Ernakulam Express: എറണാകുളം എക്സ്പ്രസ് ട്രെയിനിൽ തീപിടുത്തം; ഒരു മരണം, കോച്ചുകൾ പൂർണ്ണമായും കത്തിനശിച്ചു

Tata Ernakulam Express train: ഇന്ന് പുലർച്ചെ 1.30 നാണ് അപകടം. വിശാഖപട്ടണം-വിജയവാഡ റൂട്ടിലെ എല്ലാ ട്രെയിനുകളും റദ്ദാക്കി. യാത്രക്കാരെ മറ്റൊരു ട്രെയിനിലേക്ക് മാറ്റിയതായും റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു.

Ernakulam Express: എറണാകുളം എക്സ്പ്രസ് ട്രെയിനിൽ തീപിടുത്തം; ഒരു മരണം, കോച്ചുകൾ പൂർണ്ണമായും കത്തിനശിച്ചു

പ്രതീകാത്മക ചിത്രം

Updated On: 

29 Dec 2025 | 09:53 AM

ഇളമഞ്ചിലി: വിശാഖപട്ടണം-ദുവ്വാഡ വഴി എറണാകുളത്തേക്ക് പോവുകയായിരുന്ന ടാറ്റ-എറണാകുളം (18189) എക്സ്പ്രസ് ട്രെയിനിന് തീപിടിച്ചു. ഇന്ന് പുലർച്ചെ 1.30 നാണ് അപകടം. ഒരാൾ മരിച്ചതായും റിപ്പോർട്ട്. വിജയവാഡ സ്വദേശിയായ ചന്ദ്രശേഖർ എന്ന യാത്രക്കാരനാണ് അപകടത്തിൽ മരിച്ചതെന്നാണ് വിവരം. മറ്റ് യാത്രക്കാർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

അപകടത്തെ തുടർന്ന് വിശാഖപട്ടണം-വിജയവാഡ റൂട്ടിലെ എല്ലാ ട്രെയിനുകളും റദ്ദാക്കി. പുലർച്ചെ 3.30 ന് ശേഷം യാത്രക്കാരെ മറ്റൊരു ട്രെയിനിലേക്ക് മാറ്റിയതായും റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു.

ട്രെയിനിന്റെ പാൻട്രി കാറിന് തൊട്ടടുത്തുള്ള ബി1, എം2 എസി കോച്ചുകളിലാണ് തീപിടുത്തമുണ്ടായത്. ഇത് ശ്രദ്ധയിൽപ്പെട്ട ലോക്കോ പൈലറ്റുമാർ ഇളമഞ്ചിലിക്ക് സമീപമുള്ള റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ നിർത്തി ഉടൻ തന്നെ അ​ഗ്നിശമന സേനാം​ഗങ്ങളെ വിവരമറിയിക്കുകയായിരുന്നു. അഗ്നിശമന സേനാംഗങ്ങൾ അവിടെ എത്തിയപ്പോഴേക്കും രണ്ട് കോച്ചുകൾ പൂർണ്ണമായും കത്തിനശിച്ചിരുന്നു.

ALSO READ: മൂന്ന് മണിക്കൂർ കൊണ്ട് എല്ലാം തകർത്ത് ‘വേട്ടനായ്ക്കൾ’; ബെംഗളൂരുവിലെ ബുള്‍ഡോസര്‍ രാജിനെതിരെ എഎ റഹീം

അനകപ്പള്ളിയിൽ നാല് മണിക്കൂർ വൈകി എത്തിയ ട്രെയിൻ അവിടെ നിന്ന് പുറപ്പെട്ട് നർസിംഗബള്ളി വഴി കടന്നുപോകുമ്പോഴാണ് അപകടം സംഭവിച്ചത്. ബി1 കോച്ചിലെ ബ്രേക്ക് ബൈൻഡിംഗ്  മൂലമുണ്ടായ ഘർഷണമാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കത്തിയമർന്ന കോച്ചുകളിലെ യാത്രക്കാരുടെ വസ്ത്രങ്ങളും ലഗേജുകളും ഉൾപ്പെടെയുള്ള സാധനങ്ങൾ പൂർണ്ണമായും നശിച്ചു.

വിഡിയോ:

Loading...
Unable to load recommendations.
Follow Us
Related Stories
കൈയിൽ കയറിപ്പിടിച്ചു, മടങ്ങാതെ ഫ്ലാറ്റിന് മുന്നിൽ തന്നെ നിന്നു; ബെംഗളൂരുവിൽ റാപ്പിഡോ യാത്രയ്ക്കിടെ യുവതിക്ക് ദുരനുഭവം
Special Parliament Session: മണ്ഡലപുനർനിർണയവും വനിത സംവരണവും; പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് വീണ്ടും നീക്കം
പങ്കെടുക്കരുത്, തിരംഗ മാർച്ചിൽ 11 പേർ മതിയെന്ന് പോലീസ്; ദേശീയപതാക ഉയർത്താനും പോലീസ് അനുമതി വേണോയെന്ന് സിജെപി
ഒന്നര വയസ്സുകാരിയെ ഫ്ലാറ്റിൻ്റെ ആറാം നിലയിൽ നിന്ന് താഴേക്കെറിഞ്ഞു; പത്തുവയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ
Namma Metro: പിങ്ക്, ബ്ലൂ ലൈനുകൾ ഒരുങ്ങുന്നു; ബെംഗളൂരു മെട്രോയുടെ പുതിയ സമയക്രമം
Reema Nanavaty: ഇന്ത്യൻ സാമൂഹിക പ്രവർത്തക റീമ നാനാവതിക്ക് ഹിലരി ക്ലിന്റൺ പുരസ്കാരം
ഉറക്കം കിട്ടുന്നില്ലേ? ഈ ചായ കുടിച്ചോളൂ നല്ല ഉറക്കം ഉറപ്പ്
കൂടിയ മൈലേജും കുറഞ്ഞ വിലയും - ബജാജ് പ്ലാറ്റിന
ദിവസവും ഓട്സ് കഴിക്കുന്നത് നല്ലതല്ലേ?
A20 പ്രോ കരുത്തിൽ ഒരു ഫോൾഡബിൾ ഐഫോൺ! ഇപ്പോൾ വാങ്ങാം
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?