Madras Regiment Theft: മദ്രാസ് റെജിമെൻ്റിൻ്റെ എകെ 47 റൈഫിളുകളും, പിസ്റ്റളും മോഷണം പോയി

ഞായറാഴ്ച രാത്രിയാണ് മോഷണം നടന്നതെന്നാണ് സൈന്യം നൽകുന്ന സൂചന. കൻ്റോൺമെൻ്റിൽ ആകെ നാല് കവാടങ്ങളുണ്ട്, സൈനികർക്കും മറ്റ് അംഗീകൃത വ്യക്തികൾക്കും മാത്രമാണ് ഇവിടെ പ്രവേശനം. മദ്രാസ് റെജിമെൻ്റ് കേന്ദ്രം ബൊല്ലാരം പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്നതിനാൽ, തിങ്കളാഴ്ച രാവിലെയാണ് സൈനിക ഉദ്യോഗസ്ഥർ പരാതി നൽകിയത്. മൽക്കാജ്ഗിരി പൊലീസ് കമ്മീഷണറേറ്റിലെ മുതിർന്ന ഉദ്യോഗസ്ഥരാണ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്നത്

Madras Regiment Theft: മദ്രാസ് റെജിമെൻ്റിൻ്റെ എകെ 47 റൈഫിളുകളും, പിസ്റ്റളും മോഷണം പോയി

പ്രതീകാത്മക ചിത്രം

Updated On: 

01 Sep 2026 | 10:09 AM

തെലങ്കാന: ഹൈദരാബാദ് കൻ്റോൺമെൻ്റിൽ മോഷണം. മദ്രാസ് റെജിമെൻ്റിൻ്റെ ഹൈദരബാദ് സ്റ്റേഷനിലാണ് മോഷണം നടന്നത്. 12 ആയുധങ്ങൾ പോയതായാണ് സ്ഥിരീകരണം. ഇതിൽ 4 എകെ 47 തോക്കുകൾ, ആറ് പിസ്റ്റളുകൾ, ഒരു ഇൻസാസ് റൈഫിൾ, വെടിയുണ്ടകൾ എന്നിവയാണ് മോഷണം പോയത്. ഞായറാഴ്ച രാത്രിയാണ് മോഷണം നടന്നതെന്നാണ് സൈന്യം നൽകുന്ന സൂചന. കൻ്റോൺമെൻ്റിൽ ആകെ നാല് കവാടങ്ങളുണ്ട്, സൈനികർക്കും മറ്റ് അംഗീകൃത വ്യക്തികൾക്കും പ്രവേശനം പരിമിതപ്പെടുത്തിയ അതീവ സുരക്ഷാ മേഖലയിലെ പ്രദേശത്തെ മോഷണം സൈന്യത്തെയും ഞെട്ടിച്ചിരിക്കുകയാണ്.

ഒന്നിലധികം പേർ

ആയുധങ്ങളുടെ എണ്ണവും ഇവയുടെ ഏകദേശ ഭാരവും കണക്കിലെടുത്ത് ഒന്നിൽ കൂടുതല് പേര് മോഷണത്തില് പങ്കെടുത്തിട്ടുണ്ടാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. പരിസരത്തിൻ്റെ രൂപരേഖയും ആയുധ സംഭരണ മുറിയുടെ സ്ഥാനവും ഇവർ കൃത്യമായി മനസ്സിലാക്കിയിട്ടുണ്ടെന്നാണ് സൂചന. മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ കൻ്റോൺമെൻ്റിലെത്തി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള് പരിശോധിക്കുന്നുണ്ട്.

ALSO READ: Javelin Missiles: ശത്രുക്കൾക്ക് പേടിസ്വപ്നം! അമേരിക്കയിൽ നിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഇന്ത്യ

അതേസമയം, ഉന്നത സൈനിക ഉദ്യോഗസ്ഥർ ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അന്നേ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന  ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തതായും വിവിധ വൃത്തങ്ങൾ അറിയിച്ചു.മദ്രാസ് റെജിമെൻ്റ് കേന്ദ്രം ബൊല്ലാരം പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്നതിനാൽ, തിങ്കളാഴ്ച രാവിലെയാണ് സൈനിക ഉദ്യോഗസ്ഥർ പരാതി നൽകിയത്. മൽക്കാജ്ഗിരി പൊലീസ് കമ്മീഷണറേറ്റിലെ മുതിർന്ന ഉദ്യോഗസ്ഥരാണ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്നത്.

English Summary

Big theft in Hyderabad Cantonment. Madras Regiment’s Arms Including AK 47’S Pistols and INSAS Rifle stolen. Police start Investigation. Theft occurred likely on Sunday Says Army Sources. Internal Enquiry also initiated from the Higher officials.

Loading...
Unable to load recommendations.
Follow Us
പീസ് ലില്ലി വയ്ക്കേണ്ടത് മുറിയിലോ ഹാളിലോ?
വീട്ടില്‍ സ്വര്‍ണം വെക്കുന്നത് പണിയാകും; അറിയേണ്ടതെല്ലാം
വില അ‌റിഞ്ഞ് വിൽക്കാം! സെപ്റ്റംബർ 1-ലെ റബർ വില
ഈ 7 ഭക്ഷണങ്ങൾ കിഡ്നിക്ക് ശത്രുക്കൾ
ദേ വീടൻ്റെ മുകളിൽ കരിമ്പുലി
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