന്നു സംഭവം. വാഹനവ്യൂഹത്തിന് മുന്നിലുണ്ടായിരുന്ന പ്രാദേശിക കോൺഗ്രസ് നേതാക്കളുടെ സ്വകാര്യ വാഹനം പെട്ടെന്ന് ബ്രേക്ക് ചെയ്തതിനെ തുടർന്ന് പിന്നിലുണ്ടായിരുന്ന വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഇന്ന് രാവിലെ ലഖ്‌നൗ വിമാനത്താവളത്തിലിറങ്ങിയ രാഹുൽ ഗാന്ധി, അവിടെ നിന്ന് 135 കിലോമീറ്റർ അകലെയുള്ള സുൽത്താൻപൂരിലേക്ക് തിരിക്കുകയായിരുന്നു. ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് 35 കിലോമീറ്റർ അകലെ വെച്ചാണ് അപകടമുണ്ടായത്. അപകടത്തിന് പിന്നാലെ രാഹുല്‍ ഗാന്ധി സുൽത്താൻപൂരിലേക്കുള്ള യാത്ര പുനരാരംഭിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു.

സുല്‍ത്താന്‍പൂരിലേക്കുള്ള യാത്ര

മാനനഷ്ടക്കേസിലെ വാദം കേൾക്കുന്നതിനാണ് രാഹുല്‍ ഗാന്ധി സുല്‍ത്താന്‍പൂരിലേക്ക് പുറപ്പെട്ടത്. ബിജെപി അധ്യക്ഷനായിരുന്ന കാലത്ത് അമിത് ഷായ്‌ക്കെതിരെ നടത്തിയെന്ന് ആരോപിക്കപ്പെടുന്ന, ആക്ഷേപകരമായ പരാമർശങ്ങളുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസിലാണ് അദ്ദേഹം കോടതിയിലേക്ക് പോയത്. കേസില്‍ രാഹുല്‍ ഗാന്ധിയെ കോടതി വെറുതെവിട്ടു.

Also Read: Mann ki Baat: മൻ കി ബാത്തിൽ പ്രകൃതിദത്ത പരുത്തിക്കൃഷിക്ക് പ്രാധാന്യം നൽകി മോദി; വോക്കൽ ഫോർ ലോക്കലിനും ആഹ്വാനം

സുൽത്താൻപൂർ ജില്ലാ സഹകരണ ബാങ്ക് മുൻ ചെയർമാനും ബിജെ.പിനേതാവുമായ വിജയ് മിശ്രയാണ് അമിത് ഷായ്‌ക്കെതിരായ പരാമർശത്തിന്റെ പേരിൽ രാഹുൽ ഗാന്ധിക്കെതിരെ പരാതി നൽകിയത്. 2018 ഓഗസ്റ്റ് 4-നാണ് അദ്ദേഹം ഈ പരാതി നൽകിയത്.

2018-ലെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബെംഗളൂരുവിൽ നടന്ന പ്രചാരണ റാലിക്കിടെയായിരുന്നു വിവാദമായ പരാമർശങ്ങൾ നടത്തിയത്. കോടതി നടപടികളുടെ പശ്ചാത്തലത്തിൽ സുൽത്താൻപൂരിൽ, പ്രത്യേകിച്ച് കോടതി സമുച്ചയത്തിന് ചുറ്റും സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിരുന്നു. രാവിലെ ലഖ്‌നൗവിലെ ചൗധരി ചരൺ സിംഗ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ രാഹുൽ ഗാന്ധിയെ സ്വീകരിക്കാൻ നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകരും പ്രാദേശിക പാർട്ടി നേതാക്കളും തടിച്ചുകൂടിയിരുന്നു.

English Summary

Congress MP Rahul Gandhi was unharmed after five vehicles in his convoy collided with an ambulance on the Purvanchal Expressway. The accident occurred in Uttar Pradesh while Gandhi was traveling from Lucknow to a court in Sultanpur. Several party workers and security personnel sustained minor injuries when a front vehicle suddenly braked.

Delhi non-BS6 vehicle ban: നവംബര്‍ ഒന്ന് മുതല്‍ ഡല്‍ഹിയില്‍ കടുത്ത നിയന്ത്രണം; എല്ലാ വാഹനങ്ങള്‍ക്കും പ്രവേശനമില്ല
ന്യൂഡല്‍ഹി: വായുമലിനീകരണം ചെറുക്കുന്നതിന്റെ ഭാഗമായി ബിഎസ്‌-VI മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കാത്തതും ഡൽഹിക്ക് പുറത്ത് രജിസ്റ്റർ ചെയ്തതുമായ പഴയ പെട്രോൾ, ഡീസൽ വാഹനങ്ങളുടെ പ്രവേശനം നവംബര്‍ ഒന്ന് മുതല്‍ വിലക്കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. ഇത് സമീപപ്രദേശങ്ങളില്‍ നിന്നും പ്രത്യേകിച്ച് നോയിഡ, ഗുരുഗ്രാം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ദിവസേന ഡല്‍ഹിയിലേക്ക് ദിവസേന സഞ്ചരിക്കുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയേക്കാം. ഡൽഹിയിലെ ശൈത്യകാല മലിനീകരണ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി ഏര്‍പ്പെടുത്തുന്ന ഈ നിയന്ത്രണം അടുത്ത ഫെബ്രുവരി വരെ തുടരും.

ഗുരുഗ്രാം, ഫരീദാബാദ്, നോയിഡ, ഗ്രേറ്റർ നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിലായി ബിഎസ്‌-VI മാനദണ്ഡങ്ങൾക്ക് താഴെയുള്ള 10 ലക്ഷത്തിലധികം വാഹനങ്ങളുണ്ടെന്നാണ് ഗതാഗത വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ഗുരുഗ്രാമിലും ഫരീദാബാദിലുമായി ഏകദേശം രണ്ട് ലക്ഷത്തോളം വാഹനങ്ങൾ ബിഎസ്‌-VI മാനദണ്ഡങ്ങൾ പാലിക്കാത്തവയാണ്. ഇവയിൽ 70 ശതമാനത്തോളം ബിഎസ്-III, ബിഎസ്-IV വാഹനങ്ങളാണ്. ഹരിയാനയിലെ ഈ രണ്ട് ജില്ലകളിലുമായി നിശ്ചിത മാനദണ്ഡത്തിന് താഴെയുള്ള അരലക്ഷത്തോളം വാണിജ്യ വാഹനങ്ങളുമുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

തൊട്ടടുത്തുള്ള ഉത്തർപ്രദേശിൽ ഈ വാഹനങ്ങളുടെ എണ്ണം കൂടുതലാണ്. നോയിഡയിലും ഗ്രേറ്റർ നോയിഡയിലുമായി ബിഎസ്‌-VI മാനദണ്ഡങ്ങൾ പാലിക്കാത്ത നാല് ലക്ഷത്തിലധികം വാഹനങ്ങളുണ്ട്. ഇതിൽ പകുതിയിലധികവും ബിഎസ്‌-IV വാഹനങ്ങളാണ്. ഇവയിൽ ഭൂരിഭാഗവും പെട്രോൾ കാറുകളാണ്. ഗാസിയാബാദിൽ ഇത്തരത്തിലുള്ള ഏകദേശം നാല് ലക്ഷം വാഹനങ്ങളുണ്ടെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചതായും എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

ആരൊയൊക്കെ ബാധിക്കും?

ജോലിക്കായോ ബിസിനസ് ആവശ്യങ്ങൾക്കായോ ഡൽഹിയിലേക്ക് വരുന്നവരെ ഈ നിയന്ത്രണം കാര്യമായി ബാധിച്ചേക്കാം. എന്നാൽ കണക്കാക്കപ്പെട്ടിട്ടുള്ള എല്ലാ വാഹനങ്ങളും ഈ നിരോധനത്തിന്റെ പരിധിയിൽ വരില്ല.സിഎൻജി, ഇലക്ട്രിക് വാഹനങ്ങൾ, ആംബുലൻസുകൾ, അഗ്നിശമന വാഹനങ്ങൾ, അവശ്യ സേവന വിഭാഗത്തിൽപ്പെട്ട പ്രത്യേക വാഹനങ്ങൾ എന്നിവയ്ക്ക് ഈ നിയന്ത്രണങ്ങളിൽ നിന്ന് ഇളവുണ്ട്.

Also Read: Namma Metro: ബെംഗളൂരു എയർപോർട്ട് മെട്രോയ്ക്കായി ഇനിയും കാത്തിരിക്കണം; യാത്രക്കാർ അറിയേണ്ട കാര്യങ്ങൾ

ഡൽഹിക്ക് പുറത്ത് രജിസ്റ്റർ ചെയ്ത ബിഎസ്-VI മാനദണ്ഡങ്ങൾ പാലിക്കുന്ന വാഹനങ്ങള്‍ക്ക് വിലക്ക് ബാധകമല്ല. ഡൽഹിയിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങൾക്കും നിയന്ത്രണം ബാധകമല്ല. മാനദണ്ഡങ്ങൾ പാലിക്കാത്ത വാഹനങ്ങളെ കണ്ടെത്തി തടയാനുള്ള ഒരുക്കങ്ങൾ അതിര്‍ത്തികളില്‍ നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

അതിർത്തി ചെക്ക്‌പോസ്റ്റുകളിലും പ്രധാന പാതകളിലും സ്ഥാപിച്ചിട്ടുള്ള, എഐ അധിഷ്ഠിത 'ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ' ക്യാമറകൾ വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ സ്കാൻ ചെയ്യും. പരിശോധനയ്ക്കായി വാഹനങ്ങളെ കണ്ടെത്തുന്നതിന് ഇത് സഹായിക്കും. പ്രത്യേകിച്ച് നോയിഡ, ഗുരുഗ്രാം, ഗാസിയാബാദ് വഴിയുള്ള പ്രവേശന കവാടങ്ങളിൽ നേരിട്ടുള്ള പരിശോധനകളും ശക്തമാക്കുമെന്നും എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

English Summary

Delhi is banning non-BS-VI vehicles registered outside the city starting November 1. The ban aims to curb severe winter air pollution in the capital. Over 10 lakh non-compliant vehicles in neighboring NCR cities will be affected. Electric vehicles, CNG cars, and essential emergency services are exempt from the rule.

Namma Metro: ബെംഗളൂരു എയർപോർട്ട് മെട്രോയ്ക്കായി ഇനിയും കാത്തിരിക്കണം; യാത്രക്കാർ അറിയേണ്ട കാര്യങ്ങൾ
ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്ന എയര്‍പോര്‍ട്ട് മെട്രോയുടെ നിര്‍മാണം വീണ്ടും ചര്‍ച്ചയാകുന്നു. കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തെ സില്‍ക്ക് ബോര്‍ഡുമായി ബന്ധിപ്പിക്കുന്ന ബ്ലൂ ലൈന്‍ മെട്രോയുടെ വിവിധ ഭാഗങ്ങളില്‍ നിര്‍മാണം പുരോഗമിക്കുന്നുണ്ടെങ്കിലും യാത്രക്കാര്‍ക്ക് പൂര്‍ണമായും പ്രയോജനപ്പെടുന്ന രീതിയില്‍ പാത തുറന്നുകൊടുക്കാന്‍ ഇനിയും സമയമെടുക്കും.

58 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയുടെ നിര്‍മാണം പല ഘട്ടങ്ങളിലായാണ് മുന്നോട്ടുപോകുന്നത്. ഭൂമി ഏറ്റെടുക്കല്‍, മരങ്ങള്‍ മുറിക്കുന്നതിനുള്ള അനുമതി, തിരക്കേറിയ റോഡുകളിലെ നിര്‍മാണപ്രശ്‌നങ്ങള്‍, സാങ്കേതിക വെല്ലുവിളികള്‍ എന്നിവയാണ് പ്രധാന തടസങ്ങള്‍. പ്രത്യേകിച്ച് കെആര്‍ പുരം-ഹെബ്ബാള്‍ ഭാഗത്തെ ജോലികള്‍ വൈകുന്നത് വിമാനത്താവളത്തിലേക്കുള്ള നേരിട്ടുള്ള മെട്രോ യാത്രയുടെ സമയക്രമത്തെ ബാധിക്കുന്നു.

കെആര്‍ പുരം-ഹെബ്ബാള്‍ പാതയാണ് പ്രധാന തടസം

ബ്ലൂ ലൈന്‍ പദ്ധതിയില്‍ ഏറ്റവും കൂടുതല്‍ വെല്ലുവിളികള്‍ നേരിടുന്ന ഭാഗമാണ് കെആര്‍ പുരത്തിനും ഹെബ്ബാളിനും ഇടയിലുള്ള പാത. ഔട്ടര്‍ റിങ് റോഡിലെ കനത്ത ഗതാഗതക്കുരുക്കിനിടയില്‍ മെട്രോ തൂണുകളും സ്റ്റേഷനുകളും നിര്‍മിക്കുന്നത് ദുഷ്‌കരമാണ്. ഭൂമി ഏറ്റെടുക്കുന്നതിലെ കാലതാമസം, മരങ്ങള്‍ മുറിക്കാനുള്ള അനുമതി ലഭിക്കുന്നതിലെ തടസങ്ങള്‍, ഗതാഗത പൊലീസിന്റെ അനുമതികള്‍, തൊഴിലാളികളുടെ ലഭ്യതക്കുറവ് എന്നിവയും നിര്‍മാണത്തെ ബാധിച്ചിട്ടുണ്ട്.

2023 ജനുവരിയില്‍ നിര്‍മാണത്തിലിരുന്ന മെട്രോ തൂണ്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ ഒരു സ്ത്രീയും അവരുടെ രണ്ടര വയസുള്ള മകനും മരിച്ചിരുന്നു. ഇതിന് പിന്നാലെ സുരക്ഷാ നടപടികള്‍ ശക്തമാക്കിയതും ആ ഭാഗത്തെ നിര്‍മാണം മാസങ്ങളോളം തടസപ്പെട്ടതും പദ്ധതി വൈകാനുള്ള കാരണങ്ങളില്‍ ഉള്‍പ്പെടുന്നു.

Also Read: Namma Metro: നമ്മ മെട്രോയില്‍ ആദ്യ ട്രാവലേറ്റർ; സിൽക്ക് ബോർഡിൽ 55.48 കോടിയുടെ പദ്ധതി

ഹെബ്ബാളില്‍ കൂടുതല്‍ സങ്കീര്‍ണമായ നിര്‍മാണം

ഹെബ്ബാള്‍-കെംപപുര ഭാഗത്തെ നിര്‍മാണം മറ്റിടങ്ങളിലേതുപോലെ ലളിതമല്ല. ഭാവിയില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ഓറഞ്ച് ലൈന്‍ മെട്രോയുമായി ബന്ധിപ്പിക്കേണ്ടതുള്ളതിനാല്‍ ഇവിടെ നാല് ട്രാക്കുകള്‍ക്ക് അനുയോജ്യമായ ഘടന ഒരുക്കുകയാണ്. ഭാവിയില്‍ വീണ്ടും വലിയ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടിവരാതിരിക്കാനാണ് ഇപ്പോള്‍ത്തന്നെ അധിക സൗകര്യങ്ങള്‍ ഒരുക്കുന്നത്.

എപ്പോള്‍ യാത്രക്കാര്‍ക്ക് മെട്രോ ഉപയോഗിക്കാം?

നിലവിലെ പുതുക്കിയ സമയക്രമമനുസരിച്ച്, സില്‍ക്ക് ബോര്‍ഡ്‌കെആര്‍ പുരം ഭാഗത്ത് 2026 അവസാനത്തോടെ സര്‍വീസ് ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. ഹെബ്ബാള്‍-കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം ഭാഗം 2027 മധ്യത്തോടെ തുറക്കാനാണ് നേരത്തേ അറിയിച്ചിരുന്ന ലക്ഷ്യം. എന്നാല്‍ കെആര്‍ പുരം-ഹെബ്ബാള്‍ ഭാഗത്തെ ജോലികള്‍ പൂര്‍ത്തിയാകാന്‍ കൂടുതല്‍ സമയം വേണ്ടിവരും. മുഴുവന്‍ ബ്ലൂ ലൈന്‍ പാതയും പ്രവര്‍ത്തനസജ്ജമാകുന്നത് 2027 അവസാനത്തോടെയോ 2028 മാര്‍ച്ചോടെയോ ആയേക്കാമെന്നാണ് വിവരം.

English Summary

Bengaluru’s Namma Metro Blue Line will connect Silk Board and key areas of the city to Kempegowda International Airport. Construction challenges and delays have affected the project timeline. Here is the latest update on the expected opening and the hurdles holding up airport metro connectivity.

Arnab Cyclone: കനത്ത മഴ, കാരണം ‘അ‍‍‍ർണാബ്’! 28-ന് കരതൊടും, തീരങ്ങളിൽ മുന്നറിയിപ്പ്
വിശാഖപട്ടണം: രാജ്യത്തെ മഴ കനക്കുമെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന 'അർണാബ്' ചുഴലിക്കാറ്റ് ഒക്ടോബർ 28ന് ഉച്ചയോടെ കരതൊടുമെന്നും അറിയിപ്പ് നൽകി. മണിക്കൂറിൽ 115-125 കിലോമീറ്റർ വേഗത്തിൽ അതിശക്തമായ കാറ്റുവീശുമെന്നും കാറ്റ് 140 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ സാധ്യതയുണ്ടെന്നുമാണ് മുന്നറിയിപ്പ്. ആന്ധ്രപ്രദേശിലെ ബാപറ്റ്‌ലക്കും വിശാഖപട്ടണത്തിനും ഇടയിലുള്ള തീരമേഖലയിലാണ് അർണാബ് ചുഴലിക്കാറ്റ് എത്തുക.

കനത്ത മഴ വരുന്നു

ഒക്ടോബർ 26ഓടെ തീവ്ര ന്യൂനമർദ്ദം അർണാബ് ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒക്ടോബർ 27ന് കൂടുതൽ ശക്തിപ്രാപിച്ച് തീവ്രചുഴവിക്കാറ്റായി മാറാൻ സാധ്യതയുണ്ട്. ഇതിന്റെ ഭാഗമായി ആന്ധ്രയിലെയും ഒഡീഷയിലെയും വിവിധ ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പ് നൽകി. ഉത്തര ആന്ധ്ര, ഈസ്റ്റ് ഗോദാവരി, കൃഷ്‌ണ, ഗുണ്ടൂർ, പ്രകാശം, നെല്ലൂർ ജില്ലകളിൽ ഒക്ടോബർ 27 നും 28 നും അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്.

ഒക്ടോബർ 26-ന് രാത്രി മുതലാണ് റെഡ് അലർട്ട് പുറപ്പെടുവിച്ചു. ഈ സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുകൾ അനുസരിക്കണമെന്നും നിർദേശം നൽകി. മത്സ്യത്തൊഴിലാളികൾക്കും ജാഗ്രത നിർദേശം പുറപ്പെടുവിച്ചു.

ALSO READ: റെഡ് അലര്‍ട്ടില്‍ മാറ്റമില്ല; ‘ചുവന്ന് തുടുത്ത്’ മൂന്നു ജില്ലകള്‍! ജാഗ്രതയോടെ കേരളം

അ‍‍‍ർണാബ് ചുഴലിക്കാറ്റ് - പേരിന് പിന്നിൽ

ലോകത്താകമാനമുള്ള ചുഴലിക്കാറ്റുകൾക്ക് പേര് നൽകുന്നത് ചില മാനദണ്ഡങ്ങൾ അനുസരിച്ചാണ്. ലോക കാലാവസ്ഥ സംഘടനയും യുണൈറ്റഡ് നേഷൻസ് ഇക്കണോമിക് ആന്റ് സോഷ്യൽ കമ്മ്യൂണിറ്റി ഫോർ ഏഷ്യ ആന്റ് പസഫിക്കും ചേർന്നാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. ലോകത്തെ വിവിധ മേഖലകൾക്ക് പ്രത്യേക പാനലുകളുണ്ട്. ഓരോ രാജ്യവും മുൻകൂട്ടി നൽകിയ പേരുകളുടെ ഒരു ലിസ്റ്റ് WMO-യ്ക്ക് കൈമാറും. ഈ ലിസ്റ്റിൽ നിന്നാണ് ഓരോ ചുഴലിക്കാറ്റിനും വരുന്ന ക്രമത്തിൽ പേരുകൾ നൽകുന്നത്.

ഒരേ സമയം ഒന്നിലധികം ചുഴലിക്കാറ്റുകൾ ഉണ്ടാകുമ്പോഴോ, ദുരന്ത നിവാരണ പ്രവർത്തനങ്ങൾ, മുന്നറിയിപ്പുകൾ, മാധ്യമ വാർത്തകൾ എന്നിവ കൈകാര്യം ചെയ്യുമ്പോഴോ ആശയക്കുഴപ്പം ഒഴിവാക്കാനാണ് പേരുകൾ നൽകുന്നത്. ഇത്തവണ ബംഗാളിൽ രൂപപ്പെട്ട ചുഴലിക്കാറ്റിന് നൽകിയ പേരാണ് അർണാബ്. അർണാബ് എന്ന പേര് നിർദേശിച്ചത് ബംഗ്ലാദേശാണ്. ബംഗാളിൽ അർണാബ് എന്നതിന് സമുദ്രം എന്നാണ് അർത്ഥം. 2020-ലാണ് നിലവിലെ പേരുകളുടെ പട്ടിക പുറത്തിറക്കിയത്. 13 രാജ്യങ്ങളിൽ നിന്ന് 13 വീതം ആകെ 169 പേരുകളാണ് ഇതിലുള്ളത്. ഇതിലേക്ക്  'ഗതി', 'മേഘ്', 'ആകാശ്' തുടങ്ങിയ പേരുകൾ ഇന്ത്യ സംഭാവന ചെയ്തിട്ടുണ്ട്.

English Summary:

India Meteorological Department has issued a warning that Cyclone 'Arnab', forming in the Bay of Bengal, is expected to make landfall by the afternoon of October 28. The cyclone is set to reach the coastal region between Bapatla and Visakhapatnam in Andhra Pradesh.

Army Officer Arrested: പാകിസ്ഥാന് സൈനിക രഹസ്യങ്ങൾ പങ്കുവെച്ചു; വിരമിച്ച ആർമി ഉദ്യോഗസ്ഥൻ അറസ്റ്റിൽ
വെല്ലൂർ: ഇന്ത്യൻ സൈനിക രഹസ്യങ്ങൾ പാകിസ്ഥാനുമായി പങ്കുവെച്ചന്ന ആരോപണത്തെ തുടർന്ന് വിരമിച്ച സൈനിക ഉദ്യോഗസ്ഥൻ അറസ്റ്റിൽ. വെല്ലൂർ സ്വദേശിയായ ബാബു എന്ന മുൻ സൈനികനാണ് തമിഴ്‌നാട് പോലീസിന്റെ സഹായത്തോടെ കേന്ദ്ര ഇന്റലിജൻസ് ഏജൻസിയുടെ പിടിയിലായത്. വാട്സ്ആപ്പ് വഴി പാകിസ്ഥാനി വനിതയ്ക്ക് അതീവ രഹസ്യമായ സൈനിക വിവരങ്ങളും രേഖകളും ചോർത്തി നൽകിയെന്നാണ് കേസ്.

കഴിഞ്ഞ ശനിയാഴ്ച തിരുവണ്ണാമല ജില്ലയിലെ ആരാണിക്ക് സമീപമാണ് ബാബുവിനെ പിടികൂടിയത്. 1994 വരെ ഇന്ത്യൻ സൈന്യത്തിന്റെ പീരങ്കി വിഭാഗത്തിൽ ക്യാപ്റ്റനായി ഇയാൾ സേവനമനുഷ്ഠിച്ചിരുന്നു. വെല്ലൂർ ജില്ലയിലെ കണ്ണമംഗലത്തിനടുത്തുള്ള ഒരു ഗ്രാമത്തിൽ ബാബു ആഡംബര ബംഗ്ലാവ് നിർമ്മിച്ച് താമസിച്ചിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

ALSO READ: മൻ കി ബാത്തിൽ പ്രകൃതിദത്ത പരുത്തിക്കൃഷിക്ക് പ്രാധാന്യം നൽകി മോദി; വോക്കൽ ഫോർ ലോക്കലിനും ആഹ്വാനം

വാട്സ്ആപ്പിലൂടെ രഹസ്യചോർച്ച

പട്ടാളത്തിൽ സേവനമനുഷ്ഠിക്കുമ്പോൾ, മുംബൈയിലുള്ള ഒരു പാകിസ്ഥാൻ സ്ത്രീയുമായി ബാബുവിന് രഹസ്യ ബന്ധമുണ്ടായിരുന്നതായാണ്റിപ്പോർട്ട്. ഇന്ത്യൻ സൈനിക രഹസ്യങ്ങൾ ആ സ്ത്രീ വഴി പാകിസ്ഥാൻ സൈന്യത്തിന് കൈമാറിയതായും വിരമിച്ചതിനുശേഷവും ആ ബന്ധം തുടർന്നതായും ഇയാൾക്കെതിരെ കുറ്റമുണ്ട്. വാട്ട്‌സ്ആപ്പ് വഴി പരിചയപ്പെടുകയും അടുപ്പത്തിലാകുകയും ചെയ്ത ഒരു വിദേശ സ്ത്രീയുമായി അയാൾ രഹസ്യങ്ങൾ പങ്കുവെച്ചതായും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

നിർണായക അന്വേഷണം

വിരമിച്ച ശേഷവും ബാബു സൈനിക രഹസ്യങ്ങൾ പങ്കുവെക്കുന്നുണ്ടെന്ന ഇന്റർപോൾ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ അന്വേഷണം ആരംഭിച്ചത്. ബാബുവിന്റെ താമസസ്ഥലം കണ്ടെത്തി അന്വേഷണ ഏജൻസി കഴിഞ്ഞ 4 ദിവസമായി വെല്ലൂരിലെ ബാഗയത്തിൽ താമസിച്ച് അദ്ദേഹത്തെക്കുറിച്ച് വിവരങ്ങൾ ശേഖരിച്ചു. തുടർന്ന്, രഹസ്യങ്ങൾ പങ്കുവെച്ചത് ബാബുവാണെന്ന് സ്ഥിരീകരിച്ചതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

തമിഴ്‌നാട് പോലീസിന്റെ സഹകരണത്തോടെയാണ് പ്രതിയെ പിടികൂടിയത്. കണിയമ്പാടി പോലീസ് ഇൻസ്‌പെക്ടർ പുനിതയുടെ നേതൃത്വത്തിലുള്ള സംഘം ആരാണിക്ക് സമീപമുള്ള കാട്ടുകനല്ലൂർ പ്രദേശത്ത് ബാബുവിനെ വളഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഔദ്യോഗിക രഹസ്യ നിയമപ്രകാരം ഇയാളെ അറസ്റ്റ് ചെയ്യുകയും പിന്നീട്, കേന്ദ്ര ഇന്റലിജൻസ് ഏജൻസിക്ക് കൈമാറുകയുമായിരുന്നു. ബാബു എന്തെല്ലാം സൈനിക വിവരങ്ങളാണ് പാകിസ്ഥാനുമായി പങ്കുവെച്ചത്, ഇതിൽ മറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളും കേന്ദ്ര ഇന്റലിജൻസ് ഏജൻസി നിലവിൽ അന്വേഷിച്ചുവരികയാണ്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട അതിഗൗരവമായ വിഷയമായതിനാൽ കേന്ദ്ര ഏജൻസികളും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

English Summary:

Retired military officer has been arrested following allegations that he shared Indian military secrets with Pakistan. The former serviceman, Babu was taken into custody by a central intelligence agency with the assistance of the Tamil Nadu Police.

Mann ki Baat: മൻ കി ബാത്തിൽ പ്രകൃതിദത്ത പരുത്തിക്കൃഷിക്ക് പ്രാധാന്യം നൽകി മോദി; വോക്കൽ ഫോർ ലോക്കലിനും ആഹ്വാനം
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിന്റെ 139-ാം എപ്പിസോഡില്‍ പ്രകൃതിദത്ത കൃഷിക്കും പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ക്കും പ്രാധാന്യം നല്‍കി. മന്‍ കി ബാത്ത് ഒരു തീര്‍ഥാടനത്തിന് തുല്യമായ യാത്രയാണെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, രാജ്യത്തെ ജനങ്ങളുടെ അധ്വാനവും സമര്‍പ്പണവും സേവനമനോഭാവവും ആഘോഷിക്കാനുള്ള അവസരമാണ് ഈ പരിപാടിയെന്നും പറഞ്ഞു.

12 വര്‍ഷം മുമ്പ് വിജയദശമി ദിനത്തിലാണ് മന്‍ കി ബാത്ത് ആരംഭിച്ചതെന്ന് പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. അന്നുമുതല്‍ യാത്ര തടസ്സമില്ലാതെ തുടരുകയാണ്. ഈ യാത്രയില്‍ ജനങ്ങള്‍ സഹയാത്രികരും വഴികാട്ടികളുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജനങ്ങള്‍ നടത്തുന്ന മികച്ച പ്രവര്‍ത്തനങ്ങള്‍ അടുത്തറിയാനും അവരുടെ സംഭാവനകളെ ആദരിക്കാനും പരിപാടി അവസരമൊരുക്കുന്നുവെന്നും മോദി വ്യക്തമാക്കി.

രാസവസ്തുക്കളില്ലാത്ത ജൈവ പരുത്തിക്കൃഷി

പഞ്ചാബിലെ മാല്‍വ മേഖലയില്‍ പ്രകൃതിദത്ത പരുത്തിക്കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന ഖേതി വിരാസത് മിഷന്‍ എന്ന സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങളെ പ്രധാനമന്ത്രി പരാമര്‍ശിച്ചു. ജൈവവും പരമ്പരാഗതവുമായ കൃഷിരീതികള്‍ക്ക് പുതുജീവന്‍ നല്‍കുകയാണ് ഈ സംഘടനയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി നവ് ത്രിന്‍ജന്‍ എന്ന പേരില്‍ പ്രകൃതിദത്ത പരുത്തിക്കൃഷി പദ്ധതി ആരംഭിച്ചു.

രാസവസ്തുക്കള്‍ ഉപയോഗിക്കാതെ ജൈവ പരുത്തി കൃഷി ചെയ്യുന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത. പ്രകൃതിദത്ത നിറങ്ങളിലുള്ള പരുത്തിയും ഇവിടെ ഉല്‍പ്പാദിപ്പിക്കുന്നു. ഇതില്‍നിന്ന് നൂലും തുണിയും നിര്‍മിക്കുമ്പോള്‍ നിറം നല്‍കുന്നതിനായി അധിക രാസവസ്തുക്കള്‍ ഉപയോഗിക്കേണ്ടതില്ല. പരിസ്ഥിതിക്ക് ഗുണകരമായ ഇത്തരം കൃഷിരീതികള്‍ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകതയും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

Also Read: Namma Metro: നമ്മ മെട്രോയില്‍ ആദ്യ ട്രാവലേറ്റർ; സിൽക്ക് ബോർഡിൽ 55.48 കോടിയുടെ പദ്ധതി

പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ക്ക് ആഗോള വിപണി

വോക്കല്‍ ഫോര്‍ ലോക്കല്‍ ആശയത്തിന് പ്രധാനമന്ത്രി വീണ്ടും ഊന്നല്‍ നല്‍കി. ബിഹാറിലെ മഖാനയ്ക്കും കര്‍ണാടകയിലെ തുവരപ്പരിപ്പിനും ആഗോള വിപണികളില്‍ പുതിയ അവസരങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിലെ ആദിവാസി ഉല്‍പ്പന്നങ്ങള്‍ക്ക് അവരുടെ കലാപാരമ്പര്യം പ്രതിഫലിപ്പിക്കുന്ന പാക്കേജിങ്ങിലൂടെ കൂടുതല്‍ അംഗീകാരം ലഭിക്കുന്നുണ്ട്. ഖാദിയുടെ ജനപ്രീതി വര്‍ധിക്കുന്നതും പരമ്പരാഗത കരകൗശലത്തൊഴിലാളികള്‍ക്ക് പിന്തുണയാകുന്നുണ്ടെന്ന് മോദി ചൂണ്ടിക്കാട്ടി.

പ്രാദേശിക കരകൗശലത്തൊഴിലാളികള്‍ നിര്‍മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിലൂടെ വോക്കല്‍ ഫോര്‍ ലോക്കല്‍ ആശയം ശക്തിപ്പെടുത്തണമെന്നും പ്രധാനമന്ത്രി ജനങ്ങളോട് അഭ്യര്‍ഥിച്ചു. പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ക്ക് പിന്തുണ നല്‍കുന്നത് പാരമ്പര്യ കലകളെ സംരക്ഷിക്കുന്നതിനൊപ്പം അതുമായി ബന്ധപ്പെട്ട തൊഴിലാളികളുടെ ഉപജീവനത്തിനും സഹായകമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

English Summary

In the 139th episode of Mann Ki Baat, Prime Minister Narendra Modi highlighted Punjab’s natural cotton farming initiative, Nav-Trinjan, and praised efforts to promote organic agriculture. He also encouraged people to support local products, highlighting Bihar’s makhana, Karnataka’s tur dal, tribal products from Maharashtra and traditional Khadi.

Namma Metro: നമ്മ മെട്രോയില്‍ ആദ്യ ട്രാവലേറ്റർ; സിൽക്ക് ബോർഡിൽ 55.48 കോടിയുടെ പദ്ധതി
ബെംഗളൂരുവിലെ തിരക്കേറിയ സില്‍ക്ക് ബോര്‍ഡ് ജങ്ഷനില്‍ മെട്രോ യാത്രക്കാര്‍ക്ക് ആശ്വാസമാകുന്ന പുതിയ സൗകര്യം വരുന്നു. യെല്ലോ ലൈനിലെയും ബ്ലൂ ലൈനിലെയും സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്നതിനായി നഗരത്തിലെ ആദ്യ ട്രാവലേറ്റര്‍ ഉള്‍പ്പെടുന്ന ആകാശനടപ്പാതയാണ് ഒരുങ്ങുന്നത്. ഇതിനായി 55.48 കോടി ചെലവില്‍ പദ്ധതി നടപ്പാക്കാനുള്ള കരാര്‍ നല്‍കിയിട്ടുണ്ട്.

ഏകദേശം 250 മീറ്റര്‍ നീളമുള്ള ആകാശനടപ്പാതയാണ് സെന്‍ട്രല്‍ സില്‍ക്ക് ബോര്‍ഡില്‍ നിര്‍മിക്കുക. യാത്രക്കാര്‍ക്ക് ചലിക്കുന്ന നടപ്പാതയിലൂടെ എളുപ്പത്തില്‍ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് എത്താം. ട്രാവലേറ്ററിനൊപ്പം സാധാരണയായി നടന്നുപോകാന്‍ താല്‍പര്യമുള്ളവര്‍ക്കായി പ്രത്യേക നടപ്പാതയും ഒരുക്കും.

എന്താണ് ട്രാവലേറ്റര്‍?

വിമാനത്താവളങ്ങളിലും വലിയ റെയില്‍വേ സ്റ്റേഷനുകളിലും ഷോപ്പിങ് മാളുകളിലുമെല്ലാം കാണുന്ന ചലിക്കുന്ന നടപ്പാതയാണ് ട്രാവലേറ്റര്‍. എസ്‌കലേറ്ററിന് സമാനമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇതിന് പടികളില്ല. തുടര്‍ച്ചയായി ചലിക്കുന്ന പരന്ന പ്രതലത്തിലൂടെ യാത്രക്കാര്‍ക്ക് നടക്കുകയോ നില്‍ക്കുകയോ ചെയ്ത് മുന്നോട്ടുപോകാം.

ദൂരം കൂടുതലുള്ള ഇടങ്ങളില്‍ കാല്‍നടയാത്രയുടെ ബുദ്ധിമുട്ട് കുറയ്ക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ബെംഗളൂരു മെട്രോയില്‍ ഈ സൗകര്യം ആദ്യമായി അവതരിപ്പിക്കുന്നതിലൂടെ രണ്ട് സ്റ്റേഷനുകള്‍ക്കിടയിലെ യാത്ര കൂടുതല്‍ ലളിതമാക്കാനാകും.

Also Read: Namma Metro: ബെംഗളൂരു നമ്മ മെട്രോ തമിഴ്‌നാട്ടിലേക്ക്; കർണാടകയിൽ പ്രതിഷേധം

യെല്ലോ ലൈനും ബ്ലൂ ലൈനും

ആര്‍വി റോഡിനെയും ബൊമ്മസാന്ദ്രയെയും ബന്ധിപ്പിക്കുന്ന യെല്ലോ ലൈന്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതേസമയം, സെന്‍ട്രല്‍ സില്‍ക്ക് ബോര്‍ഡില്‍ നിന്ന് കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് നീളുന്ന ബ്ലൂ ലൈന്‍ നിര്‍മാണഘട്ടത്തിലാണ്. ഔട്ടര്‍ റിങ് റോഡിലെ പ്രധാന ഐടി മേഖലകളിലൂടെയാണ് ബ്ലൂ ലൈന്‍ കടന്നുപോകുന്നത്.

മജസ്റ്റിക്കില്‍ പര്‍പ്പിള്‍, ഗ്രീന്‍ ലൈനുകള്‍ ഒരേ ഇന്റര്‍ചേഞ്ച് സമുച്ചയത്തില്‍ ബന്ധിപ്പിച്ചിരിക്കുന്നതുപോലെ സില്‍ക്ക് ബോര്‍ഡില്‍ നേരിട്ടുള്ള സ്റ്റേഷന്‍ ബന്ധമില്ല. രണ്ട് സ്റ്റേഷനുകളും റോഡിന്റെ ഇരുവശങ്ങളിലായതിനാല്‍ യാത്രക്കാര്‍ക്ക് എളുപ്പത്തില്‍ മാറിക്കയറാന്‍ പ്രത്യേക സംവിധാനം ആവശ്യമാണ്.

എപ്പോള്‍ യാത്രക്കാര്‍ക്ക് ഉപയോഗിക്കാനാകും?

ബ്ലൂ ലൈന്‍ സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെയാണ് ട്രാവലേറ്ററും ആകാശനടപ്പാതയും യാത്രക്കാര്‍ക്ക് ഉപയോഗിക്കാനാകുമെന്നാണ് നിലവിലെ റിപ്പോര്‍ട്ട്. എന്നാല്‍ സൗകര്യം പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കുന്ന കൃത്യമായ തീയതി സംബന്ധിച്ച സ്ഥിരീകരണം ലഭ്യമല്ല. നിര്‍മാണ പുരോഗതിയും ബ്ലൂ ലൈന്‍ സര്‍വീസ് ആരംഭിക്കുന്ന സമയക്രമവും ഇതില്‍ നിര്‍ണായകമാകും.

English Summary

Bengaluru Metro plans to build its first travelator at Silk Board to improve connectivity between the Yellow and Blue lines. The 55.48-crore project includes an elevated walkway with a moving walkway to make transfers easier and more convenient for commuters.

Umrah Pilgrims: സൗദിയിൽ കുടുങ്ങിയ ഉംറ തീർഥാടകർക്ക് ആശ്വാസം; താമസവും ഭക്ഷണവും ഉറപ്പാക്കാൻ ഇന്ത്യ
സൗദി അറേബ്യയില്‍ വിമാന സര്‍വീസുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് യാത്രാപ്രതിസന്ധി നേരിടുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്കും ഉംറ തീര്‍ഥാടകര്‍ക്കും സഹായം ഉറപ്പാക്കാന്‍ ഇന്ത്യയുടെ പുതിയ ഇടപെടല്‍. തീര്‍ഥാടകരുടെ മടക്കയാത്ര വേഗത്തിലാക്കുന്നതിനായി സൗദി അധികൃതരുമായും വിമാനക്കമ്പനികളുമായും ഇന്ത്യന്‍ കോണ്‍സുലേറ്റ് ഏകോപനം നടത്തിവരികയാണ്. ഭക്ഷണം, അവശ്യ മരുന്നുകള്‍, മറ്റ് അടിയന്തര സഹായങ്ങള്‍ എന്നിവയും ലഭ്യമാക്കുന്നുണ്ട്. പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥയും വിമാന സര്‍വീസുകളിലെ തടസങ്ങളും തുടരുന്ന സാഹചര്യത്തിലാണ് പുതിയ നിര്‍ദേശം.

ജിദ്ദയിലും മക്കയിലും 24 മണിക്കൂര്‍ സഹായകേന്ദ്രങ്ങള്‍

ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ നേതൃത്വത്തില്‍ ജിദ്ദയിലും മക്കയിലും പ്രവര്‍ത്തിക്കുന്ന 24 മണിക്കൂര്‍ സഹായകേന്ദ്രങ്ങള്‍ വഴി പ്രതിസന്ധിയിലായ ഇന്ത്യക്കാര്‍ക്ക് സഹായം നല്‍കുന്നുണ്ട്. ഇന്ത്യന്‍ പ്രവാസി സംഘടനകളുടെയും സന്നദ്ധപ്രവര്‍ത്തകരുടെയും സഹകരണത്തോടെയാണ് ഭക്ഷണം, അവശ്യ മരുന്നുകള്‍, മറ്റ് അടിയന്തര ആവശ്യങ്ങള്‍ എന്നിവ ലഭ്യമാക്കുന്നത്.

വിമാനങ്ങള്‍ റദ്ദാക്കിയതുമൂലം മടക്കയാത്ര മുടങ്ങിയവരെ നാട്ടിലെത്തിക്കുന്നതിനായി സൗദി അറേബ്യയുടെ ഹജ്ജ്, ഉംറ മന്ത്രാലയവുമായും വിദേശകാര്യ മന്ത്രാലയവുമായും കോണ്‍സുലേറ്റ് നിരന്തരം ബന്ധപ്പെടുന്നുണ്ട്. വിസയുടെ കാലാവധി, യാത്ര വൈകുന്നത് തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ശ്രമം തുടരുകയാണ്.

Also Read: Houthi Attack: മക്കയിലും മദീനയിലും മിസൈൽ അവശിഷ്ടങ്ങൾ പതിച്ചു; സൗദിയിൽ ആശങ്ക

താമസസൗകര്യത്തിന് ബുദ്ധിമുട്ടുണ്ടോ?

വിമാനങ്ങള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് സൗദിയില്‍ കൂടുതല്‍ ദിവസം തങ്ങേണ്ടിവരുന്ന ഉംറ തീര്‍ഥാടകര്‍ക്ക് താമസസൗകര്യമോ മറ്റ് സേവനങ്ങളോ ലഭിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ സൗദി ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റെ പില്‍ഗ്രിം കെയര്‍ സെന്ററുമായി ബന്ധപ്പെടാം. 1966 എന്ന നമ്പറില്‍ വിളിച്ച് പരാതി രജിസ്റ്റര്‍ ചെയ്യാനും പരാതിയുടെ റഫറന്‍സ് നമ്പര്‍ നേടാനും നിര്‍ദേശമുണ്ട്.

ബദല്‍ വിമാനസര്‍വീസുകള്‍

ഇന്ത്യയിലേക്ക് സര്‍വീസ് നടത്തുന്ന വിമാനക്കമ്പനികളുമായി കോണ്‍സുലേറ്റ് ബന്ധപ്പെടുന്നുണ്ട്. ലഭ്യമായ സീറ്റുകള്‍, ടിക്കറ്റ് നിരക്ക്, വിമാനക്കമ്പനികളുടെ മറ്റ് നിബന്ധനകള്‍ എന്നിവയ്ക്ക് വിധേയമായി ബദല്‍ യാത്രാസൗകര്യങ്ങള്‍ ഒരുക്കുന്നതിനായി ഇന്ത്യന്‍ ഉംറ ടൂര്‍ ഓപ്പറേറ്റര്‍മാരെയും സര്‍വീസ് നടത്തുന്ന വിമാനക്കമ്പനികളെയും തമ്മില്‍ ബന്ധിപ്പിക്കുന്നുണ്ട്.

English Summary

India has announced support measures for Umrah pilgrims stranded in Saudi Arabia amid flight disruptions. The Indian Consulate in Jeddah is coordinating with Saudi authorities and airlines to help pilgrims access accommodation, food, essential medicines and alternative travel arrangements.

ADAS : സേഫ്റ്റി മുഖ്യം! കാറുകളിൽ അഡാസ് നിർബന്ധമാക്കുന്നു
ഇന്ത്യൻ നിരത്തുകളിലെ കാറുകളിൽ വലിയൊരു അപ്ഡേറ്റ് സംഭവിക്കാൻ പോവുകയാണ്. സുരക്ഷയുടെ കാര്യത്തിലാണ് ഇന്ത്യയിലെ കാറുകളിൽ മാറ്റം വരാൻ പോകുന്നത്. പാസഞ്ചർ കാറുകളിൽ ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ് (automatic emergency braking) നിർബന്ധമാക്കാനുള്ള പദ്ധതിയുമായി മുന്നോട്ട് വന്നിരിക്കുകയാണ് ഗതാഗത, ഹൈവേ മന്ത്രാലയം. അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) എന്നറിയപ്പെടുന്ന സാങ്കേതികവിദ്യയുടെ ഭാഗമായ ഈ സംവിധാനം, 2032 ഒക്ടോബറോടെ M1 വിഭാഗത്തിൽപ്പെട്ട എല്ലാ കാറുകളിലും വേണമെന്നാണ് തീരുമാനം വന്നിരിക്കുന്നത്.

1989-ലെ സെൻട്രൽ മോട്ടോർ വെഹിക്കിൾസ് റൂൾസിൽ ഭേദഗതി വരുത്തുന്നതിനുള്ള കരട് നിർദ്ദേശത്തിലാണ് ഈ കാര്യം വ്യക്തമാക്കയിരിക്കുന്നത്. ഈ കര‍ട് നിർദേശത്തിൻ മേൽ പൊതുജനങ്ങൾക്ക് 30 ദിവസത്തിനുള്ളിൽ അഭിപ്രായങ്ങൾ രേഖപ്പെടുത്താം. AEBS അഥവാ അഡ്വാൻസ്ഡ് എമർജൻസി ബ്രേക്കിംഗ് സിസ്റ്റം എന്നത് അഡാസ് സംവിധാനം തന്നെയാണ്. വാഹനങ്ങൾ തമ്മിൽ നിരത്തിൽ കൂട്ടിയിടിക്കാനുള്ള സാധ്യതയുണ്ടാകുമ്പോൾ ഡ്രൈവറുടെ ഭാ​ഗത്ത് നിന്നുള്ള റെസ്പോൺസ് ഇല്ലാതെ വന്നാൽ ഈ സംവിധാനം സ്വയം ബ്രേക്ക് പ്രവർത്തിപ്പിച്ച് അപകടം ഒഴിവാക്കന്നു. വാഹനങ്ങൾ തമ്മിലുള്ള കൂട്ടിയിടി പൂർണ്ണമായും ഒഴിവാക്കുക, അല്ലെങ്കിൽ അതിന്റെ ആഘാതം കുറയ്ക്കുക‌ എന്നതാണ് ഈ സംവിധാനം കൊണ്ട് ഉദ്ദേശിക്കുന്നത്.

Also Read: ലൈസന്‍സില്‍ മൊബൈല്‍ നമ്പറും രക്തഗ്രൂപ്പും, ടെസ്റ്റിൽ 75 ശതമാനം മാർക്കും വേണം – നിർദേശവുമായി കേന്ദ്രം

ഈ റോഡ് സുരക്ഷ പദ്ധതി ഘട്ടംഘട്ടമായി നടപ്പിലാക്കുന്നതിനെക്കുറിച്ചാണ് കരടിൽ പറയുന്നത്. 2028 ഒക്ടോബർ 1 മുതൽ, AEBS (ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ് സിസ്റ്റം) ക്രമീരിച്ചിട്ടുള്ള എല്ലാവി‌ധ M1 പാസഞ്ചർ വാഹനവും (യാത്രക്കാരുടെ വാഹനം) അല്ലെങ്കിൽ N1 ലൈറ്റ് ഗുഡ്‌സ് വാഹനവും (ഭാരം കുറഞ്ഞ ചരക്ക് വാഹനങ്ങൾ), ഓട്ടോ മൊബൈൽ ഇൻഡസ്ട്രി സ്റ്റാൻ‍ഡേർഡിന് AIS-185 ന് അനുസൃതമായിരിക്കണം. 2030 ഒക്ടോബർ 1 മുതൽ, പുതുയതായി നിർമ്മിക്കുന്ന പാ‍സഞ്ചർ കാർ (M1)മോഡലുകളിൽ AEBS നിർബന്ധമാകും. അതിനുശേഷം രണ്ട് വർഷം കഴിഞ്ഞ്, അതായത് 2032 ഒക്ടോബർ 1-ഓടെ, ഉൽപ്പാദനത്തിലുള്ളവ ഉൾപ്പെടെ എല്ലാ M1 മോഡൽ കാറുകൾക്കും ഈ നിബന്ധന ബാധകമാക്കാനാണ് നിർദേശിക്കുന്നത്.

കാറുകളുടെ ബ്രേക്കിം​ഗ് രീതിയിൽ മാത്രമല്ല കരട് നിർദ്ദേശങ്ങൾ പരമാർശിക്കുന്നത്. 2027 ഒക്ടോബർ 1 മുതൽ, മോട്ടോർ വാഹനങ്ങളിലെ സ്റ്റിയറിംഗ് സംവിധാനങ്ങൾ AIS-193 മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട് എന്നും വ്യക്തമാക്കുന്നു. 2029 ഒക്ടോബർ 1 മുതൽ, ഗതാഗത ആവശ്യങ്ങൾക്കായി രജിസ്റ്റർ ചെയ്യുന്ന M1 വിഭാഗം വാഹനങ്ങളിൽ ACSF (ഓട്ടോമാറ്റിക് കമാൻഡ് സ്റ്റിയറിംഗ് ഫംങ്ഷണാലിറ്റീസ്), ELKS (എമർജെൻസി ലൈൻ കീപ്പിംഗ് സിസ്റ്റം) എന്നിവ നിർബന്ധമാകും. ടാക്സികളെയാകും ഈ തീരുമാനം പ്രധാനമായും ബാധിക്കുക. കൂടാതെ, ഡ്രൈവർക്ക് ക്ഷീണം അനുഭവപ്പെടുമ്പോഴും ശ്രദ്ധ കുറയുമ്പോഴും വാ​ഹനം സ്വയം മുന്നറിയിപ്പ് നൽകുന്ന സംവിധാനങ്ങളും ഈ വിഭാ​ഗം വാഹനങ്ങളിൽ ഏർപ്പെടുത്താനും നിർദ്ദേശമുണ്ട്.

