പുതുതലമുറ ഗവേഷണങ്ങൾക്ക് BEML- IISC–FCID ത്രിപാർട്ടി സഹകരണം

BEML ലിമിറ്റഡ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ബെംഗളൂരു, ഐഐഎസ്‌സിയുടെ നവീകരണ–ഇൻക്യൂബേഷൻ വിഭാഗമായ ഫൗണ്ടേഷൻ ഫോർ സയൻസ്, ഇന്നൊവേഷൻ ആൻഡ് ഡെവലപ്‌മെന്റ് എന്നിവരുമായി തന്ത്രപ്രധാനമായ ത്രിപാർട്ടി ഗവേഷണ സഹകരണ കരാറിൽ ഒപ്പുവച്ചു.

പുതുതലമുറ ഗവേഷണങ്ങൾക്ക് BEML- IISC–FCID ത്രിപാർട്ടി സഹകരണം

BEML IISC FCID

Published: 

05 Feb 2026 | 01:33 PM

പുതുതലമുറ ഗവേഷണവും സാങ്കേതിക വികസനവും ലക്ഷ്യമിട്ട് BEML ലിമിറ്റഡ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (IISc), ബെംഗളൂരു, ഐഐഎസ്‌സിയുടെ നവീകരണ–ഇൻക്യൂബേഷൻ വിഭാഗമായ ഫൗണ്ടേഷൻ ഫോർ സയൻസ്, ഇന്നൊവേഷൻ ആൻഡ് ഡെവലപ്‌മെന്റ് (FSID) എന്നിവരുമായി തന്ത്രപ്രധാനമായ ത്രിപാർട്ടി ഗവേഷണ സഹകരണ കരാറിൽ ഒപ്പുവച്ചു.

എയറോസ്പേസ്, പ്രതിരോധം, റെയിൽ–മെട്രോ സംവിധാനങ്ങൾ, ഖനനം–നിർമാണ ഉപകരണങ്ങൾ, കടൽ സാങ്കേതികവിദ്യകൾ, അഡ്വാൻസ്ഡ് മാനുഫാക്ചറിംഗ് എന്നിവ ഉൾപ്പെടുന്ന ഉയർന്ന പ്രാധാന്യമുള്ള മേഖലകളിൽ ബ്ലൂ-സ്കൈ, അപ്ലൈഡ്, ട്രാൻസ്ലേഷണൽ ഗവേഷണങ്ങൾ മുന്നോട്ട് കൊണ്ടുപോകുകയാണ് സഹകരണത്തിന്റെ ലക്ഷ്യം.

ഐഐഎസ്‌സി ക്യാമ്പസിൽ നടന്ന ചടങ്ങിൽ മാസ്റ്റർ റിസർച്ച് എഗ്രിമെന്റ് (MRA) ഒപ്പുവച്ചതോടെയാണ് സഹകരണം ഔപചാരികമായത്. ചടങ്ങിൽ BEML ചെയർമാൻ & മാനേജിംഗ് ഡയറക്ടർ ശാന്തനു റോയ്, ഐഐഎസ്‌സി ഡയറക്ടർ പ്രൊഫ.ഗോവിന്ദൻ രംഗരാജൻ, എഫ്എസ്ഐഡി ഡയറക്ടർ പ്രൊഫ. ബി. ഗുരുമൂർത്തി എന്നിവർ പങ്കെടുത്തു.

BEML ഡയറക്ടർ (ഫിനാൻസ്) അനിൽ ജെറാത്ത്, ഡയറക്ടർ (ഹ്യൂമൻ റിസോഴ്‌സസ്) ഡെബി പ്രസാദ് സത്പതി, അഡ്വൈസർ ഡോ. ശൈലേന്ദ്ര വി. ഗഡെ എന്നിവരും മൂന്ന് സ്ഥാപനങ്ങളിലെ മുതിർന്ന പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.

തന്ത്രപ്രധാന പങ്കാളിത്തം

BEMLന് അക്കാദമിക മികവും അത്യാധുനിക ഗവേഷണവും വ്യവസായ എഞ്ചിനീയറിംഗ് ശേഷികളും ഏകീകരിച്ച് പ്രതിരോധം, ഗതാഗതം, ഇൻഫ്രാസ്ട്രക്ചർ, ഹരിത നിർമാണം എന്നിവയിൽ നിർണായക സാങ്കേതികവിദ്യകളുടെ വികസനം വേഗത്തിലാക്കാനാണ് ലക്ഷ്യമെന്ന് BEML ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ശാന്താനു റോയ് പറഞ്ഞു.

Loading...
Unable to load recommendations.
Follow Us
Related Stories
Starlink: ‘ഇന്ത്യയിൽ അതിവേഗ ഇൻ്റർനെറ്റ് നൽകാൻ ഞങ്ങൾ തയ്യാർ’; റിലയൻസിൻ്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ഇലോൺ മസ്കിൻ്റെ സ്റ്റാർലിങ്ക്
കൈയിൽ കയറിപ്പിടിച്ചു, മടങ്ങാതെ ഫ്ലാറ്റിന് മുന്നിൽ തന്നെ നിന്നു; ബെംഗളൂരുവിൽ റാപ്പിഡോ യാത്രയ്ക്കിടെ യുവതിക്ക് ദുരനുഭവം
Special Parliament Session: മണ്ഡലപുനർനിർണയവും വനിത സംവരണവും; പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് വീണ്ടും നീക്കം
പങ്കെടുക്കരുത്, തിരംഗ മാർച്ചിൽ 11 പേർ മതിയെന്ന് പോലീസ്; ദേശീയപതാക ഉയർത്താനും പോലീസ് അനുമതി വേണോയെന്ന് സിജെപി
ഒന്നര വയസ്സുകാരിയെ ഫ്ലാറ്റിൻ്റെ ആറാം നിലയിൽ നിന്ന് താഴേക്കെറിഞ്ഞു; പത്തുവയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ
Namma Metro: പിങ്ക്, ബ്ലൂ ലൈനുകൾ ഒരുങ്ങുന്നു; ബെംഗളൂരു മെട്രോയുടെ പുതിയ സമയക്രമം
ഉറക്കം കിട്ടുന്നില്ലേ? ഈ ചായ കുടിച്ചോളൂ നല്ല ഉറക്കം ഉറപ്പ്
കൂടിയ മൈലേജും കുറഞ്ഞ വിലയും - ബജാജ് പ്ലാറ്റിന
ദിവസവും ഓട്സ് കഴിക്കുന്നത് നല്ലതല്ലേ?
A20 പ്രോ കരുത്തിൽ ഒരു ഫോൾഡബിൾ ഐഫോൺ! ഇപ്പോൾ വാങ്ങാം
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?