Commercial LPG Supply :പശ്ചിമേഷ്യന്‍ സംഘര്‍ഷം: വാണിജ്യ എല്‍.പി.ജിക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം നീക്കി

Commercial cooking gas supply : ഇറാന്‍ അമേരിക്ക യുദ്ധത്തെ തുടര്‍ന്ന് പശ്ചിമേഷ്യയില്‍ ഉടലെടുത്ത സാഹചര്യങ്ങള്‍ മൂലം രാജ്യത്ത് വാണിജ്യ പാചക വാതക സിലിണ്ടറുകളുടെ വിതരണത്തിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. യുദ്ധത്തിന് മുന്‍പുണ്ടായിരുന്ന സാധാരണ നിലിയിലേക്ക് വിതരണം പുനസ്ഥാപിക്കാന്‍ ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. പൂര്‍ണമായും നിയന്ത്രണങ്ങള്‍ നീങ്ങിയതോടെ വലിയ ആശ്വാസമാണ് മേഖലിയില്‍ ഉണ്ടാവുക.

Commercial LPG Supply :പശ്ചിമേഷ്യന്‍ സംഘര്‍ഷം: വാണിജ്യ എല്‍.പി.ജിക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം നീക്കി

പ്രതീകാത്മക ചിത്രം

Published: 

25 Jun 2026 | 07:16 PM

ന്യൂ ഡല്‍ഹി : ഇറാന്‍ അമേരിക്ക യുദ്ധത്തെ തുടര്‍ന്ന് പശ്ചിമേഷ്യയില്‍ ഉടലെടുത്ത സാഹചര്യങ്ങള്‍ മൂലം രാജ്യത്ത് വാണിജ്യ പാചക വാതക സിലിണ്ടറുകളുടെ വിതരണത്തിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. യുദ്ധത്തിന് മുന്‍പുണ്ടായിരുന്ന സാധാരണ നിലിയിലേക്ക് വിതരണം പുനസ്ഥാപിക്കാന്‍ ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. പൂര്‍ണമായും നിയന്ത്രണങ്ങള്‍ നീങ്ങിയതോടെ വലിയ ആശ്വാസമാണ് മേഖലിയില്‍ ഉണ്ടാവുക.

ഹോട്ടലുകള്‍, റെസ്‌റ്റോറെന്റുകള്‍, കാറ്ററിംഗ് സര്‍വീസുകള്‍, ചെറുകിട ഭക്ഷണ ശാലകള്‍, മറ്റ് അനുബന്ധ സ്ഥാപനങ്ങള്‍ എന്നീ മേഖലയെയാണ് നിയന്ത്രണം വലിയ തോതില്‍ പ്രതികൂലമായി ബാധിച്ചിരുന്നത്. യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചതോടെയാണ് പ്രതിസന്ധിക്ക് തുടക്കമാകുന്നത്. ഇന്ത്യയിലേക്കുള്ള പാചക വാതകം പ്രധാനമായും ഇതുവഴിയാണ് എത്തിയിരുന്നത്. ഇറക്കുമതിയില്‍ കുറവ് വന്നതോടെ കര്‍ശന നിയന്ത്രണങ്ങളിലേക്ക് സര്‍ക്കാര്‍ കടക്കുകായിരുന്നു. ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് മുന്‍ഗണന നല്‍കും വിധമായിരുന്നു സര്‍ക്കാര്‍ തീരുമാനം.

Also Read: ഹോർമുസ് കടലിടുക്ക് തുറന്നാലും ആഗോള വിപണിയിൽ എണ്ണവില ശാന്തമാകാൻ 2 മാസമെടുക്കും; ഇന്ധനവില പെട്ടെന്ന് കുറയില്ല

സിലിണ്ടറുകള്‍ കിട്ടാതെ വന്നതോടെ കേരളത്തില്‍ ഉള്‍പ്പെടെ ഹോട്ടലുകളും റെസ്‌റ്റോറന്റുകളും അടച്ചിടുന്ന സാഹചര്യമുണ്ടായി. ഇതിനിടെ വാണിജ്യ സിലിണ്ടറിന്റെ വിലയില്‍ തൊള്ളായിരം രൂപയിലധികം രൂപ വര്‍ദ്ധിക്കുകയും ചെയ്തു. തുടര്‍ന്ന് ചായ മുതലുള്ള ഭക്ഷണ സാധനങ്ങള്‍ക്ക് വില കൂടുകയും ചെയ്തു. വിറക് അടുപ്പില്‍ പ്രവര്‍ത്തിക്കുന്ന കടകള്‍ മാത്രമാണ് പ്രതിസന്ധി കാലത്ത് പിടിച്ച് നിന്നത്. എല്‍.പി.ജി ക്ഷാമം മൂലം ആവശ്യക്കാര്‍ കൂടിയതോടെ വിറകിനും വില ഉയരുന്ന സാഹചര്യമുണ്ടായി.

ഗാര്‍ഹിക സിലിണ്ടറുകള്‍ക്കും സംഘര്‍ഷത്തിന്റെ പശ്ചാത്തലിലുണ്ടായ ക്ഷാമത്തെ തുടര്‍ന്ന് വില വര്‍ദ്ധിപ്പിക്കുകയുണ്ടായി. സിലിണ്ടറിന് 29 രൂപയാണ് കൂട്ടിയത്. ആഗോള തലത്തിലെ വിലവര്‍ദ്ധനവിനെ തുടര്‍ന്നാണ് തുക കൂട്ടുന്നതെന്നും എന്നാല്‍ പരമാവധി വിപണിയില്‍ വില പിടിച്ചനിര്‍ത്താനായിട്ടുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അന്ന് പ്രതികരിക്കുകയുണ്ടായി. എന്തായാലും നിയന്ത്രണങ്ങള്‍ നീങ്ങിയതോടെ ഹോട്ടല്‍, ഭക്ഷണ വിതരണ മേഖലയിലെ പ്രതിസന്ധികള്‍ നീങ്ങുമെന്ന ആശ്വാസത്തിലാണ് ഉടമകളും തൊഴിലാളികളും. ബള്‍ക്ക് എല്‍.പി.ജി സപ്ലെയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് നിലവില്‍ 50 ശതമാനം വരെയെ പിരഹാരമായിട്ടുള്ളൂ.

English Summary

The central government has lifted the restrictions imposed on the supply of commercial cooking gas cylinders in the country due to the situation that arose in the Middle East following the Iran-US war. The government has directed the relevant agencies to restore the supply to the normal level that existed before the war. With the complete lifting of restrictions, there will be a great relief in the region.

Loading...
Unable to load recommendations.
Follow Us
Related Stories
Narendra Modi: ബഹിരാകാശ സാങ്കേതികവിദ്യയുടെ സാധ്യതകൾ ജനങ്ങളിലെത്തിക്കണം; സ്റ്റാർട്ടപ്പ് സ്ഥാപകരോട് മോദി
മാനസിക പ്രശ്നങ്ങൾക്കുള്ള മരുന്ന് കഴിക്കാൻ ആവശ്യപ്പെട്ടു; ഗൃഹനാഥൻ ഭാര്യയെയും മകളെയും കുത്തിക്കൊലപ്പെടുത്തി
സിംഗപ്പൂരിലേക്ക് പുറപ്പെട്ട ചരക്കുകപ്പല്‍ ഒഡീഷ തീരത്ത് മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍
നാല് കുട്ടികളെ പീഡിപ്പിച്ച സുവിശേഷ പ്രസംഗകന് നാല് വധശിക്ഷയും 40 ലക്ഷം പിഴയും
പിണങ്ങിപ്പോയ ഭാര്യയെ തിരിച്ചുകിട്ടാൻ ദുർമന്ത്രവാദം; ഒഡീഷയിൽ യുവാവിനെ കഴുത്തറുത്ത് കൊന്ന് തല പൂജാമുറിയിൽ കുഴിച്ചിട്ടു
ഐഫോണിൻ്റെ പേരിൽ തർക്കം; കുന്നിൻമുകളിൽ നിന്ന് ചാടിയ 18-കാരനും രക്ഷിക്കാൻ ശ്രമിച്ച മാതാപിതാക്കൾക്കും ദാരുണാന്ത്യം
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
മഹാബലിയുടെ ഭാര്യ വിന്ധ്യാവലിയെ അറിയുമോ? മക്കൾ 100
ഓണസദ്യയിലെ ഈ വിഭവങ്ങൾ ഫ്രിഡ്ജിൽ വെക്കരുതേ
മുട്ടത്തോട് ഇനി വെറുതെ കളയല്ലേ; ചെടികൾക്ക് ഇതിലും മികച്ച വളം വേറെയില്ല!
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം