രോഗികൾക്ക് ദാരുണാന്ത്യം, ആശുപത്രി ജീവനക്കാർ ഗുരുതരാവസ്ഥയിൽ, മെഡിക്കൽ കോളേജിൽ തീ പിടുത്തം

രക്ഷാ പ്രവർത്തനത്തിനിടയിൽ 11 ആശുപത്രി ജീവനക്കാർക്കും പൊള്ളലേറ്റു. ഒന്നിലധികം ഫയർ എഞ്ചിനുകൾ സ്ഥലത്തുണ്ട്. രക്ഷാ പ്രവർത്തനം തുടരുകയാണ്.

രോഗികൾക്ക് ദാരുണാന്ത്യം, ആശുപത്രി ജീവനക്കാർ ഗുരുതരാവസ്ഥയിൽ, മെഡിക്കൽ കോളേജിൽ തീ പിടുത്തം

Odisha Cuttack Medical College Fire

Updated On: 

16 Mar 2026 | 08:04 AM

ഭുവനേശ്വർ: ഒഡീഷയിലെ കട്ടക്കിൽ മെഡിക്കൽ കോളേജിലുണ്ടായ തീ പിടുത്തത്തിൽ 10 രോഗികൾക്ക് ദാരുണാന്ത്യം. കട്ടക്കിലെ എസ്‌സിബി മെഡിക്കൽ കോളേജിലാണ് സംഭവം. ട്രോമ കെയർ ഐസിയുവിലാണ് തീ പടർന്നത്. തിങ്കളാഴ്ച പുലർച്ചെ 2:30 നും 3 നും ഇടയിലാണ് തീപിടുത്തമുണ്ടായത്. ഗുരുതരാവസ്ഥയിലുള്ള രോഗികൾ ചികിത്സയിൽ കഴിയുന്നയിടമാണ് ട്രോമ കെയർ ഐസിയു.

രക്ഷാ പ്രവർത്തനത്തിനിടയിൽ 11 ആശുപത്രി ജീവനക്കാർക്കും പൊള്ളലേറ്റു. ഒന്നിലധികം ഫയർ എഞ്ചിനുകൾ സ്ഥലത്തുണ്ട്. രക്ഷാ പ്രവർത്തനം തുടരുകയാണ്. രോഗികളെ രക്ഷിക്കുന്നതിനിടെയാണ് ജീവനക്കാർക്ക് പരിക്കേറ്റതെന്ന് ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി പറഞ്ഞു. ഒഡീഷയിലെ പ്രധാന സർക്കാർ ആശുപത്രിയാണ് എസ്‌സി‌ബി ആശുപത്രി.

സംഭവത്തിന് തൊട്ടുപിന്നാലെ, ഒഡീഷ മുഖ്യമന്ത്രി ആരോഗ്യമന്ത്രി മുകേഷ് മഹാലിംഗിനൊപ്പം ആശുപത്രി സന്ദർശിച്ച് സ്ഥിതിഗതികൾ അവലോകനം ചെയ്തു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മറ്റ് രോഗികളെയും അവർ സന്ദർശിച്ചു. അതേസമയം അപകടത്തിൽ ജീവൻ നഷ്ടമായവർക്ക് 25 ലക്ഷം രൂപ സർക്കാർ പ്രഖ്യാപിച്ചു. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.

 

 

Loading...
Unable to load recommendations.
Follow Us
ഷുഗർ ലെവൽ പേടിക്കാതെ ഓണസദ്യ ആസ്വദിക്കാം; ഇതാ ചില എളുപ്പവഴികൾ
ഒരു പവന്‍  സ്വര്‍ണത്തിന് 12 ലക്ഷം രൂപ; വരും  ദിവസങ്ങളില്‍ സംഭവിച്ചേക്കും
ഉത്രാടം കഴിഞ്ഞ് വീട്ടിലെ ചൂല് തൊടരുത്! കാരണം അറിയാമോ?
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം