ആരോഗ്യരംഗത്തെ എഐ വിപ്ലവവും രോഗി സുരക്ഷയും: ഡോ. സംഗീത റെഡ്ഡി സംസാരിക്കുന്നു

Insights from Dr Sangita Reddy: ആരോഗ്യരംഗത്ത് എഐ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ചും രോഗി സുരക്ഷയെക്കുറിച്ചും വിശദമാക്കി ഡോ. സംഗീത റെഡ്ഡി. 'അപ്പോളോ ഇന്റർനാഷണൽ ഹെൽത്ത് ഡയലോഗിൽ' നല്‍കിയ അഭിമുഖത്തിലാണ്‌ അവർ ഈ കാര്യങ്ങൾ വിശദീകരിച്ചത്.

ആരോഗ്യരംഗത്തെ എഐ വിപ്ലവവും രോഗി സുരക്ഷയും: ഡോ. സംഗീത റെഡ്ഡി സംസാരിക്കുന്നു

Dr Sangita Reddy

Published: 

08 Feb 2026 | 05:23 PM

ആധുനിക ആരോഗ്യപരിചരണ രംഗത്ത് എഐ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ചും രോഗി സുരക്ഷയെക്കുറിച്ചും വിശദമാക്കി അപ്പോളോ ഹോസ്പിറ്റൽസ് ജോയിന്റ് മാനേജിംഗ് ഡയറക്ടർ ഡോ. സംഗീത റെഡ്ഡി. 13-ാമത് ‘അപ്പോളോ ഇന്റർനാഷണൽ ഹെൽത്ത് ഡയലോഗിൽ’ ‘ന്യൂസ് 9 ലൈവി’ന് നല്‍കിയ അഭിമുഖത്തിലാണ്‌ അവർ ഈ കാര്യങ്ങൾ വിശദീകരിച്ചത്.

ഇന്ന് എഐയുടെ സഹായത്തോടെ ആരോഗ്യ പ്രശ്നങ്ങൾ മുൻകൂട്ടി കാണാനും അവ ഒഴിവാക്കാനും സാധിക്കുന്നുണ്ടെന്ന് അവര്‍ വ്യക്തമാക്കി. ഒരു രോഗിയുടെ ലാബ് റിപ്പോർട്ടില്‍ അപകടകരമായ സൂചനകള്‍ കണ്ടാൽ ഉടൻ തന്നെ അത് ഡോക്ടറുടെ ഫോണിലേക്ക് സന്ദേശമായി എത്തും.

ചികിത്സയിലെ കാലതാമസം ഒഴിവാക്കാനും ഗുരുതര സാഹചര്യങ്ങളിൽ നിന്ന് രോഗിയെ രക്ഷിക്കാനും ഇതുവഴി സാധിക്കും. സിടി സ്കാനുകളിൽ മസ്തിഷ്ക രക്തസ്രാവം പോലുള്ള ചില പ്രശ്‌നങ്ങള്‍ വേഗത്തിൽ തിരിച്ചറിയാൻ എഐക്ക് സാധിക്കുമെന്നും ഇത് വിലപ്പെട്ട സമയം ലാഭിക്കാൻ സഹായിക്കുമെന്നും ഡോ. സംഗീത റെഡ്ഡി വ്യക്തമാക്കി.

ആരോഗ്യരംഗത്തെ സാങ്കേതിക വിദ്യകളുടെ പ്രയോഗത്തിൽ ആഗോളനേതൃത്വത്തിലേക്ക് വരാൻ ഇന്ത്യയ്ക്ക് സാധിക്കുമെന്ന് അവര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. കുറഞ്ഞ ചെലവിൽ മികച്ച ചികിത്സ നൽകുന്നതിലൂടെ ‘ഹീൽ ഇൻ ഇന്ത്യ’ എന്ന ലക്ഷ്യം കൈവരിക്കാം. രാജ്യത്തെ യുവജനതയെ ആരോഗ്യരംഗത്ത് പരിശീലിപ്പിക്കുക വഴി ആഗോളരംഗത്ത്‌ സേവനം നൽകുന്ന ‘ഹീൽ ബൈ ഇന്ത്യ’ എന്ന ആശയവും ഡോ. സംഗീത റെഡ്ഡി മുന്നോട്ടുവെച്ചു.

ആശുപത്രികൾ എന്നത് ചികിത്സാ കേന്ദ്രങ്ങള്‍ എന്നതിലുപരി ആരോഗ്യവും സന്തോഷവും നിലനിർത്തുന്ന ഇടങ്ങളാകണം. ദീർഘവീക്ഷണമുള്ള നേതൃത്വവും സഹാനുഭൂതിയോടെയുള്ള സമീപനവും ഉണ്ടെങ്കിൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ ആരോഗ്യരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാനാകുമെന്നും ഡോക്ടര്‍ വ്യക്തമാക്കി.

അഭിമുഖത്തിന്റെ പൂര്‍ണരൂപം കാണാം

Loading...
Unable to load recommendations.
Follow Us
Related Stories
കൈയിൽ കയറിപ്പിടിച്ചു, മടങ്ങാതെ ഫ്ലാറ്റിന് മുന്നിൽ തന്നെ നിന്നു; ബെംഗളൂരുവിൽ റാപ്പിഡോ യാത്രയ്ക്കിടെ യുവതിക്ക് ദുരനുഭവം
Special Parliament Session: മണ്ഡലപുനർനിർണയവും വനിത സംവരണവും; പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് വീണ്ടും നീക്കം
പങ്കെടുക്കരുത്, തിരംഗ മാർച്ചിൽ 11 പേർ മതിയെന്ന് പോലീസ്; ദേശീയപതാക ഉയർത്താനും പോലീസ് അനുമതി വേണോയെന്ന് സിജെപി
ഒന്നര വയസ്സുകാരിയെ ഫ്ലാറ്റിൻ്റെ ആറാം നിലയിൽ നിന്ന് താഴേക്കെറിഞ്ഞു; പത്തുവയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ
Namma Metro: പിങ്ക്, ബ്ലൂ ലൈനുകൾ ഒരുങ്ങുന്നു; ബെംഗളൂരു മെട്രോയുടെ പുതിയ സമയക്രമം
Reema Nanavaty: ഇന്ത്യൻ സാമൂഹിക പ്രവർത്തക റീമ നാനാവതിക്ക് ഹിലരി ക്ലിന്റൺ പുരസ്കാരം
ഉറക്കം കിട്ടുന്നില്ലേ? ഈ ചായ കുടിച്ചോളൂ നല്ല ഉറക്കം ഉറപ്പ്
കൂടിയ മൈലേജും കുറഞ്ഞ വിലയും - ബജാജ് പ്ലാറ്റിന
ദിവസവും ഓട്സ് കഴിക്കുന്നത് നല്ലതല്ലേ?
A20 പ്രോ കരുത്തിൽ ഒരു ഫോൾഡബിൾ ഐഫോൺ! ഇപ്പോൾ വാങ്ങാം
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?