Chennai Metro: അണ്ണാ ശാലൈ ഫ്ലൈഓവർ നിർമ്മാണം വൈകും, കാരണമിത്

Anna Salai Flyover Faces Delay: തടസ്സം നേരിട്ട 426 മീറ്റർ ഭാഗത്ത് ഡിസൈൻ പുതുക്കി നിശ്ചയിക്കാൻ തമിഴ്‌നാട് സർക്കാർ അംഗീകാരം നൽകി. പദ്ധതിയുടെ ആകെ ചെലവിൽ മാറ്റമുണ്ടാകില്ലെങ്കിലും നിർമ്മാണ കാലാവധി 2027 ഫെബ്രുവരി വരെ നീളാൻ ഈ മാറ്റം കാരണമാകും. അണ്ണാ ശാലൈയിൽ നാലുവരി പാതയായി നിർമ്മിക്കുന്ന ഈ ഫ്ലൈഓവറിന്റെ പണികൾ 2024 ജനുവരിയിലാണ് ആരംഭിച്ചത്.

Chennai Metro: അണ്ണാ ശാലൈ ഫ്ലൈഓവർ നിർമ്മാണം വൈകും, കാരണമിത്

ചെന്നൈ മെട്രോ

Updated On: 

30 Aug 2026 | 09:06 AM

ചെന്നൈ: ചെന്നൈ നഗരത്തിലെ പ്രധാന ഗതാഗത പാതയായ അണ്ണാ ശാലൈയിൽ നിർമ്മിക്കുന്ന ഫ്ലൈഓവർ പദ്ധതിയുടെ നിർമ്മാണം വൈകുമെന്ന് അധികൃതർ. പദ്ധതിയുടെ ഡിസൈിൽ അടിയന്തര മാറ്റം വരുത്താൻ നിർബന്ധിതരായതായി അധികൃതർ അറിയിച്ചു. അണ്ണാ ശാലൈയിലെ നന്ദനം, തെയ്‌നാമ്പേട്ട് മെട്രോ സ്റ്റേഷനുകളുടെ നിലവിലെ ഘടനയുമായി ഫ്ലൈഓവറിന്റെ അലൈൻമെന്റ് ഒത്തുപോകാത്തതാണ് നിർമ്മാണത്തിന് തടസ്സമായത്.

621 കോടി രൂപയുടെ ഫ്ലൈഓവർ പദ്ധതിയാണ് വൈകുന്നത്. തടസ്സം നേരിട്ട 426 മീറ്റർ ഭാഗത്ത് ഡിസൈൻ പുതുക്കി നിശ്ചയിക്കാൻ തമിഴ്‌നാട് സർക്കാർ അംഗീകാരം നൽകിയിട്ടുണ്ട്. പദ്ധതിയുടെ ആകെ ചെലവിൽ മാറ്റമുണ്ടാകില്ലെങ്കിലും നിർമ്മാണ കാലാവധി 2027 ഫെബ്രുവരി വരെ നീണ്ടേക്കാം.

അണ്ണാ ശാലൈ ഫ്ലൈഓവർ

2024 ജനുവരിയിലാണ് അണ്ണാ ശാലൈയിൽ നാലുവരി പാതയായി നിർമ്മിക്കുന്ന ഈ ഫ്ലൈഓവറിന്റെ പണികൾ ആരംഭിച്ചത്. എന്നാൽ നിർമ്മാണം മെട്രോ സ്റ്റേഷനുകൾ സ്ഥിതി ചെയ്യുന്ന ഭാഗങ്ങളിലേക്ക് എത്തിയപ്പോഴാണ് മെട്രോ ലൈനുമായുള്ള അലൈൻമെന്റിലെ വൈരുദ്ധ്യം ശ്രദ്ധയിൽപ്പെടുന്നത്.

ALSO READ: പരന്തൂർ പദ്ധതി മാറ്റിയാലും മെട്രോ വരും! പുതിയ പാതക്ക് അംഗീകാരം

ആദ്യ പ്ലാൻ അനുസരിച്ച് പാതയുടെ മധ്യഭാഗത്ത് ഒരു തൂണ് ഉൾപ്പെടെ മൂന്ന് തൂണുകളിലാണ് ഫ്ലൈഓവർ സ്ഥാപിക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ പുതിയ ഡിസൈൻ പ്രകാരം റോഡിന് ഇരുവശത്തുമായി രണ്ട് തൂണുകൾ മാത്രമായി കുറച്ചു. മധ്യഭാഗത്തെ തൂൺ ഒഴിവാക്കിയത് വഴി വാഹനങ്ങൾ കടന്നുപോകുന്ന വീതി വർദ്ധിക്കുകയും മെട്രോയുടെ നിലവിലെ അടിസ്ഥാന സൗകര്യങ്ങളെ ബാധിക്കാതെ ഫ്ലൈഓവർ പണിയാൻ സാധിക്കുകയും ചെയ്യും.

