WhatsApp’s New Username Feature: വാട്‌സ്ആപ്പിൻ്റെ പുതിയ അപ്‌ഡേറ്റ് നിരോധിക്കും? പരിശോധനയ്ക്ക് ഒരുങ്ങി കേന്ദ്ര സർക്കാർ
Government To Examine WhatsApp's New Username Feature: ആവശ്യമെങ്കിൽ ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ മെറ്റയ്ക്ക് നോട്ടീസ് അയയ്ക്കും. ഫോൺ നമ്പറിന്റെ സ്വകാര്യത സംരക്ഷിക്കുന്നതിനായാണ് മെറ്റ പുതിയ ഫീച്ചർ അവതരിപ്പിച്ചത്. ലോകമെമ്പാടുമുള്ള മൂന്ന് ബില്യണിലധികം ഉപയോക്താക്കൾക്ക് ഫോൺ നമ്പറുകൾ പങ്കിടാതെ തന്നെ കണക്റ്റു ചെയ്യാമെന്നായിരുന്നു മെറ്റയുടെ വാദം. എന്നാൽ, ഫീച്ചർ നിലവിൽ വന്നാൽ സൈബർ തട്ടിപ്പുകൾ വർധിക്കാനുള്ള സാധ്യതയാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി: വാട്സാപ്പിൽ ഫോൺ നമ്പറിന് പകരം യൂസർ നെയിം ഓപ്ഷൻ ഫീച്ചർ അവതരിപ്പിക്കുന്നത് വിശദമായി പഠിക്കാൻ കേന്ദ്ര സർക്കാർ. ഇന്ത്യയിൽ ഓൺലൈൻ തട്ടിപ്പുകൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് കേന്ദ്രം ഇത്തരമൊരു നീക്കം നടത്തുന്നത്. ആൾമാറാട്ടം അടക്കമുള്ള തട്ടിപ്പുകൾ വർധിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ പറയുന്നു. ആവശ്യമെങ്കിൽ ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ മെറ്റയ്ക്ക് നോട്ടീസ് അയയ്ക്കും. ഫോൺ നമ്പറിന്റെ സ്വകാര്യത സംരക്ഷിക്കുന്നതിനായാണ് മെറ്റ പുതിയ ഫീച്ചർ അവതരിപ്പിച്ചത്. ലോകമെമ്പാടുമുള്ള മൂന്ന് ബില്യണിലധികം ഉപയോക്താക്കൾക്ക് ഫോൺ നമ്പറുകൾ പങ്കിടാതെ തന്നെ കണക്റ്റു ചെയ്യാമെന്നായിരുന്നു മെറ്റയുടെ വാദം. എന്നാൽ, ഫീച്ചർ നിലവിൽ വന്നാൽ സൈബർ തട്ടിപ്പുകൾ വർധിക്കാനുള്ള സാധ്യതയാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
ടെലഗ്രാമിന് സമാനമായി വാട്സ്ആപ്പും മാറുമെന്നും മുന്നറിയിപ്പ് നൽകി. ആർക്കും എന്ത് തരത്തിലുമുള്ള സന്ദേശം പ്രചരിപ്പിക്കാൻ സൗകര്യമൊരുക്കുമെന്നും സുരക്ഷാ ഭീഷണിയാകുമെന്നും ചിലർ ആരോപിച്ചു. സൈബർ തട്ടിപ്പുകൾക്കും അപകീർത്തി സന്ദേശങ്ങൾക്കുമെതിരെ വരുന്ന പരാതികളിൽ നിയമ നിർവഹണ ഏജൻസികൾക്ക് അന്വേഷണം കൂടുതൽ ദുഷ്കരമാക്കുമെന്നും പല അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. സൈബർ കുറ്റവാളികൾക്ക് ഐഡന്റിറ്റികൾ മറയ്ക്കുന്നത് എളുപ്പമാക്കുമെന്നും ചിലർ പറഞ്ഞു.
ALSO READ: ബെംഗളൂരു റോഡുകളിലേക്ക് ചെന്നുകയറല്ലേ; പണമില്ലാതെ യാത്ര നടക്കില്ല, വന്‍ പിരിവ്
പുതിയ ഫീച്ചർ എന്താണ്?
ഫോൺ നമ്പർ മറ്റുള്ളവർക്ക് കൈമാറാതെ തന്നെ വാട്‌സ്ആപ്പിൽ ചാറ്റ് ചെയ്യാൻ സഹായിക്കുന്ന ഏറ്റവും പുതിയ യൂസർ നെയിം ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് വാട്‌സ്ആപ്പ്. ഗ്രൂപ്പ് ചാറ്റുകളിലോ അപരിചിതരുമായി ആദ്യമായി സംസാരിക്കുമ്പോഴോ സ്വന്തം ഫോൺ നമ്പർ പങ്കിടാൻ താല്പര്യമില്ലാത്തവർക്ക് വലിയ ആശ്വാസമാകുമെന്നാണ് കമ്പനി വാദിക്കുന്നത്. ഉപയോക്താക്കൾക്ക് പ്ലാറ്റ്‌ഫോമിൽ തങ്ങൾ എങ്ങനെ അറിയപ്പെടണമെന്ന് സ്വയം തിരഞ്ഞെടുക്കാനുള്ള പൂർണ്ണ നിയന്ത്രണം നൽകുക എന്നതാണ് ഈ ഫീച്ചറുകൊണ്ട് മെറ്റ ലക്ഷ്യമിടുന്നത്. ഉപയോക്താക്കൾക്ക് 35 ക്യാരക്ടറുകൾ (Characters) വരെയുള്ള യൂസർനെയിമുകൾ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കും.
കോളേജ് വിദ്യാർത്ഥികൾ, ബിസിനസുകൾ, പ്രമുഖ സ്ഥാപനങ്ങൾ എന്നിവർക്ക് തങ്ങളുടെ ബ്രാൻഡ് നെയിം അല്ലെങ്കിൽ സോഷ്യൽ മീഡിയ പേര് എല്ലാ പ്ലാറ്റ്‌ഫോമുകളിലും ഒരേപോലെ നിലനിർത്താൻ ഈ ഫീച്ചറിലൂടെ സാധിക്കും. ഇൻസ്റ്റാഗ്രാമിലോ ഫേസ്ബുക്കിലോ നിലവിൽ നിങ്ങൾ ഉപയോഗിക്കുന്ന അതേ ഉപയോക്തൃനാമം തന്നെ വാട്‌സ്ആപ്പിലും സ്വന്തമാക്കാനുള്ള അവസരമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഇങ്ങനെ ലിങ്ക് ചെയ്യുന്നത് വഴി നിങ്ങളുടെ ഫേസ്ബുക്ക്/ഇൻസ്റ്റാഗ്രാം ഐഡന്റിറ്റിക്ക് സമാനമായ യൂസർനെയിം വാട്‌സ്ആപ്പിലും പ്രത്യക്ഷപ്പെടും.
ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് തന്നെയാണ് കമ്പനി എപ്പോഴും പരിഗണന നൽകുന്നതെന്ന് വാട്‌സ്ആപ്പ് വ്യക്തമാക്കുന്നുണ്ട്. പ്ലാറ്റ്‌ഫോമിലൂടെ നിങ്ങൾ അയക്കുന്ന വ്യക്തിഗത സന്ദേശങ്ങൾ, ചിത്രങ്ങൾ, വോയ്‌സ് നോട്ടുകൾ എന്നിവയെല്ലാം എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ വഴി പൂർണ്ണമായും സംരക്ഷിക്കപ്പെട്ടിട്ടുള്ളതാണ്. അതായത്, നിങ്ങൾക്കും നിങ്ങൾ സന്ദേശം അയക്കുന്ന വ്യക്തിക്കും അല്ലാതെ മറ്റാർക്കും ഈ ചാറ്റുകൾ കാണാൻ സാധിക്കില്ല. കൂടാതെ നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ പരസ്യങ്ങൾക്കായി ഉപയോഗിക്കാറില്ലെന്നും കമ്പനി ഉറപ്പുനൽകുന്നു.
English Summary:
Indian government is set to examine WhatsApp’s upcoming username feature over concerns that it could be misused for online fraud. Officials will review its privacy and security implications, and Meta could face a notice if any irregularities are found.