ഇ-20 പെട്രോളിൽ ഉറുമ്പരിക്കുന്നു? വൈറൽ വീഡിയോയ്ക്ക് മറുപടിയുമായി ബി.പി.സി.എൽ

Sugar in E20 fuel? BPCL reveals the scientific truth behind the viral 'ant-attracting petrol' video: കരിമ്പ്, ചോളം തുടങ്ങിയ കാർഷികോൽപ്പന്നങ്ങളിൽ നിന്നാണ് പെട്രോളിൽ ചേർക്കാനുള്ള എഥനോൾ നിർമ്മിക്കുന്നത്. ഇത്തരത്തിൽ 20 ശതമാനം എഥനോൾ ചേർത്ത പെട്രോളാണ് ഇ-20. എഥനോൾ കരിമ്പിൽ നിന്ന് ഉത്പാദിപ്പിക്കുന്നതുകൊണ്ട് അതിലെ മധുരമോ മണമോ കാരണമാകാം ഉറുമ്പുകൾ വരുന്നതെന്നായിരുന്നു സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോയിൽ പറഞ്ഞിരുന്നത്.

ഇ-20 പെട്രോളിൽ ഉറുമ്പരിക്കുന്നു? വൈറൽ വീഡിയോയ്ക്ക് മറുപടിയുമായി ബി.പി.സി.എൽ

ഇ-20 പെട്രോളിൽ ഉറുമ്പരിക്കുന്നു എന്ന നിലയിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ നിന്നുമുള്ള ചിത്രം

Published: 

19 Jun 2026 | 06:33 PM

ഇ-20 പെട്രോൾ ഉറുമ്പുകളെ ആകർഷിക്കുന്നു എന്ന സാമൂഹ്യ മാധ്യമങ്ങളിലെ പ്രചാരണങ്ങൾക്ക് മറുപടിയുമായി ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്. കാറിൻ്റെ പെട്രോൾ ടാങ്കിൻ്റെ അടപ്പിന് ചുറ്റും മധുരത്തിന് ചുറ്റും എന്നപോലെ ഉറുമ്പുകൾ കൂട്ടം കൂടുന്നതായി കാണിക്കുന്ന ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലാകെ പ്രചരിക്കുന്നുണ്ട്. പെട്രോളിലെ എഥനോളിൻ്റെ സാനിധ്യമാണ് ഇതിന് കാരണം എന്നാണ് സോഷ്യൽ മീഡിയയിലെ പ്രചരണം. ഇതോടെയാണ് വിശദീകരണവുമായി ബി.പി.സി.എൽ രംഗത്തെത്തിയത്. സോഷ്യൽ മീഡിയയിലെ പ്രചരണം തീർത്തും അടിസ്ഥാനരഹിതമാണെന്നും ഫ്യുവൽ ഗ്രേഡ് എഥനോൾ: ഒരിക്കലും ഉറുമ്പുകളെ ആകർഷിക്കില്ലെന്നും കമ്പനി വ്യക്തമാക്കി.

കരിമ്പ്, ചോളം തുടങ്ങിയ കാർഷികോൽപ്പന്നങ്ങളിൽ നിന്നാണ് പെട്രോളിൽ ചേർക്കാനുള്ള എഥനോൾ നിർമ്മിക്കുന്നത്. ഇത്തരത്തിൽ 20 ശതമാനം എഥനോൾ ചേർത്ത പെട്രോളാണ് ഇ-20. എഥനോൾ കരിമ്പിൽ നിന്ന് ഉത്പാദിപ്പിക്കുന്നതുകൊണ്ട് അതിലെ മധുരമോ മണമോ കാരണമാകാം ഉറുമ്പുകൾ വരുന്നതെന്നായിരുന്നു സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോയിൽ പറഞ്ഞിരുന്നത്. ആളുകൾക്കിടയിൽ തെറ്റിദ്ധാരണ ഉണ്ടാകാൻ ഇത് കാരണമാവുകയും ചെയ്തു. എന്നാൽ, പെട്രോളിൽ ചേർക്കാനായി ഉപയോഗിക്കുന്ന ‘ഫ്യുവൽ-ഗ്രേഡ് എഥനോൾ’ ഫെർമെൻ്റേഷൻ, ഡിസ്റ്റിലേഷൻ എന്നീ പ്രക്രിയകളിലൂടെയാണ് നിർമ്മിക്കുന്നതെന്നും, ഈ രീതിയിൽ നിർമ്മിക്കുന്ന എഥനോളിൽ പഞ്ചസാരയുടെ യാതൊരു അംശവും അവശേഷിക്കില്ലെന്നും ബി.പി.സി.എൽ വ്യക്തമാക്കി.

