നൂഡിൽസിൽ വിഷം കലർത്തിയത് ഗൃഹനാഥൻ? നോയിഡയിൽ മൂന്ന് കുട്ടികളടക്കം അഞ്ചുപേർ മരിച്ച സംഭവം ആത്മഹത്യ

Not Food Poisoning: Police Suspect Suicide in Death of 5 Family Members in Greater Noida; Audio Note Blames Sisters: മരണകാരണം ഭക്ഷ്യവിഷബാധയല്ലെന്നും മാരകമായ വിഷവസ്തു ഉള്ളിൽ ചെന്നതാണെന്നും ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിലും വ്യക്തമായിട്ടുണ്ട്. വീട്ടിൽ നടത്തിയ പരിശോധനയിൽ കാലാവധി കഴിഞ്ഞ ഭക്ഷണപ്പൊതികളോ മറ്റ് വസ്തുക്കളോ കണ്ടെത്തിയിട്ടില്ലെന്ന് ഫുഡ് സേഫ്റ്റി ഓഫീസർ ഒ.പി സിംഗ് വാർത്താ ഏജൻസിയായ പി.ടി.ഐയോട് പറഞ്ഞു

നൂഡിൽസിൽ വിഷം കലർത്തിയത് ഗൃഹനാഥൻ? നോയിഡയിൽ മൂന്ന് കുട്ടികളടക്കം അഞ്ചുപേർ മരിച്ച സംഭവം ആത്മഹത്യ

പ്രതീകാത്മക ചിത്രം

Published: 

18 Oct 2026 | 02:33 PM

നോയിഡ: ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ മൂന്ന് കുട്ടികളടക്കം ഒരു കുടുംബത്തിലെ അഞ്ചുപേരെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണായക വഴിത്തിരിവ്. ഭക്ഷ്യവിഷബാധയാണെന്ന് ആദ്യം കരുതിയ സംഭവം കുടുംബസ്വത്തിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നുള്ള കൂട്ട ആത്മഹത്യയാണെന്നാണ് പോലീസിൻ്റെ കണ്ടെത്തൽ. നഗ്ല ശ്രീ പദം ഗ്രാമത്തിലെ മഹേഷ് (37), ഭാര്യ ലളിത (35), മകൾ മിഷ്ടി (7), ആൺമക്കളായ ലഡ്ഡു (11), സാക്ഷാത് (3) എന്നിവരെയാണ് ശനിയാഴ്ച രാവിലെയോടെ വീടിനുള്ളിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

വെള്ളിയാഴ്ച വൈകുന്നേരം പ്രദേശത്തെ ഉത്സവത്തിന് പോയി രാത്രി പത്തുമണിയോടെ തിരിച്ചെത്തിയ കുടുംബം അത്താഴത്തിന് നൂഡിൽസ് കഴിച്ചിരുന്നു. ഈ നൂഡിൽസിൽ ഗൃഹനാഥനായ മഹേഷ് തന്നെ വിഷം കലർത്തി നൽകിയതായാണ് പോലീസ് സംശയിക്കുന്നതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്യുന്നു. മഹേഷിൻ്റെ മൊബൈൽ ഫോണിൽ നിന്ന് കണ്ടെടുത്ത ഓഡിയോ സന്ദേശമാണ് കേസിൽ നിർണായകമായത്. തങ്ങളുടെ മരണത്തിന് ഉത്തരവാദികൾ തൻ്റെ രണ്ട് സഹോദരിമാരും സഹോദരീഭർത്താവുമാണെന്ന് മഹേഷ് ഈ സന്ദേശത്തിൽ പറയുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ഇതേത്തുടർന്ന് മഹേഷിൻ്റെ രണ്ട് സഹോദരിമാരെയും സഹോദരീഭർത്താവിനെയും പോലീസ് കസ്റ്റഡിയിലെടുത്തു.

Also Read: ഗ്വാളിയറിൽ നിയന്ത്രണം വിട്ട ട്രക്ക് തീർത്ഥാടകർക്കിടയിലേക്ക് പാഞ്ഞുകയറി വൻ ദുരന്തം; 12 പേർ മരിച്ചു

കുടുംബസ്വത്ത് ഭാഗം വെക്കുന്നതിനെ ചൊല്ലി വർഷങ്ങളായി ഇവർ തമ്മിൽ തർക്കം നിലനിന്നിരുന്നതായി മഹേഷിൻ്റെ ബന്ധു നീരജ് വെളിപ്പെടുത്തിയതായി എൻ.ഡി.ടി.വി റിപ്പോർട്ടിൽ പറയുന്നു. ഭർത്താവിൻ്റെ മരണശേഷം തന്നെ വീട്ടിൽ നിന്ന് പുറത്താക്കിയിരുന്നുവെന്നും, എന്നാൽ കുടുംബത്തിലെ എല്ലാവരും വീണ്ടും ഒരുമിച്ച് ജീവിക്കുന്ന കാലം വരും എന്ന് മഹേഷ് തനിക്ക് വാക്ക് നൽകിയിരുന്നതായും അവർ വ്യക്തമാക്കി. സ്വത്ത് തർക്കത്തെ തുടർന്നുള്ള കടുത്ത മാനസിക സമ്മർദ്ദമാണ് കൂട്ട ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസ് കരുതുന്നത്.

മരണകാരണം ഭക്ഷ്യവിഷബാധയല്ലെന്നും മാരകമായ വിഷവസ്തു ഉള്ളിൽ ചെന്നതാണെന്നും ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിലും വ്യക്തമായിട്ടുണ്ട്. വീട്ടിൽ നടത്തിയ പരിശോധനയിൽ കാലാവധി കഴിഞ്ഞ ഭക്ഷണപ്പൊതികളോ മറ്റ് വസ്തുക്കളോ കണ്ടെത്തിയിട്ടില്ലെന്ന് ഫുഡ് സേഫ്റ്റി ഓഫീസർ ഒ.പി സിംഗ് വാർത്താ ഏജൻസിയായ പി.ടി.ഐയോട് പറഞ്ഞു.. ഭക്ഷ്യവിഷബാധയേറ്റാൽ സാധാരണയായി കണ്ടുവരാറുള്ള ഛർദ്ദിയോ വയറിളക്കമോ മരിച്ചവർക്ക് ഉണ്ടായിരുന്നില്ല. മരിച്ച കുട്ടികളിൽ ഒരാളുടെ വായിൽ നിന്ന് നുരയും പതയും വന്നിരുന്നതായി നാട്ടുകാർ നൽകിയ മൊഴിയും ഭക്ഷണത്തിൽ വിഷം കലർത്തിയെന്ന നിഗമനത്തിന് ബലം നൽകുന്നു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം തുടരുകയാണ്.

English Summary

Police suspect five family members found dead in Greater Noida died by suicide over a property dispute after the father allegedly poisoned their noodles. Three relatives have been detained.

Loading...
Unable to load recommendations.
Follow Us
Related Stories
Chennai Rain Alert: ചെന്നൈയിൽ അതിതീവ്ര മഴ: നഗരം വെള്ളക്കെട്ടിൽ, പല വിമാനങ്ങളും വഴിതിരിച്ചുവിട്ടു
ഗ്വാളിയറിൽ നിയന്ത്രണം വിട്ട ട്രക്ക് തീർത്ഥാടകർക്കിടയിലേക്ക് പാഞ്ഞുകയറി വൻ ദുരന്തം; 12 പേർ മരിച്ചു
Kolkata Stampede: കൊൽക്കത്ത ദുർഗാപൂജ പന്തൽ അപകടം: ഇരയായവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി
കൊൽക്കത്തയിലെ ദുർഗ്ഗാ പൂജ പന്തലിൽ തിക്കും തിരക്കും: 17 മരണം; 35 പേർക്ക് പരിക്ക്
ഇന്റർനെറ്റ് ലഭ്യത മൗലികാവകാശം, കുട്ടികൾക്കും അ‌ത് ബാധകം; സുപ്രധാന വിധിയുമായി സുപ്രീം കോടതി
കൈയിൽ കയറിപ്പിടിച്ചു, മടങ്ങാതെ ഫ്ലാറ്റിന് മുന്നിൽ തന്നെ നിന്നു; ബെംഗളൂരുവിൽ റാപ്പിഡോ യാത്രയ്ക്കിടെ യുവതിക്ക് ദുരനുഭവം
മഞ്ഞുമൂടിയ മലനിരകൾ കാണാൻ വണ്ടി കയറാം! 7 കിടിലൻ സ്ഥലങ്ങൾ ഇതാ!
പഠിത്തത്തിൽ മിടുക്കരാകാം! വിദ്യാരംഭത്തിൽ ജപിക്കേണ്ട മന്ത്രങ്ങൾ
നിലക്കടല കഴിച്ച ഉടനെ വെള്ളം കുടിക്കുന്നത് ദോഷം ചെയ്യുമോ?
സി.എൻ.ജിയിലും പെട്രോളിലും ഓടിക്കാം -ബജാജ് ഫ്രീഡം 125
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?