‘ഭാരതത്തിനായി ഒരുമിച്ച് പ്രവർത്തിക്കാം’; വിദ്യാർത്ഥികളോട് പ്രധാനമന്ത്രി
Prime Minister Narendra Modi Latest Video To Students To Work Together For Bharat : രാജ്യത്തിൻ്റെ വളർച്ചക്കായി ഒരുമിച്ച് മുന്നേറാൻ വിദ്യാർത്ഥികളെ ക്ഷണിച്ചുകൊണ്ടാണ് പ്രധാനമന്ത്രി വീഡിയോ അവസാനിപ്പിക്കുന്നത്. തെറ്റൂകളിൽ നിന്നും പഠിക്കണം എന്നും രാജ്യത്തിനൊപ്പം സ്വയം മുന്നേറാൻ ശ്രമിക്കണമെന്നും അദ്ദേഹം വീഡിയോയിൽ പറയുന്നുണ്ട്
രാജ്യത്തിൻ്റെ വളർച്ചക്കായി ഒരുമിച്ച് മുന്നേറാൻ വിദ്യാർത്ഥികളെ ക്ഷണിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇൻസ്റ്റഗ്രാമിൽ പുതിയ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് പ്രധാനമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. എന്നാൽ തെറ്റൂകളിൽ നിന്നും സ്വയം പഠിച്ച് രാജ്യത്തിനൊപ്പം മുന്നേറാൻ ശ്രമിക്കണമെന്നും അദ്ദേഹം വീഡിയോയിൽ പറയുന്നു. അതേസമയം വിദ്യാർത്ഥികളെ കുറ്റപ്പെടുത്തുന്നതിന് പകരം അവരെ കരുണയോടെ കാണണം കൂടെ നിർത്തണമെന്നും പ്രധാനമന്ത്രി പൊതുസമൂഹത്തോട് അഭ്യർഥിച്ചു.
അധിക്ഷേപങ്ങൾ ഒന്നിനും പരിഹാരമല്ല, വഴി തെറ്റിയവരെ നമുക്ക് നേർവഴിക്ക് നയിക്കാം. ഒരുമിച്ച് നിന്ന് ഭാരതത്തിന് വേണ്ടി പ്രവർത്തിക്കാം എന്ന കുറിപ്പോടെയാണ് പ്രധാനമന്ത്രി തൻ്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. “ ചില കുട്ടികൾ വളരെ മോഷം ഭഷയിലാണ് സംസരിച്ചത്. ഇത് ഒരു പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല” എന്നാൽ ചെറുപ്പക്കാർക്ക് തെറ്റുകൾ പറ്റാമെന്നും അവരോട് ക്ഷമിക്കുകയാണ് വേണ്ടതെന്ന് പ്രധാനമന്ത്രി വീഡിയോയിൽ പറയുന്നു.
നമ്മുടെ നാട്ടിലെ കുട്ടികൾക്ക് ഈ വിധത്തിൽ സംസാരിക്കാൻ കഴിയും എന്നത് ഒരു “കൾച്ചുറൽ ഷോക്ക്’ ആയിരുന്നു എന്ന് പ്രധാനമന്ത്രി പറയുന്നു. അവർ കുട്ടികളാണ്. അവർക്ക് ശരിയായ വഴി കാണിച്ചുകൊടുക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. ചിലപ്പോൾ നാം സ്വന്തം നാവ് കടിക്കുകയും അത് മുറിയുകയും ചെയ്യാറുണ്ട്. എന്നാൽ അതിൻ്റെ പേരിൽ നമ്മുടെ പല്ലുകൾ തല്ലിക്കൊഴിക്കാറില്ല. കാരണം നാവും പല്ലും നമ്മുടേത് തന്നെയാണ്. ഈ കുട്ടികളും നമ്മുടേതാണ്. പ്രധാനമന്ത്രി പറഞ്ഞു.
Also Read: PM-KISAN Scheme: ഇരട്ടി സന്തോഷം! 6000 രൂപ ഇനിയും അക്കൗണ്ടിലെത്തും; പിഎം കിസാൻ പദ്ധതി 2031 വരെ നീട്ടി
പ്രധാനമന്ത്രി പങ്കുവച്ച വീഡിയോ
Abuses never solve anything.
Let’s guide the misguided.
Let’s work together.
Let’s work for Bharat. pic.twitter.com/yAePG60KYL
— Narendra Modi (@narendramodi) July 31, 2026