ഡിസൈനിൽ മാറ്റം

ഡിസൈനിൽ മാറ്റം വരുത്തിയെങ്കിലും ഫ്ലൈഓവറിന്റെ നിർമ്മാണം പൂർണ്ണമായി നിർത്തിവെച്ചിട്ടില്ലെന്ന് പദ്ധതി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. തടസ്സമുള്ള 426 മീറ്റർ ഭാഗത്ത് മാത്രമാണ് നിർമ്മാണം മന്ദഗതിയിലാകുന്നത്. ബാക്കി ഭാഗങ്ങളിൽ പണികൾ തടസ്സമില്ലാതെ നടക്കുന്നുണ്ട്. നിലവിൽ അണ്ണാ ശാലൈ ഫ്ലൈഓവർ പദ്ധതിയുടെ 62 ശതമാനം നിർമ്മാണ പ്രവർത്തനങ്ങളും പൂർത്തിയായിട്ടുണ്ട്. സാങ്കേതികമായി ഉയർന്ന നിലവാരം ഉറപ്പാക്കുന്നതിനായി ഐഐടി മദ്രാസിന്റെ നേതൃത്വത്തിൽ തേർഡ്-പാർട്ടി ഓഡിറ്റും പദ്ധതിയിൽ നടന്നു വരുന്നുണ്ട്.

പരന്തൂർ പദ്ധതി മാറ്റിയാലും മെട്രോ വരും!

പരന്തൂർ ഗ്രീൻഫീൽഡ് അന്താരാഷ്ട്ര വിമാനത്താവള പദ്ധതി ഉപേക്ഷിച്ചെങ്കിലും 27.9 കിലോമീറ്റർ നീളമുള്ള പൂനമല്ലി – സുങ്കുവെർച്ചത്രം മെട്രോ പാത പാത നിർമ്മിക്കുന്നതിൽ തടസ്സമില്ലെന്ന് ഉദ്യോഗസ്ഥർ. പൂനമല്ലിയിൽ നിന്ന് പരന്തൂർ വരെ നിർദ്ദേശിച്ചിരുന്ന മെട്രോ കോറിഡോറിന്റെ ആദ്യ ഘട്ടമാണ് പൂനമല്ലി – സുങ്കുവെർച്ചത്രം പാത. 8,779 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ പാതയിൽ 14 എലവേറ്റഡ് സ്റ്റേഷനുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

പശ്ചിമ ചെന്നൈയിലെ ഉപനഗരങ്ങളിലെയും ശ്രീപെരുമ്പത്തൂർ വ്യാവസായിക മേഖലയിലെയും യാത്രാ ആവശ്യങ്ങൾ പരിഗണിച്ചാണ് ഈ പാത നടപ്പിലാക്കുന്നത്. സുങ്കുവെർച്ചത്രത്തിൽ നിന്ന് പരന്തൂരിലേക്കുള്ള രണ്ടാം ഘട്ടം ഭാവിയിലെ യാത്രക്കാരുടെ എണ്ണം പരിഗണിച്ച് പിന്നീട് തീരുമാനിക്കുന്നതായിരിക്കും. ഭൂമിയേറ്റെടുക്കൽ, സർവേ, റോഡ് വികസനം എന്നിവ ഉൾപ്പെടുന്ന പ്രാഥമിക പ്രവർത്തനങ്ങൾക്കായി തമിഴ്നാട് സർക്കാർ 2,126 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

English Summary:

Chennai Anna Salai flyover project in Chennai has undergone a design change due to its planned alignment not matching the existing Chennai Metro station structures at Nandanam and Teynampet. Change affects around 426 metres of the flyover, slowing work at the two locations.

Loading...
Unable to load recommendations.
Follow Us
ഗർഭിണികൾ തീർച്ചയായും ഒഴിവാക്കേണ്ട മീനുകൾ ഏതൊക്കെ?
7200mAh ബാറ്ററി മുതൽ തുടങ്ങുന്നു, വിവോ Y31t 5G ഫീച്ചറുകൾ
ചെവിയുടെ ആരോഗ്യത്തിന് കഴിക്കേണ്ട ഭക്ഷണങ്ങൾ
പല്ലികളെ കടക്ക് പുറത്ത്! ചെലവില്ലാതെ തുരത്താൻ ചില വഴികൾ
ദേ വീടൻ്റെ മുകളിൽ കരിമ്പുലി
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