Railone app: ട്രെയിൻ യാത്രികർ ശ്രദ്ധിക്കുക, യുടിഎസ് ഇനി ഇല്ല, റിസർവേഷൻ ഇല്ലാത്ത ടിക്കറ്റുകളും മറ്റും ഇനി മുതൽ ഈ ആപ്പിൽ മാത്രം

Railone App as UTS Phase-Out Begins: റെയിൽവൺ ആപ്പ് വഴി ഡിജിറ്റൽ പേയ്‌മെന്റ് ഉപയോഗിച്ച് ബുക്ക് ചെയ്യുന്ന അൺറിസർവ്ഡ് ടിക്കറ്റുകൾക്ക് 3% കിഴിവ് ലഭിക്കും

Railone app: ട്രെയിൻ യാത്രികർ ശ്രദ്ധിക്കുക, യുടിഎസ് ഇനി ഇല്ല, റിസർവേഷൻ ഇല്ലാത്ത ടിക്കറ്റുകളും മറ്റും ഇനി മുതൽ  ഈ ആപ്പിൽ മാത്രം

ട്രെയിന്‍

Published: 

10 Feb 2026 | 06:52 PM

ന്യൂഡൽഹി: ട്രെയിൻ യാത്രക്കാരുടെ പ്രിയപ്പെട്ട ടിക്കറ്റ് ബുക്കിങ് ആപ്പായ യുടിഎസ് റെയിൽവേ നിർത്തലാക്കുന്നു. മാർച്ച് 1 മുതൽ യുടിഎസ് ആപ്പ് പ്രവർത്തനരഹിതമാകും. പകരം, റെയിൽവേയുടെ വിവിധ സേവനങ്ങളെ ഒന്നിപ്പിച്ച് അവതരിപ്പിച്ചിട്ടുള്ള ഏകീകൃത പ്ലാറ്റ്‌ഫോമായ ‘റെയിൽവൺ’ ആപ്പിലൂടെയാകും ഇനി മുതൽ സേവനങ്ങൾ ലഭ്യമാകുക.

റിസർവ് ചെയ്ത ടിക്കറ്റുകൾക്കും അല്ലാത്തവയ്ക്കും പ്ലാറ്റ്‌ഫോം ടിക്കറ്റുകൾക്കും വെവ്വേറെ ആപ്പുകൾ ഉപയോഗിക്കേണ്ടി വരുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനാണ് റെയിൽവേ ‘റെയിൽവൺ’ അവതരിപ്പിക്കുന്നത്. ഐആർസിടിസി റെയിൽ കണക്ട്, യുടിഎസ് എന്നീ ആപ്പുകളുടെ സേവനങ്ങൾ ഇനി മുതൽ ഈ ഒരൊറ്റ ആപ്പിൽ ലഭിക്കും.

 

പ്രധാന ഫീച്ചറുകൾ

 

  • റിസർവേഷൻ ടിക്കറ്റുകൾ, അൺറിസർവ്ഡ് ടിക്കറ്റുകൾ, പ്ലാറ്റ്‌ഫോം ടിക്കറ്റുകൾ, സീസൺ ടിക്കറ്റുകൾ എന്നിവയെല്ലാം ഈ ആപ്പിലൂടെ എടുക്കാം.
  • നിലവിൽ യുടിഎസ് ഉപയോഗിക്കുന്നവർക്ക് അതേ ലോഗിൻ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് റെയിൽവണ്ണിൽ പ്രവേശിക്കാം.
  • യുടിഎസ് വഴി നിലവിൽ എടുത്ത സീസൺ ടിക്കറ്റുകൾ റെയിൽവൺ ആപ്പിലും ലഭ്യമാകും.
  • പിഎൻആർ സ്റ്റാറ്റസ് പരിശോധിക്കാനും പാഴ്‌സൽ ബുക്കിങ്, റെയിൽ മദാദ് സഹായം, ട്രെയിൻ ട്രാക്കിങ്, ലിവ് ട്രെയിൻ സ്റ്റാറ്റസ്, ഭക്ഷണ വിതരണം എന്നിവയും ഈ സൂപ്പർ ആപ്പിൽ ഉണ്ടാകും.
  • പുതിയ ആപ്പ് പ്രോത്സാഹിപ്പിക്കുന്നതിനായി ആകർഷകമായ ഓഫറുകളും റെയിൽവേ പ്രഖ്യാപിച്ചിട്ടുണ്ട്.

