Chennai Metro: മെട്രോ യാത്രക്കാർ ശ്രദ്ധിച്ചോണേ, മാർച്ച് 23 മുതൽ ഈ എൻട്രൻസ് തുറക്കില്ല

Chennai Metro Phase 2: ചെന്നൈ മെട്രോയുടെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങൾ സുഗമമായി മുന്നേറുകയാണ്. ഇതിന്റെ ഭാ​ഗമായ നിലവിലെ ഒന്നാം ഘട്ട സ്റ്റേഷനുമായി പുതിയ ലൈനുകളെ ബന്ധിപ്പിക്കുന്നതിന്റെ പ്രവർത്തനങ്ങളുടെ ഭാ​ഗമായാണ് ബി4 കവാടം അടയ്ക്കുന്നത്. ബി4 കവാടം അടയ്ക്കുന്ന സാഹചര്യത്തിൽ ബദൽ കവാടങ്ങൾ ഉപയോഗിക്കാവുന്നതാണെന്നും അധികൃതർ അറിയിച്ചു.

Chennai Metro: മെട്രോ യാത്രക്കാർ ശ്രദ്ധിച്ചോണേ, മാർച്ച് 23 മുതൽ ഈ എൻട്രൻസ് തുറക്കില്ല

Chennai Metro

Published: 

21 Mar 2026 | 12:22 PM

ചെന്നൈ: ചെന്നൈ മെട്രോ രണ്ടാം ഘട്ട പ്രവർത്തനങ്ങൾ നടക്കുന്നതിന്റെ ഭാ​ഗമായി നന്ദനം മെട്രോ സ്റ്റേഷനിലെ പ്രധാന പ്രവേശന കവാടങ്ങളിൽ ഒന്ന് പൂർണമായി അടച്ചിടുമെന്ന് ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ് അറിയിച്ചു. നന്ദനം മെട്രോ സ്റ്റേഷനിലെ ബി4 എൻട്രൻസാണ് മാർച്ച് 23 മുതൽ സ്ഥിരമായി അടയ്ക്കുന്നത്. യാത്രാസൗകര്യം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ള വികസനത്തിന്റെ ഭാ​ഗമാണ് നടപടി.

ചെന്നൈ മെട്രോയുടെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങൾ സുഗമമായി മുന്നേറുകയാണ്. ഇതിന്റെ ഭാ​ഗമായ നിലവിലെ ഒന്നാം ഘട്ട സ്റ്റേഷനുമായി പുതിയ ലൈനുകളെ ബന്ധിപ്പിക്കുന്നതിന്റെ പ്രവർത്തനങ്ങളുടെ ഭാ​ഗമായാണ് ബി4 കവാടം അടയ്ക്കുന്നത്. ബി4 കവാടം അടയ്ക്കുന്ന സാഹചര്യത്തിൽ ബദൽ കവാടങ്ങൾ ഉപയോഗിക്കാവുന്നതാണെന്നും അധികൃതർ അറിയിച്ചു.

ALSO READ: മലിനജലത്തിന് പിന്നാലെ ബയോഗ്യാസും; വരുമാനം വർദ്ധിപ്പിക്കാൻ പുതിയ നീക്കവുമായി ചെന്നൈ മെട്രോ വാട്ടർ

അടച്ചിട്ട പ്രവേശന കവാടത്തിന്റെ അതേ വശത്തുള്ള A2, A3 എന്നിവയും എതിർവശത്തുള്ള B1, B2, B3 എന്നിവയും ഉൾപ്പെടെയുള്ള ഇതര പ്രവേശന പോയിന്റുകൾ യാത്രക്കാർക്ക് ഉപയോ​ഗിക്കാവുന്നതാണ്. യാത്രക്കാരെ സഹായിക്കുന്നതിനായി, സ്റ്റേഷന് ചുറ്റുമുള്ള പ്രധാന സ്ഥലങ്ങളിൽ ദിശാസൂചന സൂചനാ ബോർഡുകളും മാർഗ്ഗനിർദ്ദേശ ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ യാത്രക്കാർക്ക് സ്റ്റേഷൻ ജീവനക്കാരുടെ സഹായം തേടാവുന്നതാണ്.

അതേസമയം, ചെന്നൈ മെട്രോ രണ്ടാം ഘട്ടത്തിലെ ആദ്യ ഭാഗമായ പൂനമല്ലി ബൈപാസ് – വടപളനി പാതയുടെ ഉദ്ഘാടനം വീണ്ടും വൈകിയേക്കുമെന്നും റിപ്പോർട്ടുണ്ട്. മുമ്പ് ഫെബ്രുവരിയിൽ ഉദ്ഘാടനം നടത്തുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ ഈ പാത ഇപ്പോൾ ഏപ്രിലിൽ മാത്രമേ പ്രവർത്തനസജ്ജമാകൂ. പോരൂർ – വടപളനി പാതയിലെ ഡബിൾ‌ ഡക്കർ പാതയുടെ 26 ഡെക്ക് സ്ലാബുകളുടെ നിർമ്മാണം പൂർത്തിയാകാൻ ഏപ്രിൽ രണ്ടാം വാരം വരെ സമയമെടുക്കും. അതാണ് ഉദ്ഘാടനം നീണ്ടുപോകാൻ കാരണം.

Loading...
Unable to load recommendations.
Follow Us
ഷുഗർ ലെവൽ പേടിക്കാതെ ഓണസദ്യ ആസ്വദിക്കാം; ഇതാ ചില എളുപ്പവഴികൾ
ഒരു പവന്‍  സ്വര്‍ണത്തിന് 12 ലക്ഷം രൂപ; വരും  ദിവസങ്ങളില്‍ സംഭവിച്ചേക്കും
ഉത്രാടം കഴിഞ്ഞ് വീട്ടിലെ ചൂല് തൊടരുത്! കാരണം അറിയാമോ?
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം