Actress Harassed: യുവ നടിക്ക് നിരന്തരം സ്വകാര്യ ഭാഗങ്ങളുടെ വീഡിയോകളും അശ്ലീല മെസ്സേജുകളും; മലയാളി യുവാവ് പിടിയിൽ
Actress Harassed: ടിക്ക് നവീൻസ് എന്ന ഉപയോക്താവിൽ നിന്നും ഫേസ്ബുക്കിലൂടെ ഒരു ഫ്രണ്ട് റിക്വസ്റ്റ് ലഭിച്ചിരുന്നു. നടി ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിച്ചില്ലെങ്കിലും അയാൾ ദിവസവും മെസഞ്ചർ വഴി അവർക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചു. പിന്നാലെ യുവതി ഇയാളെ ബ്ലോക്ക് ചെയ്തു.
ടെലിവിഷൻ നടിക്ക് അശ്ലീല മെസ്സേജുകളും ദൃശ്യങ്ങളും അയച്ച സംഭവത്തിൽ മലയാളി യുവാവ് അറസ്റ്റിൽ. ബംഗളൂരുവിൽ വെച്ചാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. ബംഗളൂരിൽ ഒരു റിക്രൂട്ട്മെന്റ് ഏജൻസിയിൽ ഡെലിവറി മാനേജർ ആയി ജോലി ചെയ്യുന്ന നവീൻ കെ മേനോൻ എന്ന യുവാവാണ് പിടിയിലായത്.
തെലുങ്ക്, കന്നട ടെലിവിഷൻ സീരിയലുകളിൽ അഭിനയിക്കുന്ന നടിക്കാണ് നവീൻ നിരന്തരം അശ്ലീല സന്ദേശങ്ങൾ അയച്ചത്. മൂന്നുമാസത്തോളമാണ് യുവാവ് ഈ അതിക്രമം തുടർന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതി നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുകയാണ്.
ALSO READ: ട്യൂഷന്‍ കഴിഞ്ഞു മടങ്ങവേ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാല്‍സംഗത്തിനിരയാക്കി
മൂന്നുമാസം മുമ്പാണ് സംഭവം. നടിക്ക് നവീൻസ് എന്ന ഉപയോക്താവിൽ നിന്നും ഫേസ്ബുക്കിലൂടെ ഒരു ഫ്രണ്ട് റിക്വസ്റ്റ് ലഭിച്ചിരുന്നു. നടി ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിച്ചില്ലെങ്കിലും അയാൾ ദിവസവും മെസഞ്ചർ വഴി അവർക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചു. പിന്നാലെ യുവതി ഇയാളെ ബ്ലോക്ക് ചെയ്തു. എന്നാൽ വീണ്ടും പുതിയ അക്കൗണ്ടുകൾ നിർമ്മിക്കുകയും ഇയാൾ താരത്തെ നിരന്തരം സന്ദേശങ്ങൾ അയച്ചു ഉപദ്രവിക്കുകയും ചെയ്തു.
ഓരോ അക്കൗണ്ടുകളും ബ്ലോക്ക് ചെയ്യുമ്പോഴും ഇയാൾ വീണ്ടും പുതിയ ഐഡികൾ നിർമ്മിച്ച അതിലൂടെ നടിക്ക് സ്വകാര്യഭാഗങ്ങളുടെ വീഡിയോകളും മറ്റും അയച്ചതായാണ് പരാതി. പിന്നീട് നവംബർ ഒന്നിന് അയാൾ വീണ്ടും യുവതിക്ക് മെസ്സേജ് അയച്ചു. നേരിട്ട് കാണണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ശേഷം നേരിട്ട് കാണുകയും എല്ലാം അവസാനിപ്പിക്കാനും നടി യുവാവിന് മുന്നറിയിപ്പ് നൽകി. എന്നാൽ മുന്നറിയിപ്പ് നൽകിയിട്ടും ഇയാൾ നിരന്തരം ഉപദ്രവിക്കാൻ ആരംഭിച്ചപ്പോഴാണ് നടി പോലീസിനെ സമീപിച്ച് പരാതി നൽകിയത്. നടയുടെ പരാതിയിൽ ലൈംഗിക അതിക്രമത്തിനും ഓൺലൈൻ വഴിയുള്ള അതിക്രമത്തിനും നവീന് എതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.