English Summary

A major update is set to arrive for cars on Indian roads, specifically concerning safety. The Ministry of Road Transport and Highways has proposed making automatic braking or Automatic Emergency Braking (AEB) mandatory in passenger vehicles.

Ooty- Coonoor Landslide: ശക്തമായ മഴ; ഊട്ടി- കൂനൂർ മലയോര പാതയിൽ മണ്ണിടിച്ചിൽ, യാത്രക്കാർക്ക് ജാഗ്രത നിർദേശം
ചെന്നൈ: തമിഴ്‌നാട്ടിലെ മലയോര മേഖലകളിൽ ശക്തമായ മഴ. ഇതിന് പിന്നാലെ ഊട്ടി-കൂനൂർ മലയോര പാതയിൽ പലയിടങ്ങളിലായി രൂക്ഷമായ മണ്ണിടിച്ചിലാണ് റിപ്പോർട്ട് ചെയ്യുന്നത്. റോഡിലേക്ക് കൂറ്റൻ പാറക്കല്ലുകളും മണ്ണും മരങ്ങളും ഇടിഞ്ഞുവീണ് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. മണ്ണിടിച്ചിലിനെ തുടർന്ന് കേരളത്തിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും ഊട്ടിയിലേക്ക് യാത്ര പ്ലാൻ ചെയ്യുന്ന സഞ്ചാരികളും പ്രദേശവാസികളും അടിയന്തര ജാഗ്രത പാലിക്കണമെന്ന് തമിഴ്‌നാട് ദുരന്തനിവാരണ സേനയും പൊലീസും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

തമിഴ്‌നാട്ടിലെ പലയിടങ്ങളിലും ശക്തമായ മഴയാണ് ലഭിക്കുന്നത്. നീലഗിരിയിലും കൊടൈക്കനാലിലും വലിയ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. വ്യാഴാഴ്ച രാത്രി വിരുതുനഗർ ജില്ലയിൽ വീടിന്റെ ഭിത്തി തകർന്നു വീണതിനെത്തുടർന്ന് 17 വയസ്സുകാരിയായ സ്കൂൾ വിദ്യാർത്ഥിനി മരണപ്പെട്ടിരുന്നു. തമിഴ്‌നാട് സംസ്ഥാന ദുരന്ത നിവാരണ ഏജൻസിയുടെ ഒക്‌ടോബർ 24ലെ കണക്ക് അനുസരിച്ച്, കൂനൂർ താലൂക്കിലെ ബർലിയാറിൽ 250 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ALSO READ: യാത്രക്കാർക്ക് 400 രൂപ വരെ ലാഭം! ചെന്നൈ മെട്രോ യെല്ലോ ലൈൻ വൻ ഹിറ്റ്

കനത്ത മഴയെത്തുടർന്ന് ബൂർലിയാറിൽ ബസിന് മുകളിലേക്കാണ് മണ്ണിടിഞ്ഞുവീണത്. കൂനൂരിൽ നിന്ന് കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന സർക്കാർ ബസാണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിനുള്ളിൽ കുടുങ്ങിയ യാത്രക്കാരെ സുരക്ഷിതമായി പുറത്തെത്തിക്കുകയാണ്. മണ്ണിടിച്ചിലിനെത്തുടർന്ന് മേട്ടുപാളയം- ഊട്ടി പാതയിൽ മണ്ണിടിച്ചിലിൻ്റെ അവശിഷ്ടങ്ങൾ അടിഞ്ഞുകൂടിയതോടെ ഗതാഗതം ഭാ​ഗി​ഗമായി തടസ്സപ്പെട്ട നിലയിലാണ്.

മണ്ണിടിച്ചിലിനെത്തുടർന്ന് നീലഗിരി മൗണ്ടൻ റെയിൽവേ സർവീസും റദ്ദാക്കിയിട്ടുണ്ട്. അതേസമയം, പാതയിലെ തടസ്സങ്ങൾ നീക്കുന്നതിനും പുനഃസ്ഥാപിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായി അധികാരികൾ അറിയിച്ചു. കനത്ത മഴയെത്തുടർന്ന് നീലഗിരിയിലെ ആറ് താലൂക്കുകളിലെയും സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

കൊടൈക്കനാലിലും ഗതാഗതം തടസ്സപ്പെട്ടു

കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന ശക്തമായ മഴയെത്തുടർന്ന് ദിണ്ഡിഗൽ ജില്ലയിലെ കൊടൈക്കനാലിലും സമീപ മലയോര പ്രദേശങ്ങളിലും മണ്ണിടിച്ചിലും റോഡുകൾക്ക് നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഉഡ്‌വിൽ റോഡ്, ഷെൻബഗനൂർ, ടൈഗർ ഷോല എന്നിവിടങ്ങളിൽ റോഡുകളിലേക്ക് മരങ്ങൾ വീണത് ഗതാഗതത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. വൈദ്യുതി തൂണുകൾക്ക് കേടുപാടുകൾ സംഭവിച്ചതിനെത്തുടർന്ന് കൊടൈക്കനാൽ, തണ്ടിക്കുടി, അപ്പർ പളനി ഹിൽസ് എന്നിവിടങ്ങളുടെ ചില ഭാഗങ്ങളിൽ വൈദ്യുതി ബന്ധം തടസ്സപ്പെട്ടു.

സിൽവർ കാസ്‌കേഡ് വെള്ളച്ചാട്ടത്തിൽ നീരൊഴുക്ക് വർധിക്കുകയും, വെള്ളം പാലത്തിന് മുകളിലൂടെ ഒഴുകിയതിനെത്തുടർന്ന് ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. വെള്ളിയാഴ്ച കൊടൈക്കനാലിലേക്ക് വന്ന വാഹനങ്ങളും ബസുകളും ഏകദേശം രണ്ട് മണിക്കൂറോളമാണ് വഴിയിൽ കുടുങ്ങിക്കിടന്നത്. മഴ തുടരുന്ന സാഹചര്യത്തിലും കൂടുതൽ മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാലും, അടുത്ത രണ്ട് ദിവസത്തേക്ക് കൊടൈക്കനാലിലേക്കും തണ്ടിക്കുടിയിലേക്കും യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്ന് വിനോദസഞ്ചാരികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

ശ്രദ്ധിക്കേണ്ട മുൻകരുതലുകൾ:

പാറക്കെട്ടുകൾക്ക് താഴെയോ അപകടകരമായ മരങ്ങൾക്ക് അരികിലോ വാഹനങ്ങൾ പാർക്ക് ചെയ്യരുത്.

റോഡുകളിൽ മണ്ണും ചെളിയും തങ്ങിനിൽക്കുന്നതിനാൽ വാഹനങ്ങൾ വഴുതിമാറാൻ സാധ്യത കൂടുതലാണ്.

മലയോര മേഖലകളിൽ രാത്രി സമയങ്ങളിൽ ശക്തമായ മഞ്ഞുവീഴ്ചയും മണ്ണിടിച്ചിൽ സാധ്യതയും ഉള്ളതിനാൽ രാത്രി യാത്രകൾ പൂർണ്ണമായും ഒഴിവാക്കുക.

യാത്ര ആരംഭിക്കുന്നതിന് മുൻപ് തമിഴ്‌നാട് പൊലീസ് ഹെൽപ്പ് ലൈൻ വഴിയോ തത്സമയ വാർത്തകൾ വഴിയോ റൂട്ടിലെ ഗതാഗത സ്ഥിതി ഉറപ്പുവരുത്തുക.

ശക്തമായ മഴയും മണ്ണിടിച്ചിൽ സാധ്യതയും തുടരുന്നതിനാൽ അത്യാവശ്യമല്ലാത്ത ഊട്ടി യാത്രകൾ താൽക്കാലികമായി മാറ്റിവെക്കുക.

English Summary:

Heavy rainfall across the Nilgiris has triggered severe landslides along the Ooty-Coonoor highway (NH 181), causing major traffic disruptions. Local authorities have issued strict travel advisories for touristers.

Namma Metro: ബെംഗളൂരു നമ്മ മെട്രോ തമിഴ്‌നാട്ടിലേക്ക്; കർണാടകയിൽ പ്രതിഷേധം
ബെംഗളൂരുവിലെ നമ്മ മെട്രോ തമിഴ്നാട്ടിലെ ഹൊസൂരിലേക്ക് നീട്ടാനുള്ള നിര്‍ദേശത്തിനെതിരെ കര്‍ണാടകയില്‍ പ്രതിഷേധം ശക്തമാകുന്നു. അന്തര്‍സംസ്ഥാന മെട്രോ ബന്ധം യാത്രക്കാര്‍ക്ക് പ്രയോജനപ്പെടുമെന്ന വാദം നിലനില്‍ക്കുമ്പോഴും, ഇതിലൂടെ ബെംഗളൂരുവിന്റെ വ്യവസായ മേഖലയെയും തൊഴില്‍ അവസരങ്ങളെയും ബാധിക്കുമെന്ന ആശങ്കയാണ് എതിര്‍പ്പിന് പിന്നില്‍. കന്നഡ അനുകൂല സംഘടനകളും നേതാക്കളും പദ്ധതിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.

ബെംഗളൂരുവിലെ മെട്രോ ശൃംഖല തമിഴ്നാട് അതിര്‍ത്തിയിലേക്ക് വ്യാപിപ്പിക്കാനുള്ള നീക്കമാണ് പുതിയ വിവാദത്തിന് വഴിവച്ചത്. പദ്ധതി നടപ്പായാല്‍ ബെംഗളൂരുവിനും ഹൊസൂരിനുമിടയിലെ യാത്ര കൂടുതല്‍ എളുപ്പമാകും. എന്നാല്‍ അതിര്‍ത്തി കടന്നുള്ള ഗതാഗത വികസനത്തിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ സാമ്പത്തിക, സാമൂഹിക താല്‍പര്യങ്ങള്‍ സംരക്ഷിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നു.

ബൊമ്മസാന്ദ്രയില്‍ നിന്ന് അത്തിബെലെയിലേക്ക് മെട്രോ

ബെംഗളൂരു മെട്രോയുടെ യെല്ലോ ലൈന്‍ ബൊമ്മസാന്ദ്രയില്‍നിന്ന് കര്‍ണാടകതമിഴ്നാട് അതിര്‍ത്തിക്കടുത്തുള്ള അത്തിബെലെ വരെ നീട്ടാനുള്ള നിര്‍ദേശമാണ് പരിഗണനയിലുള്ളത്. ഏകദേശം 10.5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയില്‍ ഒന്‍പത് സ്റ്റേഷനുകള്‍ ഉള്‍പ്പെടുത്താനുള്ള സാധ്യതയും ഉയര്‍ന്നിട്ടുണ്ട്.

പദ്ധതിയുടെ വിശദമായ റിപ്പോര്‍ട്ട് തയാറാക്കുന്നതിനുള്ള നടപടികള്‍ മുന്നോട്ടുപോകുന്നതാണ് ചര്‍ച്ചകള്‍ക്ക് ആക്കം കൂട്ടിയത്. അതിര്‍ത്തിക്കപ്പുറത്തേക്ക് മെട്രോ ബന്ധം വികസിപ്പിക്കാനുള്ള നീക്കം കര്‍ണാടകയുടെ താല്‍പര്യങ്ങളെ ബാധിക്കുമെന്നാണ് ചില സംഘടനകളുടെ വാദം. വാട്ടാള്‍ നാഗരാജ് ഉള്‍പ്പെടെയുള്ള കന്നഡ അനുകൂല നേതാക്കള്‍ പദ്ധതിക്കെതിരെ പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്. നിര്‍ദേശം നടപ്പാക്കാന്‍ ശ്രമിച്ചാല്‍ പ്രതിഷേധം ശക്തമാക്കുമെന്ന മുന്നറിയിപ്പും ഉയര്‍ന്നിട്ടുണ്ട്.

Also Read: Bengaluru Highway: 11 മണിക്കൂർ യാത്ര ഇനി 6 മണിക്കൂറിൽ; ബെംഗളൂരു–വിജയവാഡ പുതിയ ഹൈവേ വരുന്നു

കുടിയേറ്റവും തൊഴില്‍ അവസരങ്ങളും ചര്‍ച്ചയില്‍

ബെംഗളൂരുവിന്റെ അതിര്‍ത്തി മേഖലകളില്‍ തമിഴ്നാട്ടില്‍നിന്നുള്ള നിരവധി പേര്‍ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നുണ്ട്. മെട്രോ ബന്ധം കൂടി വരുന്നതോടെ കൂടുതല്‍ ആളുകള്‍ ഈ മേഖലയിലേക്ക് എത്തുമെന്നും നഗരത്തിന്റെ ജനസംഖ്യാ ഘടനയില്‍ മാറ്റമുണ്ടാകുമെന്നും പ്രതിഷേധക്കാര്‍ ആശങ്കപ്പെടുന്നു.

അത്തിബെലെ, ഇലക്ട്രോണിക് സിറ്റി തുടങ്ങിയ വ്യവസായ മേഖലകളുമായി ബന്ധപ്പെട്ടാണ് ഈ ആശങ്കകള്‍ പ്രധാനമായും ഉയരുന്നത്. കമ്പനികള്‍ക്ക് ആവശ്യമായ ഭൂമിയും തൊഴിലാളികളെയും കണ്ടെത്തുന്നതില്‍ തമിഴ്നാട്ടിലെ ഹൊസൂര്‍ മേഖല കൂടുതല്‍ ആകര്‍ഷകമാകുകയാണെങ്കില്‍ നിക്ഷേപങ്ങളും തൊഴില്‍ അവസരങ്ങളും അവിടേക്ക് മാറാന്‍ സാധ്യതയുണ്ടെന്നും ചിലര്‍ വാദിക്കുന്നു.

English Summary

Bengaluru Metro’s proposed extension towards Hosur in Tamil Nadu has sparked protests in Karnataka over concerns about border expansion, migration and jobs. The project aims to improve connectivity between the two regions.

Chennai Metro: യാത്രക്കാർക്ക് 400 രൂപ വരെ ലാഭം! ചെന്നൈ മെട്രോ യെല്ലോ ലൈൻ വൻ ഹിറ്റ്
ചെന്നൈ: ചെന്നൈ നഗരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിൽ മെട്രോ സർവീസുകൾ നിർണായക പങ്ക് വഹിക്കുന്നുണ്ട്. കഴിഞ്ഞ ഒക്ടോബർ 11ന് ഉദ്ഘാടനം നിർവഹിച്ച ചെന്നൈ മെട്രോ കോറിഡോർ 4, യെല്ലോ ലൈനും വൻ ഹിറ്റാണ്. കണക്കുകൾ പ്രകാരം ആദ്യ ദിവസം 25,474 യാത്രക്കാരാണ് ഈ പാതയിൽ മാത്രം യാത്ര ചെയ്തത്. കൂടാതെ, യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് സർവീസ് രാവിലെ 6 മണി മുതലും ആരംഭിച്ചിട്ടുണ്ട്.

ചെന്നൈ മെട്രോ - യെല്ലോ ലൈൻ

പൂനമല്ലി മുതൽ വടപളനി വരെ ആകെ 14.6 കിലോമീറ്റർ റൂട്ടിലാണ് യെല്ലോ ലൈൻ സർവീസ് നടത്തുന്നത്. 1 മണിക്കൂറിലധികം ദൈർഘ്യമുള്ള യാത്ര നാൽപ്പത് മിനിറ്റിന് താഴേക്ക് ചുരുക്കാൻ യെല്ലോ ലൈനിന് സാധിക്കുന്നുണ്ട്. അതുപോലെ, അത്യാധുനിക സൗകര്യങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. യാത്രക്കാർക്ക് ഫോൺ ചാർജ് ചെയ്യാനുള്ള സൗകര്യം എല്ലാ കോച്ചുകളിലും ഉണ്ട്.

