Namma Metro: നമ്മ മെട്രോ യാത്രക്കാരേ ഞെട്ടാന്‍ റെഡിയാണോ? 5 മിനിറ്റില്‍ ഇനി ട്രെയിനെത്തും

Bengaluru Namma Metro Yellow Line New Train Update: കൊല്‍ക്കത്ത ആസ്ഥാനമായുള്ള ടിറ്റാഗഡ് റെയില്‍ സിസ്റ്റംസ് ലിമിറ്റഡ് ആണ് പുതിയ ട്രെയിനുകള്‍ നിര്‍മിക്കുന്നത്. ഇതിനോടകം തന്നെ ട്രെയിനുകള്‍ ബെംഗളൂരുവിലേക്ക് എത്തിയിട്ടുണ്ട്. രണ്ട് ട്രെയിനുകള്‍ ഏപ്രില്‍ ആദ്യവാരത്തോടെ എത്തുമെന്ന് അധികൃതര്‍ അറിയിച്ചു. ഒരു ട്രെയിന്‍ മാര്‍ച്ച് അവസാനത്തോടെയും...

Namma Metro: നമ്മ മെട്രോ യാത്രക്കാരേ ഞെട്ടാന്‍ റെഡിയാണോ? 5 മിനിറ്റില്‍ ഇനി ട്രെയിനെത്തും

ബെംഗളൂരു നമ്മ മെട്രോ

Published: 

27 Mar 2026 | 08:14 AM

ബെംഗളൂരു: നമ്മ മെട്രോ യാത്രക്കാരുടെ കാത്തിരിപ്പ് സമയം വീണ്ടും കുറയ്ക്കാന്‍ പദ്ധതിയിട്ട് ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിഎംആര്‍സിഎല്‍). ആര്‍വി റോഡ്-ബൊമ്മസാന്ദ്ര യെല്ലോ ഇടനാഴിയിലേക്ക് 10 ട്രെയിനുകള്‍ ഉള്‍പ്പെടുത്താനുള്ള ഒരുക്കത്തിലാണ് ബിഎംആര്‍സിഎല്‍. മെയ് മാസത്തോടെ യെല്ലോ ലൈനിലെ പീക്ക് അവര്‍ കാത്തിരിപ്പ് സമയം അഞ്ച് മിനിറ്റായി കുറഞ്ഞേക്കാം.

കൊല്‍ക്കത്ത ആസ്ഥാനമായുള്ള ടിറ്റാഗഡ് റെയില്‍ സിസ്റ്റംസ് ലിമിറ്റഡ് ആണ് പുതിയ ട്രെയിനുകള്‍ നിര്‍മിക്കുന്നത്. ഇതിനോടകം തന്നെ ട്രെയിനുകള്‍ ബെംഗളൂരുവിലേക്ക് എത്തിയിട്ടുണ്ട്. രണ്ട് ട്രെയിനുകള്‍ ഏപ്രില്‍ ആദ്യവാരത്തോടെ എത്തുമെന്ന് അധികൃതര്‍ അറിയിച്ചു. ഒരു ട്രെയിന്‍ മാര്‍ച്ച് അവസാനത്തോടെയും മറ്റൊന്ന് ഏപ്രില്‍ തുടക്കത്തോടെയും ബെംഗളൂരുവിലേക്ക് പുറപ്പെടും.

രണ്ടാഴ്ചത്തെ 750 കിലോമീറ്റര്‍ നിര്‍ബന്ധിത പരീക്ഷണയോട്ടത്തിന് ശേഷം മെയ് മാസത്തിലെ രണ്ട് ട്രെയിനുകളും സര്‍വീസ് ആരംഭിക്കൂവെന്നാണ് വിവരം. ഈ ട്രെയിനുകളും യാത്ര തുടങ്ങുന്നതോടെ യെല്ലോ ലൈനിലെ ആകെ ട്രെയിനുകളുടെ എണ്ണം 10 ആകും. കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ് 19.15 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ആര്‍വി റോഡ്-ബൊമ്മസാന്ദ്ര യെല്ലോ ലൈന്‍ തുറന്നത്. ഇവിടെ നിലവില്‍ എട്ട് ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. ഇതില്‍ ശരാശരി 1 ലക്ഷം പേര്‍ ആഴ്ചയില്‍ യാത്ര ചെയ്യുന്നതായാണ് വിവരം.

Also Read: Namma Metro: ഐപിഎല്‍ കഴിഞ്ഞ് വീട്ടില്‍ പോകാന്‍ മെട്രോയുണ്ട്; നമ്മ മെട്രോ പുലര്‍ച്ചെ വരെ ഓടും

തിരക്കേറിയ സമയങ്ങളില്‍ ഒന്‍പത് മിനിറ്റും തിരക്കില്ലാത്ത സമയങ്ങളില്‍ 14 മിനിറ്റുമാണ് നിലവിലെ കാത്തിരിപ്പ് സമയം. ഇതില്‍ യാത്രക്കാര്‍ക്കിടയില്‍ അമര്‍ഷമുണ്ട്. രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 12 വരെയും, വൈകിട്ട് 4 മുതല്‍ രാത്രി 9 വരെയുമാണ് തിരക്കേറിയ സമയങ്ങള്‍. ഈ സമയങ്ങളില്‍ വലിയ ഇടവേളകളില്ലാതെ ട്രെയിന്‍ എത്തണമെന്നാണ് അവരുടെ ആവശ്യം.

 

 

Loading...
Unable to load recommendations.
Follow Us
ഷുഗർ ലെവൽ പേടിക്കാതെ ഓണസദ്യ ആസ്വദിക്കാം; ഇതാ ചില എളുപ്പവഴികൾ
ഒരു പവന്‍  സ്വര്‍ണത്തിന് 12 ലക്ഷം രൂപ; വരും  ദിവസങ്ങളില്‍ സംഭവിച്ചേക്കും
ഉത്രാടം കഴിഞ്ഞ് വീട്ടിലെ ചൂല് തൊടരുത്! കാരണം അറിയാമോ?
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം