Chennai Metro: ഗതാഗത കുരുക്കിൽ വലയില്ല, ആശുപത്രി യാത്രകൾ ഇനി വേഗത്തിലാക്കാം; ഈ മെട്രോ അടിപൊളിയാണേ….
Chennai Metro Routes to Hospitals: ചെന്നൈ നഗരത്തിലെ പ്രധാന ആരോഗ്യ കേന്ദ്രങ്ങളിലേക്കും സർക്കാർ ആശുപത്രികളിലേക്കും ജനങ്ങൾക്ക് കൂടുതൽ എളുപ്പത്തിലും സുരക്ഷിതമായും യാത്ര ചെയ്യാം. ചെന്നൈ മെട്രോ റെയിൽ നഗരത്തിലെ പ്രധാന ആരോഗ്യ കേന്ദ്രങ്ങളുമായി ബന്ധിപ്പിച്ചിട്ടുണ്ട്. സർക്കാർ ആശുപത്രികളെല്ലാം മെട്രോ നെറ്റ്‌വർക്കുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.

ചെന്നൈ മെട്രോ
ചെന്നൈ: ആശുപത്രി യാത്രകൾക്ക് പലപ്പോഴും ഗതാഗത കുരുക്ക് പ്രശ്നമാകാറുണ്ട്. എന്നാൽ ഇനി ചെന്നൈ നഗരത്തിലെ പ്രധാന ആരോഗ്യ കേന്ദ്രങ്ങളിലേക്കും സർക്കാർ ആശുപത്രികളിലേക്കും ജനങ്ങൾക്ക് കൂടുതൽ എളുപ്പത്തിലും സുരക്ഷിതമായും യാത്ര ചെയ്യാം. ചെന്നൈ മെട്രോ റെയിൽ നഗരത്തിലെ പ്രധാന ആരോഗ്യ കേന്ദ്രങ്ങളുമായി ബന്ധിപ്പിച്ചിട്ടുണ്ട്.
എഗ്മൂർ, ചെന്നൈ സെൻട്രൽ, കിൽപ്പോക്ക്, വാഷർമാൻപേട്ട്, ഗവൺമെന്റ് എസ്റ്റേറ്റ് തുടങ്ങി ചെന്നൈയിലെ പ്രമുഖ റെയിൽവേ സ്റ്റേഷനുകൾക്കും പ്രധാന കേന്ദ്രങ്ങൾക്കും സമീപമുള്ള വലിയ സർക്കാർ ആശുപത്രികളെല്ലാം മെട്രോ നെറ്റ്‌വർക്കുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. സാധാരണക്കാരായ യാത്രക്കാർക്ക് വലിയ ആശ്വാസമാണ് പകരുന്നത്.
മെട്രോ വഴി എളുപ്പത്തിൽ എത്തിച്ചേരാവുന്ന പ്രധാന ആശുപത്രികൾ
- ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈൽഡ് ഹെൽത്ത് & ഹോസ്പിറ്റൽ ഫോർ ചിൽഡ്രൻ
- സ്റ്റാൻലി മെഡിക്കൽ കോളേജ് ആശുപത്രി
- ഗവൺമെന്റ് കിൽപോക്ക് മെഡിക്കൽ കോളേജ്
- രാജീവ് ഗാന്ധി ഗവൺമെന്റ് ജനറൽ ആശുപത്രി
- തമിഴ്നാട് സർക്കാർ മൾട്ടി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി
ALSO READ: നമ്മ മെട്രോ മഡവര-തുംകുരു പാതയ്ക്ക് വേഗത കൂടുന്നു; നിര്‍ണായക നീക്കവുമായി ബിഎംആര്‍സിഎല്‍
ചെന്നൈ മെട്രോ ഫെയ്സ്ബുക്ക് പോസ്റ്റ്
വിമാനത്താവളത്തിലേക്ക് ഇനി വെറും 20 മിനിറ്റ്!
ചെന്നൈ നഗരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിൽ ചെന്നൈ മെട്രോ വലിയ പങ്ക് വഹിക്കുന്നുണ്ട്. ഒട്ടനവധി പ്രോജക്ടുകളാണ് ഇതിനായി ഒരുക്കിയിട്ടുള്ളത്. നിലവിൽ നടന്ന് കൊണ്ടിരിക്കുന്ന രണ്ടാം ഘട്ട പ്രവർത്തനങ്ങൾ അവസാനിക്കുന്നതോടെ സർവീസ് ഇരട്ടി മികച്ചതാക്കാൻ ചെന്നൈ മെട്രോയ്ക്ക് സാധിക്കും. ഇപ്പോഴിതാ, ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തെയും കിളമ്പാക്കത്തെ കലൈഞ്ജർ സെന്റിനറി ബസ് ടെർമിനസിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പുതിയ മെട്രോ പാത ഉടൻ യാഥാർത്ഥ്യമാക്കുമെന്ന് അധികൃതർ അറിയിച്ചിരിക്കുകയാണ്.
പാത തുറക്കുന്നതോടെ വിമാനത്താവളം – കിളമ്പാക്കം ബസ് ടെർമിനസ് യാത്രാസമയം വെറും ഇരുപത് മിനിറ്റായി ചുരുങ്ങും. പല്ലാവരം, താംബരം, വണ്ടലൂർ തുടങ്ങിയ പ്രധാന സബർബൻ ഹബ്ബുകളിലൂടെയാണ് ഈ പാത കടന്നുപോകുന്നത്. നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അന്തർസംസ്ഥാന ബസ് ടെർമിനലുകളിലൊന്നായ കിളമ്പാക്കത്തെയും വിമാനത്താവളത്തെയും ഇതിലൂടെ ബന്ധിപ്പിക്കാൻ സാധിക്കും. പുതിയ ഇടനാഴി യാത്രക്കാർക്ക് വളരെയധികം സഹായകരമാകും. തെക്കൻ ജില്ലകളിലേക്ക് പോകുന്ന ചെന്നൈയിലെ പ്രധാന പാതകളിലുള്ള ഗതാഗത പ്രശ്നങ്ങൾക്ക് ഇതിലൂടെ പരിഹാരമാകുന്നതാണ്.
ഉദ്ഘാടനത്തിന് ശേഷം കണക്റ്റിവിറ്റിയുടെ കുറവ് മൂലം നിരവധി വിമർശനങ്ങൾ നേരിട്ട ഒന്നാണ് കിളമ്പാക്കം ബസ് ടെർമിനസ്. നിലവിൽ കിളമ്പാക്കത്ത് എത്തുന്നതിനായി ഒന്നിലധിം വാഹനങ്ങളെ ആശ്രയിക്കേണ്ടി വരുന്നുണ്ട്. ഇത്തരത്തിൽ ബുദ്ധിമുട്ടുന്ന യാത്രക്കാർക്ക് പുതിയ മെട്രോ ലിങ്ക് ഏറെ പ്രയോജനപ്പെടുന്നതാണ്. അതിവേഗത്തിലുള്ള യാത്രാസൗകര്യം ലഭ്യമാകുന്നതോടെ സ്വകാര്യ വാഹനങ്ങളയും മറ്റ് റോഡ് ഗതാഗതത്തെയും ആശ്രയിക്കുന്നത് ഗണ്യമായി കുറയ്ക്കാൻ സാധിക്കും.
English Summary:
Chennai Metro Rail Limited highlighted that its metro network provides convenient connectivity to several major government healthcare institutions across the city. Important medical destinations accessible through the metro include the Institute of Child Health and Hospital for Children, Stanley Medical College Hospital, Government Kilpauk Medical College, Rajiv Gandhi Government General Hospital, and the Tamil Nadu Government Multi Super Speciality Hospitat etc….