“എവിടെ നോക്കിയാലും സ്വർണ്ണം”; രാജ്യത്തിൻ്റെ സ്വർണ്ണ ഖനിയായി മാറി ഈ ദക്ഷിണേന്ത്യൻ സംസ്ഥാനം !

50-Tonne gold reserves found in Andhra Pradesh's Kurnool district: ജോനഗിരിയിൽ സ്വർണ്ണ ഖനനത്തിനായി ഏകദേശം പത്ത് വർഷം മുമ്പാണ് 1,500 ഏക്കർ ഭൂമി അനുവദിച്ചത്. ഇതിൽ 500 ഏക്കറോളം സ്ഥലത്ത് മാത്രമാണ് ഇപ്പോൾ ഖനനം നടക്കുന്നത്. ഇവിടെ നിന്ന് മാത്രം 13 ടൺ സ്വർണ്ണം ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. ബാക്കിയുള്ള 1,000 ഏക്കറിലെ ഖനനം കൂടി ആരംഭിക്കുന്നതോടെ ജോനഗിരിയിൽ നിന്ന് മാത്രം 50 ടൺ സ്വർണ്ണം ലഭ്യമാകുമെന്നാണ് സർക്കാരിൻ്റെ വിലയിരുത്തൽ

“എവിടെ നോക്കിയാലും സ്വർണ്ണം”; രാജ്യത്തിൻ്റെ സ്വർണ്ണ ഖനിയായി മാറി ഈ ദക്ഷിണേന്ത്യൻ സംസ്ഥാനം !

പ്രതീകാത്മക ചിത്രം

Published: 

19 Jun 2026 | 05:27 PM

ഇന്ത്യയിലെ സ്വർണ്ണ ഖനന രംഗത്ത് വൻ കുതിച്ചുചാട്ടത്തിനൊരുങ്ങി ആന്ധ്രാപ്രദേശ്. ആന്ധ്രയിലെ കർണൂൽ ജില്ലയിലുള്ള ജോനഗിരിയിൽ മാത്രം ഏകദേശം 50 ടൺ സ്വർണ്ണ നിക്ഷേപം കണ്ടെത്തിയതായി ഖനന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുകേഷ് കുമാർ മീണ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ജോനഗിരിക്ക് പുറമെ സംസ്ഥാനത്തെ രാമഗിരി, ജവ്വകുള, ചിഗുരുകുണ്ട ബിസ്‌നാഥം എന്നീ നാല് പ്രദേശങ്ങളിൽ കൂടി സ്വർണ്ണത്തിൻ്റെ സാനിധ്യം കണ്ടെത്തിയിട്ടുണ്ട്.

“ജോനഗിരിയിൽ നിന്ന് മാത്രം 50 ടൺ സ്വർണ്ണമെങ്കിലും ലഭ്യമാകുമെന്നാണ് ഞങ്ങളുടെ വിലയിരുത്തൽ, അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ തന്നെ രാജ്യത്ത് ഏറ്റവും കൂടുതൽ സ്വർണ്ണം വേർതിരിച്ചെടുക്കുന്ന സംസ്ഥാനമായി ആന്ധ്രാപ്രദേശ് മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.” മീണ പറഞ്ഞു.

ജോനഗിരിയിൽ സ്വർണ്ണ ഖനനത്തിനായി ഏകദേശം പത്ത് വർഷം മുമ്പാണ് 1,500 ഏക്കർ ഭൂമി അനുവദിച്ചത്. ഇതിൽ 500 ഏക്കറോളം സ്ഥലത്ത് മാത്രമാണ് ഇപ്പോൾ ഖനനം നടക്കുന്നത്. ഇവിടെ നിന്ന് മാത്രം 13 ടൺ സ്വർണ്ണം ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. ബാക്കിയുള്ള 1,000 ഏക്കറിലെ ഖനനം കൂടി ആരംഭിക്കുന്നതോടെ ജോനഗിരിയിൽ നിന്ന് മാത്രം 50 ടൺ സ്വർണ്ണം ലഭ്യമാകുമെന്നാണ് സർക്കാരിൻ്റെ വിലയിരുത്തൽ എന്ന് മീണ പറഞ്ഞു.

Also Read: Bengaluru Vande Bharat: ബെംഗളൂരു-മുംബൈ റൂട്ടില്‍ 10 വന്ദേ ഭാരത് സ്ലീപ്പറുകള്‍? ട്രെയിന്‍ റൂട്ടും സമയവും അറിയൂ

അതേസമയം മുൻപ് ഒരു ടൺ പ്രോസസ്സ് ചെയ്യുമ്പോൾ മൂന്ന് ഗ്രാം വരെ സ്വർണ്ണം ലഭിച്ചിരുന്നു എന്നും ഇപ്പോൾ ഒരു ടണ്ണിൽ നിന്ന് വെറും ഒരു ഗ്രാം സ്വർണ്ണം മാത്രമാണ് വേർതിരിച്ചെടുക്കാൻ സാധിക്കുന്നതെന്നും വ്യക്തമാക്കിയ മീണ ഒരു ടണ്ണിൽ നിന്ന് ലഭിക്കുന്ന സ്വർണ്ണത്തിൻ്റെ അളവ് 0.8 ഗ്രാമിലും താഴെയായാൽ ഖനനം നഷ്ടത്തിലേക്ക് നീങ്ങും എന്നും കൂട്ടിച്ചേർത്തു.

ഈ മാസം അവസാനത്തോടെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു ജോനഗിരിയിലെ സ്വർണ്ണ ഖനന പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. സ്വർണ്ണ ഖനനത്തിന് വലിയ തോതിലുള്ള മൂലധന നിക്ഷേപവും അത്യാധുനിക സാങ്കേതിക വിദ്യയും ആവശ്യമാണ് എന്നതിനാലാണ് ഇത് സ്വകാര്യ കമ്പനികൾക്ക് കൈമാറാൻ സർക്കാർ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

English Summary

Andhra Pradesh is set to become India’s largest gold supplier following the discovery of an estimated 50-tonne gold reserve in Jonnagiri village, Kurnool district. Commercial mining operations on the 1,500-acre site, entrusted to private players due to high capital requirements, will be officially launched by Chief Minister N Chandrababu Naidu later this month.

Loading...
Unable to load recommendations.
Follow Us
Related Stories
Narendra Modi: ബഹിരാകാശ സാങ്കേതികവിദ്യയുടെ സാധ്യതകൾ ജനങ്ങളിലെത്തിക്കണം; സ്റ്റാർട്ടപ്പ് സ്ഥാപകരോട് മോദി
മാനസിക പ്രശ്നങ്ങൾക്കുള്ള മരുന്ന് കഴിക്കാൻ ആവശ്യപ്പെട്ടു; ഗൃഹനാഥൻ ഭാര്യയെയും മകളെയും കുത്തിക്കൊലപ്പെടുത്തി
സിംഗപ്പൂരിലേക്ക് പുറപ്പെട്ട ചരക്കുകപ്പല്‍ ഒഡീഷ തീരത്ത് മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍
നാല് കുട്ടികളെ പീഡിപ്പിച്ച സുവിശേഷ പ്രസംഗകന് നാല് വധശിക്ഷയും 40 ലക്ഷം പിഴയും
പിണങ്ങിപ്പോയ ഭാര്യയെ തിരിച്ചുകിട്ടാൻ ദുർമന്ത്രവാദം; ഒഡീഷയിൽ യുവാവിനെ കഴുത്തറുത്ത് കൊന്ന് തല പൂജാമുറിയിൽ കുഴിച്ചിട്ടു
ഐഫോണിൻ്റെ പേരിൽ തർക്കം; കുന്നിൻമുകളിൽ നിന്ന് ചാടിയ 18-കാരനും രക്ഷിക്കാൻ ശ്രമിച്ച മാതാപിതാക്കൾക്കും ദാരുണാന്ത്യം
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
മഹാബലിയുടെ ഭാര്യ വിന്ധ്യാവലിയെ അറിയുമോ? മക്കൾ 100
ഓണസദ്യയിലെ ഈ വിഭവങ്ങൾ ഫ്രിഡ്ജിൽ വെക്കരുതേ
മുട്ടത്തോട് ഇനി വെറുതെ കളയല്ലേ; ചെടികൾക്ക് ഇതിലും മികച്ച വളം വേറെയില്ല!
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം