എഐ, ഡിജിറ്റൽ വിദ്യാഭ്യാസം; വൺഇന്ത്യയും ഐ.ഐ.ടി തിരുപ്പതിയുമായി കരാറൊപ്പിട്ട് ഡീപ്‌സ്‌പേഷ്യൽ

ജിയോ സ്പാഷ്യൽ സാങ്കേതിക വിദ്യ, ജിയോഗ്രാഫിക് ഇൻഫർമേഷൻ സംവിധാനങ്ങൾ, പൊസിഷനിംഗ് സംവിധാനങ്ങൾ, സ്പാഷ്യൽ എഐ എന്നിവയുമായാണ് ഐഐടി തിരുപ്പതി ഇന്നവോഷൻ ഹബ് സഹകരിക്കുക, ഒന്നിച്ചുള്ള ഗവേഷണം, വികസനം, വൈദഗ്ധ്യ വികസനം, സാങ്കേതിക വാണിജ്യവത്കരണം, സ്റ്റാർട്ടപ് ഇൻക്യുബേഷൻ, അക്കാദമിക പങ്കാളിത്തം എന്നിവയും കരാറിന്റെ ഭാഗമാണ്.

എഐ, ഡിജിറ്റൽ വിദ്യാഭ്യാസം; വൺഇന്ത്യയും ഐ.ഐ.ടി തിരുപ്പതിയുമായി കരാറൊപ്പിട്ട് ഡീപ്‌സ്‌പേഷ്യൽ

Deepspatial

Updated On: 

18 Oct 2026 | 06:08 PM

കാനഡ ആസ്ഥാനമായുള്ള ജിയോ-എഐ സ്ഥാപനമായ ഡീപ്‌സ്‌പേഷ്യൽ (Deepspatial), ഇന്ത്യയുമായുള്ള സാങ്കേതിക-വിദ്യാഭ്യാസ സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി ഐ.ഐ.ടി തിരുപ്പതി നവാവിഷ്കർ ഐ-ഹബ് ഫൗണ്ടേഷനുമായും പ്രമുഖ ഡിജിറ്റൽ മീഡിയ പ്ലാറ്റ്‌ഫോമായ വൺഇന്ത്യയുമായും സുപ്രധാന കരാറുകളിൽ ഒപ്പുവെച്ചു. ടീം കാനഡ ട്രേഡ് മിഷൻ്റെ ഭാഗമായി ബെംഗളൂരിൽ വെച്ചായിരുന്നു പരിപാടി നടന്നത്. കനേഡിയൻ മന്ത്രിയായ മനിന്ദർ സിദ്ധുവിന്റെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.

ജിയോസ്പേഷ്യൽ സാങ്കേതികവിദ്യകൾ , സ്പേഷ്യൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നീ മേഖലകളിൽ ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനും, സാങ്കേതിക വിദ്യയുടെ വാണിജ്യവൽക്കരണത്തിനും, വിദ്യാർത്ഥികൾക്കും ഗവേഷകർക്കും ആവശ്യമായ നൈപുണ്യ പരിശീലനങ്ങൾ നൽകാനുമാണ് ഐ.ഐ.ടി തിരുപ്പതിയുമായി കരാറിലേർപ്പെട്ടിരിക്കുന്നത്. ജിയോഎഐ അധിഷ്ഠിത ഡിജിറ്റൽ ഇന്റലിജൻസ് വിപുലീകരിക്കുന്നതിനും പ്രായോഗിക തലത്തിൽ മാറ്റം കൊണ്ടുവരാൻ പ്രാപ്തമായ സാങ്കേതി പരിഹാരങ്ങൾ തയ്യാറാക്കുന്നതിനും വേണ്ടിയുള്ള നിർണായക ചുവടുവെപ്പാണ് ഇതെന്ന് ഡീപ്സ്പാഷ്യൽ സ്ഥാപകനും സിഇഒയുമായ ഡോക്ടർ രാഹുൽ കുഷ്വ പറഞ്ഞു.

