Sonia Gandhi: ആരോ​ഗ്യനില മോശമായി, സോണിയ ​ഗാന്ധി ആശുപത്രിയിൽ

Sonia Gandhi Admitted to Hospital in Delhi: സോണിയ ​ഗാന്ധിക്ക് നേരത്തെയും ശ്വാസതടസവും മറ്റ് ആരോ​ഗ്യപ്രശ്നങ്ങളും ഉണ്ടായിരുന്നു. കഴിഞ്ഞ വർഷങ്ങളിലും ആരോഗ്യപരമായ കാരണങ്ങളാൽ സോണിയ ഗാന്ധിയെ പലതവണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നിലവിൽ സോണിയ ​ഗാന്ധി രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭ എംപിയാണ്. ഇന്ത്യൻ നാഷണൽ കോൺ​ഗ്രസിന്റെ പാർലമെന്ററി ചെയർപേഴ്സൺ സ്ഥാനവും നിർവഹിക്കുന്നുണ്ട്.

Sonia Gandhi: ആരോ​ഗ്യനില മോശമായി, സോണിയ ​ഗാന്ധി ആശുപത്രിയിൽ

Sonia Gandhi

Published: 

25 Mar 2026 | 06:54 AM

ഡൽഹി: മുതിർന്ന കോൺ​ഗ്രസ് നേതാവും രാജ്യസഭ എംപിയുമായ സോണിയ ​ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശാരീരിക അസ്വസ്ഥതകൾ‌ അനുഭവപ്പെട്ടതിനെ തുടർന്ന് ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് ഡൽഹിയിലെ സർ ​ഗം​ഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

സോണിയ ​ഗാന്ധിയുടെ ആരോ​ഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മക്കളായ രാഹുൽ ​ഗാന്ധിയും പ്രിയങ്ക ​ഗാന്ധിയും ആശുപത്രിയിൽ എത്തിയിട്ടുണ്ട്. വായു മലനീകരണവും പെട്ടെന്നുണ്ടായ കാലാവസ്ഥ വ്യതിയാനവുമാണ് ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാരണമായതെന്നാണ് സൂചന.

സോണിയ ​ഗാന്ധിക്ക് നേരത്തെയും ശ്വാസതടസവും മറ്റ് ആരോ​ഗ്യപ്രശ്നങ്ങളും ഉണ്ടായിരുന്നു. കഴിഞ്ഞ വർഷങ്ങളിലും ആരോഗ്യപരമായ കാരണങ്ങളാൽ സോണിയ ഗാന്ധിയെ പലതവണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ജനുവരിയിൽ ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പരിശോധനയിൽ ബ്രോങ്കിയല്‍ ആസ്തമയ്ക്ക് നേരിയ വർധനവുണ്ടായതായി കണ്ടെത്തിയിരുന്നു.

ALSO READ: വ്യക്തിപരമായ താൽപര്യമോ സ്വയം പ്രഖ്യാപിത ലിംഗസ്വത്വമോ അംഗീകരിക്കില്ല; ട്രാൻജെൻഡർ ബിൽ പാസാക്കി ലോക്സഭ

നിലവിൽ 72കാരിയായ സോണിയ ​ഗാന്ധി രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭ എംപിയാണ്. ഇന്ത്യൻ നാഷണൽ കോൺ​ഗ്രസിന്റെ പാർലമെന്ററി ചെയർപേഴ്സൺ സ്ഥാനവും നിർവഹിക്കുന്നുണ്ട്. ആരോ​ഗ്യപരമായ പ്രശ്നങ്ങളാൽ കഴിഞ്ഞ വർഷങ്ങളായി പൊതുപരിപാടിയിൽ സോണിയ ​ഗാന്ധിയുടെ പങ്കാളിത്തം കുറവാണ്.

Loading...
Unable to load recommendations.
Follow Us
ഷുഗർ ലെവൽ പേടിക്കാതെ ഓണസദ്യ ആസ്വദിക്കാം; ഇതാ ചില എളുപ്പവഴികൾ
ഒരു പവന്‍  സ്വര്‍ണത്തിന് 12 ലക്ഷം രൂപ; വരും  ദിവസങ്ങളില്‍ സംഭവിച്ചേക്കും
ഉത്രാടം കഴിഞ്ഞ് വീട്ടിലെ ചൂല് തൊടരുത്! കാരണം അറിയാമോ?
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം