Namma Metro: നമ്മ മെട്രോ യാത്രക്കാരേ റെഡിയായിക്കോളൂ, പിങ്ക് ലൈന്‍ തുറക്കാന്‍ പോകുന്നു

Namma Metro Pink Line Bengaluru To Open In May: ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പിങ്ക് ലൈനില്‍ സര്‍വീസ് ആരംഭിക്കും. കലേന അഗ്രഹാര മുതല്‍ നാഗവാര വരെയുള്ള ഗുലാബി മാര്‍ഗ് പിങ്ക് ലൈനിന്റെ ആകെ നീളം 21.26 കിലോമീറ്ററാണ്. നിലവില്‍ കലേന അഗ്രഹാര മുതല്‍ തവരേക്കരെ വരെയുള്ള എലിവേറ്റഡ് കോറിഡോര്‍ അതായത് 7.5 കിലോമീറ്റര്‍ പാതയാണ് ആദ്യഘട്ടത്തില്‍ തുറക്കുന്നത്.

Namma Metro: നമ്മ മെട്രോ യാത്രക്കാരേ റെഡിയായിക്കോളൂ, പിങ്ക് ലൈന്‍ തുറക്കാന്‍ പോകുന്നു

നമ്മ മെട്രോ

Updated On: 

22 Mar 2026 | 09:45 PM

ബെംഗളൂരു: നമ്മ മെട്രോ യാത്രക്കാരുടെ പരാതികളും പരിഭവകളുമെല്ലാം അവസാനിക്കുന്നു. മെട്രോ യാത്രക്കാര്‍ ഏറെനാളായി കാത്തിരിക്കുന്ന പിങ്ക് ലൈന്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി. പിങ്ക് ലൈനില്‍ സര്‍വീസ് ആരംഭിക്കുന്നതിന് മുന്നോടിയായുള്ള പരിശോധനകള്‍ ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ (ബിഎംആര്‍സിഎല്‍) ഉദ്യോഗസ്ഥര്‍ ആരംഭിച്ചു.

ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പിങ്ക് ലൈനില്‍ സര്‍വീസ് ആരംഭിക്കും. കലേന അഗ്രഹാര മുതല്‍ നാഗവാര വരെയുള്ള ഗുലാബി മാര്‍ഗ് പിങ്ക് ലൈനിന്റെ ആകെ നീളം 21.26 കിലോമീറ്ററാണ്. നിലവില്‍ കലേന അഗ്രഹാര മുതല്‍ തവരേക്കരെ വരെയുള്ള എലിവേറ്റഡ് കോറിഡോര്‍ അതായത് 7.5 കിലോമീറ്റര്‍ പാതയാണ് ആദ്യഘട്ടത്തില്‍ തുറക്കുന്നത്. ഈ റൂട്ടില്‍ മെയ് മാസത്തോടെ ട്രെയിന്‍ സര്‍വീസ് ആരംഭിക്കും.

പരിശോധനകള്‍ ഉടന്‍ പൂര്‍ത്തിയാകും

പിങ്ക് ലൈനില്‍ ട്രെയിനുകളുടെ പരീക്ഷണയോട്ടം ആരംഭിച്ചു. മെയ് മാസത്തോടെ എല്ലാ പരിശോധനകളും പൂര്‍ത്തിയാക്കി ഗതാഗതത്തിനായി തുറന്നുകൊടുക്കും. ലോഡ് ടെസ്റ്റുകള്‍, സ്പീഡ് ടെസ്റ്റുകള്‍, സിഗ്നലിങ് എന്നിവയുള്‍പ്പെടെ ഒട്ടനവധി പരീക്ഷണങ്ങള്‍ക്ക് ശേഷമാണ് ഔദ്യോഗികമായി പാത തുറക്കുക. ചില പരിശോധനകള്‍ ഏപ്രില്‍ ആദ്യവാരം വരെ തുടരും.

കലേന അഗ്രഹാര-തവരെക്കരെ പാതയില്‍ ആകെ ആറ് സ്റ്റേഷനുകളുണ്ടാകും. ഈ റൂട്ടില്‍ 23 ട്രെയിനുകള്‍ സര്‍വീസ് നടത്താനാണ് ബിഎംആര്‍സിഎല്‍ പദ്ധതിയിടുന്നത്. ഇതില്‍ ആറെണ്ണം ഡ്രൈവറില്ലാ ട്രെയിനുകളായിരിക്കും. ഇവയില്‍ നാല് ട്രെയിനുകള്‍ ഇതിനോടകം ബെംഗളൂരുവില്‍ എത്തിച്ചേര്‍ന്നു. ബാക്കിയുള്ള രണ്ട് ട്രെയിനുകള്‍ ഏപ്രിലിനുള്ളിലെത്തുന്നതാണ്.

Also Read: Namma Metro: ഐപിഎല്‍ ടിക്കറ്റുള്ളവര്‍ക്ക് നമ്മ മെട്രോ യാത്ര സൗജന്യം; അവസരം മിസ്സാക്കേണ്ടാ

2027 ഓടെ വമ്പന്‍ മാറ്റങ്ങള്‍

അഗ്രഹാര മുതല്‍ തവരെക്കരെ വരെയുള്ള പാതയുടെ ഉദ്ഘാടനം മെയ് മാസത്തില്‍ പൂര്‍ത്തിയാകും. ശേഷിക്കുന്ന തവരെക്കരെ മുതല്‍ നാഗവാര വരെയുള്ള തുരങ്കപാത 2026 ഡിസംബറില്‍ തുറക്കും. ഈ വര്‍ഷം അവസാനത്തോടെ 96 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള നമ്മ മെട്രോയിലേക്ക് 21 കിലോമീറ്റര്‍ കൂടി, ചേര്‍ക്കാനാണ് ബിഎംആര്‍സിഎലിന്റെ തീരുമാനം.

Follow Us
Related Stories
ദുബായ് അപകടത്തില്‍ മരിച്ച തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് ഡോ. ഷംഷീര്‍ വയലിലിന്റെ സഹായം; 2.6 കോടി കൈമാറി
രാജ്യത്തിൻ്റെ ഐക്യത്തിനും പുരോഗതിക്കും വേണ്ടി ജീവിതം സമർപ്പിച്ചയാൾ- ശ്യാമപ്രസാദ് മുഖർജിയുടെ ജന്മവാർഷികത്തിൽ പ്രധാനമന്ത്രി
Bengaluru Weather: ബെംഗളൂരുവില്‍ മഴയെത്തി, ശക്തമായ കാറ്റില്‍ പറന്നുപോകല്ലേ; ഇടിമിന്നലും കൂടെയുണ്ട്‌
Chennai Weather Update: അതിശക്തമായ മഴ തന്നെ, മെട്രോ നഗരത്തിലെ യാത്ര ശ്രദ്ധിച്ചു വേണേ…. കാലാവസ്ഥ മുന്നറിയിപ്പ്
Mumbai-Pune Train Service: യാത്രയ്ക്ക് ഇറങ്ങല്ലേ…ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി; കനത്ത മഴ ചതിച്ചു
Bengal Mob Lynching: 12 വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന പ്രതിയെ നാട്ടുകാർ തല്ലിക്കൊന്നു; പ്രതിഷേധം ശക്തം
മരുന്ന് വേണ്ട, കൊളസ്ട്രോൾ കുറയ്ക്കാൻ 6 വഴികളിതാ
കോടികളുടെ ആസ്തി, ശ്രേയസ് അയ്യരുടെ സമ്പാദ്യം എത്ര?
മണ്‍സൂണില്‍ മലപ്പുറത്ത് പോകാന്‍ പറ്റിയ കിടിലന്‍ സ്‌പോട്ടുകള്‍
കറുത്ത പഴം കളയേണ്ട, കിടിലൻ കട്​ലറ്റ് തയ്യാറാക്കാം
മനോഹരമായ കാഴ്ച! ആനക്കൂട്ടം വരിവരിയായ പോകുന്നത് കണ്ടോ
ഇരുമ്പ് കമ്പി സ്കോർപിയോയിൽ തറഞ്ഞു കയറി, അപകടം
അവസാനം കിട്ടാനുള്ളത് കിട്ടി! ട്രെയിൻ വരുമ്പോൾ പാളത്തിൽ വെച്ച് ചെയ്തത് കണ്ടോ?
ചെടിക്കുള്ളിൽ മറഞ്ഞിരിക്കുന്നത് ആരെന്ന് കണ്ടോ? കൂറ്റൻ രാജവെമ്പാല