ചെന്നൈ മെട്രോയിൽ ആദ്യമായി പ്ലാറ്റ്‌ഫോം സ്‌ക്രീൻ ഡോറുകൾ സ്ഥാപിക്കുന്നതും യെല്ലോ ലൈനിലാണ്. പ്ലാറ്റ്‌ഫോം സ്‌ക്രീൻ ഡോറുകൾ എല്ലാ സ്റ്റേഷനിലും ഉണ്ടാകും. ട്രെയിനുകൾ വന്നു നിന്നതിന് ശേഷം മാത്രമേ ഇവ തുറക്കൂ. ഇതുവഴി അപകടങ്ങൾ പരമാവധി കുറയ്ക്കാനാകും. 3 കോച്ചുകളുള്ള ട്രെയിനുകളിൽ ഒരു കോച്ചിന്റെ പകുതി ഭാഗം സ്ത്രീകൾക്കാണ്. ഈ ഭാഗം തിരിച്ചറിയാനായി പിങ്ക് നിറത്തിലുള്ള ബെൽറ്റും ഹാൻഡ് ഗ്രിപ്പുകളും നൽകിയിട്ടുണ്ട്. യാത്രാവിവരങ്ങൾ എളുപ്പത്തിൽ മനസിലാക്കാൻ ഡിജിറ്റൽ ഡിസ്പ്ലേകളും ഒരുക്കിയിട്ടുണ്ട്.

ALSO READ: യാത്രക്കാർക്ക് ആശ്വാസം; ചെന്നൈ മെട്രോ യെല്ലോ ലൈൻ സർവീസ് രാവിലെ 6 മുതൽ

യെല്ലോ ലൈനിന്റെ മറ്റൊരു പ്രത്യേകത അവ നൽകുന്ന കണക്ടിവിറ്റിയാണ്. നഗരത്തിന്റെ പടിഞ്ഞാറൻ പ്രാന്തപ്രദേശങ്ങളിൽ നിന്ന് നഗരകേന്ദ്രത്തിലേക്ക് ജോലി ആവശ്യങ്ങൾക്കും, ഷോപ്പിംഗിനും മറ്റ് ആവശ്യങ്ങൾക്കും പോകുന്നവർക്ക് ഈ ലൈൻ വളരെ പ്രയോജനകരമാണെന്നാണ് റിപ്പോർട്ട്. ടാക്സി യാത്ര ചെയ്യുകയാണെങ്കിൽ ഇതിന് 300 മുതൽ 400 വരെ ചെലവ് വന്നേക്കാം.

സർവീസ് രാവിലെ ആറ് മണിമുതൽ

കോറിഡോർ 4 (യെല്ലോ ലൈൻ) സർവീസുകൾ രാവിലെ 6 മണി മുതൽ ആരംഭിച്ചിട്ടുണ്ട്. പൂനമല്ലി ബൈപാസിനും വടപളനിക്കുമിടയിലുള്ള 15 കിലോമീറ്റർ ദൂരത്തിലുള്ള 11 എലിവേറ്റഡ് സ്റ്റേഷനുകളിലാണ് ഈ മാറ്റം ബാധകമാകുന്നത്. രാത്രി 9 മണി വരെയാണ് സർവീസ്. തിങ്കൾ മുതൽ ശനി വരെയുള്ള പ്രവൃത്തിദിനങ്ങളിൽ രാവിലെ 8 മുതൽ 11 വരെയും, ഉച്ചയ്ക്ക് ശേഷം 5 മുതൽ രാത്രി 8 വരെയുള്ള തിരക്കേറിയ പീക്ക് ഹവേഴ്സിൽ 10 മിനിറ്റ് ഇടവേളകളിൽ ട്രെയിനുകൾ സർവീസ് നടത്തും.

രാവിലെ 6 മുതൽ 8 വരെയുള്ള സമയവും മറ്റ് നോൺ-പീക്ക് സമയങ്ങളിലും 15 മിനിറ്റ് ഇടവേളയായിരിക്കും ഉണ്ടാകുക. ഞായറാഴ്ചകളും പൊതു അവധി ദിവസങ്ങളിൽ പ്രത്യേക പീക്ക് അവർ സമയങ്ങളില്ലാതെ, രാവിലെ 6 മുതൽ രാത്രി 9 വരെ എല്ലാ സമയത്തും 15 മിനിറ്റ് ഇടവേളകളിൽ ട്രെയിനുകൾ ലഭ്യമാകുന്നതാണ്.

English Summary:

The Yellow Line operates along a 14.6-kilometre route between Poonamallee and Vadapalani, significantly reducing travel time from over an hour to less than 40 minutes. The service offers modern amenities to enhance passenger convenience, including mobile phone charging facilities in every coach.

Indian Branded Phones: ഇന്ത്യയുടെ സ്വന്തം സ്മാർട്ട്ഫോൺ വരുന്നു; 2028 ഓടെ വിപണിയിൽ
ഇന്ത്യയില്‍ രൂപകല്‍പ്പന ചെയ്ത് നിര്‍മിക്കുന്നതും ഇന്ത്യന്‍ ബ്രാന്‍ഡില്‍ വിപണിയിലെത്തിക്കുന്നതുമായ മൊബൈല്‍ ഫോണുകള്‍ 2028 ഒക്ടോബര്‍ 23നകം യാഥാര്‍ഥ്യമാക്കുമെന്ന് കേന്ദ്ര ഇലക്ട്രോണിക്‌സ്, ഐടി മന്ത്രി അശ്വിനി വൈഷ്ണവ്. ആഗോള സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെ ആപ്പിള്‍, സാംസങ് തുടങ്ങിയ വന്‍കിട കമ്പനികളോട് മത്സരിക്കാന്‍ കഴിയുന്ന തരത്തില്‍ ഇന്ത്യയുടെ സ്വന്തം മൊബൈല്‍ ഫോണ്‍ ബ്രാന്‍ഡ് വളര്‍ത്തിയെടുക്കുകയാണ് ലക്ഷ്യം. ന്യൂഡല്‍ഹിയില്‍ നടന്ന എന്‍ഡിടിവി വേള്‍ഡ് സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയില്‍ മൊബൈല്‍ ഫോണുകള്‍ നിര്‍മിക്കുന്നതിനൊപ്പം അവയുടെ രൂപകല്‍പ്പനയിലും സാങ്കേതികവിദ്യയിലും രാജ്യത്തിന് കൂടുതല്‍ സ്വയംപര്യാപ്തത കൈവരിക്കാനാകുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു. വിദേശ ബ്രാന്‍ഡുകള്‍ക്കായി ഫോണുകള്‍ നിര്‍മിക്കുന്നതില്‍നിന്ന് സ്വന്തം സാങ്കേതികവിദ്യയും ബ്രാന്‍ഡുമുള്ള ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കുന്നതിലേക്കുള്ള മാറ്റമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ഇന്ത്യന്‍ എന്‍ജിനീയര്‍മാര്‍ക്ക് മുന്നില്‍ വെച്ച വെല്ലുവിളി

മൂന്ന് വര്‍ഷം മുമ്പ് മൊബൈല്‍ ഫോണിന്റെ പ്രധാന സര്‍ക്യൂട്ട് ബോര്‍ഡ് അഥവാ പിസിബി (PCB) ഇന്ത്യയില്‍ തന്നെ രൂപകല്‍പ്പന ചെയ്യുന്നത് ഇന്ത്യന്‍ സാങ്കേതികവിദഗ്ധര്‍ക്ക് മുന്നില്‍ വെല്ലുവിളി ഉയര്‍ത്തിയിരുന്നുവെന്ന് മന്ത്രി പറഞ്ഞു. ഫോണിന്റെ പ്രധാന ഘടകങ്ങളെ ബന്ധിപ്പിക്കുകയും അവയുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുകയും ചെയ്യുന്ന ഭാഗമാണ് പിസിബി. ഈ വെല്ലുവിളി ഏറ്റെടുത്ത് രണ്ട് കമ്പനികള്‍ മുന്നോട്ടുവന്നു. ഇതില്‍ ഒരു കമ്പനി വികസിപ്പിച്ച രൂപകല്‍പ്പന അമേരിക്കയിലെ പ്രമുഖ ടെലികോം സേവനദാതാവ് അംഗീകരിച്ചു. ആ കമ്പനി 5ജി പ്ലസ് സാങ്കേതികവിദ്യയിലുള്ള മൊബൈല്‍ ഫോണ്‍ രൂപകല്‍പ്പന ചെയ്ത് നിര്‍മിക്കുകയും ഉപഭോക്താക്കള്‍ക്ക് കൈമാറുകയും ചെയ്തിട്ടുണ്ടെന്നും വൈഷ്ണവ് വ്യക്തമാക്കി.

Also Read: Driving Licence: ലൈസന്‍സില്‍ മൊബൈല്‍ നമ്പറും രക്തഗ്രൂപ്പും, ടെസ്റ്റിൽ 75 ശതമാനം മാർക്കും വേണം – നിർദേശവുമായി കേന്ദ്രം

ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ മുന്നേറി ഇന്ത്യ

രാജ്യത്തെ ഇലക്ട്രോണിക്‌സ് നിര്‍മാണ മേഖലയുടെ വളര്‍ച്ചയും മന്ത്രി ചൂണ്ടിക്കാട്ടി. മൊബൈല്‍ ഫോണുകള്‍ക്ക് പുറമെ ഡ്രോണുകള്‍, മിസൈലുകള്‍, ട്രെയിനുകള്‍, മറ്റ് നൂതന ഉപകരണങ്ങള്‍ എന്നിവയുടെ നിര്‍മാണത്തിലും ഇന്ത്യ പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍നിന്നുള്ള കയറ്റുമതിയില്‍ ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങള്‍ നിലവില്‍ മൂന്നാം സ്ഥാനത്താണ്. അധികം വൈകാതെ രണ്ടാം സ്ഥാനത്തേക്ക് ഉയരാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും വൈഷ്ണവ് പറഞ്ഞു. ആഭ്യന്തര നിര്‍മാണശേഷിയും സാങ്കേതികവിദ്യയും വികസിപ്പിക്കുന്നതിലൂടെ ആഗോള വിപണിയില്‍ ഇന്ത്യയുടെ സ്ഥാനം കൂടുതല്‍ ശക്തമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

2014 മുതല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയും നിര്‍മാണ മേഖലയിലെ മാറ്റങ്ങള്‍ക്ക് സഹായകമായതായി മന്ത്രി അഭിപ്രായപ്പെട്ടു. ഇന്ത്യയെ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന കേന്ദ്രമെന്ന നിലയില്‍ മാത്രം ഒതുക്കാതെ, അവയുടെ രൂപകല്‍പ്പനയും സാങ്കേതികവിദ്യയും വികസിപ്പിക്കുന്ന രാജ്യമായി മാറ്റുകയാണ് ലക്ഷ്യം.

English Summary

Union Minister Ashwini Vaishnaw has announced plans to develop an Indian smartphone brand featuring phones designed and manufactured in India by October 2028. The initiative aims to strengthen India's electronics manufacturing capabilities and boost its presence in the global smartphone market.

Driving Licence: ലൈസന്‍സില്‍ മൊബൈല്‍ നമ്പറും രക്തഗ്രൂപ്പും, ടെസ്റ്റിൽ 75 ശതമാനം മാർക്കും വേണം – നിർദേശവുമായി കേന്ദ്രം
പുതിയതായി ഡ്രൈവിംഗ് ലൈസൻസ് എടുക്കാൻ കാത്തിരിക്കുന്നവർ ആണെങ്കിൽ നിങ്ങൾ ഒന്ന് കരുതിയിരുന്നോ. ഡ്രൈവിംഗ് പരിശീലനത്തിൽ യോഗ്യത നേടുന്നതിന് ആവശ്യമായ മാർക്ക് 60 ശതമാനത്തിൽ നിന്ന് 75 ശതമാനം ആക്കി ഉയർത്തണമെന്ന് ഉൾപ്പെടെ കേന്ദ്ര സർക്കാർ നിർദ്ദേശം വന്നിരിക്കുകയാണ്. ഡ്രൈവിംഗ് ലൈസൻസിൽ സമഗ്ര മാറ്റങ്ങളാണ് കേന്ദ്ര ഗതാഗത മന്ത്രാലയം നിർദ്ദേശിച്ചിരിക്കുന്നത്. മൊബൈൽ നമ്പർ, അടിയന്തര ഘട്ടത്തിൽ ബന്ധപ്പെടാനുള്ള നമ്പർ, രക്തഗ്രൂപ്പ് എന്നിവ ലൈസൻസിൽ ഉൾപ്പെടുത്തണമെന്നാണ് പുതിയ നിർദ്ദേശത്തിൽ പറയുന്നത്.

പ്രായം വിലാസം എന്നിവ തെളിയിക്കാൻ സത്യവാങ്മൂലമോ ഇൻഷുറൻസ് പോളിസികളോ സ്വീകരിക്കാമെന്നും നിർദ്ദേശത്തിൽ പറയുന്നുണ്ട്. ഇതിന് പുറമേ ഇന്ത്യക്കാർക്കും വിദേശ പൗരന്മാർക്കും പ്രത്യേക നിറത്തിലുള്ള ലൈസൻസ് നൽകണമെന്നും മോട്ടോർ വാഹന ചട്ട ഭേദഗതിയുടെ കരടിൽ പറയുന്നുണ്ട്. ആധാർ കാർഡ് ഓഥന്റിഫിക്കേഷൻ മുഖേന ഓൺലൈൻ ആയി ലൈസൻസ് സേവനങ്ങൾ പൂർത്തിയാക്കുമ്പോൾ ഫീസ് ഒഴിവാക്കുന്നതാണ്.

Also Read: ആയുധപൂജയ്ക്കിടെ എ.കെ-47ൽ നിന്ന് ആകാശത്തേക്ക് വെടിയുതിർത്ത് വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥ; രൂക്ഷ വിമർശനം

ലൈസൻസുകൾ ലാമിനേറ്റഡ് രൂപത്തിലോ പിവിസി കാർഡ് ടൈപ്പിലോ ആണ് ഉപഭോക്താക്കൾക്ക് ലഭ്യമാക്കേണ്ടത് എന്നും കരടിൽ പറയുന്നുണ്ട്. പ്രായവും വിലാസവും തെളിയിക്കുന്നതിനായി എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെയോ നോട്ടറിയുടെയോ മുമ്പാകെ സത്യവാങ്മൂലം സമർപ്പിക്കണമെന്ന നിബന്ധന ഒഴിവാക്കാനും കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്.

ഡ്രൈവിംഗ് ലൈസൻസിൽ കൊടുത്തിട്ടുള്ള പേര് വിലാസം തുടങ്ങിയ വിവരങ്ങളിൽ മാറ്റം വരുത്തുന്നതിനുള്ള അപേക്ഷകൾ 15 ദിവസത്തിനുള്ളിൽ അപ്രൂവ് ചെയ്യുകയോ നിരസിക്കുകയോ ചെയ്യാൻ ലൈസൻസിംഗ് അതോറിറ്റിക്ക് നിർദ്ദേശം നൽകിയിരിക്കുന്നു. അപേക്ഷ നിരസിക്കുന്ന സാഹചര്യത്തിൽ അതിനുള്ള കൃത്യമായ കാരണവും വ്യക്തമാക്കണം.അപേക്ഷകന്റെ പേര് വ്യക്തി വിവരങ്ങൾ തുടങ്ങിയവ മാറ്റുന്നതിനുള്ള ഫീസ് ഒഴിവാക്കാനും കരട് ചട്ടങ്ങളിൽ നിർദ്ദേശമുണ്ട്. ലൈസൻസ് സേവനങ്ങൾക്കായി തിരിച്ചറിയൽ രേഖ, പ്രായം തെളിയിക്കുന്ന രേഖ, താമസ സ്ഥലം തുടങ്ങിയവ വ്യക്തമാക്കുന്നതിനായി അപേക്ഷകന് സമർപ്പിക്കാവുന്ന സർട്ടിഫിക്കറ്റുകളും കരട് ചട്ടങ്ങളിൽ വ്യക്തമാക്കുന്നുണ്ട്. ആധാർ കാർഡ്, പാസ്പോർട്ട്, തിരിച്ചറിയൽ കാർഡ്, റേഷൻ കാർഡ് ജനന സർട്ടിഫിക്കറ്റ് തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നുണ്ട്. പുതിയ ചട്ടങ്ങൾ പ്രാബല്യത്തിൽ വരുമ്പോൾ പൊതു ജനങ്ങൾക്ക് നിരവധി നേട്ടങ്ങളാണ് ഉള്ളത്. ഇതിന് പുറമെ ഡ്രൈവിം​ഗ് പരിശീലനവും ടെസ്റ്റും കൂടുതൽ കഠിനമാക്കുന്നതിലൂടെ ‍ഡ്രൈവിം​ഗിന്റെ കാര്യക്ഷമതയും വർദ്ധിക്കും.

English Summary

If you are waiting to obtain a new driving license, take note. The Central Government has issued new directives, which include raising the minimum score required to qualify in driving training from 60 percent to 75 percent.

അരുണാചലിൽ ചൈനയുമായുള്ള സംഘർഷം തുടരുന്നു; അതിർത്തി പോലീസ് സേന മേധാവി
ന്യൂഡൽഹി: അരുണാചൽ പ്രദേശിലെ അതിർത്തി മേഖലകളിൽ മുൻപ് ചൈനീസ് സൈന്യവുമായി ഏറ്റുമുട്ടലുകൾ നടന്നിട്ടുള്ള സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അതിർത്തി സുരക്ഷയിൽ അതീവ ജാഗ്രത തുടരുകയാണെന്നും ഇന്തോ ടിബറ്റൻ ബോർഡർ പോലീസ് ഡയറക്ടർ ജനറൽ ശത്രുജിത് കപൂർ വ്യക്തമാക്കി. രാജസ്ഥാനിലെ അൽവാറിലുള്ള ഫോഴ്സ് ബേസിൽ സൈനികരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതിർത്തിയിലെ സങ്കീർണമായ സാഹചര്യങ്ങൾ നേരിടുന്നതിനു വേണ്ടി 'ശൗര്യ കമാൻഡോസ്' എന്ന പുതിയ പോരാട്ടസംഘത്തെ ഐടിബിപി നിയോഗിച്ചിട്ടുണ്ട്. ചൈനീസ് അതിർത്തിയിലെ പ്രത്യാക്രമണങ്ങളിലും പ്രതിരോധത്തിലും ഈ സംഘം ഇതിനകം തന്നെ തങ്ങളുടെ കഴിവ് തെളിയിച്ചിട്ടുണ്ട് എന്നും സേനയിലെ എല്ലാ അതിർത്തികളിലും ഈ കമാൻഡോ വിഭാഗത്തിന്റെ സേവനം ലഭ്യമാകും എന്നും അദ്ദേഹം അറിയിച്ചു.

ALSO READ:ഗർഭിണിയായ 16-കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു; നവജാത ശിശുവിന് ദാരുണാന്ത്യം

അസ്ഥിരമായ സാഹചര്യങ്ങൾ നിലവിലില്ല....

പതിവ് സേനാ വിന്യാസത്തിന്റെ തയ്യാറെടുപ്പിന്റെ ഭാഗമാണ് എന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആണ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്. അതേസമയം ഇന്ത്യ ചൈന അതിർത്തിയിലെ നിലവിലെ സ്ഥിതിഗതികൾ സുസ്ഥിരമാണെന്ന് ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ എൻ എസ് രാജസുബ്രഹ്മണി മുൻപ് ചൂണ്ടിക്കാട്ടിയിരുന്നു. ഇരു രാജ്യങ്ങളിലെയും ഉന്നത നേതാക്കളുടെ കൂടിക്കാഴ്ചയും പ്രാദേശിക തലത്തിലുള്ള അതിർത്തി സേനായോഗങ്ങളും സമാധാനം നിലനിർത്താൻ സഹായിക്കുന്നുണ്ടെന്നും അസ്ഥിരമായ സാഹചര്യങ്ങൾ നിലവിലില്ല എന്നുമാണ് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നത്.

കൂടാതെ ഇന്ത്യ- ചൈന ബന്ധത്തിൽ മുൻവർഷങ്ങളെ അപേക്ഷിച്ച് പുരോഗതി ഉണ്ടെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കറും വ്യക്തമാക്കി. ഡൽഹിയിൽ നടന്ന ബ്ലൂ ബർഗർ ന്യൂ ഇക്കോണമി ഫോറത്തിൽ ആണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്. 2024 2025 വർഷങ്ങളെ അപേക്ഷിച്ച് ഇന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ട നിലയിൽ ആണെങ്കിലും അതിർത്തി മേഖലകളിൽ സമാധാനവും ശാന്തതയും പുലരേണ്ടതും പൂർണമായ സാധാരണ നില കൈവരിക്കുന്നത് അനിവാര്യമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.

അതെ സമയം ചൈന തങ്ങളുടെ സൈന്യത്തെ വൻതോതിൽ ആധുനികവൽക്കരിക്കുകയും നിക്ഷേപം നടത്തുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ പരമ്പരാഗത യുദ്ധമുറകൾക്കൊപ്പം തന്നെ ആധുനിക സാങ്കേതിക വിദ്യകളും അവലംബിക്കേണ്ടത് ഉണ്ടെന്ന് ശത്രുജിത് കപൂർ പറഞ്ഞു. ഡ്രോണുകളും ആന്റി ഡ്രോൺ സംവിധാനങ്ങളും വൻതോതിൽ സ്വീകരിക്കേണ്ടത് ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യമാണ് 2020ലെ ഗാൽവാൻ താഴ്വരയിലെ ആക്രമണങ്ങൾ പോലെയുള്ള അടിയന്തര സാഹചര്യങ്ങളെ നേരിടാൻ ഐഡിബി സ്ട്രൈക്ക് എന്ന പേരിൽ ഒരു പ്രത്യേക പരിശീലന കോഴ്സിന് രൂപ നൽകിയിട്ടുണ്ട് 2019 അവസാനത്തോടെ സേനയിലെ മുഴുവൻ ഉദ്യോഗസ്ഥർ ഈ പരിശീലനം നൽകുന്നതായിരിക്കും എന്നും അറിയിച്ചു.

ENGLISH SUMMARY

Director General of the Indo-Tibetan Border Police (ITBP), Shatrujit Kapur, stated that there have been past instances of clashes with the Chinese military in the border regions of Arunachal Pradesh, and that a state of high vigilance is being maintained regarding border security. He was speaking while addressing personnel at the force's base in Alwar, Rajasthan.

Viral News: 1 കോടി അടിച്ചത് ഏഴ് രൂപയുടെ ടിക്കറ്റിന്, വെറുതേ വന്നൊരു തോന്നൽ
ഫരീദ്‌കോട്ട്: കേരളത്തിലെന്ന പോലെ പഞ്ചാബിലും ലോട്ടറിയിൽ ഭാഗ്യം പരീക്ഷിക്കുന്നവർ നിരവധിയാണ്. രാജ്യത്ത് 13 സംസ്ഥാനങ്ങളിലാണ് ഇത്തരത്തിൽ ലോട്ടറി നിയമ വിധേയം. അതിലൊന്നാണ് പഞ്ചാബും. ഇത്തരത്തിൽ പഞ്ചാബിൽ ലോട്ടറിയടിച്ച ഒരു സ്ത്രീയാണ് വാർത്തകളിൽ ഇടം നേടിയത്. ഫലം പ്രഖ്യാപിക്കുന്നതിന് ഒരു ദിവസം മുമ്പാണ് കോട്കപുരയിലെ റെയിൽവേ സ്റ്റേഷന് സമീപമുള്ള സ്റ്റാർ ലോട്ടറി സ്റ്റാളിൽ ബിമല ദേവിയെന്ന സ്ത്രീ സിക്കിം സർക്കാരിൻ്റെ ഏഴു രൂപ കൊടുത്ത് ഒരു ലോട്ടറിയെടുത്തത്. പിറ്റേന്ന് വൈകുന്നേരം ലോട്ടറി ഫലം എത്തിയതോടെയാണ് ഇവർ കാര്യമറിഞ്ഞത്. കടയുടമയിൽ നിന്ന് വിവരം ലഭിച്ചതിനെത്തുടർന്ന് കുടുംബാംഗങ്ങൾ ലോട്ടറി സ്റ്റാൾ സന്ദർശിച്ചു, ഒപ്പം ലോട്ടറിയും സുരക്ഷിതമാക്കി. പഞ്ചാബിലെ ഫരീദ്‌കോട്ട് ജില്ലയിലെ കോട്കപുരയാണ് ഇവരുടെ സ്വദേശം. ബിമലാദേവിയുടെ ഭർത്താവ് സാധാരണ തൊഴിലാളിയാണ്.

പെട്ടെന്ന് ഒരു ലോട്ടറി ടിക്കറ്റ് വാങ്ങാൻ തോന്നി

വീട്ടിലേക്ക് ആവശ്യമുള്ള സാധനങ്ങൾ വാങ്ങാനാണ് ബിമലാദേവി റെയിൽവേ സ്റ്റേഷന് സമീപത്തെ കടകളിലേക്ക് പോയത്. പെട്ടെന്ന് ഒരു ടിക്കറ്റ് വാങ്ങാൻ തോന്നിയതോടെയാണ് ലോട്ടറി ടിക്കറ്റ് എടുത്തത്. ഇതോടെ 7 രൂപയ്ക്ക് ഒരെണ്ണം വാങ്ങി. അങ്ങനെ അതിന് ഭാഗവും കൈവന്നതിലുള്ള സന്തോഷത്തിലാണ് ഇവരുടെ കുടുംബം. സമ്മാനത്തുക തന്റെ കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മറികടക്കാൻ സഹായിക്കുമെന്നും കുട്ടികൾക്ക് മികച്ച പരിചരണവും അവസരങ്ങളും നൽകുമെന്നും ബിമല ദേവി പറഞ്ഞു.

ALSO READ: Kerala Lottery Result: ആ ഒരു കോടിയുടെ ഭാ​ഗ്യം ആർക്ക്? ഇന്നത്തെ കാരുണ്യ പ്ലസ് ലോട്ടറി ഫലം നോക്കാം

നിലവിൽ സമ്മാനത്തുകയായി ലഭിക്കുന്ന പണം എങ്ങനെ ഉപയോഗിക്കണമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് അവർ പറഞ്ഞു. വിഷയം ഒരുമിച്ച് ചർച്ച ചെയ്യാനും കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാൻ ഒരു ബിസിനസ്സ് ആരംഭിക്കുന്നതിനെക്കുറിച്ച് ആലോചിക്കാനും ഇവർ പദ്ധതിയിടുന്നുണ്ട്. അതേസമയം കഴിഞ്ഞ ആറ് മാസമായി താൻ ലോട്ടറി ബിസിനസ്സ് നടത്തി വരികയാണെന്നും അടുത്തിടെ റെയിൽവേ സ്റ്റേഷന് സമീപത്തേക്ക് തൻ്റെ കട മാറ്റിയെന്നും ലോട്ടറി സ്റ്റാൾ ഉടമ നരേഷ് മോംഗ പറഞ്ഞു. തൻ്റെ കടയിൽ വിറ്റ ടിക്കറ്റുകൾ വഴി ലക്ഷക്കണക്കിന് രൂപയുടെ നിരവധി സമ്മാനങ്ങൾ മുമ്പ് നേടിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എങ്കിലും, തന്റെ സ്റ്റാളിൽ നിന്ന് ഒരു കോടി രൂപ സമ്മാനം ലഭിക്കുന്നത് ഇതാദ്യമാണ്. ബിമലാദേവിയുടെ സമ്മാന നേട്ടത്തെ മോംഗ കുടുംബം അഭിനന്ദിച്ചു.

കയ്യിൽ എത്ര രൂപ

പഞ്ചാബിൽ 1 കോടി ലോട്ടറി അടച്ചാൽ കേരളത്തിലേത് പോലെ സമാനമാണ് നികുതിയും. വിവിധ നികുതികളും, സെസും കഴിഞ്ഞ ശേഷം 68 ലക്ഷം മുതൽ 70 ലക്ഷം വരെയാണ് സാമ്മാന ജേതാവിന് ലഭിക്കുന്ന ആകെ തുക. ടിഡിഎസ്, ആരോഗ്യ വിദ്യഭ്യാസ സെസ്, സർ ചാർജ്ജ് എന്നിവക്ക് ശേഷമാണ് തുക ലഭിക്കുന്നത്.

English Summary

Big Win Punjab woman get 1 crore Lottery Prize for Just 7 Rupees Ticket. From Sikkim Lottery. This is Happened because of a smaller thought from her Mind about the Lottery, While going for the Purchase

ഗർഭിണിയായ 16-കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു; നവജാത ശിശുവിന് ദാരുണാന്ത്യം
ദൗസ: രാജസ്ഥാനിലെ ദൗസ ജില്ലയിൽ ഗർഭിണിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഒരു സംഘം ആളുകൾ ചേർന്ന് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. ക്രൂരമായ പീഡനത്തിന് പിന്നാലെ പെൺകുട്ടി സംഭവസ്ഥലത്ത് വച്ച് പ്രസവിക്കുകയായിരുന്നു. എന്നാൽ നവജാത ശിശു മരണപ്പെട്ടതായി പോലീസ് അറിയിച്ചു. കോൽവ പോലീസ് സ്റ്റേഷൻ പരിധിയിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന ഈ ക്രൂര സംഭവം നടന്നത്. വ്യാഴാഴ്ചയാണ് പോലീസ് ഈ വിവരം പുറത്തുവിട്ടത്. പെൺകുട്ടി നവജാത ശിശുവുമായി ആശുപത്രിയിൽ എത്തിയപ്പോഴാണ് ഈ വിവരം പുറത്തറിയുന്നത്. പരിശോധനയ്ക്ക് ശേഷം കുഞ്ഞ് മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു.

സംഭവത്തിൻ്റെ ഗൗരവം കണക്കിലെടുത്ത് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും, കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ദൗസ പോലീസ് സൂപ്രണ്ട് കുന്ദൻ കൻവാരിയ മാധ്യമങ്ങളോട് പറഞ്ഞു. കേസിൻ്റെ അന്വേഷണ ചുമതല ഒരു ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന് കൈമാറിയിട്ടുണ്ട്. പീഡനത്തിന് ഇരയായ പെൺകുട്ടിയെ വിശദമായ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. നിലവിൽ പെൺകുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും അവർ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി.

Also Read: ‘ബീഫ് കഴിക്കുന്നവർ ആരൊക്കെ?’ പരിഹാസം: പ്ലസ് വൺ വിദ്യാർഥി ജീവനൊടുക്കി, അ‌ധ്യാപകൻ അ‌റസ്റ്റിൽ

പോലീസിൻ്റെ പ്രാഥമിക അന്വേഷണത്തിൽ പെൺകുട്ടിയുടെ മൊഴിക്ക് വിരുദ്ധമായി ഒന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. വീട്ടിൽ നിന്ന് ഒരു ആൺസുഹൃത്താണ് പെൺകുട്ടിയെ ബൈക്കിൽ കയറ്റി ആശുപത്രിയിൽ എത്തിച്ചതെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. പെൺകുട്ടി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും ദൗസ എസ്പി അറിയിച്ചു.

പെൺകുട്ടി പോലീസിൽ നൽകിയ പരാതി പ്രകാരം ക്രൂരമായ പീഡനമാണ് നടന്നത്. ഒരു സംഘം യുവാക്കൾ ചേർന്ന് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടർന്ന് ഡൽഹി-മുംബൈ എക്സ്പ്രസ് വേയ്ക്ക് സമീപമുള്ള ഒരു വിജനമായ പ്രദേശത്ത് എത്തിച്ച ശേഷം ഇവർ പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ഈ ആക്രമണത്തിനിടെ പെൺകുട്ടിക്ക് പ്രസവവേദന അനുഭവപ്പെടുകയും സംഭവസ്ഥലത്തുവെച്ച് തന്നെ കുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. ഇതിന് ശേഷമാണ് ഇവർ ആശുപത്രിയിൽ എത്തിയത്. എന്നാൽ കുഞ്ഞ് മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. തുടർന്ന് ആശുപത്രി അധികൃതർ തന്നെയാണ് ഈ വിവരം പോലീസിനെ അറിയിച്ചത്. കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികൾക്കായി പോലീസ് ശക്തമായ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

English Summary

A 16-year-old pregnant girl was abducted and gang-raped by a group of men in Rajasthan's Dausa district. She delivered a baby at the scene, who was later declared dead.

‘ബീഫ് കഴിക്കുന്നവർ ആരൊക്കെ?’ പരിഹാസം: പ്ലസ് വൺ വിദ്യാർഥി ജീവനൊടുക്കി, അ‌ധ്യാപകൻ അ‌റസ്റ്റിൽ
കോയമ്പത്തൂർ: പ്ലസ് വൺ വിദ്യാർഥി ജീവനൊടുക്കിയ സംഭവത്തിൽ അ‌ധ്യാപകൻ അ‌റസ്റ്റിൽ. കോയമ്പത്തൂരിലെ സർക്കാർ എയ്ഡഡ് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയായ എ. അഖിലൻ (16) ആണ് മരിച്ചത്. സംഭവത്തിൽ സ്കൂളിലെ അധ്യാപകൻ വിജയകുമാറിനെ പീലമേട് പോലീസ് അറസ്റ്റ് ചെയ്തു. ജാതിയുടെയും ബീഫ് കഴിച്ചതിന്റെയും പേരിൽ അധ്യാപകനും സഹപാഠികളും നിരന്തരം അധിക്ഷേപിച്ചതിനെ തുടർന്നാണ് അ‌ഖിലൻ ആത്മഹത്യ ചെയ്തത് എന്നാണ് ആരോപണം. സംഭവത്തിൽ അധ്യാപകനെ അ‌റസ്റ്റ് ചെയ്തതിന് പുറമേ പ്രിൻസിപ്പൽ അരുൺകുമാർ, രണ്ട് വിദ്യാർഥികൾ എന്നിവർക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് കേസെടുത്തിട്ടുമുണ്ട്.

ക്ലാസിൽ ബീഫ് കഴിക്കുന്നവർ ആരൊക്കെ

സ്‌റ്റൈപ്പൻഡിനായുള്ള പട്ടിക തയ്യാറാക്കുന്നതിനിടെ, രണ്ടു മാസം മുമ്പ് ക്ലാസിലെ പട്ടിക ജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾ ആരൊക്കെയെന്ന് അധ്യാപകൻ വിജയകുമാർ അന്വേഷിച്ചിരുന്നു. തുടർന്ന് ക്ലാസിൽ ബീഫ് കഴിക്കുന്നവർ ആരൊക്കെ എന്ന് ചോദിച്ചു. ഈ സമയം അഖിലൻ അടക്കം അഞ്ച് കുട്ടികൾ എഴുന്നേറ്റ് നിന്നിരുന്നു.

Also Read: അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ എത്തിച്ചു, പരിശോധനയ്ക്കിടെ യുവാവിൻ്റെ പോക്കറ്റിൽ എംഡിഎംഎ, അറസ്റ്റ്

ഈ സംഭവത്തിന് പിന്നാലെ രണ്ട് സഹപാഠികൾ തന്നെ നിരന്തരം ജാതീയമായി അധിക്ഷേപിക്കുകയും മർദിക്കുകയും ചെയ്തിരുന്നതായി അഖിലൻ വീട്ടിലെത്തി അമ്മയോട് പറഞ്ഞിരുന്നു. സഹപാഠികളുടെ പീഡനത്തിനെതിരെ അധ്യാപകനും പ്രിൻസിപ്പലിനും പരാതി നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് അ‌ഖിലന്റെ അമ്മ പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.

അഖിലന്റെ പിതാവ് അശോക് കുമാർ കേരളത്തിലെ റിസോർട്ടിൽ ജീവനക്കാരനാണ്. അ‌മ്മ കൗസല്യ വീട്ടുജോലിക്കാരിയും. മകൻ നേരിടുന്ന പീഡനത്തെപ്പറ്റി സ്‌കൂളിലെത്തി ചോദിക്കാൻ ശ്രമിച്ചെങ്കിലും കൂടുതൽ ഒറ്റപ്പെടുമെന്ന് ഭയന്ന് മകൻ വിലക്കുകയായിരുന്നുവെന്ന് അ‌മ്മ പറഞ്ഞു. ബുധനാഴ്ച രാവിലെ സ്‌കൂളിലേക്ക് പോകുകയാണെന്ന് അമ്മ കൗസല്യാദേവിയോട് പറഞ്ഞാണ് അഖിലൻ വീട്ടിൽനിന്ന് ഇറങ്ങിയത്.

പിന്നീട് അമ്മ ജോലികഴിഞ്ഞ് ഉച്ചയോടെ തിരിച്ചെത്തിയപ്പോഴാണ് ഭാരതി കോളനിയിലെ വീട്ടിൽ അഖിലനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഭാരതീയ ന്യായ സംഹിതയിലെയും പട്ടിക ജാതി- പട്ടിക വർഗ അതിക്രമങ്ങൾ തടയൽ നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്ത പോലീസ് അ‌ന്വേഷണം തുടരുകയാണ്.

English Summary

A teacher has been arrested in connection with the death by suicide of a Plus One student. The deceased, A. Akhilan (16), was a Plus One student at a government-aided school in Coimbatore. The Peelamedu police have arrested a teacher from the school, Vijayakumar. It is alleged that Akhilan died by suicide following persistent harassment by the teacher and his classmates, based on his caste and the fact that he consumed beef.

Viral Video: ആയുധപൂജയ്ക്കിടെ എ.കെ-47ൽ നിന്ന് ആകാശത്തേക്ക് വെടിയുതിർത്ത് വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥ; രൂക്ഷ വിമർശനം
രാജ്‌നന്ദ്ഗാവ്: ദസറ ആഘോഷങ്ങളുടെ ഭാഗമായി നടന്ന ആയുധപൂജയ്ക്കിടെ വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥ എ.കെ-47 അസാൾട്ട് റൈഫിളിൽ നിന്ന് വെടിയുതിർക്കുന്ന വീഡിയോ വിവാദത്തിൽ. ഛത്തീസ്ഗഡിലെ രാജ്‌നന്ദ്ഗാവ് പോലീസ് സൂപ്രണ്ട് അങ്കിത ശർമ്മയാണ് സാരിയുടുത്ത് ആകാശത്തേക്ക് തുടർച്ചയായി വെടിയുതിർത്തത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള ഉദ്യോഗസ്ഥയുടെ നടപടിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വൻ വിമർശനമാണ് ഉയരുന്നത്.

നീല സാരിയുടുത്ത് നിൽക്കുന്ന ഉദ്യോഗസ്ഥ, റൈഫിളിലെ സേഫ്റ്റി ലോക്ക് മാറ്റിയ ശേഷം ആകാശത്തേക്ക് വെടിയുതിർക്കുന്നത് വീഡിയോയിൽ വ്യക്തമാണ്. ചൊവ്വാഴ്ച വിജയദശമി ദിനത്തിൽ രാജ്‌നന്ദ്ഗാവ് പോലീസ് ലൈനിൽ നടന്ന ആയുധപൂജയ്ക്കും വാഹനപൂജയ്ക്കും ശേഷമായിരുന്നു ഇത്. അങ്കിത ശർമ്മയ്ക്ക് പുറമെ രാജ്‌നന്ദ്ഗാവ് അഡീഷണൽ എസ്.പി കീർത്തൻ റാത്തോറും സമാനമായ രീതിയിൽ എകെ-47 ഉപയോഗിച്ച് വെടിയുതിർക്കുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. റായ്പൂർ, ബിലാസ്പൂർ, റായ്ഗഡ്, ദുർഗ്, കബീർധാം, ബസ്തർ തുടങ്ങി മറ്റ് ജില്ലകളിലും ഉദ്യോഗസ്ഥർ ആയുധപൂജയ്ക്ക് ശേഷം വെടിയുതിർത്തതായി റിപ്പോർട്ടുകളുണ്ട്.

സംഭവം വിവാദമായതോടെ വിഷയത്തിൽ സർക്കാർ ഇടപെടൽ ഉണ്ടാകുമെന്ന് ഉപമുഖ്യമന്ത്രി അരുൺ സാവോ വ്യക്തമാക്കി. എന്നാൽ സംസ്ഥാനത്തുടനീളം ആയുധപൂജയുടെ ഭാഗമായി വെടിയുതിർക്കുന്ന രീതി നിലവിലുണ്ടെന്നും, ഇതിനായി വെടിയുണ്ടകളില്ലാത്ത 'ബ്ലാങ്ക് റൗണ്ടുകൾ' മാത്രമാണ് ഉപയോഗിക്കുന്നതെന്നും പേരു വെളിപ്പെടുത്താത്ത മറ്റൊരു ഐ.പി.എസ് ഉദ്യോഗസ്ഥൻ പ്രതികരിച്ചു.

Also Read: ചോർന്നത് 3,897 പേരുടെ വിവരങ്ങൾ; ഡാർക്ക് വെബിലെ ഡാറ്റാ ചോർച്ച സ്ഥിരീകരിച്ച് എസ്.ബി.ഐ

വീഡിയോ വൈറലായതോടെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. മുൻ ഇന്ത്യൻ ആർമി ഓഫീസറായ കെ.ജെ.എസ് ധില്ലൻ ഉദ്യോഗസ്ഥയുടെ നടപടിയെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തി. ആയുധം കൈകാര്യം ചെയ്യുന്നതിലെ അടിസ്ഥാന സുരക്ഷാ മാനദണ്ഡങ്ങളെല്ലാം ഉദ്യോഗസ്ഥ ലംഘിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ലോഡ് ചെയ്ത തോക്ക് പല ദിശകളിലേക്കും ചൂണ്ടുന്നത് അപകടകരമാണെന്നും, ചുറ്റും നിൽക്കുന്ന ആളുകളുടെ മുഖത്തെ ഭയം വീഡിയോയിൽ വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. ഔദ്യോഗിക വേഷത്തിലല്ലാതെ ആയുധം ഉപയോഗിച്ചത് കടുത്ത അച്ചടക്കലംഘനമാണെന്നും ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

What all is wrong in this video:-

- Dangerously incorrect handling of a loaded weapon

- All aspects of safety of weapon handling violated

- Pointing a loaded weapon in all directions. Ppl in background are visibly terrified

- Firing a service weapon for an unauthorised act in a non authorised dress

- Basic weapon handling drill taught in the trg academies not adhered to

- Such irresponsible action can cause death or hurt to self or others

- Overall a black demo of authority w/o responsibility

- Such acts of indiscipline must be appropriately punished to avoid reoccurrence

— KJS DHILLON🇮🇳 (@TinyDhillon) October 21, 2026

അതേസമയം, ഉദ്യോഗസ്ഥയെ പിന്തുണച്ചും ചിലർ രംഗത്തെത്തി. 'ആധുനിക ദുർഗ്ഗാദേവി' എന്നാണ് എൻ.കെ ഗോസ്വാമി എന്നയാൾ എക്സിൽ അങ്കിത ശർമ്മയെ വിശേഷിപ്പിച്ചത്. ‘നാരി ശക്തി’യുടെ ഒരു പ്രദർശനമാണ് നടന്നത് എന്നും ആ മട്ടിൽ കാര്യങ്ങളെ കണ്ടാൽ മതി എന്നുമാണ് രാജൻ കപൂർ എന്ന എക്സ് യൂസർ കുറിച്ചിരിക്കുന്നത്. അനുകൂലിച്ചും പ്രതികൂലിച്ചും ചർച്ചകൾ സജീവമായതോടെ സംഭവം ദേശീയ തലത്തിൽ ശ്രദ്ധ നേടുകയാണ്.

English Summary

Chhattisgarh IPS officer Ankita Sharma sparked a massive controversy after a video of her firing an AK-47 in a saree during a Dussehra ritual went viral, triggering safety and discipline debates.

Chennai Metro: യാത്രക്കാർക്ക് ആശ്വാസം; ചെന്നൈ മെട്രോ യെല്ലോ ലൈൻ സർവീസ് രാവിലെ 6 മുതൽ
ചെന്നൈ: ചെന്നൈ മെട്രോ യാത്രക്കാർക്ക് ആശ്വാസം. പുതിയതായി ആരംഭിച്ച കോറിഡോർ 4 (യെല്ലോ ലൈൻ) സർവീസുകളുടെ സമയക്രമത്തിൽ മാറ്റിയതായി ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ് അറിയിച്ചു. രാവിലെ 6 മണി മുതൽ സർവീസുകൾ ആരംഭിക്കാൻ തീരുമാനിച്ചു. ഒക്ടോബർ 23 മുതൽ പുതിയ സമയക്രമം നിലവിൽ വരും. പൂനമല്ലി ബൈപാസിനും വടപളനിക്കുമിടയിലുള്ള 15 കിലോമീറ്റർ ദൂരത്തിലുള്ള 11 എലിവേറ്റഡ് സ്റ്റേഷനുകളിലാണ് ഈ മാറ്റം ബാധകമാകുന്നത്.

പുതിയ സമയക്രമം അനുസരിച്ച് ഇരുവശങ്ങളിൽ നിന്നുമുള്ള ട്രെയിനുകൾ രാവിലെ 6 മണി മുതൽ രാത്രി 9 മണി വരെ സർവീസ് നടത്തും. രാത്രി 9 മണിക്ക് പൂനമല്ലി ബൈപാസിൽ നിന്നും വടപളനിയിൽ നിന്നും അവസാന ട്രെയിനുകൾ പുറപ്പെടും. രാവിലെ ഓഫീസുകളിലേക്കും മറ്റും യാത്ര ചെയ്യുന്നവർക്ക് കൂടുതൽ സൗകര്യപ്രദമാകുന്ന രീതിയിലാണ് സമയം പുനഃക്രമീകരിച്ചിരിക്കുന്നത്.

പുതിയ സമയക്രമവും സർവീസ് ഇടവേളകളും

തിങ്കൾ മുതൽ ശനി വരെയുള്ള പ്രവൃത്തിദിനങ്ങളിൽ രാവിലെ 8 മുതൽ 11 വരെയും, ഉച്ചയ്ക്ക് ശേഷം 5 മുതൽ രാത്രി 8 വരെയുള്ള തിരക്കേറിയ പീക്ക് ഹവേഴ്സിൽ 10 മിനിറ്റ് ഇടവേളകളിൽ ട്രെയിനുകൾ സർവീസ് നടത്തും.

രാവിലെ 6 മുതൽ 8 വരെയുള്ള സമയവും മറ്റ് നോൺ-പീക്ക് സമയങ്ങളിലും 15 മിനിറ്റ് ഇടവേളയായിരിക്കും ഉണ്ടാകുക.

ഞായറാഴ്ചകളും പൊതു അവധി ദിവസങ്ങളിൽ പ്രത്യേക പീക്ക് അവർ സമയങ്ങളില്ലാതെ, രാവിലെ 6 മുതൽ രാത്രി 9 വരെ എല്ലാ സമയത്തും 15 മിനിറ്റ് ഇടവേളകളിൽ ട്രെയിനുകൾ ലഭ്യമാകും.

ALSO READ: ചെന്നൈ മെട്രോ സമയക്രമത്തിൽ മാറ്റം; കാരണമിത്…

സമയമാറ്റം യാത്രക്കാരുടെ ആവശ്യം പരിഗണിച്ച്

ഒക്ടോബർ 11-ന് കോറിഡോർ 4-ൽ സർവീസുകൾ ആരംഭിച്ചതിന് പിന്നാലെ സർവീസ് സമയം ആറ് മണിമുതലാക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് സമയമാറ്റം വന്നിരിക്കുന്നത്. ചെന്നൈ മെട്രോയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായ ഈ കോറിഡോർ, എലിവേറ്റഡ് പാതയിലൂടെ നഗരത്തിന്റെ പടിഞ്ഞാറ് ഭാഗത്തെ വടപളനി മേഖലയുമായി ബന്ധിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാണ്.

പ്രവൃത്തിദിനങ്ങളിലെ തിരക്കേറിയ സമയമായ രാവിലെ 8 മണിക്ക് മുമ്പേ തന്നെ യെല്ലോ ലൈൻ ട്രെയിനുകൾ ലഭ്യമാകുന്നത് യാത്രക്കാർക്ക് ആശ്വാസമാകും. രാവിലെ 6 മണിക്കും 8 മണിക്കും ഇടയിൽ ഈ പാതയിൽ യാത്ര ചെയ്യുന്നവർ, പിന്നീട് രാവിലെ വരുന്ന പീക്ക് ഹവറിലെ 10 മിനിറ്റ് ഇടവേളയ്ക്ക് പകരം, 15 മിനിറ്റ് ഇടവേള കണക്കാക്കി യാത്ര പ്ലാൻ ചെയ്യേണ്ടതാണ്. തിരക്കില്ലാത്ത മറ്റ് സമയങ്ങളിലും ഞായറാഴ്ചകളിലും പൊതുാവധി ദിവസങ്ങളിലും ഇതേ 15 മിനിറ്റ് ഇടവേള ബാധകമായിരിക്കും.

ഫെയ്സ്ബുക്ക് പോസ്റ്റ്

English Summary:

Chennai Metro Rail Limited has advanced the first train service on the Yellow Line between Poonamallee Bypass and Vadapalani from 7 am to 6 am, effective October 23. The revised schedule aims to help passengers travelling early in the morning for work and other needs.

ചോർന്നത് 3,897 പേരുടെ വിവരങ്ങൾ; ഡാർക്ക് വെബിലെ ഡാറ്റാ ചോർച്ച സ്ഥിരീകരിച്ച് എസ്.ബി.ഐ
മുംബൈ: ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങൾ ഡാർക്ക് വെബിൽ ചോർന്നതായി സ്ഥിരീകരിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ . വ്യക്തിഗത വിവരങ്ങൾ അടങ്ങിയ 3,897 ഉപഭോക്താക്കളുടെ രേഖകളാണ് ഡാർക്ക് വെബിൽ കണ്ടെത്തിയതെന്ന് ബാങ്ക് വ്യക്തമാക്കി. ഡാർക്ക് വെബിൽ ലഭ്യമായ 3.75 ലക്ഷം രേഖകളുടെ പ്രാഥമിക പരിശോധനയിലാണ് ഈ വ്യക്തിവിവരങ്ങൾ ഉൾപ്പെട്ട രേഖകൾ എസ്.ബി.ഐ കണ്ടെത്തിയിരിക്കുന്നത്..

