Chennai Metro: ടിക്കറ്റ് വില കൂട്ടാതെ വരുമാനം ഉയർത്തി ചെന്നൈ മെട്രോ; ഫലം കണ്ടത് ആ നീക്കം

Chennai Metro Revenue: യാത്രക്കാരിൽ നിന്നുള്ള ടിക്കറ്റ് വരുമാനത്തിന് പുറമെ, പരസ്യം, ബ്രാൻഡിംഗ് തുടങ്ങിയ മാർഗങ്ങളിലൂടെ 30 ശതമാനത്തോളം അതായത്, 135.39 കോടി രൂപയുടെ വരുമാനമാണ് നേടിയത്. മെട്രോ സ്റ്റേഷനുകളിലെ പാർക്കിംഗ് സൗകര്യങ്ങളിൽ നിന്ന് മാത്രം 22.60 കോടി രൂപ ലഭിച്ചു.

Chennai Metro: ടിക്കറ്റ് വില കൂട്ടാതെ വരുമാനം ഉയർത്തി ചെന്നൈ മെട്രോ; ഫലം കണ്ടത്  ആ നീക്കം

Chennai Metro

Updated On: 

07 Feb 2026 | 08:20 AM

ചെന്നൈ: 2024-25 സാമ്പത്തിക വർഷത്തിൽ വരുമാനത്തിൽ വൻ കുതിച്ചുചാട്ടം രേഖപ്പെടുത്തി ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ്. കഴിഞ്ഞ വർഷത്തെ 369.49 കോടി രൂപയിൽ നിന്ന് 15 ശതമാനം വർദ്ധനവോടെ ആകെ വരുമാനം 425.64 കോടി രൂപയായി ഉയർന്നു. ടിക്കറ്റിലൂടെ മാത്രമല്ല, മറ്റ് ഇതര മാര്‍ഗങ്ങളിലൂടെയാണ് ചെന്നൈ മെട്രോ വരുമാനം കൂട്ടിയത്.

യാത്രക്കാരിൽ നിന്നുള്ള ടിക്കറ്റ് വരുമാനത്തിന് പുറമെ, പരസ്യം, ബ്രാൻഡിംഗ് തുടങ്ങിയ മാർഗങ്ങളിലൂടെ 30 ശതമാനത്തോളം അതായത്, 135.39 കോടി രൂപയുടെ വരുമാനമാണ് നേടിയത്. മെട്രോ സ്റ്റേഷനുകളിലെ പാർക്കിംഗ് സൗകര്യങ്ങളിൽ നിന്ന് മാത്രം 22.60 കോടി രൂപ ലഭിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇതിൽ 7 ശതമാനം വർദ്ധനവാണുള്ളത്.

മെട്രോ തൂണുകളും പോർട്ടലുകളും പരസ്യങ്ങൾക്കായി നൽകിയത് വഴി പ്രതിവർഷം 12.61 കോടി രൂപ വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനോടകം 312 തൂണുകൾ ഇതിനായി വൈദ്യുതീകരിച്ചു കഴിഞ്ഞു. ചെന്നൈ മെട്രോ രണ്ടാം ഘട്ടം പൂർത്തിയാകുന്നതോടെ വരുമാനം ഇനിയും വർദ്ധിക്കുമെന്ന് അധികൃതർ അറിയിച്ചു.

ALSO READ: കാത്തിരിപ്പ് അവസാനിച്ചു, ഫെബ്രുവരി 9-ന് അതെത്തുന്നു; ചെന്നൈ മെട്രോ രണ്ടാം ഘട്ടം നിർണായക അപ്ഡേറ്റ് പുറത്ത്

വ്യത്യസ്ത പദ്ധതികളിലൂടെയും കാര്യക്ഷമമായ പ്രവർത്തനങ്ങളിലൂടെയും ചെന്നൈ മെട്രോ മികവ് തുടരുകയാണ്. രണ്ടാം ഘട്ട പദ്ധതിയുടെ ഭാ​ഗമായി ലൈറ്റ് ഹൗസിൽ നിന്ന് യാത്ര തുടങ്ങിയ ടണൽ ബോറിംഗ് മെഷീൻ, നീണ്ട ഒന്നര വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഫെബ്രുവരി 9-ന് തിരുമയിലൈ മെട്രോ സ്റ്റേഷൻ സൈറ്റിൽ എത്തുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

2023 സെപ്റ്റംബറിലാണ് ലൈറ്റ് ഹൗസിൽ നിന്ന് ഈ ടണൽ ബോറിംഗ് മെഷീന്റെ പ്രവർത്തനം ആരംഭിച്ചത്. ഒരു വർഷത്തിനുള്ളിൽ പൂർത്തിയാകേണ്ടിയിരുന്ന തുരങ്ക നിർമ്മാണം പലവിധ കാരണങ്ങളാൽ ഒന്നര വർഷത്തോളം വൈകുകയായിരുന്നു.

Loading...
Unable to load recommendations.
Follow Us
Related Stories
കൈയിൽ കയറിപ്പിടിച്ചു, മടങ്ങാതെ ഫ്ലാറ്റിന് മുന്നിൽ തന്നെ നിന്നു; ബെംഗളൂരുവിൽ റാപ്പിഡോ യാത്രയ്ക്കിടെ യുവതിക്ക് ദുരനുഭവം
Special Parliament Session: മണ്ഡലപുനർനിർണയവും വനിത സംവരണവും; പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് വീണ്ടും നീക്കം
പങ്കെടുക്കരുത്, തിരംഗ മാർച്ചിൽ 11 പേർ മതിയെന്ന് പോലീസ്; ദേശീയപതാക ഉയർത്താനും പോലീസ് അനുമതി വേണോയെന്ന് സിജെപി
ഒന്നര വയസ്സുകാരിയെ ഫ്ലാറ്റിൻ്റെ ആറാം നിലയിൽ നിന്ന് താഴേക്കെറിഞ്ഞു; പത്തുവയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ
Namma Metro: പിങ്ക്, ബ്ലൂ ലൈനുകൾ ഒരുങ്ങുന്നു; ബെംഗളൂരു മെട്രോയുടെ പുതിയ സമയക്രമം
Reema Nanavaty: ഇന്ത്യൻ സാമൂഹിക പ്രവർത്തക റീമ നാനാവതിക്ക് ഹിലരി ക്ലിന്റൺ പുരസ്കാരം
ഉറക്കം കിട്ടുന്നില്ലേ? ഈ ചായ കുടിച്ചോളൂ നല്ല ഉറക്കം ഉറപ്പ്
കൂടിയ മൈലേജും കുറഞ്ഞ വിലയും - ബജാജ് പ്ലാറ്റിന
ദിവസവും ഓട്സ് കഴിക്കുന്നത് നല്ലതല്ലേ?
A20 പ്രോ കരുത്തിൽ ഒരു ഫോൾഡബിൾ ഐഫോൺ! ഇപ്പോൾ വാങ്ങാം
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?