Government Employee Death: സർക്കാർ ജീവനക്കാരനും കുടുംബവും ജീവനൊടുക്കി

Government Employee Death: കമലേഷിന്റെ ഭാര്യ ഇലക്ഷിയ കഴിഞ്ഞ രണ്ട് വർഷമായി സനാർബുദ ബാധ്യതയായിരുന്നു എന്ന് കണ്ടെത്തി. രോഗത്തിന് ചികിത്സയിലായിരുന്നു എങ്കിലും ചികിത്സ ഫലിചില്ല....

Government Employee Death: സർക്കാർ ജീവനക്കാരനും കുടുംബവും ജീവനൊടുക്കി

Death (5)

Updated On: 

02 Feb 2026 | 09:13 PM

കോയമ്പത്തൂരിൽ സർക്കാർ ജീവനക്കാരനും ഭാര്യയും മകളും ആത്മഹത്യ ചെയ്തു. കോയമ്പത്തൂരിനടുത്തുള്ള പെരിയനായക്കൻപാളയത്തിനടുത്തുള്ള ശാന്തിമേട് തമ്പു നഗർ പ്രദേശത്ത് താമസിക്കുന്ന കമലേഷ് ആണ് ജീവനൊടുക്കിയത്. തമിഴ്നാട് വൈദ്യുതി വകുപ്പിൽ ജൂനിയർ എൻജിനീയർ ആയി ജോലി ചെയ്യുകയായിരുന്നു അദ്ദേഹം. ഭാര്യ ഇലക്കിയ നഴ്സ് ആയിരുന്നു. ഇരുവർക്കും 10 വയസ്സുള്ള മകൾ ആണുള്ളത്. ഭാര്യയ്ക്കും മകൾക്കും ഒപ്പമാണ് കമലേഷ് ആത്മഹത്യ ചെയ്തത്.

അയൽവാസികളാണ് വീട്ടിൽ ഉദ്യോഗസ്ഥനെയും ഭാര്യയും മകളെയും മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് അയൽക്കാർ പെരിയനായ്ക്കൻപാളയം പോലീസ് സ്റ്റേഷനിൽ അറിയിച്ചു. വിവരമറിഞ്ഞ് പോലീസ് ഉടൻ സ്ഥലത്തെത്തി, മൂന്ന് പേരുടെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി കോയമ്പത്തൂർ സർക്കാർ ആശുപത്രിയിലേക്ക് അയച്ചു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പ്രാഥമിക അന്വേഷണത്തിൽ നിന്നും കമലേഷിന്റെ ഭാര്യ ഇലക്ഷിയ കഴിഞ്ഞ രണ്ട് വർഷമായി സനാർബുദ ബാധിതയായിരുന്നു എന്ന് കണ്ടെത്തി. രോഗത്തിന് ചികിത്സയിലായിരുന്നു എങ്കിലും ചികിത്സ ഫലിചില്ല. അതിന് അവർ കടുത്ത മാനസിക സംഘർഷം അനുഭവിച്ചിരുന്നു. ഭാര്യയുടെ രോ​ഗത്തെ തുടർന്ന് കുടുംബം കടുത്ത സമ്മർദ്ദത്തിൽ ആയിരുന്നു എന്നും റിപ്പോർട്ടുകൾ ഉണ്ട്. ഇതായിരിക്കാം ഇവരെ ആത്മഹത്യയിലേക്ക് നയിച്ചത് എന്നും കരുതുന്നു. ഒരേ കുടുംബത്തിലെ മൂന്ന് പേർ ആത്മഹത്യ ചെയ്തത് പ്രദേശത്ത് വലിയ ദുഃഖത്തിന് കാരണമായിട്ടുണ്ട്. പോലീസ് എല്ലാ കോണുകളിൽ നിന്നും അന്വേഷണം നടത്തുന്നുണ്ടെന്നും പോസ്റ്റ്‌മോർട്ടം ഫലങ്ങൾക്ക് ശേഷം മാത്രമേ അവരുടെ മരണത്തിന്റെ പൂർണ്ണ കാരണം വ്യക്തമാകൂ എന്നും പറയപ്പെടുന്നു.

Loading...
Unable to load recommendations.
Follow Us
Related Stories
കൈയിൽ കയറിപ്പിടിച്ചു, മടങ്ങാതെ ഫ്ലാറ്റിന് മുന്നിൽ തന്നെ നിന്നു; ബെംഗളൂരുവിൽ റാപ്പിഡോ യാത്രയ്ക്കിടെ യുവതിക്ക് ദുരനുഭവം
Special Parliament Session: മണ്ഡലപുനർനിർണയവും വനിത സംവരണവും; പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് വീണ്ടും നീക്കം
പങ്കെടുക്കരുത്, തിരംഗ മാർച്ചിൽ 11 പേർ മതിയെന്ന് പോലീസ്; ദേശീയപതാക ഉയർത്താനും പോലീസ് അനുമതി വേണോയെന്ന് സിജെപി
ഒന്നര വയസ്സുകാരിയെ ഫ്ലാറ്റിൻ്റെ ആറാം നിലയിൽ നിന്ന് താഴേക്കെറിഞ്ഞു; പത്തുവയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ
Namma Metro: പിങ്ക്, ബ്ലൂ ലൈനുകൾ ഒരുങ്ങുന്നു; ബെംഗളൂരു മെട്രോയുടെ പുതിയ സമയക്രമം
Reema Nanavaty: ഇന്ത്യൻ സാമൂഹിക പ്രവർത്തക റീമ നാനാവതിക്ക് ഹിലരി ക്ലിന്റൺ പുരസ്കാരം
ഉറക്കം കിട്ടുന്നില്ലേ? ഈ ചായ കുടിച്ചോളൂ നല്ല ഉറക്കം ഉറപ്പ്
കൂടിയ മൈലേജും കുറഞ്ഞ വിലയും - ബജാജ് പ്ലാറ്റിന
ദിവസവും ഓട്സ് കഴിക്കുന്നത് നല്ലതല്ലേ?
A20 പ്രോ കരുത്തിൽ ഒരു ഫോൾഡബിൾ ഐഫോൺ! ഇപ്പോൾ വാങ്ങാം
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?