ALSO READ: ബെംഗളൂരു ട്രെയിന്‍ നേരത്തെ പോകില്ല, സമയം മാറി; എപ്പോള്‍ പുറപ്പെടും?

  • റെയിൽവൺ ആപ്പ് വഴി ഡിജിറ്റൽ പേയ്‌മെന്റ് ഉപയോഗിച്ച് ബുക്ക് ചെയ്യുന്ന അൺറിസർവ്ഡ് ടിക്കറ്റുകൾക്ക് 3% കിഴിവ് ലഭിക്കും
  • ആർ-വാലറ്റ് ഉപയോഗിക്കുന്നവർക്ക് 3% ക്യാഷ്ബാക്കും ലഭ്യമാണ്.

മാർച്ച് ഒന്ന് മുതൽ യുടിഎസ് സേവനം ലഭ്യമാകില്ല എന്നതിനാൽ സ്ഥിരം യാത്രക്കാർ എത്രയും വേഗം റെയിൽവൺ ആപ്പ് ഇൻസ്റ്റാൾ ചെയ്യേണ്ടതാണ്. ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളിൽ പുതിയ ആപ്പ് ലഭ്യമാണ്.

Loading...
Unable to load recommendations.
Follow Us
Related Stories
Change In Sugar Import Rules : അസംസ്കൃത പഞ്ചസാരയുടെ ഇറക്കുമതി വ്യവസ്ഥകളിൽ ഭേദഗതി വരുത്തി കേന്ദ്രം, വിൽപനയ്ക്ക് രണ്ട് മാസം സമയം
കുട്ടികൾക്കുള്ള കഫ് സിറപ്പുകൾക്ക് കർശന നിയന്ത്രണവുമായി കേന്ദ്രം; മാതാപിതാക്കൾ അറിയേണ്ട കാര്യങ്ങൾ!
വാടക വീട്ടിലെ ചാക്കുകളിൽ സൂക്ഷിച്ചത് ലക്ഷങ്ങൾ; കർണാടകയിൽ മരിച്ച യാചകയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയത് 8.4 ലക്ഷം
Ajit Doval Beijing Visit: ചൈനീസ് മണ്ണിൽ ഇന്ത്യയുടെ മാസ്റ്റർ പ്ലാൻ! അതിർത്തി തർക്കം പരിഹരിക്കാൻ അജിത് ഡോവൽ ബീജിങില്‍
Kaziah Liz Mejo: ഇത് തനി മലയാളി! ആരാണ് 2026-ലെ മിസ് യൂണിവേഴ്സ് ഇന്ത്യ കസിയ ലിസ് മെജോ?
ട്രെയിനിൽ തലയില്ലാത്ത മൃതദേഹം, വീട്ടിൽ ബിരിയാണി പാത്രത്തിൽ ശരീരഭാഗങ്ങൾ: ചെന്നൈയെ നടുക്കിയ കൊലപാതകം!
പിൻകോഡ് ഇല്ലെങ്കിലും പാഴ്സലെത്തും; ദുബായിലെ ഡെലിവറി സിസ്റ്റം ഇങ്ങനെ
ഓണസദ്യയിൽ ഉപ്പ് ചേർക്കാത്ത വിഭവം
ഇലയിടൽ മുതൽ പായസം വരെ: ഓണസദ്യ കഴിക്കേണ്ട ശരിയായ ക്രമം
വിവോ X500 മുതൽ X500 പ്രോ മാക്സ് വരെയുണ്ട്; ലോഞ്ച് ഉറപ്പിച്ചു
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി