Punjab Jalandhar Blast : പഞ്ചാബിലെ ജലന്ധറിൽ BSF ഹെഡ്ക്വോട്ടറിന് സമീപം സ്ഫോടനം

Punjab Jalandhar BSF Headquarter Blast : സംശയാസ്പദമായ രീതിയിൽ ആക്ടീവ സ്കൂട്ടറിന് തീപിടിച്ചാണ് സ്ഫോടനം ഉണ്ടായിരിക്കുന്നത്. രണ്ട് വലിയ സ്ഫോടനമുണ്ടായി എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഫോറെൻസിക് സംഘം എത്തി സ്ഥലത്ത് പരിശോധന നടത്തുകയാണ്. ജലന്ധറിലെ ബിഎസ്എഫ് ഹെഡ്ക്വേട്ടറിൻ്റെ ഫ്രണ്ട് ഗെയിറ്റിന് സമീപമായിട്ടാണ് സ്ഫോടനം ഉണ്ടായിരിക്കുന്നത്.

Punjab Jalandhar Blast : പഞ്ചാബിലെ ജലന്ധറിൽ BSF ഹെഡ്ക്വോട്ടറിന് സമീപം സ്ഫോടനം

Punjab Jalandhar Blast

Updated On: 

05 May 2026 | 10:01 PM

ജലന്ധർ : പഞ്ചാബിലെ ജലന്ധറിൽ സ്ഫോടനം. ജലന്ധറിലെ ബി.എസ്.എഫ് ഹെഡ്ക്വോർട്ടറിന് സമീപമാണ് സ്ഫോടനം ഉണ്ടായിരിക്കുന്നത്. ബിഎസ്എഫ് ഹെഡ്ക്വോട്ടറിൻ്റെ ഫ്രണ്ട് ഗേറ്റിന് സമീപം പാർക്ക് ചെയ്തിരുന്ന ആക്ടീവ സ്കൂട്ടർ പൊട്ടിത്തെറിച്ചാണ് സ്ഫോടനം ഉണ്ടായിരിക്കുന്നത്. സംശയാസ്പദമായി പരിഭ്രാന്തി സൃഷ്ടിക്കും വിധത്തിലാണ് സ്ഫോടനം ഉണ്ടായിരിക്കുന്നതെന്ന് ദൃക്സാക്ഷികളെ ഉദ്ദരിച്ചുകൊണ്ട് പഞ്ചാബി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

സംഭവം അറിഞ്ഞ ഉടൻ പോലീസ്, അഗ്നിശമനസേനയും സംഭവ സ്ഥലത്തെത്തി തീ അണച്ചു. സ്ഫോടനത്തിൻ്റെ കാരണം എന്താണ് വ്യക്തമായിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. രണ്ട് സ്ഫോടനം ഉണ്ടായി എന്നണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സ്ഫോടനത്തിൽ ആളപായം ഒന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.  സംശയാസ്പദമായ സാഹചര്യത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. ഫോറെൻസിക് സംഘമെത്തി വിവരങ്ങൾ ശേഖരിച്ചുയെന്നും അവരുടെ കണ്ടെത്തലുകൾക്ക് ശേഷമെ കൂടുതൽ വിവരങ്ങൾ പങ്കുവെക്കാൻ സാധിക്കുയെന്ന് പോലീസ് അറിയിച്ചു.

ജലന്ധറിൽ ബിഎസ്എഫ് ഹെഡ്ക്വോർട്ടറിന് സമീപം നടന്ന സ്ഫോടനത്തിന് ശേഷമുള്ള ദൃശ്യം

 

English Summary

Blast has reported in Punjab Jalandhar near BSF Headquarter. Police started the probe, one person detained in the custody. No Casualities has reported.

Loading...
Unable to load recommendations.
Follow Us
Related Stories
കൈയിൽ കയറിപ്പിടിച്ചു, മടങ്ങാതെ ഫ്ലാറ്റിന് മുന്നിൽ തന്നെ നിന്നു; ബെംഗളൂരുവിൽ റാപ്പിഡോ യാത്രയ്ക്കിടെ യുവതിക്ക് ദുരനുഭവം
Special Parliament Session: മണ്ഡലപുനർനിർണയവും വനിത സംവരണവും; പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് വീണ്ടും നീക്കം
പങ്കെടുക്കരുത്, തിരംഗ മാർച്ചിൽ 11 പേർ മതിയെന്ന് പോലീസ്; ദേശീയപതാക ഉയർത്താനും പോലീസ് അനുമതി വേണോയെന്ന് സിജെപി
ഒന്നര വയസ്സുകാരിയെ ഫ്ലാറ്റിൻ്റെ ആറാം നിലയിൽ നിന്ന് താഴേക്കെറിഞ്ഞു; പത്തുവയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ
Namma Metro: പിങ്ക്, ബ്ലൂ ലൈനുകൾ ഒരുങ്ങുന്നു; ബെംഗളൂരു മെട്രോയുടെ പുതിയ സമയക്രമം
Reema Nanavaty: ഇന്ത്യൻ സാമൂഹിക പ്രവർത്തക റീമ നാനാവതിക്ക് ഹിലരി ക്ലിന്റൺ പുരസ്കാരം
ഉറക്കം കിട്ടുന്നില്ലേ? ഈ ചായ കുടിച്ചോളൂ നല്ല ഉറക്കം ഉറപ്പ്
കൂടിയ മൈലേജും കുറഞ്ഞ വിലയും - ബജാജ് പ്ലാറ്റിന
ദിവസവും ഓട്സ് കഴിക്കുന്നത് നല്ലതല്ലേ?
A20 പ്രോ കരുത്തിൽ ഒരു ഫോൾഡബിൾ ഐഫോൺ! ഇപ്പോൾ വാങ്ങാം
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?