TVK CM Vijay: ടിവികെ കുതിരക്കച്ചവടം നടത്തുന്നു, എംഎൽഎമാരെ വേട്ടയാടുന്നു; ഗവർണർക്ക് പരാതി നൽകി AIADMK

AIADMK against TVK CM Vijay: ഭരണകക്ഷിയായ ടി വി കെ നടത്തുന്നത് കുതിരക്കച്ചവടം ആണെന്നും ഇത് അന്വേഷിക്കണമെന്നും കത്തിൽ പരാമർശം ഉണ്ട്.എംഎൽഎമാരെ വിലയ്ക്കെടുക്കുന്നു എന്ന് ആരോപിച്ച് എഐഡിഎംകെയും ടിവികെയും തമ്മിൽ പോര് നടക്കുന്നതിനിടയിലാണ് എഐഎഡിഎംകെ ഗവർണറെ നിവേദനവുമായി നേരിട്ട് സമീപിച്ചിരിക്കുന്നത്.അണ്ണാ ഡിഎംകെ യിലെ ഭൂരിഭാഗം എംഎൽഎമാരും രാജിവച്ച് തമിഴക വെട്രി കഴകത്തിനൊപ്പം ചേരുവാൻ പോകുന്നു എന്ന് ടിവികെയുടെ മന്ത്രി ആദവ് അർജുനയും പ്രഖ്യാപനം നടത്തിയിരുന്നു........

TVK CM Vijay: ടിവികെ കുതിരക്കച്ചവടം നടത്തുന്നു, എംഎൽഎമാരെ വേട്ടയാടുന്നു; ഗവർണർക്ക് പരാതി നൽകി AIADMK

Edappadi K. Palaniswami, Tamilnadu Cm Vijay

Updated On: 

31 May 2026 | 08:40 AM

ചെന്നൈ: തമിഴക വെട്രി കഴകം മുഖ്യമന്ത്രി ജോസഫ് സി വിജയിയുടെ നേതൃത്വത്തിലുള്ള ഭരണകൂടം തങ്ങളുടെ എംഎൽഎമാരെ വേട്ടയാടുന്നുവെന്നും നാട്ടിൽ കുതിരക്കച്ചവടമാണ് നടത്തുന്നത് എന്നും ആരോപിച്ച് എ.ഐ.എ.ഡി.എം.കെ ഗവർണർ ആർ.വി. അർലേക്കറിന് ശനിയാഴ്ച നിവേദനം നൽകി .എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമിക്കുവേണ്ടി , രാജ്യസഭാ എംപി എം ധനപാലിനൊപ്പം പാർട്ടി വിപ്പ് അഗ്രി എസ്എസ് കൃഷ്ണമൂർത്തി ഗവർണർക്ക് നിവേദനം സമർപ്പിച്ചു . ഭരണകക്ഷിയായ ടി വി കെ നടത്തുന്നത് കുതിരക്കച്ചവടം ആണെന്നും ഇത് അന്വേഷിക്കണമെന്നും കത്തിൽ പരാമർശം ഉണ്ട്.

എഐഡിഎംകെയും ടിവികെയും തമ്മിൽ പോര്

എംഎൽഎമാരെ വിലയ്ക്കെടുക്കുന്നു എന്ന് ആരോപിച്ച് എഐഡിഎംകെയും ടിവികെയും തമ്മിൽ പോര് നടക്കുന്നതിനിടയിലാണ് എഐഎഡിഎംകെ ഗവർണറെ നിവേദനവുമായി നേരിട്ട് സമീപിച്ചിരിക്കുന്നത്. മാർഗതം കുമാരവേൽ (മധുരാന്തക്കം), എസ് ജയകുമാർ (പെരുന്തുറൈ), പി സത്യബാമ (ധരപുരം), ഇസാക്കി സുബയ (അംബസമുദ്രം) എന്നീ നാല് എഐഎഡിഎംകെ എംഎൽഎമാർ അടുത്തിടെ രാജിവച്ചതിനെ തുടർന്നാണ് ഈ നീക്കം. തുടർന്ന് അവർ ടിവികെയിൽ ചേർന്നിരുന്നു. വൻതോതിൽ പണം നൽകിയാണ് മറ്റു പാർട്ടികളിൽ നിന്നുള്ള എംഎൽഎമാരെ ടിവിയിലേക്ക് ആകർഷിക്കുന്നത് എന്ന് എഐഎഡിഎംകെ ആരോപിക്കുന്നു.

ALSO READ:ദേവസ്വം മന്ത്രിയോട് കൈക്കൂലി വാങ്ങി; ക്ഷേത്ര പൂജാരി അടക്കം മൂന്നുപേർക്ക് സസ്പെൻഷൻ

എടപ്പാടി പളനിസ്വാമിക്കെതിരെ പരസ്യമായി പ്രതിഷേധം

ഇതുമായി ബന്ധപ്പെട്ട പണമിടപാടുകൾ അന്വേഷിക്കണമെന്നും സിബിഐ അന്വേഷണം നടത്തണമെന്നും പാർട്ടി ആവശ്യപ്പെടുന്നു. എഐഎഡി എംകെ യിലെ 25 എംഎൽഎമാരാണ് വിശ്വാസ വോട്ടെടുപ്പിൽ പാർട്ടിയുടെ ജനറൽ സെക്രട്ടറിയായ എടപ്പാടി പളനിസ്വാമിക്കെതിരെ പരസ്യമായി പ്രതിഷേധം കാണിച്ചുകൊണ്ട് വിശ്വാസ വോട്ടെടുപ്പിൽ ടിവികെയ്ക്ക് വോട്ട് ചെയ്തത്. കൂടാതെ ഇതിൽ ഉൾപ്പെട്ട നാലുപേരാണ് പിന്നീട് എംഎൽഎ സ്ഥാനവും രാജിവെച്ചത്. ഇതിനിടെ അണ്ണാ ഡിഎംകെ യിലെ ഭൂരിഭാഗം എംഎൽഎമാരും രാജിവച്ച് തമിഴക വെട്രി കഴകത്തിനൊപ്പം ചേരുവാൻ പോകുന്നു എന്ന് ടിവികെയുടെ മന്ത്രി ആദവ് അർജുനയും പ്രഖ്യാപനം നടത്തിയിരുന്നു.

സംസ്ഥാന സെക്രട്ടേറിയറ്റിനെ ഒരു വെർച്വൽ പാർട്ടി ഓഫീസാക്കി മാറ്റി കൂറുമാറ്റങ്ങൾ സാധ്യമാക്കാൻ ശ്രമിച്ചുവെന്ന് കൃഷ്ണമൂർത്തി ആരോപിച്ചു.രാജികളുടെയും തുടർന്നുള്ള കൂറുമാറ്റങ്ങളുടെയും സമയപരിധി അന്വേഷിക്കാൻ ഒരു ഉന്നതതല സമിതിയെ പളനിസ്വാമി ആവശ്യപ്പെട്ടതായി എ.ഐ.എ.ഡി.എം.കെ നിയമസംഘത്തിലെ ഒരു അംഗം ഇതിനോടകം പ്രതികരിച്ചിരുന്നു. ഈ പ്രാതിനിധ്യം കുതിരക്കച്ചവടം തടയാനുള്ള തങ്ങളുടെ നേതാവിന്റെ ശ്രമങ്ങളെയാണ് ഔദ്യോഗികമായി രേഖപ്പെടുത്തുന്നത്. കൂടാതെ പാർട്ടി തങ്ങളുടെ കേസ് കൂടുതൽ വ്യക്തമാക്കുന്നതിന് വേണ്ടി ബാഹ്യമായ നിയമമുൻവിധികളേയും വളർന്നുവരുന്ന രാഷ്ട്രീയ സമവായത്തേയും ആശ്രയിക്കുന്നു. ടിവികെയുടെ ഈ സമീപനത്തെ സംസ്കാരശൂന്യമെന്നും അനാരോഗ്യകരവുമായ രാഷ്ട്രീയമെന്നും പരസ്യമായി വിമർശിച്ചു.

ENGLISH SUMMARY

AIADMK files complaint to Governor R.V. Arlekar against Tamil Nadu Chief Minister Joseph C Vijayan’s administration on Saturday accusing him of poaching its MLAs and engaging in horse trading in the state. Party whip Agri SS Krishnamurthy, along with Rajya Sabha MP M Dhanapal, submitted the memorandum to the Governor on behalf of AIADMK General Secretary Edappadi K Palaniswami.

Follow Us
Related Stories
മാഞ്ഞാലി ബിരിയാണിയെ സ്പെഷ്യലാക്കുന്നത് ഇത്
ഐപിഎല്‍ ജേതാക്കള്‍ക്ക് കിട്ടുന്നത് എത്ര കോടി?
പൊള്ളലിൽ പേസ്റ്റ് പുരട്ടുന്ന ശീലമുണ്ടോ?
ഉണക്കമീൻ വറക്കുന്നത് ഇനി ആരുമറിയില്ല... മണം പരക്കാതിരിക്കാൻ
Viral Video: സ്വർണ്ണക്കടയിൽ പട്ടാപ്പകൽ മോഷണം
ഹാപ്പി ലാൻഡിൽ നടന്ന അപകടത്തിൻ്റെ ദൃശ്യം
പിണറായി വിജയൻ്റെ വസതിയിൽ റെയ്ഡ് ചെയ്ത ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിക്കുന്നു
കായംകുളം കറ്റാനത്ത് തുണിക്കടയും ജിമ്മും കത്തി നശിച്ചു