“നന്ദി സുഹൃത്തുക്കളെ”; നിർദ്ദേശങ്ങൾ നൽകിയ യുവാക്കൾക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രിയുടെ പുതിയ ഇൻസ്റ്റാഗ്രാം റീൽ
PM Modi Appreciates Youth's Positive Suggestions in New Instagram Video: പരീക്ഷാ പേപ്പർ ചോർച്ചയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്നവർക്ക് ശിക്ഷ ഉറപ്പാക്കാനായി അതിവേഗ കോടതികളും കർശനമായ പുതിയ നിയമവും കൊണ്ടുവരുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെ, പുതിയ ബില്ലിൻ്റെ കരടിന് കേന്ദ്ര മന്ത്രിസഭാ വെള്ളിയാഴ്ച അംഗീകാരം നൽകി
നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട തൻ്റെ വീഡിയോ സന്ദേശത്തിന് പിന്നാലെ പുതിയ ഇൻസ്റ്റാഗ്രാം റീലുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ആദ്യ വീഡിയോ കാണുകയും നിർദ്ദേശങ്ങൾ നൽകുകയും ചെയ്ത യുവാക്കൾക്ക് പ്രധാനമന്ത്രി നന്ദി അറിയിച്ചു. രാജ്യത്തുടനീളം നീറ്റ് ഉൾപ്പെടെയുള്ള ചോദ്യ പേപ്പർ ചോർച്ച വിവാദങ്ങൾ കൊടുമ്പിരിക്കൊള്ളുന്നതിനിടെയാണ് ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ റീൽ പങ്കുവെച്ചത്.
രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പരീക്ഷാ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധം തുടരുന്നതിനിടെ, ചോദ്യ പേപ്പർ ചോർച്ചയിൽ സർക്കാർ സ്വീകരിച്ച നടപടികൾ വിശദീകരിച്ച് അദ്ദേഹം ജുലൈൻ 23-ന് അർധരാത്രിയിൽ ഒരു വീഡിയോ സന്ദേശം പുറത്തുവിട്ടിരുന്നു. പരീക്ഷാ പേപ്പർ ചോർച്ചയിൽ നടപടികൾ തുടരുകയാണെന്നും ഇത്തരം കുറ്റകൃത്യങ്ങൾ തടയാൻ കർശന നിയമം കൊണ്ടുവരുമെന്നും പ്രധാനമന്ത്രി ഉറപ്പ് ന്നൽകിയിരുന്നു.
ചോദ്യ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുന്നതിന് പ്രത്യേക അതിവേഗ കോടതികൾ സ്ഥാപിക്കുമെന്നും പ്രധാനമന്ത്രി ആദ്യ വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രിയുടെ ഈ വീഡിയോ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. 24 മണിക്കൂറിൽ 325 മില്യണിലധികം വ്യൂസ് വീഡിയോയ്ക്ക് ലഭിച്ചതോടെ, ഈ സമയത്തിനുള്ള ഇസ്റ്റഗ്രാമിൽ ഏറ്റവുമധികം ആളുകൾ കണ്ട വീഡിയോ ആയി പ്രധാനമന്ത്രിയുടെ ഈ സന്ദേശം മാറി. ഇതിന് പിന്നാലെയാണ് പുതിയ വീഡിയോയുമായി പ്രധാനമന്ത്രി രംഗത്തെത്തിയിരിക്കുന്നത്.
പ്രധാനമന്ത്രിയുടെ പുതിയ വീഡിയോയിലെ പ്രതികരണം
“ഇന്നലെ എൻ്റെ വീഡിയോ കാണുകയും മികച്ച നിർദ്ദേശങ്ങൾ നൽകുകയും ചെയ്ത യുവാക്കൾക്ക് നന്ദി” എന്ന കുറിപ്പോടെയാണ് പ്രധാനമന്ത്രി വീഡിയോ പങ്കുവച്ചിരിക്കുന്നത്.
“നന്ദി സുഹൃത്തുക്കളെ. ഇന്നലെ രാത്രി വൈകി നിങ്ങളോട് സംസാരിക്കാൻ എനിക്ക് അവസരം ലഭിച്ചു. എൻ്റെ വീഡിയോയോട് നിങ്ങൾ പ്രതികരിച്ച രീതിയും നിങ്ങളുടെ പോസിറ്റീവായ നിർദ്ദേശങ്ങളും ഞാൻ ഏറെ വിലമതിക്കുന്നു. വീഡിയോ കാണുകയും അഭിപ്രായങ്ങൾ പങ്കുവെക്കുകയും ചെയ്ത എല്ലാവർക്കും നന്ദി.” പ്രധാനമന്ത്രി വീഡിയോയിൽ പറഞ്ഞു. പുതിയ റീലിൽ സർക്കാരിൻ്റെ പുതിയ തീരുമാനങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ല.
Also Read: 47 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു , നീറ്റ് വിവാദത്തിന് പിന്നാലെ എൻ.ടി.എയിൽ വൻ അഴിച്ചുപണി
പ്രധാനമന്ത്രി പങ്കുവെച്ച വീഡിയോ
View this post on Instagram
അതേസമയം പരീക്ഷാ പേപ്പർ ചോർച്ചയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്നവർക്ക് ശിക്ഷ ഉറപ്പാക്കാനായി അതിവേഗ കോടതികളും കർശനമായ പുതിയ നിയമവും കൊണ്ടുവരുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെ, പുതിയ ബില്ലിൻ്റെ കരടിന് കേന്ദ്ര മന്ത്രിസഭാ വെള്ളിയാഴ്ച അംഗീകാരം നൽകി. കുറ്റക്കാർക്ക് പത്ത് വർഷം വരെ തടവും 10 കോടി രൂപ വരെ പിഴയും വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ ബിൽ. കൂടാതെ അതിവേഗ കോടതികൾക്ക് നിയമപരമായ പിൻബലം നൽകാനും, കേസുകളുടെ അന്വേഷണവും വിചാരണയും അഞ്ച് മാസത്തിനുള്ളിൽ പൂർത്തിയാക്കാനും ഇതിൽ വ്യവസ്ഥയുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
നീറ്റ് യു.ജി ചോദ്യപേപ്പർ ചോർച്ചാ വിവാദത്തിൽ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഇപ്പോഴും പ്രതിഷേധം തുടരുകയാണ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വെക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണെന്ന് കോക്രോച്ച് ജനതാ പാർട്ടി അറിയിച്ചു. ആവശ്യം അംഗീകരിച്ചില്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കുമെന്നും സി.ജെ.പി വ്യക്തമാക്കിയിട്ടുണ്ട്.
English Summary
Prime Minister Narendra Modi shared a new Instagram reel thanking the youth for their insightful suggestions following his recent video address on exam paper leaks. The post comes amidst ongoing nationwide protests over the NEET-UG 2026 controversy, with student groups demanding accountability from the NTA and the resignation of the Education Minister. Modi expressed appreciation for the positive response to his proposed measures, which include stricter laws and fast-track courts.