ഇനി ഇന്ധന വിതരണത്തിൽ ഒരു നിയന്ത്രണവുമില്ല; പ്രതിസന്ധികൾ മറികടന്ന് രാജ്യം സുരക്ഷിതം: കേന്ദ്രമന്ത്രി ജി കിഷൻ റെഡ്ഡി

ആഗോള ഊർജ്ജ പ്രതിസന്ധിയുടെ ഘട്ടത്തിൽ സാധാരണക്കാർക്ക് പെട്രോൾ, ഡീസൽ, എൽപിജി സിലിണ്ടറുകൾ തടസ്സമില്ലാതെ ലഭ്യമാക്കുന്നതിനാണ് സർക്കാർ താല്ക്കാലിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നതെന്ന് ജി കിഷൻ റെഡ്ഡി വ്യക്തമാക്കി. ജനക്ഷേമകരമായ ഈ തീരുമാനങ്ങൾ കൈക്കൊണ്ട പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി രേഖപ്പെടുത്തുന്നുയെന്നും കേന്ദ്രമന്ത്രി അറിയിച്ചു

ഇനി ഇന്ധന വിതരണത്തിൽ ഒരു നിയന്ത്രണവുമില്ല; പ്രതിസന്ധികൾ മറികടന്ന് രാജ്യം സുരക്ഷിതം: കേന്ദ്രമന്ത്രി ജി കിഷൻ റെഡ്ഡി

Union Minister G Kishan Reddy

Published: 

01 Jul 2026 | 07:28 PM

ന്യൂ ഡൽഹി: രാജ്യത്തെ ഇന്ധന വിതരണത്തിനും വില്പനയ്ക്കും ഏർപ്പെടുത്തിയിരുന്ന താല്ക്കാലിക നിയന്ത്രണങ്ങൾ ഭാരത സർക്കാർ പിൻവലിച്ചതായി കേന്ദ്ര കൽക്കരി-ഖനി മന്ത്രി ജി കിഷൻ റെഡ്ഡി. അന്താരാഷ്ട്ര ഊർജ്ജ വിപണിയിലെ വിതരണ ശൃംഖല മെച്ചപ്പെട്ടതിനെ തുടർന്നാണ് തീരുമാനമെന്നും ഇന്ന് ജൂലൈ ഒന്ന് മുതൽ ഇവ പ്രാബല്യത്തിൽ വന്നുയെന്നും കേന്ദ്രമന്ത്രി അറിയിച്ചു. അതേസമയം ആഗോള ഊർജ്ജ പ്രതിസന്ധിയുടെ ഘട്ടത്തിൽ സാധാരണക്കാർക്ക് പെട്രോൾ, ഡീസൽ, എൽപിജി സിലിണ്ടറുകൾ തടസ്സമില്ലാതെ ലഭ്യമാക്കുന്നതിനാണ് സർക്കാർ താല്ക്കാലിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നതെന്ന് ജി കിഷൻ റെഡ്ഡി വ്യക്തമാക്കി. ജനക്ഷേമകരമായ ഈ തീരുമാനങ്ങൾ കൈക്കൊണ്ട പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി രേഖപ്പെടുത്തുന്നുയെന്നും കേന്ദ്രമന്ത്രി അറിയിച്ചു.

ഒഴിവാക്കിയ നിയന്ത്രണങ്ങൾ

നേരത്തെ ഇന്ധന പമ്പുകളിൽ നിന്നും പ്രതിദിനം പരമാവധി 200 ലിറ്റർ ഹൈ-സ്പീഡ് ഡീസൽ മാത്രമേ വാങ്ങാവൂ എന്ന നിബന്ധന ഒഴിവാക്കി. വൻകിട വ്യവസായങ്ങൾക്കും ബിസിനസ്സ് സ്ഥാപനങ്ങൾക്കും ഇനി മുതൽ മുൻകൂട്ടി നിശ്ചയിച്ച കൺസ്യൂമർ പമ്പുകളിൽ നിന്ന് മാത്രമല്ല, ഏതൊരു റീട്ടെയിൽ ഔട്ട്‌ലെറ്റിൽ നിന്നും ഇന്ധനം വാങ്ങാം. ഹോട്ടലുകൾക്കും മറ്റ് വ്യവസായങ്ങൾക്കും വലിയ ആശ്വാസം നൽകിക്കൊണ്ട് 19 കിലോ എൽപിജി വാണിജ്യ സിലിണ്ടറുകളുടെ വിലയിൽ 183 രൂപ വരെ കുറവ് വരുത്തി. ഒപ്പം ഗാർഹിക സിലിണ്ടറുകളുടെ വിതരണവും പൂർണ്ണതോതിൽ പുനഃസ്ഥാപിച്ചു.

ALSO READ : Nayara Petrol-Diesel Price Cut: നയാര ട്രാക്ക് മാറ്റി; പെട്രോള്‍-ഡീസല്‍ വില കുറച്ചു, ധൈര്യമായി എണ്ണയടിക്കാം

പ്രതിസന്ധികളെ മറികടന്ന ഭരണനേട്ടം

നാല് മാസത്തോളം ഹോർമുസ് അടച്ചിടേണ്ടി വന്നിട്ടും രാജ്യത്തെ പെട്രോൾ, ഡീസൽ, എൽപിജി എന്നിവയ്ക്ക് യാതൊരു ക്ഷാമവും ഉണ്ടാകാതിരിക്കാൻ മോദി സർക്കാരിന് സാധിച്ചതായി കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്തെ ഒരു പമ്പിൽ പോലും ഇന്ധനം തീർന്നുപോയ സാഹചര്യമുണ്ടായില്ല. അന്താരാഷ്ട്ര വിപണിയിൽ എൽപിജി സിലിണ്ടറിന് 1600 രൂപ വരെ വിലയുണ്ടായിരുന്നപ്പോൾ, കേന്ദ്ര സർക്കാർ ഇടപെട്ട് സബ്‌സിഡി നൽകി ഇന്ത്യയിലെ സാധാരണക്കാർക്ക് 900 രൂപയ്ക്കാണ് 14.2 കിലോഗ്രാമുള്ള ഗാർഹിക സിലിണ്ടറുകൾ ലഭ്യമാക്കിയത്.

കോവിഡ്, റഷ്യ-യുക്രെയ്ൻ യുദ്ധം, പശ്ചിമേഷ്യൻ പ്രതിസന്ധി എന്നിവയിലുടനീളം ഭാരതത്തിലെ ജനങ്ങളെ കാത്തുരക്ഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കഴിഞ്ഞിട്ടുണ്ടെന്നും, രാജ്യം തകരുമെന്ന പ്രതിപക്ഷത്തിന്റെ പ്രവചനങ്ങൾ തെറ്റാണെന്ന് തെളിയിക്കുന്നതാണ് ഇപ്പോഴത്തെ സുഗമമായ ഭരണസംവിധാനമെന്നും ജി. കിഷൻ റെഡ്ഡി കൂട്ടിച്ചേർത്തു.

Follow Us
Related Stories
WhatsApp’s New Username Feature: വാട്‌സ്ആപ്പിൻ്റെ പുതിയ അപ്‌ഡേറ്റ് നിരോധിക്കും? പരിശോധനയ്ക്ക് ഒരുങ്ങി കേന്ദ്ര സർക്കാർ
Bengaluru Road Toll: ബെംഗളൂരു റോഡുകളിലേക്ക് ചെന്നുകയറല്ലേ; പണമില്ലാതെ യാത്ര നടക്കില്ല, വന്‍ പിരിവ്
Bengaluru Vande Bharat: യാത്രക്കാര്‍ക്ക് കോളടിച്ചു; ബെംഗളൂരുവിലേക്ക് പുതിയ വന്ദേ ഭാരത് എക്‌സ്പ്രസ്, സര്‍വീസ് ഈ തീയതി മുതല്‍
Nayara Petrol-Diesel Price Cut: നയാര ട്രാക്ക് മാറ്റി; പെട്രോള്‍-ഡീസല്‍ വില കുറച്ചു, ധൈര്യമായി എണ്ണയടിക്കാം
PM Modi: ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് സുരക്ഷ വേണം: ഇറാൻ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ച് മോദി
ഡൽഹി-മുംബൈ എക്സ്പ്രെസ്സ് വേയിൽ ബസ് ട്രെയിലറുമായി കൂട്ടിയിടിച്ച് ഏഴ് പേർക്ക് ദാരുണാന്ത്യം, 15-ഓളം പേർക്ക് പരിക്ക്
വെറുതെ ഭം​ഗിക്കല്ല! ഇൻഡോർ ചെടികൾ വളർത്തിയാൽ കിട്ടുന്ന ഗുണങ്ങൾ
ഡെങ്കിപ്പനിക്ക് പപ്പായ ഇലയുടെ നീര് ഫലപ്രദമാണോ?
വലിച്ചെറിയല്ലേ..! വാഴപ്പത്തോലിനും ഉണ്ട് ഇത്രയും ഗുണങ്ങൾ
ബ്രാൻഡഡ് ഐലൈനറും കണ്ണിൽ നിന്നും പെട്ടെന്ന് മാഞ്ഞുപോകുന്നോ? പ്രതിവിധിയുണ്ട്!
ചെടിക്കുള്ളിൽ മറഞ്ഞിരിക്കുന്നത് ആരെന്ന് കണ്ടോ? കൂറ്റൻ രാജവെമ്പാല
ചേർത്തലയിൽ നിർമാണത്തിലുള്ള ദേശിയപാതയുടെ ഫ്ലൈഓവറിൽ ഗർത്തം
ആന പ്ലാവിൽ കയറി ചക്ക ഇടുന്നത് കണ്ടോ
കീർത്തി സുരേഷും ഭർത്താവ് ആൻ്റണിയും തിരുപ്പതി ദർശനം നടത്തുന്നു