Bengaluru Metro Updates: ബെംഗളൂരു മെട്രോ യാത്രാ നിരക്ക് കൂടില്ല? എംപി പറയുന്നത്

Bengaluru Metro Ticket Rate Hike Changes: ബിഎംആർസിഎൽ പറയുുന്നത് പ്രകാരം ഫെബ്രുവരി ഒൻപതാം തീയ്യതി മുതൽ നിരക്ക് വർധന നിലവിൽ വരണം. എന്നാൽ ഇപ്പോൾ എംപി പറയുന്നത് പ്രകാരമെങ്കിൽ തീരുമാനത്തിൽ മാറ്റം എന്നാണ്.

Bengaluru Metro Updates: ബെംഗളൂരു മെട്രോ യാത്രാ നിരക്ക് കൂടില്ല? എംപി പറയുന്നത്

Bengaluru Metro Fare Hike

Updated On: 

08 Feb 2026 | 12:57 PM

ബെംഗളൂരു: ബെംഗളൂരു മെട്രോയുടെ നിരക്ക് ഉയർത്തലിന് ചെക്ക് വെച്ച് കേന്ദ്ര ഇടപെടൽ. യാത്രാ നിരക്കുകളിൽ നടപ്പാക്കാൻ ഒരുങ്ങുന്ന 5% വർദ്ധന ഉടനില്ലെന്ന് വ്യക്തമാക്കി. ബെംഗളൂരു സൗത്ത് എംപി തേജസ്വി സൂര്യ. കേന്ദ്ര നഗരകാര്യ മന്ത്രി മനോഹർ ലാൽ ഖട്ടറിൻ്റെ ഇടപെടലിനെ തുടർന്നാണ് നടപടി എന്നാണ് വിവരം. ഫെബ്രുവരി 9 മുതൽ വർധിപ്പിച്ച നിരക്കുകൾ നിലവിൽ വരുമെന്നായിരുന്നു ആദ്യം പുറത്തു വന്ന വിവരം. ഇതിന് പിന്നാലെയാണ് വിഷയത്തിൽ കേന്ദ്ര സർക്കാർ നേരിട്ട് ഇടപ്പെട്ടത്. സംസ്ഥാന സർക്കാരിൻ്റെ നിരക്ക് വർധന അന്യായമാണെന്നാണ് തേജസ്വി സൂര്യ മാധ്യമങ്ങളോട് പറഞ്ഞത്. ബെംഗളൂരുവിലാണ് നിലവിൽ രാജ്യത്തെ ഏറ്റവും കൂടിയ മെട്രോ നിരക്കുകൾ ഉള്ളതെന്നും എംപി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

നിരക്ക് വർദ്ധന ലക്ഷക്കണക്കിന് യാത്രക്കാർക്ക് പൊതുഗതാഗതം താങ്ങാനാവാത്തതാക്കുമെന്നും ഇത് മെട്രോയുടെ ഉദ്ദേശ്യം തന്നെ പരാജയപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. നിർദ്ദിഷ്ട നിരക്ക് വർധന താത്കാലികമായി നിർത്തി വെക്കുന്നുവെന്നു തന്നോട് മന്ത്രി നേരിട്ട് പറഞ്ഞുവെന്നും ശുപാർശകളിലെ അപാകതകൾ വ്യക്തിപരമായി പുനഃപരിശോധിക്കുമെന്ന് ഉറപ്പുനൽകിയതായും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാർ ഔദ്യോഗികമായി പ്രക്രിയ ആരംഭിച്ചാൽ പുതിയ എഫ്‌എഫ്‌സി രൂപീകരിക്കാനുള്ള സാധ്യത പരിഗണിക്കാമെന്ന് ഖട്ടർ സൂചിപ്പിച്ചു. എന്നാൽ നിരക്ക് പരിഷ്കരണം വേണ്ടെന്ന് വെക്കുന്നത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് ബിഎംആർസിഎൽ പറയുന്നു.

ALSO READ:

കൂട്ടിയത് എത്ര

ഫെബ്രുവരി 9 മുതൽ പത്ത് ഫെയർ സോണുകളിലും നിരക്കുകൾ 5 ശതമാനം വീതം വർദ്ധിക്കുമെന്നായിരുന്നു ബിഎംആർസിഎല്ലിൻ്റെ പ്രഖ്യാപനം. ഏറ്റവും കുറഞ്ഞ നിരക്ക് 10 ൽ നിന്ന് 11 ആയും പരമാവധി നിരക്ക് 90 ൽ നിന്ന് 95 ശതമാനം ആയി ഉയർത്തുമെന്നുമായിരുന്നു ബിഎംആർസിഎൽ പറഞ്ഞത്. അനുബന്ധമായി മറ്റ് ഫെയറുകളിലും മാറ്റം വരുത്താൻ നിരക്ക് നിർണയ സമതി ശുപാർശ ചെയ്തിരുന്നു.

അച്ചാർ കേടാകാതിരിക്കാൻ ഇത്ര മാത്രം ചെയ്യൂ
ബാക്കി വരുന്ന ചോറ് എത്ര ദിവസം ഫ്രിഡ്ജില്‍ സൂക്ഷിക്കാം?
വെളുത്തുള്ളി ഫ്രിഡ്ജിൽ വെച്ചാൽ വിഷമാകുമോ? സത്യമറിയാം
തേയിലയ്ക്കും ഉണ്ട് എക്സ്പയറി ഡേറ്റ്, അത് എത്ര കാലം?
ആകാശ ഊഞ്ഞാൽ തകർന്നു ആളുകൾ താഴേക്ക്
ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം
എസ്ഐടിയുടെ എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകി
ഗോവിന്ദൻ മാഷന് മറവിരോഗമാണ്