Viral Video: ഇതെന്താ സഞ്ചരിക്കുന്ന മാര്‍ക്കറ്റോ! ഓട്ടോയ്ക്കുള്ളില്‍ ജ്വല്ലറി…സംഭവം വെറൈറ്റി അല്ലേ?

Auto Rickshaw Jewelry Sale: മികവുറ്റൊരു ബിസിനസ് ആശയമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. ഒരു ഓട്ടോറിക്ഷയ്ക്കുള്ളിലാണ് ഈ ബിസിനസ്. റെയില്‍വേ സിഗ്നലിനിടെ കാണാനിടയായ സംഭവം മിസ്റ്റര്‍ പെട്രോഹോളിക് എന്ന ഇന്‍സ്റ്റഗ്രാം ഉപയോക്താവാണ് പങ്കുവെച്ചത്.

Viral Video: ഇതെന്താ സഞ്ചരിക്കുന്ന മാര്‍ക്കറ്റോ! ഓട്ടോയ്ക്കുള്ളില്‍ ജ്വല്ലറി...സംഭവം വെറൈറ്റി അല്ലേ?

വൈറലായ വീഡിയോയില്‍ നിന്നുള്ള ദൃശ്യം

Published: 

08 Feb 2026 | 10:23 AM

ബിസിനസ്…ബിസിനസ്…ബിസിനസ് ഈയൊരു ചിന്തയില്ലാത്തവരായി ഇന്നാരുമില്ല. ചിലര്‍ വലിയ മുടക്കുമുതല്‍ കൊണ്ട് ബിസിനസ് ആരംഭിക്കുമ്പോള്‍ മറ്റുചിലര്‍ കോടികളോ ലക്ഷങ്ങളോ ചെലവഴിക്കാതെ വലിയ തുക ലാഭം നേടുന്നു. തങ്ങള്‍ക്ക് സാധിക്കുന്ന രീതിയില്‍ ബിസിനസ് ആശയങ്ങള്‍ വളര്‍ത്തിയെടുക്കുകയും അവയില്‍ നിന്ന് വന്‍ തുക നേട്ടമുണ്ടാക്കുകയും ചെയ്യുന്നവരാണ് ഇന്ത്യക്കാര്‍. സമൂഹമാധ്യമങ്ങള്‍ പോലും ഇന്ന് പലതരത്തിലുള്ള ബിസിനസ് ആശയങ്ങള്‍ക്ക് വഴിമാറി കൊടുത്തു.

അത്തരത്തില്‍ മികവുറ്റൊരു ബിസിനസ് ആശയമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. ഒരു ഓട്ടോറിക്ഷയ്ക്കുള്ളിലാണ് ഈ ബിസിനസ്. റെയില്‍വേ സിഗ്നലിനിടെ കാണാനിടയായ സംഭവം മിസ്റ്റര്‍ പെട്രോഹോളിക് എന്ന ഇന്‍സ്റ്റഗ്രാം ഉപയോക്താവാണ് പങ്കുവെച്ചത്.

വൈറലായ വീഡിയോ

ഓട്ടോയില്‍ ഡ്രൈവര്‍ സീറ്റിന് പിന്നിലായി യാത്രക്കാര്‍ക്ക് കാണാനാകുന്ന വിധത്തില്‍ ആഭരണങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുകയാണ്. കമ്മലുകള്‍, മാലകള്‍ തുടങ്ങി പലതരത്തിലുള്ള ആഭരണങ്ങളും ആ വാഹനത്തിലുള്ളിലുണ്ട്. ആളുകള്‍ക്ക് ഇഷ്ടമുള്ളവ തെരഞ്ഞെടുക്കാവുന്നതാണ്. അവ വാങ്ങിക്കാനായി സമീപത്തായി കവറുകളും ഓട്ടോ ഡ്രൈവര്‍ വെച്ചിട്ടുണ്ട്. എവിടെ നിന്നുള്ളതാണ് ഈ വീഡിയോ എന്ന് വ്യക്തമല്ല. എന്തായാലും വീഡിയോ നിമിഷനേരം കൊണ്ടാണ് നിരവധിയാളുകളിലേക്ക് എത്തിയത്.

വീഡിയോ കണ്ടവരെല്ലാം ഓട്ടോ ഡ്രൈവറുടെ ബിസിനസ് ആശയത്തെ പുകഴ്ത്തുകയാണ്. അയാള്‍ ഓട്ടോ ഓടിച്ചും ആഭരണങ്ങള്‍ വിറ്റും പണം സമ്പാദിക്കുന്നു, ഇത് അദ്ദേഹത്തിനും കുടുംബത്തിനും ഏറെ സഹായകമാകും എന്നാണ് ആളുകള്‍ അഭിപ്രായപ്പെടുന്നത്.

Loading...
Unable to load recommendations.
Follow Us
Related Stories
കൈയിൽ കയറിപ്പിടിച്ചു, മടങ്ങാതെ ഫ്ലാറ്റിന് മുന്നിൽ തന്നെ നിന്നു; ബെംഗളൂരുവിൽ റാപ്പിഡോ യാത്രയ്ക്കിടെ യുവതിക്ക് ദുരനുഭവം
Special Parliament Session: മണ്ഡലപുനർനിർണയവും വനിത സംവരണവും; പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് വീണ്ടും നീക്കം
പങ്കെടുക്കരുത്, തിരംഗ മാർച്ചിൽ 11 പേർ മതിയെന്ന് പോലീസ്; ദേശീയപതാക ഉയർത്താനും പോലീസ് അനുമതി വേണോയെന്ന് സിജെപി
ഒന്നര വയസ്സുകാരിയെ ഫ്ലാറ്റിൻ്റെ ആറാം നിലയിൽ നിന്ന് താഴേക്കെറിഞ്ഞു; പത്തുവയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ
Namma Metro: പിങ്ക്, ബ്ലൂ ലൈനുകൾ ഒരുങ്ങുന്നു; ബെംഗളൂരു മെട്രോയുടെ പുതിയ സമയക്രമം
Reema Nanavaty: ഇന്ത്യൻ സാമൂഹിക പ്രവർത്തക റീമ നാനാവതിക്ക് ഹിലരി ക്ലിന്റൺ പുരസ്കാരം
ഉറക്കം കിട്ടുന്നില്ലേ? ഈ ചായ കുടിച്ചോളൂ നല്ല ഉറക്കം ഉറപ്പ്
കൂടിയ മൈലേജും കുറഞ്ഞ വിലയും - ബജാജ് പ്ലാറ്റിന
ദിവസവും ഓട്സ് കഴിക്കുന്നത് നല്ലതല്ലേ?
A20 പ്രോ കരുത്തിൽ ഒരു ഫോൾഡബിൾ ഐഫോൺ! ഇപ്പോൾ വാങ്ങാം
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?