Bengaluru Rent: 2 ബിഎച്ച്കെ ഫ്ലാറ്റിന് 30 ലക്ഷം രൂപ ഡെപ്പോസിറ്റ്; ഞെട്ടിത്തരിച്ച് സോഷ്യൽ മീഡിയ

Bengaluru Flant Rent Scam: ബെംഗളൂരുവിൽ ഒരു 2 ബിഎച്ച്കെ ഫ്ലാറ്റിന് നൽകേണ്ട സെക്യൂരിറ്റി ഡെപ്പോസിറ്റ് 30 ലക്ഷം രൂപ. റെഡിറ്റിലാണ് ഈ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.

Bengaluru Rent: 2 ബിഎച്ച്കെ ഫ്ലാറ്റിന് 30 ലക്ഷം രൂപ ഡെപ്പോസിറ്റ്; ഞെട്ടിത്തരിച്ച് സോഷ്യൽ മീഡിയ

പ്രതീകാത്മക ചിത്രം

Published: 

04 Nov 2025 | 02:04 PM

ബെംഗളൂരുവിൽ വീട്ടുവാടക നിരക്ക് കുതിച്ചുയരുന്നത് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നു. സാധാരണക്കാർക്ക് താങ്ങാനാവാത്ത തരത്തിൽ വാടകയും സെക്യൂരിറ്റി ഡിപ്പോസിറ്റും വർധിക്കുന്നതാണ് ആളുകൾ ചൂണ്ടിക്കാട്ടുന്നത്. ഇതിൻ്റെ ഉദാഹരണമായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ റെഡ്ഡിറ്റിലെ ഒരു പോസ്റ്റ് വൈറലായിരിക്കുകയാണ്.

ബെംഗളൂരു ഫ്രേസർ ടൗണിലെ ഒരു 2BHK ഫ്ലാറ്റിന് ഉടമ ആവശ്യപ്പെട്ട സെക്യൂരിറ്റി ഡിപ്പോസിറ്റ് ആണ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. 20,000 രൂപ മാസവാടക നൽകേണ്ട ഫ്ലാറ്റിന് 30 ലക്ഷം രൂപയാണ് സെക്യൂരിറ്റി ഡെപ്പോസിറ്റായി ആവശ്യപ്പെട്ടിരുന്നത്. ഈ പരസ്യം റെഡ്ഡിറ്റ് യൂസർ തൻ്റെ അക്കൗണ്ടിലൂടെ പങ്കുവച്ചു. ബെംഗളൂരുവിലെ വാടക ഉടമകൾ നിയന്ത്രണം വിട്ട് പോകുന്നു എന്ന തലക്കെട്ടോടെ പങ്കുവച്ച പോസ്റ്റ് വൈറലായി.

Also Read: Actress Harassed: യുവ നടിക്ക് നിരന്തരം സ്വകാര്യ ഭാഗങ്ങളുടെ വീഡിയോകളും അശ്ലീല മെസ്സേജുകളും; മലയാളി യുവാവ് പിടിയിൽ

ഇതിനോട് രൂക്ഷമായാണ് മറ്റ് ഉപഭോക്താക്കളുടെ പ്രതികരണം. 30 ലക്ഷം രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റ് നൽകുന്നതിന് പകരം ഫ്ലാറ്റ് വാങ്ങി ഇഎംഐ അടച്ചാൽ മതിയല്ലോ എന്നാണ് ഒരു യൂസർ കുറിച്ചത്. ബെംഗളൂരുവിലെ വാടക ഉടമകൾ തട്ടിപ്പുകാരാണ് എന്ന് മറ്റൊരാൾ ആരോപിക്കുമ്പോൾ ഇത്ര വലിയ തുക സെക്യൂരിറ്റി ഡെപ്പോസിറ്റ് ആഗ്രഹിക്കുന്ന ഉടമ വീട് ലീസിന് കൊടുക്കുന്നതാണ് നല്ലതെന്ന് മറ്റൊരാൾ കുറിച്ചു.

മികച്ച ഇൻ്റീരിയറുകൾ, മോഡുലാർ അടുക്കള, പവർ ബാക്കപ്പ്, കാർ പാർക്കിങ്, ഇൻഹൗസ് സെക്യൂരിറ്റി തുടങ്ങിയ സൗകര്യങ്ങൾ ഉള്ളതാണ് ഫ്ലാറ്റ്. സാധാരണ രീതിയിൽ മൂന്ന് മുതൽ 10 മാസം വരെയുള്ള വാടകത്തുക ഡെപ്പോസിറ്റായി നൽകാറുണ്ട്. എന്നാൽ, 30 ലക്ഷം രൂപ ഡെപ്പോസിറ്റ് ആവശ്യപ്പെടുന്നത് വളരെ വിചിത്രവും ചൂഷണവുമാണെന്ന് യൂസർമാർ കുറ്റപ്പെടുത്തുന്നു.

 

Loading...
Unable to load recommendations.
Follow Us
മുടിക്കും ചർമത്തിനും ഒക്കെ ബെസ്റ്റാ! പഴത്തൊലി കളയല്ലേ
ഉപ്പ് കൂടിപ്പോയ കറി ഇനി കളയേണ്ട; പരിഹാരമുണ്ട്‌
ആമസോൺ ഓഫർ റീലോഡഡ്; മോട്ടറോള എഡ്ജ് 60 ഫ്യൂഷന് ഡിസ്കൗണ്ട്
സ്ട്രെസ്സ് ഈറ്റിംഗ് എന്ന ലൂപ്പിൽ പെട്ടുപോയിട്ടുണ്ടോ ? കാരണമിതാണ്!
അങ്ങനെ സുരാജിനും ലഭിച്ചു ആ കല്യാണക്കുറി
വിസ്റ്റാഡോം കോച്ചിൻ്റെ ഉള്ളി കാഴ്ചകൾ
നിയുക്ത ഗവർണർ ഓംപ്രകാശ് മാഥൂറിന് സ്വീകരണം നൽകി മുഖ്യമന്ത്രി
കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്ന് മുഖ്യമന്ത്രി