ഒക്ടോബർ 16-ന് ബാങ്കിൻ്റെ ത്രെറ്റ് ഇൻ്റലിജൻസ് സർവീസ് പ്രൊവൈഡർ, ഡിഫൻസ് സൈബർ ഏജൻസി, സി.ഇ.ആർ.ടി-ഇൻ എന്നിവരിൽ നിന്ന് മുന്നറിയിപ്പുകൾ ലഭിച്ചതിന് പിന്നാലെ ബാങ്ക് സൈബർ ഇൻസിഡൻ്റ് റെസ്‌പോൺസ് പ്രോട്ടോക്കോളുകൾ ആരംഭിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഒരു സ്വതന്ത്ര സൈബർ സുരക്ഷാ ഏജൻസിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ബാങ്ക് അറിയിച്ചു.

'സിറിയസിം' എന്ന പേരുള്ള ഒരു ഹാക്കർ എസ്.ബി.ഐയുമായി ബന്ധപ്പെട്ട രേഖകളും വ്യക്തിവിവരങ്ങളും ചോർത്തിയതായി സൈബർ സുരക്ഷാ നിരീക്ഷണ അക്കൗണ്ടായ സൈബർപൾസ് അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ബാങ്കിൻ്റെ വെളിപ്പെടുത്തൽ പുറത്തുവരുന്നത്. ചോർന്ന ഡാറ്റയിൽ 3,75,000 വരികളുള്ള സി.എസ്.വി ഫയലുകളും 2,722 പി.ഡി.എഫ് രേഖകളും ഇതിൽ ഉൾപ്പെടുന്നുണ്ടെന്നാണ് പോസ്റ്റിലെ അവകാശവാദം.

Also Read: ചർച്ചകളിൽ വിദ്വേഷം വേണ്ട, ആൻ്റി ടെററിസ്റ്റ് ഓപറേഷനുകളുടെ ലൈവ് കവറേജ് ഒഴിവാക്കണം; ചാനലുകൾക്ക് കർശന നിർദ്ദേശം

ഉപഭോക്താക്കളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറുകൾ, ജനനത്തീയതി, പേര്, ലിംഗം, ഇമെയിൽ വിലാസങ്ങൾ, മേൽവിലാസം, ബ്രാഞ്ച് വിവരങ്ങൾ, കസ്റ്റമർ ഇൻഫർമേഷൻ ഫയൽ ഐഡൻ്റിഫയറുകൾ, ലീഡ് ഐഡികൾ, വായ്പയുമായി ബന്ധപ്പെട്ട മെറ്റാഡാറ്റ എന്നിവ ചോർന്ന രേഖകളിൽ ഉൾപ്പെടുന്നതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയെന്ന് എസ്.ബി.ഐ സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് നൽകിയ അറിയിപ്പിൽ വ്യക്തമാക്കുന്നു. ഇത്തരം വ്യക്തിഗത വിവരങ്ങളുടെ ചോർച്ച ഉപഭോക്താക്കളുടെ പേരിൽ തട്ടിപ്പ് നടത്തുന്നതിനും, വ്യാജ വായ്പകൾ എടുക്കുന്നതിനും, ആനുകൂല്യങ്ങൾ തട്ടിയെടുക്കുന്നതിനും കാരണമായേക്കാം.

സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യമാണെന്ന് ബാങ്ക് വ്യക്തമാക്കി. ഇതിനായി ഇന്ത്യയുടെ ദേശീയ സൈബർ ഇൻസിഡൻ്റ് റെസ്‌പോൺസ് ഏജൻസിയായ സി.ഇ.ആർ.ടി-ഇൻ പാനൽ ചെയ്തിട്ടുള്ള ഒരു സൈബർ സെക്യൂരിറ്റി ഏജൻസിയെ സ്വതന്ത്ര അന്വേഷണം നടത്താൻ നിയോഗിച്ചിട്ടുണ്ട്. എന്നാൽ, ഈ സംഭവം തങ്ങളുടെ പ്രധാന ബാങ്കിംഗ് പ്രവർത്തനങ്ങളെയോ സാമ്പത്തിക നിലയെയോ യാതൊരു തരത്തിലും ബാധിച്ചിട്ടില്ലെന്നും സേവനങ്ങൾ സാധാരണ നിലയിൽ തുടരുകയാണെന്നും എസ്.ബി.ഐ അറിയിച്ചു.

English Summary

State Bank of India confirmed a data breach exposing 3,897 customer records on the dark web. An independent cybersecurity investigation is underway, while core banking operations remain unaffected.

Bengaluru Highway: 11 മണിക്കൂർ യാത്ര ഇനി 6 മണിക്കൂറിൽ; ബെംഗളൂരു–വിജയവാഡ പുതിയ ഹൈവേ വരുന്നു
ബെംഗളൂരുവില്‍ നിന്ന് വിജയവാഡയിലേക്കുള്ള റോഡ് യാത്രാദൂരം കുറയ്ക്കാന്‍ പുതിയ ഹൈവേ ഒരുങ്ങുന്നു. 342 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ആറുവരി ഗ്രീന്‍ഫീല്‍ഡ് പാത പൂര്‍ത്തിയാകുന്നതോടെ യാത്രാസമയം മൂന്ന് മുതല്‍ നാല് മണിക്കൂര്‍ വരെ കുറയുമെന്നാണ് പ്രതീക്ഷ. 2027ഓടെ പദ്ധതി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പുതിയ ഹൈവേയുടെ റൂട്ട്, കടന്നുപോകുന്ന ജില്ലകള്‍, യാത്രക്കാര്‍ക്ക് ലഭിക്കുന്ന നേട്ടങ്ങള്‍ എന്നിവ അറിയാം.

ബെംഗളൂരു-വിജയവാഡ സാമ്പത്തിക ഇടനാഴി

ബെംഗളൂരു-കടപ്പ-വിജയവാഡ സാമ്പത്തിക ഇടനാഴിയുടെ ഭാഗമായാണ് പുതിയ ഹൈവേ നിര്‍മിക്കുന്നത്. ദേശീയപാത 544ജി പദ്ധതിയുമായി ബന്ധപ്പെട്ട ഈ ഇടനാഴി കര്‍ണാടകയെയും ആന്ധ്രാപ്രദേശിനെയും മികച്ച റോഡ് ശൃംഖലയിലൂടെ ബന്ധിപ്പിക്കും. നിലവിലുള്ള തിരക്കേറിയ റോഡുകളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനൊപ്പം പ്രധാന നഗരങ്ങള്‍ക്കും വ്യാവസായിക കേന്ദ്രങ്ങള്‍ക്കും ഇടയില്‍ വേഗത്തിലുള്ള യാത്ര സാധ്യമാക്കുകയാണ് ലക്ഷ്യം.

അഞ്ച് ജില്ലകളിലൂടെ പുതിയ പാത

ആന്ധ്രാപ്രദേശിലെ ശ്രീ സത്യസായി, വൈഎസ്ആര്‍ കടപ്പ, എസ്പിഎസ്ആര്‍ നെല്ലൂര്‍, പ്രകാശം, ബാപട്ല ജില്ലകളിലൂടെയാണ് ഹൈവേ കടന്നുപോകുന്നത്. കൊഡികോണ്ട ചെക്ക്പോസ്റ്റിന് സമീപത്തുനിന്ന് ആരംഭിക്കുന്ന പുതിയ പാത അഡ്ഡങ്കിക്കടുത്തുള്ള മുപ്പാവരത്താണ് അവസാനിക്കുന്നത്.

യാത്രാദൂരം കുറയ്ക്കാന്‍ സഹായിക്കും

പുതിയ പാത പൂര്‍ത്തിയാകുന്നതോടെ ബെംഗളൂരുവിനും വിജയവാഡയ്ക്കുമിടയിലെ യാത്രാദൂരം ഏകദേശം 110 കിലോമീറ്റര്‍ കുറയുമെന്നാണ് പ്രതീക്ഷ. യാത്രാസമയം മൂന്ന് മുതല്‍ നാല് മണിക്കൂര്‍ വരെ ലാഭിക്കാനാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നിലവിലുള്ള ഗതാഗതത്തിരക്കും റോഡുകളുടെ അവസ്ഥയും അനുസരിച്ച് യഥാര്‍ഥ യാത്രാസമയത്തില്‍ വ്യത്യാസമുണ്ടാകാം.

Also Read: Bengaluru Mumbai Vande Bharat Sleeper Train: ബെംഗളൂരു–മുംബൈ വന്ദേ ഭാരത് സ്ലീപ്പർ നവംബർ 2ന്; ടിക്കറ്റ് നിരക്കും സമയക്രമവും അറിയാം

വ്യവസായത്തിനും വ്യാപാരത്തിനും നേട്ടം

ഹൈവേ വരുന്നതോടെ ചരക്കുവാഹനങ്ങള്‍ക്ക് കൂടുതല്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയും. കാര്‍ഷിക ഉല്‍പ്പന്നങ്ങളും വ്യാവസായിക വസ്തുക്കളും വിപണികളിലേക്കും തുറമുഖങ്ങളിലേക്കും എത്തിക്കുന്നതിനുള്ള സമയവും ചെലവും കുറയ്ക്കാന്‍ ഇതു സഹായിച്ചേക്കും. പാത കടന്നുപോകുന്ന പ്രദേശങ്ങളില്‍ വ്യാപാരസാധ്യതകള്‍ വര്‍ധിക്കാനും പുതിയ നിക്ഷേപങ്ങള്‍ക്ക് വഴിയൊരുങ്ങാനും സാധ്യതയുണ്ട്.

2027ല്‍ പൂര്‍ത്തിയാക്കുമോ?

പദ്ധതി വിവിധ നിര്‍മാണ പാക്കേജുകളായി തിരിച്ചാണ് നടപ്പാക്കുന്നത്. നിര്‍മാണ പുരോഗതിയും അനുബന്ധ ജോലികളും അനുസരിച്ചായിരിക്കും അന്തിമ സമയക്രമം. 2027ഓടെ പദ്ധതി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഹൈവേയും നിലവിലുള്ള ദേശീയപാതകളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുന്നതോടെ ബെംഗളൂരു-വിജയവാഡ യാത്ര കൂടുതല്‍ എളുപ്പമാകുമെന്നാണ് പ്രതീക്ഷ.

English Summary

The 342-km Bengaluru–Vijayawada Greenfield Highway aims to reduce travel time by up to four hours and shorten the journey distance by around 110 km. The project will connect key districts in Andhra Pradesh, with completion targeted for 2027.

Tiger Shroff Attack Case: ടൈഗർ ഷ്റോഫിന് പിന്നാലെ രൺബീർ കപൂറും? ബോളിവുഡിനെ നടുക്കി ബിഷ്ണോയ് സംഘം
മുംബൈ: ബോളിവുഡ് താരം ടൈഗർ ഷ്റോഫിന് നേരെ വെടിയുതിർത്ത സംഘം രൺബീർ കപൂറിനെയും ലക്ഷ്യമിട്ടിരുന്നതായി പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രൺബീർ കപൂറിന്റെ ബാന്ദ്രയിലെ വസതിയും പരിസരങ്ങളും പ്രതികൾ നിരീക്ഷിച്ചിരുന്നതായി വിവരം. ഇതോടെ സംഭവത്തിൽ ബോളിവുഡിലെ കൂടുതൽ താരങ്ങൾ അക്രമികളുടെ നിരീക്ഷണത്തിലുണ്ടായിരുന്നെന്ന സംശയവും ഉയരുകയാണ്.

കുപ്രസിദ്ധ ഗാങ്സ്റ്റർ ലോറൻസ് ബിഷ്ണോയിയുടെ സംഘത്തിന്റെ നിർദേശപ്രകാരമാണ് മൂന്നംഗ സംഘം ടൈഗർ ഷ്റോഫിനെ ആക്രമിച്ചത്. തുടക്കത്തിൽ നടൻ സൽമാൻ ഖാനെ ലക്ഷ്യമിട്ടാണ് സംഘം മുംബൈയിൽ എത്തിയതെങ്കിലും, സൽമാൻ ഖാന് കനത്ത സുരക്ഷയുള്ളതിനാൽ പദ്ധതി പാളുകയായിരുന്നു. ഇതിനുശേഷമാണ് സുരക്ഷ കുറവുള്ള മറ്റ് താരങ്ങളെ ലക്ഷ്യമിട്ട് പ്രതികൾ നീക്കം തുടങ്ങിയത്.

ടൈ​ഗർ ഷ്റോഫിന് നേരെ ആക്രമണം

ഞായറാഴ്ച വൈകിട്ട് മുംബൈ ജുഹുവിൽ ഫുട്ബോൾ കളിച്ച് മടങ്ങുന്നതിനിടെയാണ് ടൈഗർ ഷ്റോഫിന് നേരെ കാറിലെത്തിയ സംഘം വെടിയുതിർത്തത്. ലോറൻസ് ബിഷ്ണോയിയുടെ കൂട്ടാളിയായ അനിൽ പണ്ഡിറ്റ് ആണ് ഇതിനായി അക്രമികൾക്ക് നിർദേശം നൽകിയത്.

ALSO READ: ടൈഗർ ഷ്രോഫ് വെടിവെപ്പ്‌ കേസ്; രണ്ട് സ്ത്രീകളടക്കം നാല് പേർ കൂടി പിടിയിൽ

സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ എട്ടുപേരാണ് അറസ്റ്റിലായിട്ടുള്ളത്. ഹരിയാന, ബിഹാർ സ്വദേശികളായ മൂന്ന് പ്രധാന പ്രതികളെയും രണ്ട് സ്ത്രീകളടക്കം മറ്റ് പ്രതികളെയും പൊലീസ് ഇതിനകം പിടികൂടിയിട്ടുണ്ട്. ഫൂൽ സിങ്(18) റഹാൻ(18) ബിഹാർ സ്വദേശി ഋത്വിക് എന്ന റോഷൻ(22) എന്നിവരാണ് വെടിയുതിർത്തത്.

കുനാൽ, സുമതി, രാധ, ബബിത എന്നിവരെ ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സെലാണ് അറസ്റ്റ് ചെയ്തത്. ഇവരെ മുംബൈ പോലീസ് കൈമാറിയിട്ടുണ്ട്. കുനാലും സുമിത്തുമാണ് അക്രമികൾക്ക് വേണ്ടി തോക്ക് സംഘടിപ്പിച്ച് നൽകിയത്. അറസ്റ്റിലായ സ്ത്രീകളാണ് ഈ തോക്കുകൾ മുംബൈയിലെ ദാദറിലെത്തി അക്രമികൾക്ക് കൈമാറിയതെന്നും പോലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്യുന്നതിനിടെയാണ് രൺബീർ കപൂറിന്റെ വീടും നിരീക്ഷിച്ചിരുന്നുവെന്ന നിർണായക വിവരം പുറത്തുവന്നതെന്നാണ് റിപ്പോർട്ട്.

സൽമാൻ ഖാൻ - ബിഷ്ണോയ് സംഘം

ബോളിവുഡ് താരം സൽമാൻ ഖാനും ലോറൻസ് ബിഷ്ണോയിയുടെ സംഘവും തമ്മിലുള്ള പ്രശ്നത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. 1998-ൽ രാജസ്ഥാനിൽ വെച്ചുനടന്ന കൃഷ്ണമൃഗ വേട്ടയാണ് ഇതിന് തുടക്കം. 'ഹം സാഥ്-സാഥ് ഹൈൻ' എന്ന സിനിമയുടെ ഷൂട്ടിംഗിനിടയിൽ സൽമാൻ ഖാൻ കൃഷ്ണമൃഗങ്ങളെ വേട്ടയാടി കൊന്നു എന്നതായിരുന്നു കേസ്. ബിഷ്ണോയ് സമൂഹം  കൃഷ്ണമൃഗങ്ങളെ ദൈവങ്ങളെപ്പോലെ കണ്ട് അതിയായി പൂജിക്കുന്നവരാണ്. സൽമാൻ ഖാൻ ചെയ്ത ഈ കാര്യം തങ്ങളുടെ മതവികാരത്തെയും ആചാരങ്ങളെയും വ്രണപ്പെടുത്തുന്നതാണെന്ന് ബിഷ്ണോയ് സമൂഹം വിശ്വസിച്ചു.

ഇതേതുടർന്നാണ് സൽമാൻ ഖാനെതിരെ പരസ്യമായി വധഭീഷണി മുഴക്കുകയും ആക്രമണങ്ങളുണ്ടാവുകയും ചെയ്തത്. വർഷങ്ങളായി ഈ പ്രശ്നം നിലനിൽക്കുന്നുണ്ടെങ്കിലും സമീപകാലത്തായി ഇത് വലിയ സുരക്ഷാപ്രശ്നങ്ങളിലേക്ക് വഴിമാറി. 2024ൽ ബാന്ദ്രയിലെ സൽമാൻ ഖാന്റെ ഗാലക്‌സി അപ്പാർട്ട്‌മെന്റിന് നേരെ ബിഷ്ണോയ് സംഘം വെടിയുതിർത്തിരുന്നു.

English Summary:

Citing police sources, national media outlets reported that Shooters accused of firing at actor Tiger Shroff’s car had also conducted a recce of actor Ranbir Kapoor’s Bandra residence in Mumbai.