AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bengaluru: ബെംഗളൂരുവിലെ വിവിധ ഭാഗങ്ങളിൽ കുടിവെള്ളവിതരണം തടസപ്പെടും; ജല ഉപയോഗം നിയന്ത്രിക്കണമെന്ന് അധികൃതർ

Bengaluru Water Supply: ബെംഗളൂരു നഗരത്തിൽ കുടിവെള്ള വിതരണം തടസപ്പെടും. രണ്ട് ദിവസത്തേക്കാണ് കുടിവെള്ള വിതരണം തടസപ്പെടുക.

Bengaluru: ബെംഗളൂരുവിലെ വിവിധ ഭാഗങ്ങളിൽ കുടിവെള്ളവിതരണം തടസപ്പെടും; ജല ഉപയോഗം നിയന്ത്രിക്കണമെന്ന് അധികൃതർ
ബെംഗളൂരുImage Credit source: Social Media
Abdul Basith
Abdul Basith | Published: 03 Feb 2026 | 07:46 AM

ബെംഗളൂരുവിലെ വിവിധ ഭാഗങ്ങളിൽ കുടിവെള്ള വിതരണം തടസപ്പെടുമെന്ന് ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സീവേജ് ബോർഡ്. ഫെബ്രുവരി 5, 6 തീയതികളിലാണ് കുടിവെള്ള വിതരണം തടസപ്പെടുക. അടിയന്തിരമായി നടത്തേണ്ട പൈപ്പ് ലൈൻ നവീകരണ ജോലികളാണ് നിയന്ത്രണത്തിന് കാരണമെന്ന് അധികൃതർ അറിയിച്ചു.

1200 എംഎം, 700 എംഎം വ്യാസമുള്ള വലിയ പൈപ്പ് ലൈനുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രവൃത്തികൾ നടക്കുന്നതിനാലാണ് നഗരത്തിൽ ജലവിതരണം നിർത്തിവെക്കുന്നത്. ഫെബ്രുവരി അഞ്ചിന് വ്യാഴാഴ്ച രാവിലെ ആറ് മണി മുതൽ ഫെബ്രുവരി ആറ് വെള്ളിയാഴ്ച രാവിലെ ആറ് മണി വരെ ഏകദേശം 24 മണിക്കൂർ നേരത്തേക്ക് വെള്ളമുണ്ടാവില്ല. ഈ സമയത്ത് പമ്പിങ് സ്റ്റേഷനുകളുടെ പ്രവർത്തനം പൂർണമായി നിലയ്ക്കും.

Also Read: Bengaluru High Speed Rail: 1 മണിക്കൂറിൽ ബെംഗളൂരുവിലെത്താം; പുതിയ ട്രെയിൻ വന്നത് അറിഞ്ഞില്ലേ?

ശുദ്ധജല പദ്ധതിയുടെ ഒന്നും രണ്ടും ഘട്ടങ്ങൾക്ക് കീഴിലുള്ള പ്രദേശങ്ങളെയാണ് നിയന്ത്രണം പ്രധാനമായും ബാധിക്കുക. മഗഡി റോഡ്, പത്മനാഭ നഗർ, കുമാരസ്വാമി ലേഔട്ട്, യെലച്ചേനഹള്ളി, ഉത്തരാഹള്ളി, ബനശങ്കരി, കോറമംഗല, മഡിവാള, ശാന്തിനഗർ, വിവേക് നഗർ, ഡൊംലൂർ, ജയനഗർ, ജെപി നഗർ, കെഎസ്ആർടിസി ലേഔട്ട്, എജിഎസ് ലേഔട്ട് തുടങ്ങി നഗരത്തിലെ പ്രധാന ഇടങ്ങളിലൊക്കെ ജലവിതരണം മുടങ്ങും. പ്രധാന ജനവാസ കേന്ദ്രങ്ങളിലും വാണിജ്യ മേഖലകളിലും ഈ ദിവസങ്ങളിൽ കുടിവെള്ളമുണ്ടാവില്ല.

പൈപ്പ് ലൈൻ ജോലികൾ പൂർത്തിയാകുന്നതോടെ ജലവിതരണം പുനസ്ഥാപിക്കുമെന്ന് ബിഡബ്ല്യുഎസ്എസ്ബി ചെയർമാൻ ഡോ. വി. രാം പ്രസാദ് മനോഹർ അറിയിച്ചു. ഇത്തരം ഒരു സാഹചര്യത്തിൽ ജനങ്ങൾ ആവശ്യമായ വെള്ളം മുൻകൂട്ടി സംഭരിച്ചു വെക്കണം. ഇത്തരമൊരു ഘട്ടത്തിൽ ആളുകൾ അധികൃതരുമായി സഹകരിക്കണം. ഈ രണ്ട് ദിവസങ്ങളിൽ ജല ഉപയോഗത്തിൽ നിയന്ത്രണം പാലിക്കണമെന്നും അദ്ദേഹം നിർദ്ദേശം നൽകി.