47 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു , നീറ്റ് വിവാദത്തിന് പിന്നാലെ എൻ.ടി.എയിൽ വൻ അഴിച്ചുപണി
NEET exam irregularities : നീറ്റ് പരീക്ഷാ ക്രമക്കേടിന്റെ പശ്ചാത്തലത്തിൽ വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായി കേന്ദ്ര സർക്കാർ. സംഭവങ്ങളുടെ പശ്ചാത്തലത്തിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) യിൽ വൻ അഴിച്ചു പണിക്കാണ് കേന്ദ്ര സർക്കാർ തീരുമാനമെടുത്തിരിക്കുന്നത്. ഏജൻസി രൂപീകരിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ അഴിച്ചുപണിക്കാണ് കേന്ദ്ര സർക്കാർ തയ്യാറെടുക്കുന്നത്. ഒരു മാസത്തിനുള്ളിൽ വിപുലമായ പരിഷ്കാരങ്ങൾ നടപ്പിലാക്കാനാണ് സാധ്യത.
ഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിന്റെ പശ്ചാത്തലത്തിൽ വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായി കേന്ദ്ര സർക്കാർ. സംഭവങ്ങളുടെ പശ്ചാത്തലത്തിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) യിൽ വൻ അഴിച്ചു പണിക്കാണ് കേന്ദ്ര സർക്കാർ തീരുമാനമെടുത്തിരിക്കുന്നത്. ഏജൻസി രൂപീകരിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ അഴിച്ചുപണിക്കാണ് കേന്ദ്ര സർക്കാർ തയ്യാറെടുക്കുന്നത്. ഒരു മാസത്തിനുള്ളിൽ വിപുലമായ പരിഷ്കാരങ്ങൾ നടപ്പിലാക്കാനാണ് സാധ്യത. പുനഃസംഘടനാ നടപടികളുടെ ഭാഗമായി ഏജൻസിയിൽ നിന്ന് ഇതിനകം 47 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
പിരിച്ചു വിട്ട ഈ ഉദ്യോഗസ്ഥർക്കെതിരെ കൂടുതൽ നപടികൾക്കും സാധത്യയുണ്ട്. ചെറിയ പരിഷ്കാരങ്ങൾ നടത്തുന്നതിന് പകരം സ്ഥാപനത്തെ അടിമുടി മാറ്റുക എന്നതാണ് സർക്കാർ ഉദ്ദേശിക്കുന്നത്. അടിസ്ഥാനപരമായ പുനഃസംഘനയാണ് നിർദ്ദിഷ്ട മാറ്റങ്ങളിലൂടെ ലക്ഷ്യമിടുന്നത്. അതിൽ പ്രധാനമായ ഒരു കാര്യം ഔട്ട്‌സോഴ്‌സിംഗ് മോഡൽ മാറ്റണമെന്നതാണ്. എൻടിഎ പരീക്ഷയുമായി ബന്ധപ്പെട്ട ജോലികൾ ഔട്ട്‌സോഴ്‌സ് ചെയ്യുന്ന രീതി ഇനിമുതൽ ഒഴിവാക്കും. ഇത് കൂടുതൽ സുരക്ഷിതവും കൃത്യവും സുതാര്യവുമായ പരീക്ഷ ഉറപ്പാക്കും എന്നാണ് വിലയിരുത്തൽ.
Also Read: പരീക്ഷാ ക്രമക്കേടിൽ കർശന നടപടി, പുതിയ ബില്ലുമായി കേന്ദ്രസർക്കാർ
പരീക്ഷാ സമ്പ്രദായത്തിൽ മാറ്റങ്ങൾ നിർദ്ദേശിക്കുന്നതിനായി വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഈ സമിതിയുടെ ശുപാർശകളെ അടിസ്ഥാനമാക്കിയായിരിക്കും പരിഷ്കാരങ്ങൾ നടപ്പിലാക്കുക. പരീക്ഷാ ക്രമക്കേടിലെ വിവാദത്തെത്തുടർന്ന് മാസങ്ങളോളം നീണ്ട പരിശോധനകൾക്കൊടുവിലാണ് നാഷണൽ ടെസ്റ്റിംഗ് ഏജൻസിയിൽ സമഗ്രമായ മാറ്റങ്ങൾ വരുന്നത്. ആസൂത്രണം ചെയ്തതുപോലെ കാര്യങ്ങൽ നടപ്പിലായാൽ എൻടിഎ സ്ഥാപിതമായതിനു ശേഷമുള്ള ഏറ്റവും വലിയ പുനഃസംഘടനയായിരിക്കും ഇത്. ദേശീയ പ്രവേശന പരീക്ഷകളുടെ വിശ്വാസ്യതയും സുരക്ഷയും ശക്തിപ്പെടുത്താനാണ് സർക്കാർ ഈ നടപടികളിലൂടെ ലക്ഷ്യമിടുന്നത്.
അതിനിടെ ചോദ്യപേപ്പർ ചോർച്ചയിലും പരീക്ഷാ ക്രമക്കേടുകളിലും ഉൾപ്പെടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിനായി പുതിയ ബില്ലും കേന്ദ്രസർക്കാർ കൊണ്ടുവരികയാണ്. ഇത്തരം ക്രമക്കേടുകളിൽ ഉൾപ്പെടുന്നവർക്ക് കടുത്ത ശിക്ഷാ നടപടികൾ ചുമത്തുന്നതിന് വഴിയൊരുക്കുന്നതാണ് പുതിയ ബിൽ. പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം ബില്ലിന് അംഗീകാരം നൽകി. നീറ്റ് ഉൾപ്പെടെയുള്ള പൊതു പരീക്ഷകളിൽ തട്ടിപ്പ് നടത്തുന്നവർക്ക് 3 മുതൽ 5 വർഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയും ലഭിക്കുന്ന വിധത്തിലാണ് ബില്ല് ഒരുക്കിയിരിക്കുന്നത്.
English Summary
The Central Government is taking uncompromising measures in the wake of the NEET exam irregularities. Following these events, the government has decided to undertake a major overhaul of the National Testing Agency (NTA). This marks the most significant restructuring of the agency since its inception, with comprehensive reforms likely to be implemented within a month.