ബിരിയാണി കഴിക്കാനെത്തിയ പോക്സോ- കഞ്ചാവ് കേസ് പ്രതികളും യുവാക്കളുമായി അടി; ഒടുക്കം ഓടയിൽ വീണ് പരുക്ക്
Clashes at a biryani shop in Thrissur: ബിരിയാണിക്കടയിൽ ഭക്ഷണം കഴിക്കാനെത്തിയ ഡെലിവറി ബോയ്‌സും ക്രിമിനൽ സംഘവും തമ്മിൽ സംഘർഷം. സംഭവത്തിൽ രണ്ട് പേർക്കെതിരേ പോലീസ് കേസെടുത്തു. ആളൂർ കനാൽപ്പാലം സ്വദേശി അരയാമ്പിള്ളി വീട്ടിൽ സനീഷ് (25), പോട്ട വാഴക്കുന്ന് സ്വദേശി മേലാപുരം വീട്ടിൽ ബെഞ്ചമിൻ (23) എന്നിവർക്ക് എതിരേയാണ് കേസെടുത്തിരിക്കുന്നത്.
ആളൂർ: ബിരിയാണിക്കടയിൽ ഭക്ഷണം കഴിക്കാനെത്തിയ ഡെലിവറി ബോയ്‌സും ക്രിമിനൽ സംഘവും തമ്മിൽ സംഘർഷം. സംഭവത്തിൽ രണ്ട് പേർക്കെതിരേ പോലീസ് കേസെടുത്തു. ആളൂർ കനാൽപ്പാലം സ്വദേശി അരയാമ്പിള്ളി വീട്ടിൽ സനീഷ് (25), പോട്ട വാഴക്കുന്ന് സ്വദേശി മേലാപുരം വീട്ടിൽ ബെഞ്ചമിൻ (23) എന്നിവർക്ക് എതിരേയാണ് കേസെടുത്തിരിക്കുന്നത്. ചൊവ്വാഴ്ച മൂന്നരയോടെ ആളൂരിലെ വയനാടൻ ബിരിയാണിക്കടയിൽ ആണ് ഭക്ഷണം കഴിക്കാനെത്തിയവർ തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്. പുല്ലൂർ കുന്നത്തുപറമ്പിൽ വീട്ടിൽ അബി (27), ആലത്തൂർ തറയിൽ നിഖിൽ (29), ഇരിങ്ങാലക്കുട മഠത്തിക്കര എരന്തോളി വീട്ടിൽ കിരൺ (28) എന്നിവരെ ആക്രമിച്ച കേസിലാണ് സനീഷിനും ബെഞ്ചമിനും എതിരേ കേസെടുത്തിരിക്കുന്നത്.
സനീഷ് പോക്സോ കേസിലും കഞ്ചാവുകേസിലും പ്രതിയാണ്. ബെഞ്ചമിൻ ചാലക്കുടി, അങ്കമാലി, കൊടകര, ആളൂർ പോലീസ് സ്റ്റേഷനുകളിലെ വിവിധ കഞ്ചാവ് കേസുകളിലെ പ്രതിയാണ്. ലഹരിയിലായിരുന്ന ഇരുവരും ബിരിയാണിക്കടയിൽ ഭക്ഷണം കഴിക്കാനെത്തിയപ്പോൾ മൂന്ന് ഡെലിവറി ബോയ്‌സും ഭക്ഷണം കഴിക്കാൻ അവിടെ എത്തിയിരുന്നു. കടയിൽ വച്ച് ഇരുവിഭാഗവും തമ്മിൽ വാക്കുതർക്കമുണ്ടായി.
Also Read: കുണ്ടറ കസ്റ്റഡി മർദ്ദനം , ആരോപണ വിധേയനായ പോലീസുകാരന് സസ്പെൻഷൻ
കടയിലെ തർക്കത്തിന്റെ തുടർച്ചയായി ഭക്ഷണശാലയ്ക്കു പുറത്ത് വീണ്ടും തർക്കവും അടിപിടിയുമുണ്ടായി. അബി, നിഖിൽ, കിരൺ എന്നിവർക്ക് അടിപിടിയിൽ പരുക്കേറ്റു. നിഖിലിന്റെ നെറ്റിയിലും മുഖത്തും ആക്രമണത്തിനിടെ കത്തിപോലുള്ള ആയുധമുപയോഗിച്ച് വരഞ്ഞ് പ്രതികൾ പരിക്കേൽപ്പിച്ചു. തലയുടെ പിറകിലും കൈയിലും ചതവുണ്ട്. പരിക്കേറ്റ മൂവരും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി.
