Delhi New Bullet Train: 20 മണിക്കൂർ യാത്ര ആറായി കുറയും! 4 ബുള്ളറ്റ് ട്രെയിൻ പദ്ധതികൾ ഉടൻ

ഏകദേശം രണ്ട് ലക്ഷം കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പദ്ധതി യാഥാർത്ഥ്യമായാൽ ഉത്തരേന്ത്യയെ കിഴക്കൻ മേഖലകളുമായി വേഗത്തിൽ ബന്ധിപ്പിക്കാൻ കഴിയും. നിലവിൽ ഈ പദ്ധതികൾ വിവിധ ഘട്ടങ്ങളിലായി സർവേകളിലും പരിശോധനകളിലുമാണ് ഉള്ളത്. മുംബൈ-അഹമ്മദാബാദ് പാതയുടെ നിർമ്മാണം പുരോഗമിക്കുന്നതിനിടയിലാണ് കേന്ദ്ര സർക്കാരിന്റെ പുതിയ പ്രഖ്യാപനം.

Delhi New Bullet Train: 20 മണിക്കൂർ യാത്ര ആറായി കുറയും! 4 ബുള്ളറ്റ് ട്രെയിൻ പദ്ധതികൾ ഉടൻ

പ്രതീകാത്മക ചിത്രം

Updated On: 

09 Jul 2026 | 09:36 AM

ന്യൂഡൽഹി: മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് പിന്നാലെ, രാജ്യത്തെ ഹൈ സ്പീഡ് റെയിൽ ശൃംഖലയുടെ പ്രധാന ഹബ്ബായി ഡൽഹി-എൻസിആർ മേഖലയെ മാറ്റാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമാ.യി നാല് പുതിയ ബുള്ളറ്റ് ട്രെയിൻ പാതകൾ നിർമ്മിക്കാനുള്ള പദ്ധതിയാണ് അണിയറയിൽ ഒരുങ്ങുന്നത്. കേന്ദ്രബജറ്റിൽ പ്രഖ്യാപിച്ച ഏഴ് അതിവേഗ റെയിൽ പദ്ധതികളിലുൾപ്പെടുന്ന പദ്ധതികളാണിവ. ഡൽഹി – വാരണാസി – സിലിഗുരി പാതയാണ് ഇതിൽ ഏറ്റവപം പ്രധാനപ്പെട്ടത്.

ഡൽഹി – വാരണാസി – സിലിഗുരി പാത

നിലവിൽ ഡൽഹിയിൽ നിന്ന് സിലിഗുരിയിലേക്ക് ട്രെയിൻ മാർഗം യാത്ര ചെയ്യാൻ ഏകദേശം 20 മണിക്കൂർ സമയമാണ് എടുക്കുന്നത്. എന്നാൽ നിർദ്ദിഷ്ട ബുള്ളറ്റ് ട്രെയിൻ പാത യാഥാർത്ഥ്യമാകുന്നതോടെ ഈ ഇരുപത് മണിക്കൂർ വെറും ആറ് മണിക്കൂറയായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ ഹൈ-സ്പീഡ് റെയിൽ കോറിഡോർ ആയ ഡൽഹി-വാരണാസി-സിലിഗുരി പാത, അയോധ്യയെ ബന്ധിപ്പിക്കുന്ന ഡൽഹി-ലഖ്നൗ-വാരണാസി പാത, മുംബൈ-അഹമ്മദാബാദ് പാതയുമായി ബന്ധിപ്പിക്കുന്ന ഡൽഹി-ജയ്പൂർ-ഉദയ്പൂർ-അഹമ്മദാബാദ് പാത, ഡൽഹി-അമൃത്സർ-ജമ്മു പാത എന്നിവയാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുന്നത്.

ALSO READ: ഇന്ത്യയിലേക്ക് കോടികളുടെ നിക്ഷേപം; ആസ്ട്രേലിയൻ സൂപ്പറിന്റെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി മോദി

ഏകദേശം രണ്ട് ലക്ഷം കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പദ്ധതി യാഥാർത്ഥ്യമായാൽ ഉത്തരേന്ത്യയെ കിഴക്കൻ മേഖലകളുമായി വേഗത്തിൽ ബന്ധിപ്പിക്കാൻ കഴിയും. നിലവിൽ ഈ പദ്ധതികൾ വിവിധ ഘട്ടങ്ങളിലായി സർവേകളിലും പരിശോധനകളിലുമാണ് ഉള്ളത്.

4 കോറിഡോറുകൾ

ഡൽഹി – വാരണാസി – സിലിഗുരി കോറിഡോർ: ഈ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ഉത്തരേന്ത്യയും കിഴക്കൻ ഇന്ത്യയും തമ്മിൽ അതിവേഗത്തിൽ ബന്ധിപ്പിക്കപ്പെടും. ഭാവിയിൽ ഈ പാത അസമിലെ ഗുവാഹത്തിയിലേക്ക് നീട്ടാനും നിർദ്ദേശമുണ്ട്. ഡൽഹി, നോയിഡ, മഥുര, ആഗ്ര, ലഖ്‌നൗ, വാരണാസി, ബക്സർ, പട്ന, ബേഗുസരായ്, ഖഗരിയ, കതിഹാർ, ന്യൂ ജൽപായ്ഗുരി എന്നിവിടങ്ങളിലൂടെ കടന്നുപോകും.

