AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

ഞങ്ങളെ കുറിച്ച്

ABCL-ൻ്റെ കീഴിൽ പ്രവർത്തിക്കുന്ന TV9 , ആഴത്തിലുള്ള വിശകലനവും കൃത്യതയും വ്യക്തതയും മുഖമുദ്രയാക്കി വാർത്തകൾ എത്തിക്കുന്ന ഒരു പ്രമുഖ 24 മണിക്കൂർ വാർത്താ ശൃംഖലയാണ്. അതത് പ്രദേശങ്ങളിലെ പ്രാദേശിക ഭാഷകളിൽ ദേശീയ, പ്രാദേശിക വാർത്തകൾ TV9 നൽകി വരുന്നു. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന TV9-ന് മുംബൈ, അഹമ്മദാബാദ്, ബെംഗളൂരു, കൊൽക്കത്ത, ഡൽഹി എന്നിവിടങ്ങളിൽ ശക്തമായ സാന്നിധ്യമുണ്ട്. ഇന്ത്യയിലെ മുൻനിര വാർത്താ ശൃംഘലയായി സ്വയം അടയാളപ്പെടുത്തിക്കൊണ്ട്, ആഗോള, ദേശീയ, പ്രാദേശിക വിഷയങ്ങൾ TV9 വേഗത്തിലും വ്യക്തതയോടെയും അവതരിപ്പിക്കുന്നു.

2004-ൽ ഊർജ്ജസ്വലരായ ഒരു കൂട്ടം മാധ്യമപ്രവർത്തകർ ചേർന്നാണ് TV9 തുടക്കം കുറിക്കുന്നത്. അത് ഇന്ന് ഇന്ത്യയിലെ ഏറ്റവും വിശ്വസനീയവും ജനപ്രിയവുമായ വാർത്താ ശൃംഖലയെന്ന പേര് കൈവരിച്ചിട്ടുണ്ട്. ഭയരഹിതമായ മാധ്യമപ്രവർത്തനം, അന്വേഷണാത്മക പത്രപ്രവർത്തനം, കൃത്യതയുള്ള റിപ്പോർട്ടിങ് എന്നിവയോടുള്ള ഞങ്ങളുടെ പ്രതിബദ്ധത മാധ്യമരംഗത്ത് പുതിയ മാനദണ്ഡങ്ങൾ സൃഷ്ടിച്ചിരിക്കുന്നു.

മലയാളികളായ പ്രേക്ഷകരിലേക്ക് വാർത്തകൾ എത്തിക്കുന്നതിനായി TV9 നെറ്റ്‌വർക്കിന്റെ മാത്രമായുള്ള ഡിജിറ്റൽ വാർത്താ പ്ലാറ്റ്‌ഫോമായി 2025ൽ ആണ് TV9 മലയാളം (www.malayalamtv9.com/) ആരംഭിക്കുന്നത്. കേരളത്തിൽ മാത്രമുള്ളവർക്കല്ല, ഇന്ത്യയുടെയും ലോകത്തിൻ്റെയും വിവിധ ഭാഗങ്ങളിലുമുള്ള മലയാളികൾക്ക് വേഗത്തിൽ മലയാളം വാർത്തകൾ നൽകുന്നതിനുള്ള ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോമാണ് ഞങ്ങളുടേത്. ലോകമെമ്പാടുമുള്ള വാർത്തകൾ ആഴത്തിലും ചിന്തോദ്ദീപകമായും ഞങ്ങൾ നിങ്ങളിലേക്ക് എത്തിക്കുന്നു.

ങ്ങൾ പങ്കുവെക്കുന്ന വാർത്തകളുടെ പ്രധാന വിഷയങ്ങൾ

  • ബ്രേക്കിങ് ന്യൂസും സമകാലിക സംഭവങ്ങളും
  • കേരളത്തിലെ പ്രാദേശിക വാർത്തകൾ
  • രാഷ്ട്രീയവും ഭരണകാര്യങ്ങളും
  • കുറ്റകൃത്യങ്ങളും നിയമവും
  • സാമ്പത്തികരംഗവും സമ്പദ്‌വ്യവസ്ഥയും
  • വിനോദവും സിനിമയും
  • കായികരംഗവും കായിക മാമാങ്കങ്ങളും
  • ശാസ്ത്രവും സാങ്കേതികവിദ്യയും
  • ആരോഗ്യവും ക്ഷേമവും
  • വൈറൽ സംഭവങ്ങളും സോഷ്യൽ മീഡിയ ട്രെൻഡുകളും

ഉടൻ തന്നെ വാർത്തകളും വിവരങ്ങളും എത്തിക്കുന്നതിൽ TV9 മലയാളം എപ്പോഴും മുൻപന്തിയിലാണ്. രാജ്യത്തെ ഏറ്റവും പുതിയ വാർത്തകളും സമകാലിക സംഭവങ്ങളും ഞങ്ങളുടെ പ്രേക്ഷകർ ഉടനടി അറിയുന്നുവെന്ന് ഞങ്ങൾ ഉറപ്പുവരുത്തുന്നു. കേരളത്തിലും അതിരുകൾക്കപ്പുറത്തുമുള്ള മലയാളികൾക്ക് പക്ഷപാതരഹിതവും വസ്തുതാധിഷ്ഠിതവുമായ വാർത്തകൾ നൽകുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

ഏറ്റവും വിശ്വസനീയവും സമൂഹത്തിൽ ക്രിയാത്മകമായ മാറ്റങ്ങൾ സൃഷ്ടിക്കുന്നതുമായ വാർത്തകൾക്കും പുതിയ വിവരങ്ങൾക്കുമായി ഞങ്ങളോടൊപ്പം തുടരൂ!