LPG Shortage: പാചകവാതക ക്ഷാമത്തിന് പരിഹാരമാകുമോ?; 93,000 മെട്രിക് ടൺ എൽപിജിയുമായി ശിവാലിക് ഇന്ന് എത്തും

Shivalik With LPG Arrives Today: കപ്പലുകളിൽ നിന്നുള്ള വാതകം എത്രയും വേഗത്തിൽ വിതരണ കേന്ദ്രങ്ങളിലേക്ക് എത്തിക്കാനുള്ള സജ്ജീകരണങ്ങൾ തുറമുഖത്ത് പൂർത്തിയായിക്കഴിഞ്ഞു. ഇന്ത്യ പ്രതിവർഷം ഏകദേശം 31.3 ദശലക്ഷം മെട്രിക് ടൺ എൽപിജി ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്കുകൾ പറയുന്നത്.

LPG Shortage: പാചകവാതക ക്ഷാമത്തിന് പരിഹാരമാകുമോ?; 93,000 മെട്രിക് ടൺ എൽപിജിയുമായി ശിവാലിക് ഇന്ന് എത്തും

Shivalik

Published: 

16 Mar 2026 | 06:29 AM

ന്യൂഡൽഹി: രാജ്യത്ത് എൽപിജി ക്ഷാമം തുടരുന്നതിനിടെ 93000 മെട്രിക് ടൺ എൽപിജിയുമായി ഇന്ത്യൻ ടാങ്കറുകൾ ​ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തേക്ക് ഇന്ന് എത്തും. റിപ്പോർട്ടുകൾ പ്രകാരം ശിവാലിക് എന്ന കൂറ്റൻ കപ്പലാണ് മുന്ദ്ര തീരത്ത് ഇന്ന് എത്തുക. നന്ദാദേവി എന്ന മറ്റൊരു കപ്പൽ ചൊവ്വാഴ്ചയും (നാളെ) തീരത്തണയും. ഇതോടെ ഒരു പരിധി വരെയുള്ള പാചകവാതക ക്ഷാമം കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കപ്പലുകളിൽ നിന്നുള്ള വാതകം എത്രയും വേഗത്തിൽ വിതരണ കേന്ദ്രങ്ങളിലേക്ക് എത്തിക്കാനുള്ള സജ്ജീകരണങ്ങൾ തുറമുഖത്ത് പൂർത്തിയായിക്കഴിഞ്ഞു. ഇന്ത്യ പ്രതിവർഷം ഏകദേശം 31.3 ദശലക്ഷം മെട്രിക് ടൺ എൽപിജി ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. കൂടുതൽ ടാങ്കറുകൾക്ക് അനുമതി കിട്ടുന്നതിനായി ഇറാനുമായി ചർച്ച തുടരുമെന്ന് കേന്ദ്രം നേരത്തെ അറിയിച്ചിരുന്നു.

ALSO READ: എൽപിജി പ്രതിസന്ധിക്കു താൽക്കാലിക ആശ്വാസം, ശിവാലികും നന്ദാദേവിയും നാളെയും മറ്റന്നാളുമായി എത്തും

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാൻ പ്രസിഡൻറുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് ഹോർമുസ് കടലിടുക്ക് കടക്കാൻ ഇന്ത്യൻ എൽപിജി ടാങ്കറുകൾക്ക് അനുമതി ലഭിച്ചതെന്ന് കേന്ദ്രം അറിയിച്ചു. ഖത്തറിലെ റാസ് ലഫ്ഫാൻ മേഖലയിൽ നിന്നാണ് ഇന്ത്യൻ ​ഗ്യാസ് ടാങ്കറുകൾ എൽപിജി നിറക്കുന്നത്. 22 ഇന്ത്യൻ എണ്ണ കപ്പലുകൾ ഹോർമുസ് കടലിടുക്കിൻ്റെ പടിഞ്ഞാറൻ ഭാ​ഗത്ത് ഉണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ആറ് എൽപിജി കാരിയറുകൾ, ഒരു എൽഎൻജി കാരിയർ, നാല് ക്രൂഡ് ഓയിൽ ടാങ്കറുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

 

 

Loading...
Unable to load recommendations.
Follow Us
ഷുഗർ ലെവൽ പേടിക്കാതെ ഓണസദ്യ ആസ്വദിക്കാം; ഇതാ ചില എളുപ്പവഴികൾ
ഒരു പവന്‍  സ്വര്‍ണത്തിന് 12 ലക്ഷം രൂപ; വരും  ദിവസങ്ങളില്‍ സംഭവിച്ചേക്കും
ഉത്രാടം കഴിഞ്ഞ് വീട്ടിലെ ചൂല് തൊടരുത്! കാരണം അറിയാമോ?
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം