Bengaluru-Mysuru Corridor: നാട്ടിലെത്താന്‍ ഇനിയെന്ത് താമസം? 810 കോടി മുടക്കി വഴിയായല്ലോ

Bengaluru–Mysuru Elevated Corridor to Cut Travel Time Sharply: ചാമരാജപേട്ടയ്ക്കടുത്തുള്ള സിര്‍സി സര്‍ക്കിളില്‍ അവസാനിക്കുന്ന ഫ്‌ളൈഓവര്‍ ഭെല്‍-കിംകോ ജങ്ഷന്‍ വരെ നീട്ടാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. മധ്യ ബെംഗളൂരുവിനെ തെക്കുപടിഞ്ഞാറന്‍ മേഖലയുമായി ബന്ധിപ്പിക്കാന്‍ സഹായിക്കുന്ന പാതയിലെ തിരക്ക് കുറയ്ക്കാന്‍ ഈ നീക്കം സഹായിക്കുമെന്നും ശിവകുമാര്‍ പറഞ്ഞു.

Bengaluru-Mysuru Corridor: നാട്ടിലെത്താന്‍ ഇനിയെന്ത് താമസം? 810 കോടി മുടക്കി വഴിയായല്ലോ

പ്രതീകാത്മക ചിത്രം

Updated On: 

19 Mar 2026 | 04:22 PM

ബെംഗളൂരു: മൈസൂരു റോഡിലുണ്ടാകുന്ന ഗതാഗതക്കുരുക്ക് നിയന്ത്രിക്കാനായി പുതിയ എലിവേറ്റഡ് കോറിഡോര്‍ പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍. ചാമരാജപേട്ട, മൈസൂരു റോഡ് പ്രദേശങ്ങളില്‍ നേരിടുന്ന രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി എലിവേറ്റഡ് പാത വേണമെന്ന ആശയം കഴിഞ്ഞ രണ്ട് വര്‍ഷമായി തങ്ങളുടെ ആലോചനയിലുണ്ടെന്നും പദ്ധതിയുടെ സാധ്യത റിപ്പോര്‍ട്ട് തയാറാക്കിയിട്ടുണ്ടെന്നും ഉപമുഖ്യമന്ത്രിയും ബെംഗളൂരു വികസന മന്ത്രിയുമായ ഡികെ ശിവകുമാര്‍.

ചാമരാജപേട്ടയ്ക്കടുത്തുള്ള സിര്‍സി സര്‍ക്കിളില്‍ അവസാനിക്കുന്ന ഫ്‌ളൈഓവര്‍ ഭെല്‍-കിംകോ ജങ്ഷന്‍ വരെ നീട്ടാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. മധ്യ ബെംഗളൂരുവിനെ തെക്കുപടിഞ്ഞാറന്‍ മേഖലയുമായി ബന്ധിപ്പിക്കാന്‍ സഹായിക്കുന്ന പാതയിലെ തിരക്ക് കുറയ്ക്കാന്‍ ഈ നീക്കം സഹായിക്കുമെന്നും ശിവകുമാര്‍ പറഞ്ഞു.

810 കോടി രൂപ ചെലവഴിച്ചാണ് പദ്ധതിയുടെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്നത്. എലിവേറ്റഡ് ഇടനാഴിക്ക് പുറമെ പ്രദേശത്ത് അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങളും നടക്കുന്നു. നയന്ദഹള്ളി ഫ്‌ളൈഓവറിന് ശേഷം രാജരാജേശ്വരിനഗറിന് സമീപം ആര്‍ച്ച് ഫ്‌ളൈഓവര്‍ നിര്‍മിക്കും. ഇതിനായുള്ള ഭൂമി ഏറ്റെടുക്കല്‍ പുരോഗമിക്കുകയാണ്.

മലയാളികള്‍ക്കും ആശ്വാസം

ധാരാളം മലയാളികളെത്തുന്ന ഇന്ത്യയിലെ നഗരങ്ങളിലൊന്നാണ് ബെംഗളൂരു. എന്നാല്‍ മതിയായ യാത്രാ മാര്‍ഗങ്ങളില്ലാത്തത് ആളുകളെ വലയ്ക്കുന്നു. ബെംഗളൂരുവിനെ കേരളവുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡുകളിലൊന്നാണ് ബെംഗളൂരു-മൈസൂരു. മൈസൂരുവിലേക്ക് നീളുന്ന ഈ പാത കേരളത്തിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കും ഗുണം ചെയ്യും.

Also Read: Bengaluru Train: തിരക്ക് കൂട്ടേണ്ടാ, ബെംഗളൂരുവില്‍ നിന്ന് നാട്ടിലെത്താന്‍ ഈ ട്രെയിനുണ്ട്‌

ബെംഗളൂരുവിലെ പിഇഎസ് സര്‍വകലാശാല, ആര്‍വി കോളേജ്, അപ്പോളോ ആശുപത്രി എന്നിവിടങ്ങളിലേക്ക് സ്ഥിരമായി യാത്ര ചെയ്യുന്നവരും വിനോദ സഞ്ചാരികളുമാണ് പ്രധാനമായും ഈ റോഡിന് കൂടുതലായി ആശ്രയിക്കുന്നത്. ഗതാഗതക്കുരുക്ക് അഴിയുന്നത് യാത്ര അതിവേഗമാക്കാനും സഹായിക്കും.

 

Loading...
Unable to load recommendations.
Follow Us
ഷുഗർ ലെവൽ പേടിക്കാതെ ഓണസദ്യ ആസ്വദിക്കാം; ഇതാ ചില എളുപ്പവഴികൾ
ഒരു പവന്‍  സ്വര്‍ണത്തിന് 12 ലക്ഷം രൂപ; വരും  ദിവസങ്ങളില്‍ സംഭവിച്ചേക്കും
ഉത്രാടം കഴിഞ്ഞ് വീട്ടിലെ ചൂല് തൊടരുത്! കാരണം അറിയാമോ?
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം