LPG Crisis: എല്‍പിജി പ്രതിസന്ധിയില്ല; വ്യവസായങ്ങള്‍ക്കുള്ള ക്വോട്ട 70% ഉയര്‍ത്തി

Industrial LPG Quota Raised to 70 Percent in India: ഒഎംസി രജിസ്‌ട്രേഷന്‍, പിഎന്‍ജി ഉപയോഗത്തിനുള്ള അപേക്ഷ തുടങ്ങിയവ പുതിയ ക്വോട്ടയ്ക്ക് ആവശ്യമാണ്. എന്നാല്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ നിബന്ധന ഒഴിവാക്കും. വ്യവസായങ്ങള്‍ക്ക് ആവശ്യമായ എല്‍പിജി ലഭ്യത വര്‍ധിപ്പിച്ച് ഉത്പാദന മേഖലയെ ശക്തിപ്പെടുത്തുകയാണ് ഈ നീക്കത്തിന് പിന്നിലെ ലക്ഷ്യം.

LPG Crisis: എല്‍പിജി പ്രതിസന്ധിയില്ല; വ്യവസായങ്ങള്‍ക്കുള്ള ക്വോട്ട 70% ഉയര്‍ത്തി

എല്‍പിജി സിലിണ്ടറുകള്‍

Published: 

27 Mar 2026 | 12:26 PM

വ്യവസായങ്ങള്‍ക്ക് അനുവദിച്ചിരുന്ന വാണിജ്യ എല്‍പിജി ക്വോട്ടയില്‍ മാറ്റങ്ങള്‍ കൊണ്ടുവന്ന് കേന്ദ്ര സര്‍ക്കാര്‍. യുദ്ധത്തിന് മുമ്പ് 40 ശതമാനമായിരുന്നു ഓരോ സംസ്ഥാനങ്ങള്‍ക്കും അനുവദിച്ചിരുന്നത്. പിന്നീട് പിഎന്‍ജിയ്ക്ക് (പൈപ്പ് ലൈന്‍ ഗ്യാസ്) പ്രാധാന്യം നല്‍കിയ സംസ്ഥാനങ്ങള്‍ക്ക് 10 ശതമാനം അധിക ക്വോട്ട കൂടി നല്‍കി. അതിനെല്ലാം പുറമെ ഇപ്പോഴിതാ 20 ശതമാനം കൂടി അധികമായി നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ് സര്‍ക്കാര്‍.

20 ശതമാനം കൂടി ക്വോട്ട ഉയര്‍ത്തുന്നതോടെ വാണിജ്യ-വ്യവസായ എല്‍പിജി വിഹിതം 70 ശതമാനമായി ഉയരും. ഈ അധിക ക്വോട്ട സ്റ്റീല്‍, ഓട്ടോമൊബൈല്‍, ടെക്‌സ്‌റ്റൈല്‍, ഡൈ, കെമിക്കല്‍സ്, പ്ലാസ്റ്റിക് തുടങ്ങിയ വ്യവസായങ്ങള്‍ക്ക് അനുവദിക്കാനാണ് നിര്‍ദേശം. പ്രകൃതിവാതകത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയാത്ത പ്രോസസ് ഹീറ്റിങ് ആവശ്യങ്ങളുള്ള വ്യവസായങ്ങള്‍ മുന്‍ഗണന നല്‍കും.

ഒഎംസി രജിസ്‌ട്രേഷന്‍, പിഎന്‍ജി ഉപയോഗത്തിനുള്ള അപേക്ഷ തുടങ്ങിയവ പുതിയ ക്വോട്ടയ്ക്ക് ആവശ്യമാണ്. എന്നാല്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ നിബന്ധന ഒഴിവാക്കും. വ്യവസായങ്ങള്‍ക്ക് ആവശ്യമായ എല്‍പിജി ലഭ്യത വര്‍ധിപ്പിച്ച് ഉത്പാദന മേഖലയെ ശക്തിപ്പെടുത്തുകയാണ് ഈ നീക്കത്തിന് പിന്നിലെ ലക്ഷ്യം.

Also Read: LPG Crisis: എല്‍പിജിയേക്കാള്‍ ലാഭം പിഎന്‍ജിയോ? എന്തുകൊണ്ട് മികച്ചതാകുന്നു?

നാച്ചുറല്‍ ഗ്യാസ് ആന്‍ഡ് പെട്രോളിയം ഡിസ്ട്രിബ്യൂഷന്‍ ഓര്‍ഡര്‍ എല്ലാ വകുപ്പുകളെയും സ്ഥാപനങ്ങളെയും അറിയിക്കണമെന്നും 10 ശതമാനം ക്വോട്ട ലഭിച്ചിട്ടില്ലെങ്കില്‍ അത് ലഭിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

Follow Us
Related Stories
Namma Metro: നമ്മ മെട്രോ മഡവര-തുംകുരു പാതയ്ക്ക് വേഗത കൂടുന്നു; നിര്‍ണായക നീക്കവുമായി ബിഎംആര്‍സിഎല്‍
Bengaluru Pod Taxi: കുരുക്കെല്ലാം അഴിഞ്ഞു, ബെംഗളൂരുവില്‍ ഇനി പോഡ് ടാക്‌സി കാലം; റോപ്പ്‌വേകളും ഉടനെത്തും
Bakrid 2026: പൊതുസ്ഥലങ്ങളിൽ നമസ്കാരവും മൃഗബലിയും പാടില്ല, ബക്രീദിന് മുന്നോടിയായി ഡൽഹി, യുപി, ബംഗാൾ സംസ്ഥാനങ്ങളിൽ കടുത്ത നിയന്ത്രണം
Marco Rubio India Visit: മോദിയും ട്രംപും തമ്മില്‍ ആഴത്തിലുള്ള ബന്ധം; മാര്‍ക്കോ റൂബിയോ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
Namma Metro: മെയ് 24ന് നമ്മ മെട്രോ സര്‍വീസുകള്‍ 7 മണിക്കല്ല; സമയത്തില്‍ മാറ്റം, കാരണക്കാര്‍ ഇവര്‍
Cockroach Janta Party: ബെം​ഗളൂരുവിൽ മനുഷ്യച്ചങ്ങലയ്ക്ക് ആഹ്വാനം ചെയ്ത് ‘കോക്രോച്ച് ജനതാ പാർട്ടി’; പോലീസ് മുന്നറിയിപ്പ്
വെളുത്തുള്ളി ഫ്രിഡ്ജിലാണോ പുറത്താണോ വെക്കേണ്ടത്?
58 മണിക്കൂറില്‍ 100 കോടി തൂക്കി ദൃശ്യം
പ്രഭാതഭക്ഷണം സ്കിപ്പ് ചെയ്യേണ്ട, ഇതാ ഒരു പകരക്കാരൻ
ഈച്ചയെ കൊണ്ട് പൊറുതിമുട്ടിയോ? തുരത്താൻ വഴിയുണ്ട്
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്