KSRTC Palani Travel: സമയം ലാഭിക്കാം, പണവും! പഴനി തീർത്ഥാടനത്തിന് കെഎസ്ആർടിസി ഉണ്ടല്ലോ
KSRTC Palani Travel Guide: സ്വന്തം വാഹനം വിളിച്ച് വൻ തുക ബാധ്യത വരുത്തുന്നതിനേക്കാളും, ട്രെയിൻ ടിക്കറ്റിനായുള്ള നീണ്ട കാത്തിരിപ്പിനേക്കാളും സമയം കൊണ്ടും പണം ലാഭിക്കാനും കെഎസ്ആർടിസി തന്നെയാണ് നല്ലത്. പഴനി മുരുകൻ ക്ഷേത്രം മലയാളികളുടെ പ്രിയപ്പെട്ട തീർത്ഥാടന കേന്ദ്രമായതിനാൽ ദിവസേന ഭക്തരുടെ തിരക്കുമുണ്ട്. തിരുവനന്തപുരത്തിന് പുറമെ, കേരളത്തിലെ പ്രധാന നഗരങ്ങളിൽ നിന്നും വൈകുന്നേരങ്ങളിലോ രാത്രിയിലോ പുറപ്പെട്ട് പിറ്റേന്ന് അതിരാവിലെ പഴനിയിൽ എത്തുന്ന രീതിയിലാണ് ഭൂരിഭാഗം സർവീസുകളും ക്രമീകരിച്ചിരിക്കുന്നത്.
തമിഴ്‌നാട്ടിലെ ഏറ്റവും പ്രശസ്തമായ പുണ്യക്ഷേത്രങ്ങളിലൊന്നായ പഴനി ക്ഷേത്രത്തിലേക്ക് ദർശനത്തിനായി പോകുന്ന മലയാളി തീർത്ഥാടകർക്ക് ഏറ്റവും സുരക്ഷിതവും ലാഭകരവുമായ യാത്രാമാർഗ്ഗമായി മാറിയിരിക്കുകയാണ് കെഎസ്ആർടിസി. സ്വന്തം വാഹനം വിളിച്ച് വൻ തുക ബാധ്യത വരുത്തുന്നതിനേക്കാളും, ട്രെയിൻ ടിക്കറ്റിനായുള്ള നീണ്ട കാത്തിരിപ്പിനേക്കാളും സമയം കൊണ്ടും പണം ലാഭിക്കാനും കെഎസ്ആർടിസി തന്നെയാണ് നല്ലത്. പഴനി മുരുകൻ ക്ഷേത്രം മലയാളികളുടെ പ്രിയപ്പെട്ട തീർത്ഥാടന കേന്ദ്രമായതിനാൽ ദിവസേന ഭക്തരുടെ തിരക്കുമുണ്ട്.
ആയിരക്കണക്കിന് വിശ്വാസികളാണ് കേരളത്തിൽ നിന്നുൾപ്പെടെ ഓരോ ദിവസവും ഇവിടേക്ക് വരുന്നത്. കേരളത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും പഴനിയിലേക്ക് ബസുകളും ട്രെയിനുകളും ലഭ്യമാണ്. തിരുവനന്തപുരത്ത് നിന്നും പഴനിയിലേക്ക് നേരിട്ട് യാത്ര ചെയ്യുവാൻ ആഗ്രഹിക്കുന്നവർക്ക് സ്വിഫ്റ്റ് ബസുകളും ഏർപ്പെടുത്തിയിട്ടുണ്ട്. മുൻപ് ഉണ്ടായിരുന്ന സൂപ്പർ ഡീലക്സ് എയർ ബസിന് പകരം വന്ന സ്വിഫ്റ്റിലൂടെ കൂടുതൽ സൗകര്യത്തോടെ യാത്രക്കാർക്ക് പഴനിയിൽ പോയി വരാം. തിരുവനന്തപുരം-പഴനി സ്വിഫ്റ്റ് ബസ് സമയം, സ്റ്റോപ്പ് തുടങ്ങിയ കാര്യങ്ങൾ വിശദമായി വായിക്കാം.
ALSO READ: പോക്കറ്റ് ചോരില്ല, തുച്ഛമായ തുകയിൽ നാടുകാണാം; കെഎസ്ആർടിസി
തിരുവനന്തപുരത്ത് നിന്നും നേരിട്ട് പഴനിയിലേക്ക് സർവീസ് നടത്തുന്ന ബസ് ആണിത്. ഏറ്റവും എളുപ്പത്തിൽ സുഖകരമായ യാത്രയിൽ പഴനിയില് പോകാൻ ആഗ്രഹിക്കുന്നവർക്ക് ഈ സർവീസ് ഏറെ ഉപകാരപ്പെടും. തിരുവനന്തപുരത്ത് നിന്നാരംഭിച്ച് കൊല്ലം, കായംകുളം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട് വഴിയാണ് ഈ ബസ് പഴനിയിൽ എത്തുന്നത്. സ്വിഫ്റ്റ് കൂടാതെ മറ്റൊരു സൂപ്പർ ഫാസ്റ്റ് ബസും തിരുവനന്തപുരത്തു നിന്ന് പഴനിയിലേക്ക് സർവീസ് നടത്തുന്നുണ്ട്.
തിരുവനന്തപുരത്ത് നിന്നും രാത്രി 8.45ന് പുറപ്പെടുന്ന ബസ് രാവിലെ 7.00 മണിക്ക് പഴനിയിൽ എത്തും.502 രൂപയാണ് ടിക്കര്റ് നിരക്ക്. തിരുവനന്തപുരം, വട്ടപ്പാറ, വെഞ്ഞാറമൂട്, കിളിമാനൂർ, ചടയമംഗലം, ആയൂർ, കൊട്ടാരക്കര, പന്തളം, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, ഏറ്റുമാനൂർ, കൂത്താട്ടുകുളം, മൂവാറ്റുപുഴ, കോതമംഗലം, അടിമാലി, മൂന്നാർ, മറയൂർ വഴി പഴനിയിൽ എത്തും. സ്വകാര്യ വാഹനങ്ങളിൽ പോകുമ്പോൾ ഇന്ധനച്ചെലവിന് പുറമെ ടോൾ പ്ലാസ ഫീസുകളും പാർക്കിങ് ചാർജുകളും വലിയ ബാധ്യതയാകാറുണ്ട്. എന്നാൽ കെഎസ്ആർടിസി ബസുകളിൽ വളരെ കുറഞ്ഞ ടിക്കറ്റ് നിരക്കിൽ നേരിട്ട് പഴനി ബസ് സ്റ്റാൻഡിൽ എത്താം. കുടുംബമായി യാത്ര ചെയ്യുമ്പോൾ ആയിരക്കണക്കിന് രൂപയാണ് ഇതിലൂടെ ലാഭിക്കാൻ സാധിക്കുന്നത്.
തിരുവനന്തപുരത്തിന് പുറമെ, കേരളത്തിലെ പ്രധാന നഗരങ്ങളിൽ നിന്നും വൈകുന്നേരങ്ങളിലോ രാത്രിയിലോ പുറപ്പെട്ട് പിറ്റേന്ന് അതിരാവിലെ പഴനിയിൽ എത്തുന്ന രീതിയിലാണ് ഭൂരിഭാഗം സർവീസുകളും ക്രമീകരിച്ചിരിക്കുന്നത്. തെക്കൻ ജില്ലകൾ മുതൽ വടക്കൻ ജില്ലകൾ വരെ പഴനിയിലേക്ക് സർവീസുകൾ ലഭ്യമാണ്. എന്നാൽ നിങ്ങളുടെ യാത്ര പ്ലാൻ ചെയ്യുന്നതിന് മുൻപ് നിങ്ങളുടെ അടുത്തുള്ള കെഎസ്ആർടിസി ഡിപ്പോയിലെ സമയക്രമം ഉറപ്പുവരുത്തുക. അവസാന നിമിഷത്തെ തിരക്കുകൾ ഒഴിവാക്കാൻ കെഎസ്ആർടിസിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ടിക്കറ്റുകൾ മുൻകൂട്ടി റിസർവ് ചെയ്യാനുള്ള സൗകര്യവുമുണ്ട്.
English Summary:
Planning a trip to Palani Temple, Discover how traveling by KSRTC saves time and money. Check routes, overnight bus timings, ticket prices, and online booking details in this guide.