അടിപിടി കണ്ട് പരിസരത്തുണ്ടായിരുന്നവർ പോലീസിനെ വിളിച്ചതോടെ സനീഷും ബെഞ്ചമിനും ബുള്ളറ്റിൽ രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ ലഹരിയിലായിരുന്ന ഇവർ ആളൂർ- പോട്ട റോഡിലെ വിശ്വനാഥപുരം റോഡിന് സമീപം കാന (ഓട) യിൽ വീണ് അപകടത്തിൽപ്പെട്ടു. പരുക്കേറ്റ സനീഷിനെ മെഡിക്കൽ കോളേജിലും ബെഞ്ചമിനെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
നവജാതശിശുവിനെ വിറ്റ കേസ്: യുവതി അറസ്റ്റിൽ
ഈരാറ്റുപേട്ട: നവജാതശിശുവിനെ വിറ്റ കേസിൽ യുവതി അറസ്റ്റിൽ. കൊല്ലം പരവൂർ കുറുമണ്ടൽ കുളത്തിൽപുത്തൻവീട്ടിൽ അനീന തെൻസി (26) ആണ് അറസ്റ്റിലായത്. ഈരാറ്റുപേട്ട കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡുചെയ്തു. ഈരാറ്റുപേട്ടയിൽ പിടിയിലായ, നവജാതശിശുക്കളെ വിൽക്കുന്ന സംഘത്തിലെ ഇടനിലക്കാരിയായിരുന്നു അനീനയെന്ന് പോലീസിന് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
ഈരാറ്റുപേട്ടയിലെ നവജാതശിശുക്കളെ വിൽപ്പനയുമായി ബന്ധപ്പെട്ട കേസിൽ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. തമിഴ്നാട് സ്വദേശി മുപ്പിളി രാജ, ഇടുക്കി സ്വദേശി കെ.എസ്. അർജുൻ എന്നിവർ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഇവരുടെ കോളുകൾ പിന്തുടർന്നുള്ള അന്വേഷണത്തിലാണ് അനീന പിടിയിലായത്. സംഭവത്തിൽ രണ്ട് യുവതികൾ പോലീസ് നിരീക്ഷണത്തിലാണ്. കൂടുതൽ പ്രതികളുണ്ടോയെന്നത് സംബന്ധിച്ച് അന്വേഷണം നടക്കുന്നുണ്ട്.
ഇൻസ്റ്റഗ്രാം വഴിയാണ് പ്രതികൾ ഇടപാടുകൾ നടത്തിയത്. കേരളത്തിൽതന്നെയാണ് കുട്ടിയെ വിറ്റതെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ച വിവരം. കുട്ടിയെ കൈമാറിയത് നിയമപരമായല്ലെന്നും വിശദമായ അന്വേഷണം നടക്കുകയാണെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. ശിശുവിൽപ്പന സംഘത്തിന്റെ പിടിയിൽനിന്ന് രക്ഷപ്പെട്ട അസം സ്വദേശിനിയായ ഗർഭിണിയുടെ വെളിപ്പെടുത്തലാണ് സംഭവം പുറത്തുകൊണ്ടുവന്നത്, പ്രസവശേഷം കുട്ടിയെ മൂന്നുലക്ഷം രൂപയ്ക്ക് നൽകണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ അസം സ്വദേശിനിയെ തടങ്കലിലാക്കിയിരുന്നു, ഇവിടെ നിന്ന് രക്ഷപ്പെട്ട യുവതിയുടെ പരാതി ശിശുക്കടത്തിലേക്ക് വെളിച്ചം വീശുകയായിരുന്നു.
English Summary
A clash broke out between delivery boys who had come to eat at a biryani shop and a criminal gang. The police have registered a case against two people in the incident. A case has been registered against Saneesh (25) of Arayambilly house, a native of Kanalpalam, Aloor, and Benjamin (23) of Melapuram house, a native of Potta Vazhakkunnu. The clash took place at 3:30 on Tuesday at the Wayanadan biryani shop in Aloor.