ഡൽഹി – ലഖ്‌നൗ – വാരണാസി കോറിഡോർ: ഉത്തർപ്രദേശിലെ പ്രധാന രാഷ്ട്രീയ, വ്യവസായിക, തീർത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്നതാണ് ഈ പാത. ഇതിന്റെ ഭാഗമായി ലഖ്‌നൗവിൽ നിന്ന് അയോധ്യയിലേക്ക് 124-135 കിലോമീറ്റർ നീളമുള്ള പ്രത്യേക ലിങ്കും പദ്ധതിയിലുണ്ട്. നോയിഡ, ജേവാർ അന്താരാഷ്ട്ര വിമാനത്താവളം, മഥുര, ആഗ്ര, ഫിറോസാബാദ്, ഇറ്റാവ, കനൗജ്, ലഖ്‌നൗ, റായ്ബറേലി, പ്രയാഗ്‌രാജ്, ഭദോഹി, വാരണാസി എന്നിവടങ്ങളിലൂടെ കടന്നുപോകും.

ഡൽഹി – ജയ്പൂർ – ഉദയ്പൂർ – അഹമ്മദാബാദ് കോറിഡോർ: ഡൽഹി, രാജസ്ഥാൻ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളുടെ തലസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന പാതയാണിത്. നിലവിൽ നിർമ്മാണത്തിലിരിക്കുന്ന മുംബൈ-അഹമ്മദാബാദ് പാതയുമായി ഇത് കൂട്ടിച്ചേർക്കും. ഇതോടെ ഡൽഹിയിൽ നിന്ന് മുംബൈയിലേക്ക് നേരിട്ടുള്ള അതിവേഗ യാത്ര സാധ്യമാകും. ദ്വാരക, ബിജ്വാസൻ, ഗുരുഗ്രാം, മനേസർ, രേവാരി, ബെഹ്‌രോർ, ഷാഹ്പുര, ജയ്പൂർ, കിഷൻഗഡ്, ബിജയനഗർ, ഭിൽവാര, ചിത്തോർഗഡ്, ഉദയ്പൂർ, ദുൻഗർപൂർ, ഹിമ്മത് നഗർ, സബരമതി എന്നിവയാകും പ്രധാന സ്റ്റേഷനുകൾ.

ഡൽഹി – അമൃത്സർ – ജമ്മു കോറിഡോർ: വൈഷ്ണോ ദേവി തീർത്ഥാടകർക്ക് വലിയ രീതിയിൽ പ്രയോജനം ചെയ്യുന്ന പദ്ധതിയാണിത്. റോഹ്തക്, ജിന്ദ്, കൈതൽ, ചണ്ഡീഗഡ്, മൊഹാലി, ലുധിയാന, ജലന്ധർ വഴി അമൃത്സർ എന്നിവയാകും സ്റ്റേഷനുകൾ. ഭാവിയിൽ ഇത് പത്താൻകോട്ട് വഴി ജമ്മുവിലേക്കും കട്രയിലേക്കും നീട്ടും.

മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ

ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിൻ പദ്ധതിയായ മുംബൈ-അഹമ്മദാബാദ് പാതയുടെ നിർമ്മാണം പുരോഗമിക്കുന്നതിനിടയിലാണ് കേന്ദ്ര സർക്കാരിന്റെ പുതിയ പ്രഖ്യാപനം. മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ആദ്യ ഘട്ടമായ സൂറത്തിനും ബിലിമോറയ്ക്കും ഇടയിലുള്ള ഭാഗം 2027-ൽ പ്രവർത്തനമാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുമായി ബന്ധപ്പെട്ടുള്ള മുഴുവൻ നിർമ്മാണ പ്രവർത്തനങ്ങളും 2029ഓടെ പൂർത്തിയാക്കാനാണ് ലക്ഷ്യം.

ഓരോ വർഷവും ഏകദേശം 250 കിലോമീറ്റർ വീതം ഹൈ-സ്പീഡ് റെയിൽ ട്രാക്കുകൾ നിർമ്മിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കൂടാതെ, ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്ത ആദ്യത്തെ അതിവേഗ ട്രെയിനായ ബി 35-ന്റെ പരീക്ഷണ ഓട്ടം ഉടൻ ആരംഭിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

 

Follow Us
വീട്ടിൽ തുളസിത്തറ പണിയുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ടോ?
വീട്ടിലിരുന്ന് ബിസിനസ് ചെയ്യാം, കൈ നിറയെ സമ്പാദിക്കാം
ഒരു മത്സരത്തിൽ നിന്നും മാത്രം കോടികൾ കിട്ടും, റഫറിമാരുടെ ശമ്പളം എത്ര?
പത്തില തോരൻ: കർക്കടക മാസത്തിൽ പ്രതിരോധശേഷി കൂട്ടാൻ
മെസി, മെസി... അർജൻ്റീനയുടെ വിജയം ആഘോഷിക്കുന്ന ഐഎം വിജയൻ
കഴുത്തൊപ്പം വെള്ളം, ഡെലിവറി ബോയ് എങ്ങോട്ടാ?
Viral Video: സമൂസ വാങ്ങാൻ ട്രെയിൻ നിർത്തി, എൻജിൻ ഡ്രൈവർക്ക് പണി
വയനാട് കള്ളാടി മണ്ണിടിച്ചിലിൻ്റെ നടുക്കുന്ന ദൃശ്യങ്ങൾ