പ്രഹ്ലാദ് ജോഷി പുതിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി
Pralhad Joshi Given Additional Charge of Ministry of Education : പ്രഹ്ലാദ് ജോഷിക്ക് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ ചുമതല നൽകാൻ തീരുമാനം. ധർമ്മേന്ദ്ര പ്രധാൻ രാജി വച്ച ഒഴിവ് നികത്താനാണ് അദ്ദേഹത്തിന് പുതിയ ചുമതല കൂടി നൽകുന്നത്. ധർമ്മേന്ദ്ര പ്രധാന്റെ രാജി രാഷ്ട്രപതി ദ്രൗപതി മുർമു സ്വീകരിച്ചതിന് പിന്നാലെയാണ് ഈ തീരുമാനം വന്നത്.
ഡൽഹി: പ്രഹ്ലാദ് ജോഷിക്ക് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ ചുമതല നൽകാൻ തീരുമാനം. ധർമ്മേന്ദ്ര പ്രധാൻ രാജി വച്ച ഒഴിവ് നികത്താനാണ് അദ്ദേഹത്തിന് പുതിയ ചുമതല കൂടി നൽകുന്നത്. ധർമ്മേന്ദ്ര പ്രധാന്റെ രാജി രാഷ്ട്രപതി ദ്രൗപതി മുർമു സ്വീകരിച്ചതിന് പിന്നാലെയാണ് ഈ തീരുമാനം വന്നത്. നിലവിൽ ഭക്ഷ്യ പൊതുവിതരണം എന്നിവ വകുപ്പുകളുടെ ചുമതലയാണ് പ്രഹ്ലാദ് ജോഷി വഹിക്കുന്നത്. ഈ വകുപ്പുകൾക്കൊപ്പം വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല കൂടി അദ്ദേഹം വഹിക്കും.
നീറ്റ് ചോദ്യപേപ്പർ വിവാദത്തെ തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളെ തുടർന്നാണ് കേന്ദ്ര വിദ്യാഭ്യാസമന്ത്രി സ്ഥാനം ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചത്. കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമായി താന്‍ സ്വയം സമര്‍പ്പിച്ചിരിക്കുകയായിരുന്നു എന്നും രാജ്യത്തെ യുവാക്കളുടെ ആഗ്രഹങ്ങളെയും വികാരങ്ങളെയും ബഹുമാനിക്കുന്നെന്നും വ്യക്തമാക്കിയായിരുന്നു അദ്ദേഹത്തിന്റെ രാജി പ്രഖ്യാപനം വന്നത്.
Also Read: ചോദ്യപേപ്പർ ചോർച്ചയിൽ ഇനി വിട്ടുവീഴ്ചയില്ല; പ്രത്യേക ടാസ്‌ക് ഫോഴ്‌സും ഫാസ്റ്റ് ട്രാക്ക് കോടതികളും വരുന്നു
വിദ്യാർത്ഥികളെയും വഴിതെറ്റിക്കുന്നതിനായി ഉത്തരവാദപ്പെട്ട പദവികളിൽ ഇരിക്കുന്ന വ്യക്തികൾ തടസ്സങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചത് തന്റെ മനസിനെ വേദനിപ്പിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യ തലസ്ഥാനത്ത് ജന്തർ മന്തറിലും രാജ്യത്ത് ഉടനീളവും നിലനിൽക്കുന്ന സാഹചര്യം രാജ്യവിരുദ്ധ ശക്തികൾ മുതലെടുക്കാതിരിക്കാനാണ് രാജി വയ്ക്കുന്നതെന്നും അദ്ദേഹം വിശദീകരിക്കുകയുണ്ടായി.
English Summary
A decision has been made to assign the portfolio of Union Education Minister to Pralhad Joshi. He is being given this additional responsibility to fill the vacancy created by the resignation of Dharmendra Pradhan. This decision follows President Droupadi Murmu’s acceptance of Pradhan’s resignation. Pralhad Joshi currently holds the portfolios of Food and Public Distribution; alongside these, he will also shoulder the additional responsibility of the Ministry of Education.