Bullet Train Kerala: കേരളത്തിലേക്ക് ബുള്ളറ്റ് ട്രെയിൻ: പാതയൊരുക്കാൻ തമിഴ്‌നാട്

Bullet Train Links to Kerala: മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ വിജയത്തിന് പിന്നാലെ രാജ്യത്തുടനീളം ഹൈ സ്പീഡ് റെയിൽ ശൃംഖല വ്യാപിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് തമിഴ്‌നാടിന്റെ ഈ നിർദ്ദേശം. ഇതിനോടൊപ്പം ചെന്നൈ-ഹൈദരാബാദ്, ചെന്നൈ-മൈസൂർ എന്നീ പാതകളും പരിഗണനയിലുണ്ട്.

Bullet Train Kerala: കേരളത്തിലേക്ക് ബുള്ളറ്റ് ട്രെയിൻ: പാതയൊരുക്കാൻ തമിഴ്‌നാട്

Bullet Train

Published: 

27 Mar 2026 | 04:17 PM

ചെന്നൈ: കേരളത്തെയും തമിഴ്‌നാടിനെയും ബന്ധിപ്പിച്ചുകൊണ്ട് രണ്ട് ബുള്ളറ്റ് ട്രെയിൻ പാതകൾ നിർമ്മിക്കുന്നതിനുള്ള സാധ്യത പഠനത്തിന് അനുമതി തേടി തമിഴ്‌നാട് സർക്കാർ റെയിൽവേ ബോർഡിനെ സമീപിച്ചു. ദക്ഷിണേന്ത്യയിലെ യാത്രാ സൗകര്യങ്ങളിൽ വിപ്ലവകരമായ മാറ്റം ലക്ഷ്യമിട്ടുള്ള ഈ നീക്കം മലയാളികൾക്ക് ഏറെ പ്രതീക്ഷ നൽകുന്നു.

തിരുച്ചിറപ്പള്ളി, നാഗർകോവിൽ വഴിയുള്ള ചെന്നൈ – തിരുവനന്തപുരം പാതയും സേലം, കോയമ്പത്തൂർ വഴിയുള്ള ചെന്നൈ – എറണാകുളം പാതയുമാണ് ഇപ്പോൾ പദ്ധതിയുടെ ഭാ​ഗമായുള്ളത്

Also Read: Namma Metro: ഐപിഎല്‍ കഴിഞ്ഞ് വീട്ടില്‍ പോകാന്‍ മെട്രോയുണ്ട്; നമ്മ മെട്രോ പുലര്‍ച്ചെ വരെ ഓടും

മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ വിജയത്തിന് പിന്നാലെ രാജ്യത്തുടനീളം ഹൈ സ്പീഡ് റെയിൽ ശൃംഖല വ്യാപിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് തമിഴ്‌നാടിന്റെ ഈ നിർദ്ദേശം. ഇതിനോടൊപ്പം ചെന്നൈ-ഹൈദരാബാദ്, ചെന്നൈ-മൈസൂർ എന്നീ പാതകളും പരിഗണനയിലുണ്ട്.

ചരക്ക് നീക്കത്തിനും പുതിയ പാത

യാത്രാ ട്രെയിനുകൾക്ക് പുറമെ, കിഴക്കൻ തീര ചരക്ക് ഇടനാഴി വിജയവാഡയിൽ നിന്ന് ചെന്നൈ, തൂത്തുക്കുടി വഴി കന്യാകുമാരി വരെ നീട്ടണമെന്നും തമിഴ്‌നാട് റെയിൽവേ ബോർഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതോടെ കേരളവും തമിഴ്‌നാടും തമ്മിലുള്ള യാത്രാ സമയം പകുതിയിലധികമായി കുറയുകയും വാണിജ്യ മേഖലയിൽ വലിയ കുതിച്ചുചാട്ടം ഉണ്ടാവുകയും ചെയ്യും.

Loading...
Unable to load recommendations.
Follow Us
ഷുഗർ ലെവൽ പേടിക്കാതെ ഓണസദ്യ ആസ്വദിക്കാം; ഇതാ ചില എളുപ്പവഴികൾ
ഒരു പവന്‍  സ്വര്‍ണത്തിന് 12 ലക്ഷം രൂപ; വരും  ദിവസങ്ങളില്‍ സംഭവിച്ചേക്കും
ഉത്രാടം കഴിഞ്ഞ് വീട്ടിലെ ചൂല് തൊടരുത്! കാരണം അറിയാമോ?
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം