Methanol Diesel Blend: വരുന്നു ഡീസലും മെഥനോളും ചേർന്ന പുതിയ ഇന്ധനം ? സൂചന നൽകി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി!
Methanol as a Diesel Alternative: Nitin Gadkari Hails Karnataka Bus Trial Success: ട്രക്കുകൾക്കും ബസുകൾക്കുമായി അശോക് ലെയ്‌ലാൻഡ് പ്രത്യേക മെഥനോൾ എഞ്ചിൻ വികസിപ്പിച്ചിട്ടുണ്ട്. നിലവിൽ അസം പെട്രോ-കെമിക്കൽസ് പ്രതിദിനം 700 ടൺ മെഥനോൾ ഉൽപ്പാദിപ്പിക്കുന്നുണ്ട്. ഡീസലിന് ലിറ്ററിന് ഏകദേശം 110 രൂപയുള്ളപ്പോൾ മെഥനോളിന് 20-22 രൂപ മാത്രമാണ് വില

കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി
ഇന്ധന ഇറക്കുമതി കുറയ്ക്കുന്നതിനും മലിനീകരണം തടയുന്നതിനും ഡീസലിന് ബദലായി മെഥനോളും ഡീസലും കലർന്ന പുതിയ ഉന്ധനം അവതരിപ്പിക്കുന്നതിനെ കുറിച്ച് സൂചന നൽകി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. കർണാടകയിൽ അശോക് ലെയ്‌ലാൻഡുമായി ചേർന്ന് കർണാട ട്രാൻസ്പോർട്ട് കോർപറേഷൻ ബസ്സുകളിൽ നടത്തിയ മെഥനോൾ-ഡീസൽ പരീക്ഷണം വിജയകരമായിരുവെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. ദേശീയ മാധ്യമമായ ദ് ഇന്ത്യൻ എക്സ്പ്രെസ്സിന് നൽകിയ പ്രതികരണത്തിലാണ് പെട്രോളിൽ നടപ്പാക്കിയതുപോലെയുള്ള മാറ്റം ഭാവിയിൽ ഡീസലിലും പ്രതീക്ഷിക്കാം എന്ന് കേന്ദ്ര മന്ത്രി സൂചന നൽകിയത്.
15 ശതമാനം മെഥനോൾ കലർത്തിയ ഡീസൽ ഉപയോഗിച്ച് 25 ബസുകളാണ് കർണാടകയിൽ മൂന്ന് മാസം സർവീസ് നടത്തിയത്. ഈ പരീക്ഷണത്തിൽ പ്രശ്നങ്ങളൊന്നും തന്നെ കണ്ടെത്തിയിട്ടില്ല. ഇതിന് പിന്നാലെ ട്രക്കുകൾക്കും ബസുകൾക്കുമായി അശോക് ലെയ്‌ലാൻഡ് പ്രത്യേക മെഥനോൾ എഞ്ചിൻ വികസിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ അസം പെട്രോ-കെമിക്കൽസ് പ്രതിദിനം 700 ടൺ മെഥനോൾ ഉൽപ്പാദിപ്പിക്കുന്നുണ്ട്. ഡീസലിന് ലിറ്ററിന് ഏകദേശം 110 രൂപയുള്ളപ്പോൾ മെഥനോളിന് 20-22 രൂപ മാത്രമാണ് വില. ഇത് ഇന്ധന വില വലിയ രീതിയിൽ കുറയ്ക്കാൻ സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ട്രക്കുകളിലും ബസ്സുകളിലും മെഥനോൾ ഉപയോഗിക്കാൻ കഴിയും. കൂടാതെ മറൈൻ എഞ്ചിനുകൾക്ക് ഏറ്റവും മികച്ച ഇന്ധനമാണിത്. ജലഗതാഗതത്തിനും ബംഗ്ലാദേശിലേക്കുള്ള ചരക്കുകപ്പലുകൾക്കും മെഥനോളിൽ പ്രവർത്തിക്കുന്ന എഞ്ചിനുകൾ ഉപയോഗിക്കുന്നത് വഴി ഡീസലും പെട്രോളും ലാഭിക്കാൻ സാധിക്കുമെന്നും. മെഥനോൾ ഉപയോഗിക്കുന്നത് വഴി മലിനീകരണം കുറക്കാനാകുമെന്നും ഗഡ്കരി പറഞ്ഞു.
Also Read: Delhi New Bullet Train: 20 മണിക്കൂർ യാത്ര ആറായി കുറയും! 4 ബുള്ളറ്റ് ട്രെയിൻ പദ്ധതികൾ ഉടൻ
“എഥനോൾ ഉപയോഗം വാഹനങ്ങളുടെ എഞ്ചിൻ തകരാറിലാക്കുമെന്ന പ്രചാരണം തെറ്റ്”
പെട്രോളിൽ എഥനോൾ കലർത്തുന്നത് വാഹനങ്ങളുടെ എഞ്ചിനിൽ തകരാറുകൾ വരുത്തുമെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണങ്ങളെയും ഗഡ്കരി തള്ളി. സോഷ്യൽ മീഡിയയിൽ ബോധപുർവം തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുകയാണ്. ഇന്ധനക്ഷമതയിൽ നേരിയ കുറവുണ്ടാകാം എന്നത് യാഥാർത്ഥ്യമാണ്. എന്നാൽ തിരക്കേറിയ നഗരങ്ങളിൽ ട്രാഫിക്കിനിടെ നിരന്തരം ബ്രേക്ക് ഉപയോഗിക്കേണ്ടി വരുന്നതും മൈലേജ് കുറയുന്നതിന് ഒരു കാരണമാകുന്നുണ്ട്. ഇ-20 പെട്രോൾ ഉപയോഗിച്ചതുകൊണ്ടു മാത്രം തകരാറിലായ ഒരു വാഹനമെങ്കിലും കാണിച്ചുതരാനാകുമോ എന്നും മന്ത്രി ചോദ്യം ഉന്നയിച്ചു.
കൃത്യമ്നായ പരിശോധനകൾക്ക് ശേഷമാണ് ഇന്ധനം രാജ്യവ്യാപകമായി അവതരിപ്പിച്ചത്. എഥനോൾ മികച്ച പ്രവർത്തനക്ഷമതയുള്ള ഇന്ധനമാണ്. ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര, ഹ്യുണ്ടായ്, ടൊയോട്ട, മാരുതി സുസുക്കി തുടങ്ങിയ കമ്പനികളെല്ലാം ഫ്ലെക്സ്-ഫ്യുവൽ എഞ്ചിനുള്ള വാഹനങ്ങൾ പുറത്തിറക്കാൻ തയ്യാറെടുക്കുകയാണെന്നും ഉപഭോക്താക്കൾക്ക് അവരുടെ ഇഷ്ടാനുസരണം കുറഞ്ഞ വിലയിൽ ഇന്ധനം തെരഞ്ഞെടുക്കാനുള്ള അവസരം ഒരുക്കുകയാണ് ലക്ഷ്യമെന്നും നിതിൻ ഗഡ്കരി കൂട്ടിച്ചേർത്തു.
English Summary
Union Minister Nitin Gadkari highlighted the successful trial of a 15% methanol-diesel blend in Karnataka buses, advocating for methanol to reduce diesel imports and pollution. He also dismissed social media claims about ethanol blending damaging engines as a “false narrative,” confirming that while mileage might marginally dip, E20 fuel is safe and flex-fuel technology is the future.