Bengaluru Bike Rent: ബെംഗളൂരുവില്‍ ടാക്‌സികള്‍ കഴുത്തറുക്കും; ബൈക്ക് റെന്റിനെടുത്ത് നഗരം ചുറ്റാം

Affordable Bike Rentals Bengaluru: കേരളത്തില്‍ നിന്നും ധാരാളം ആളുകള്‍ ബെംഗളൂരുവിലേക്ക് യാത്ര ചെയ്യുന്നു. പഠനം, ജോലി, ബിസിനസ് തുടങ്ങി വിവിധ ആവശ്യങ്ങളാണ് ഓരോ യാത്രയ്ക്കും പിന്നില്‍. എന്നാല്‍ വിനോദത്തിനായി നഗരത്തിലേക്ക് എത്തുന്നവരും കുറവല്ല.

Bengaluru Bike Rent: ബെംഗളൂരുവില്‍ ടാക്‌സികള്‍ കഴുത്തറുക്കും; ബൈക്ക് റെന്റിനെടുത്ത് നഗരം ചുറ്റാം

പ്രതീകാത്മക ചിത്രം

Published: 

15 Feb 2026 | 09:34 PM

ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ ഒന്നാണ് ബെംഗളൂരു. നഗരത്തിന്റെ പ്രമാണിത്തം മാത്രമല്ല, ചെലവിന്റെ കാര്യത്തിലും ബെംഗളൂരു അല്‍പം കഠിനമാണ്. നഗരത്തില്‍ പട്ടിണി കിടക്കാന്‍ പോലും പതിനായിരങ്ങള്‍ വേണമെന്നാണ് അവിടുത്തുകാര്‍ പറയുന്നത്. എന്നാല്‍ കന്നഡ സംസാരിക്കുന്ന ആളുകളേക്കാള്‍ കൂടുതല്‍ നഗരത്തിലുള്ളത് മറ്റുഭാഷക്കാരാണ്, മലയാളികളും മോശമല്ല.

കേരളത്തില്‍ നിന്നും ധാരാളം ആളുകള്‍ ബെംഗളൂരുവിലേക്ക് യാത്ര ചെയ്യുന്നു. പഠനം, ജോലി, ബിസിനസ് തുടങ്ങി വിവിധ ആവശ്യങ്ങളാണ് ഓരോ യാത്രയ്ക്കും പിന്നില്‍. എന്നാല്‍ വിനോദത്തിനായി നഗരത്തിലേക്ക് എത്തുന്നവരും കുറവല്ല. താമസം, ഭക്ഷണം, യാത്ര തുടങ്ങി ഏതാവശ്യത്തിനും ബെംഗളൂരുവില്‍ വലിയ തുക തന്നെ ചെലവഴിക്കേണ്ടി വരാറുണ്ട്. എന്നാല്‍ അതില്‍ ആര്‍ക്കും പരിഭവമോ പരാതിയോ ഇല്ല. വലിയ നഗരത്തിന്റെ ഭാഗമാകണമെങ്കില്‍ ഇതെല്ലാം സഹിക്കണമെന്ന് ആളുകള്‍ മനസിലാക്കുന്നു.

പുതിയൊരു നഗരത്തില്‍ എത്തുമ്പോള്‍ ആളുകളെ ഏറ്റവും കൂടുതല്‍ വലയ്ക്കുന്നത് സ്ഥലങ്ങള്‍ കണ്ടെത്തുന്നതാണ്. എവിടേക്ക് പോകണം, എപ്പോള്‍ എത്തണം എന്ന കാര്യത്തിലെല്ലാം എല്ലാവര്‍ക്കും വ്യക്തത ഉണ്ടാകുമെങ്കിലും എങ്ങനെ എത്തിച്ചേരും, ബസ് വേണോ ടാക്‌സി വേണോ എന്നുള്ള സംശയങ്ങള്‍ വിട്ടൊഴിയുകയില്ല.