Also Read: “എവിടെ നോക്കിയാലും സ്വർണ്ണം”; രാജ്യത്തിൻ്റെ സ്വർണ്ണ ഖനിയായി മാറി ഈ ദക്ഷിണേന്ത്യൻ സംസ്ഥാനം !

പ്രാണികളെയും കീടങ്ങളെയും അകറ്റി നിർത്താൻ സഹായിക്കുന്ന ചില രാസവസ്തുക്കൾ എഥനോളിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ ഉറുമ്പുകളെ ആകർഷിക്കാൻ ഇതിന് കഴിയില്ല. പെട്രോളുമായി എഥനോൾ കലർത്തുമ്പോൾ പെട്രോളിൻ്റെ സാധാരണ ഗന്ധം തന്നെയാണ് മുന്നിട്ടുനിൽക്കുകയെന്നും, ഇത് ഉറുമ്പിനെ ആകർഷിക്കുന്നതല്ലെന്നും കമ്പനി കൂട്ടിച്ചേർത്തു. വിദേശ രാജ്യങ്ങളിൽ നിന്നുള്ള അസംസ്കൃത എണ്ണയുടെ ഇറക്കുമതി കുറയ്ക്കുന്നതിനും വാഹനങ്ങളിൽ നിന്നുള്ള മലിനീകരണം നിയന്ത്രിക്കുന്നതിനുമായാണ് രാജ്യത്ത് എഥനോൾ കലർത്തിയ ഇന്ധനങ്ങളുടെ ഉപയോഗം സർക്കാർ പ്രോത്സാഹിപ്പിക്കുന്നത്. അടിസ്ഥാനരഹിതമായ ഇത്തരം വ്യാജ പ്രചാരണങ്ങൾ വിശ്വസിക്കരുതെന്നും ബി.പി.സി.എൽ അധികൃതർ അറിയിച്ചു.

English Summary

Bharat Petroleum Corporation Limited (BPCL) has debunked a viral social media claim suggesting that E20 (ethanol-blended) petrol attracts ants to vehicle fuel caps due to its sugarcane origins. BPCL clarified that fuel-grade ethanol undergoes fermentation and distillation, leaving zero sugar content. Furthermore, added denaturants and the strong hydrocarbon smell ensure the fuel does not attract insects.

Follow Us
Related Stories
ചിലന്തിവല തൂത്ത് നടുവൊടിഞ്ഞോ? പരിഹാരമുണ്ട്!
മഴക്കാലമല്ലേ! ശർദ്ദിയും വയറിളക്കവും മാറാൻ ഇതാ നാട്ടുവിദ്യ
ഇത്രയും കോടികളോ? നെയ്മറുടെ ആസ്തി എത്ര?
പാറ്റ ശല്യമാണോ പ്രശ്നം? പരിഹാരം വീട്ടിൽ തന്നെ!
സൗജന്യ യാത്ര സ്ത്രീകൾക്ക്, ബസ് പണിമുടക്കിയപ്പോൾ തള്ളാൻ വന്നത് പുരുഷന്മാർ!
വയനാട്ടിലെ തെയിലത്തോട്ടത്തിൽ നിന്നും പിടികൂടി മലമ്പാമ്പ്
വയനാട്ടിൽ പിടികൂടിയ രാജവെമ്പാല
Viral Video: ജഴ്സിയിൽ വൈറലായ ലക്ഷ്മി അമ്മാൾ