എൽപിജി സിലിണ്ടർ ബുക്കിങ്: നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി കേന്ദ്രം; തീരുമാനം അറിയിച്ച് സുരേഷ് ഗോപി
Center relaxes gas booking restrictions: രാജ്യത്ത് പാചകവാതക (LPG) സിലിണ്ടർ ബുക്ക് ചെയ്യാൻ ഗാർഹിക ഉപഭോക്താക്കൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ കേന്ദ്രസർക്കാർ ഇളവ് വരുത്തി. ഇനി എല്ലാ ഉപയോക്താക്കൾക്കും 25 ദിവസത്തെ ഇടവേളയിൽ ഗ്യാസ് ബുക്ക് ചെയ്യാം. സിലിണ്ടർ ബുക്കിങ്ങിനുള്ള ഇടവേള നഗരമേഖലകളിൽ 25 ദിവസവും ഗ്രാമീണ മേഖലകളിൽ 45 ദിവസവുമാക്കി നിയന്ത്രിച്ചിരുന്നു. ഈ നിയന്ത്രണമാണ് ഇപ്പോൾ ഒഴിവാക്കിയത്.

Center Relaxes Gas Booking Restrictions
തിരുവനന്തപുരം: രാജ്യത്ത് പാചകവാതക (LPG) സിലിണ്ടർ ബുക്ക് ചെയ്യാൻ ഗാർഹിക ഉപഭോക്താക്കൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ കേന്ദ്രസർക്കാർ ഇളവ് വരുത്തി. ഇനി എല്ലാ ഉപയോക്താക്കൾക്കും 25 ദിവസത്തെ ഇടവേളയിൽ ഗ്യാസ് ബുക്ക് ചെയ്യാം. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് സിലിണ്ടർ ബുക്കിങ്ങിനുള്ള ഇടവേള നഗരമേഖലകളിൽ 25 ദിവസവും ഗ്രാമീണ മേഖലകളിൽ 45 ദിവസവുമാക്കി നിയന്ത്രിച്ചിരുന്നു. ഈ നിയന്ത്രണമാണ് ഇപ്പോൾ ഒഴിവാക്കിയത്. പുതിയ തീരുമാനപ്രകാരം നഗര-ഗ്രാമ വ്യത്യാസമില്ലാതെ എല്ലാ ഗാർഹിക ഉപഭോക്താക്കൾക്കും 25 ദിവസത്തെ ഇടവേളയിൽ എൽപിജി സിലിണ്ടർ ബുക്ക് ചെയ്യാം. കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി ഇക്കാര്യം ഫേസ്ബുക്കിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്.
പശ്ചിമേഷ്യൻ യുദ്ധം കടുത്തപ്പോൾ പാചകവാതകത്തിന്റെ വരവ് കുറയുകയും രാജ്യത്ത് ക്ഷാമം അനുഭവപ്പെടുകയും ചെയ്തിരുന്നു. എന്നാലിപ്പോൾ എൽപിജി വിതരണ സാഹചര്യം മെച്ചപ്പെടുകയും റീഫിൽ ബാക്ക്‌ലോഗ് (സിലിണ്ടർ ബുക്ക് ചെയ്തിട്ടും വിതരണം ചെയ്യാൻ ബാക്കിയുള്ള റീഫിൽ അപേക്ഷകളുടെ എണ്ണം) ഗണ്യമായി കുറയുകയും ചെയ്ത സാഹചര്യത്തിലാണ് സർക്കാർ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയിരിക്കുന്നത്.
ALSO READ: ഒരു വീട്ടിൽ ഒന്നിലധികം റേഷൻ കാർഡുകൾ നേടാം; ആർക്കൊക്കെ ലഭിക്കും?
ഇനി നഗര- ഗ്രാമ വ്യത്യാസമില്ലാതെ രാജ്യത്തെ എല്ലാ ഗാർഹിക എൽപിജി ഉപഭോക്താക്കൾക്കും 25 ദിവസത്തെ ഇടവേളയിൽ റീഫിൽ ബുക്ക് ചെയ്യാം എന്ന് കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി ഫെയ്സ്ബുക്കിലൂടെ അറിയിച്ചു. തിങ്കളാഴ്ച മുതൽ തന്നെ പുതിയ ഇളവ് പ്രാബല്യത്തിൽ വന്നിട്ടുണ്ട്.
നേരത്തെ പശ്ചിമേഷ്യൻ യുദ്ധംകാരണം അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണ വില കത്തിക്കയറിയതിന്റെ പിന്നാലെ സിലിൻഡർ ബുക്കിങ്ങിൽ പാചകവാതക വിതരണ കമ്പനികൾ നിയന്ത്രണം കൊണ്ടുവന്നു. ഈ നിയന്ത്രണം നീക്കിയത് സംബന്ധിച്ച പുതിയ നിർദേശം ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നീ പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് കേന്ദ്ര പെട്രോളിയം- പ്രകൃതിവാകത മന്ത്രാലയം നൽകി.
സുരേഷ് ഗോപിയുടെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം
മിഡിൽ ഈസ്റ്റ് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ എൽപിജി വിതരണത്തിൽ ഉണ്ടായ സമ്മർദ്ദം കണക്കിലെടുത്ത്, നഗര മേഖലകളിൽ 25 ദിവസവും ഗ്രാമീണ മേഖലകളിൽ 45 ദിവസവുമായിരുന്നു റീഫിൽ ബുക്കിംഗിനുള്ള ഇടവേള. എന്നാൽ നിലവിലെ എൽപിജി വിതരണ സാഹചര്യം മെച്ചപ്പെടുകയും റീഫിൽ ബാക്ക്‌ലോഗ് ഗണ്യമായി കുറയുകയും ചെയ്തതോടെ, കേന്ദ്ര സർക്കാർ ഈ നിയന്ത്രണത്തിൽ ഇളവ് വരുത്തിയിരിക്കുകയാണ്. ഇനി നഗര-ഗ്രാമ വ്യത്യാസമില്ലാതെ എല്ലാ ഗാർഹിക എൽപിജി ഉപഭോക്താക്കൾക്കും 25 ദിവസത്തെ ഇടവേളയിൽ റീഫിൽ ബുക്ക് ചെയ്യാം.
English Summary
The central government has relaxed the restrictions imposed on domestic consumers to book LPG cylinders in the country. Now all consumers can book gas at intervals of 25 days. The interval for booking cylinders was restricted to 25 days in urban areas and 45 days in rural areas. This restriction has now been lifted. Union Minister Suresh Gopi has confirmed this on Facebook.