ബെംഗളൂരുവില്‍ എത്തുന്നവര്‍ക്ക് യാത്രയ്ക്കായി ഏറ്റവും കൂടുതല്‍ ചെലവ് വരുന്നത് ടാക്‌സിയ്ക്ക് വേണ്ടിയാണ്. എന്നാല്‍ അതിന് പരിഹാരം കണ്ടിരിക്കുകയാണ് ഒരു യുവാവ്. ടാക്‌സികള്‍ക്ക് പകരം ബൈക്ക് റെന്റുകളാണ് ലാഭമമെന്നാണ് യുവാവിന്റെ പക്ഷം. ഇന്‍സ്റ്റഗ്രാം ഉപയോക്താവായ ഫുഡീ ഫൈസി തന്റെ പേജില്‍ പങ്കുവെച്ച വീഡിയോയിലാണ് ഇക്കാര്യം പറയുന്നത്.

Also Read: Viral Video: നിയമം കൈയ്യിലെടുത്തല്ല, ഇതാണ് സ്ത്രീശക്തി; കർണാടകയിൽ ലഹരി പരസ്യത്തിനെതിരെ ഇവർ ചെയ്തത് കണ്ടോ

ബെംഗളൂരുവില്‍ താന്‍ ബൈക്ക് വാടകയ്ക്ക് എടുത്ത കാര്യം അയാള്‍ വീഡിയോയില്‍ പറയുന്നുണ്ട്. ആക്ടീവ സ്‌കൂട്ടറിന് മണിക്കൂറിന് 21 രൂപയാണ് അദ്ദേഹത്തിന് ചെലവ് വന്നത്. ബെംഗളൂരുവില്‍ മറ്റ് യാത്രാ മാര്‍ഗങ്ങളേക്കാള്‍ ലാഭം റെന്റ് ബൈക്കുകളാണെന്നും യുവാവ് വീഡിയോയിലൂടെ വ്യക്തമാക്കി.

Loading...
Unable to load recommendations.
Follow Us
Related Stories
Change In Sugar Import Rules : അസംസ്കൃത പഞ്ചസാരയുടെ ഇറക്കുമതി വ്യവസ്ഥകളിൽ ഭേദഗതി വരുത്തി കേന്ദ്രം, വിൽപനയ്ക്ക് രണ്ട് മാസം സമയം
കുട്ടികൾക്കുള്ള കഫ് സിറപ്പുകൾക്ക് കർശന നിയന്ത്രണവുമായി കേന്ദ്രം; മാതാപിതാക്കൾ അറിയേണ്ട കാര്യങ്ങൾ!
വാടക വീട്ടിലെ ചാക്കുകളിൽ സൂക്ഷിച്ചത് ലക്ഷങ്ങൾ; കർണാടകയിൽ മരിച്ച യാചകയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയത് 8.4 ലക്ഷം
Ajit Doval Beijing Visit: ചൈനീസ് മണ്ണിൽ ഇന്ത്യയുടെ മാസ്റ്റർ പ്ലാൻ! അതിർത്തി തർക്കം പരിഹരിക്കാൻ അജിത് ഡോവൽ ബീജിങില്‍
Kaziah Liz Mejo: ഇത് തനി മലയാളി! ആരാണ് 2026-ലെ മിസ് യൂണിവേഴ്സ് ഇന്ത്യ കസിയ ലിസ് മെജോ?
ട്രെയിനിൽ തലയില്ലാത്ത മൃതദേഹം, വീട്ടിൽ ബിരിയാണി പാത്രത്തിൽ ശരീരഭാഗങ്ങൾ: ചെന്നൈയെ നടുക്കിയ കൊലപാതകം!
പിൻകോഡ് ഇല്ലെങ്കിലും പാഴ്സലെത്തും; ദുബായിലെ ഡെലിവറി സിസ്റ്റം ഇങ്ങനെ
ഓണസദ്യയിൽ ഉപ്പ് ചേർക്കാത്ത വിഭവം
ഇലയിടൽ മുതൽ പായസം വരെ: ഓണസദ്യ കഴിക്കേണ്ട ശരിയായ ക്രമം
വിവോ X500 മുതൽ X500 പ്രോ മാക്സ് വരെയുണ്ട്; ലോഞ്ച് ഉറപ്പിച്ചു
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി