Kolkata Gang Assault: ട്യൂഷന്‍ കഴിഞ്ഞു മടങ്ങവേ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാല്‍സംഗത്തിനിരയാക്കി
Kolkata Gang Assault: ശനിയാഴ്ച വൈകുന്നേരം ആണ് സംഭവം. ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴി കുട്ടി കമലാപൂർ പാർക്കിൽ വച്ച് തന്റെ സുഹൃത്തിനോട് സംസാരിക്കുകയായിരുന്നു. പിന്നാലെ ഇയാളുടെ സുഹൃത്തുക്കളായ...

Kolkata Gang Assault
കൊൽക്കത്ത: കൊൽക്കത്തയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനി കൂട്ട ബലാത്സംഗത്തിന് ഇരയായി. ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന എട്ടാം ക്ലാസുകാരിയെ നാലുപേർ ചേർന്നാണ് ബലാത്സംഗത്തിന് ഇരയാക്കിയത്. കൊൽക്കത്തയിലെ ഡംഡം എന്ന പ്രദേശത്താണ് അതിക്രൂരമായ സംഭവം നടന്നത്. കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. സഞ്ജു സാഹ (22), ബി കെ പാസ്വൻ (22), രാജേഷ് പാ സ്വാൻ (35) എന്നിവരാണ് പിടിയിലായത്. ശനിയാഴ്ച വൈകുന്നേരം ആണ് സംഭവം.
ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴി കുട്ടി കമലാപൂർ പാർക്കിൽ വച്ച് തന്റെ സുഹൃത്തിനോട് സംസാരിക്കുകയായിരുന്നു. പിന്നാലെ ഇയാളുടെ സുഹൃത്തുക്കളായ രണ്ട് യുവാക്കൾ കൂടി സ്ഥലത്ത് എത്തുകയും മൂവരും ചേർന്ന് പെൺകുട്ടിയെ ബലമായി ഓട്ടോറിക്ഷയിൽ കയറ്റി കൊണ്ടുപോവുകയുമായിരുന്നു. ശേഷം മോട്ടിലാൽ കോളനിയിലെ ഒരു വീട്ടിലെത്തിക്കുകയും അവിടെ വച്ച് കൂട്ട ബലാത്സംഗം ചെയ്യുകയുമായിരുന്നതാണ് പോലീസ് റിപ്പോർട്ട്.
പിന്നീട് രാത്രിയോടെ പ്രതികൾ മദ്യലഹരിയിൽ ആയപ്പോൾ പെൺകുട്ടി അവിടെ നിന്നും രക്ഷപ്പെട്ട വീട്ടിലേക്ക് എത്തുകയായിരുന്നു. സംഭവം അറിഞ്ഞ ഉടൻ മാതാപിതാക്കൾ പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി. പ്രതികളിൽ ഒരാളെ പെൺകുട്ടിക്ക് പരിചയമുള്ളതിനാൽ ആദ്യം അയാളെ കസ്റ്റഡിയിൽ എടുക്കുകയും തുടർന്ന് ബാക്കി രണ്ടുപേരെയും പിടികൂടുകയുമായിരുന്നു. സംഭവത്തിൽ അറസ്റ്റിലായ സഞ്ജു സാഹയും ബി കെ പാസ്വാനും ഓട്ടോറിക്ഷ ഓടിക്കുന്നവരാണെന്നും 35 കാരനായ രാജേഷ് ദിവസവേതനത്തിൽ ജോലിചെയ്യുന്ന ആളാണെന്നും പോലീസ് അറിയിച്ചു.
അതേസമയം എട്ടാം ക്ലാസ് വിദ്യാർത്ഥിനി ക്രൂര പീഡനത്തിന് ഇരയായ സംഭവത്തിൽ പ്രതികൾക്കെതിരെ ശക്തമായ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചു. ഡംഡം പോലീസ് സ്റ്റേഷനു മുന്നിൽ ആയിരുന്നു പ്രതിഷേധം.