ജിയോ സ്പാഷ്യൽ സാങ്കേതിക വിദ്യ, ജിയോഗ്രാഫിക് ഇൻഫർമേഷൻ സംവിധാനങ്ങൾ, പൊസിഷനിംഗ് സംവിധാനങ്ങൾ, സ്പാഷ്യൽ എഐ എന്നിവയുമായാണ് ഐഐടി തിരുപ്പതി ഇന്നവോഷൻ ഹബ് സഹകരിക്കുക, ഒന്നിച്ചുള്ള ഗവേഷണം, വികസനം, വൈദഗ്ധ്യ വികസനം, സാങ്കേതിക വാണിജ്യവത്കരണം, സ്റ്റാർട്ടപ് ഇൻക്യുബേഷൻ, അക്കാദമിക പങ്കാളിത്തം എന്നിവയും കരാറിന്റെ ഭാഗമാണ്.

കരാർ ലക്ഷ്യങ്ങൾ

  • വിവിധ മേഖകളിൽ ഉചിതമായ സാങ്കേതിക പരിഹാരങ്ങൾ ഉറപ്പാക്കാൻ സാധിക്കുന്ന തരത്തിൽ സാങ്കേതിവിദ്യ വളർത്തിയെടുക്കുക,
  • സ്ഥാപനങ്ങളുടെ വൈദഗ്ധ്യം വളർത്തുക, വ്യവസായ പങ്കാളിത്തങ്ങൾ ഉറപ്പാക്കുക
  • വിദ്യാർത്ഥികൾക്കും വളർന്ന് വരുന്ന പ്രൊഫഷണലുകൾക്കും ജിയോ എഐ, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, ഡാറ്റാ സയൻസ് എന്നിവ സംബന്ധിച്ച് കൂടുതൽ മനസിലാക്കുന്നതിനും ഇടപെടുന്നതിനുമുളള അവസരം ഒരുക്കുക

300 മില്യണ്‍ ഡോളറിന്റെ കരാറുകൾ

ഇന്ത്യയിലേയും കാനഡയിലേയും വിവിധ സ്ഥാപനങ്ങൾ തമ്മിൽ 300 മില്യണ്‍ കനേഡിയൻ ഡോളർ മൂല്യമുള്ള കരാറുകളാണ് ഒപ്പുവെച്ചതെന്ന് ഗ്ലോബൽ അഫയേഴ്‌സ് കാനഡ അറിയിച്ചു. 34 വാണിജ്യ കരാറുകളും പങ്കാളിത്തങ്ങളും നിക്ഷേപ പ്രഖ്യാപനങ്ങളും ഇതിന്റെ ഭാഗമാണ്. ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻസ് ടെക്‌നോളജീസ് വിഭാഗത്തിന് കീഴിൽ ഒഫീഷ്യൽ ഫാക്ട് ഷീറ്റിലാണ് ഡീപ്സ്പാഷ്യലിന്റെ രണ്ട് കരാറുകളും ഉൾപ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടയിൽ ഇന്ത്യയിലെത്തുന്ന ഏറ്റവും വലിയ കാനഡ  സംഘമാണ് ഇത്. ടീം ഒപ്പുവെച്ച 34 കരാറുകളി 11 എണ്ണം മുംബൈയിൽ നിന്നുള്ളതാണ്. യറോസ്പേസ്-സ്പേസ്, ക്ലീൻ ടെക്നോളജി, എനർജി ട്രാൻസിഷൻ, വിദ്യാഭ്യാസം, ഇൻഫർമേഷൻ ആൻ്റ് കമ്മ്യൂണിക്കേഷൻസ് ടെക്നോളജി, ഇൻഫ്രാസ്ട്രച്കർ, ലൈഫ് സയൻസ്, ടൂറിസം എന്നീ മേഖലകളിലാണ് പ്രധാനമായും കരാർ ഉണ്ടാക്കിയിരിക്കുന്നത്.

Loading...
Unable to load recommendations.
Follow Us
Related Stories
മുടിക്കൊഴിച്ചിൽ തടയാൻ ഉള്ളി എണ്ണ, തയ്യാറാക്കേണ്ടത്...
രാവിലെ വെറും വയറ്റിൽ നെല്ലിക്ക കഴിക്കാമോ?
മഞ്ഞുമൂടിയ മലനിരകൾ കാണാൻ വണ്ടി കയറാം! 7 കിടിലൻ സ്ഥലങ്ങൾ ഇതാ!
പഠിത്തത്തിൽ മിടുക്കരാകാം! വിദ്യാരംഭത്തിൽ ജപിക്കേണ്ട മന്ത്രങ്ങൾ
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?